Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
June 19 National Reading Day
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightവായിച്ചുതീരാത്ത കാലം

വായിച്ചുതീരാത്ത കാലം

text_fields
bookmark_border

ജൂൺ 19 വീണ്ടുമൊരു വായനാദിനം വ​ന്നെത്തി. വായനയുടെ പ്രസക്തിയും ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വർഷവും വായനാദിനം ആചരിക്കുന്നത്. വായനയെ പ്രോത്സാഹിപ്പിച്ച പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19നാണ് വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥാശാല പ്രസ്ഥാനത്തിന്റെയും വായനയുടെയും വളർച്ചക്ക് വളരെ വലിയ പങ്കുവഹിച്ച വ്യക്തിയാണ് പി.എൻ. പണിക്കർ.

1909 ജൂ​ലൈ 17ന് ​ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കി​ലെ നീ​ലം​പേ​രൂ​രിൽ ഗോ​വി​ന്ദ​പ്പി​ള്ള​യു​ടെ​യും ജാ​ന​കി​യ​മ്മ​യു​ടെ​യും മ​ക​നാ​യി, പു​തു​വാ​യി​ൽ നാ​രാ​യ​ണ പ​ണി​ക്ക​ർ എ​ന്ന പി.​എ​ൻ. പ​ണി​ക്ക​ർ ജ​നി​ച്ചു. കൂ​ട്ടു​കാ​ർക്കൊ​പ്പം വീ​ടു​ക​ൾ ക​യ​റി പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ച് ജ​ന്മ​നാ​ട്ടിൽ 'സ​നാ​ത​ന​ധ​ർമം' വാ​യ​ന​ശാ​ല ആ​രം​ഭി​ച്ചാ​ണ് അ​ദ്ദേ​ഹം ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​നം തു​ട​ങ്ങി​യ​ത്.

കേ​ര​ള​ത്തി​ലു​ട​നീ​ളം സ​ഞ്ച​രി​ച്ച് 'വാ​യി​ച്ചു വ​ള​രു​ക; ചി​ന്തി​ച്ച് വി​വേ​കം നേ​ടു​ക' എ​ന്ന് കു​ട്ടി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു. ആ ​ആ​ഹ്വാ​നം നാ​ടാ​കെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. 1945 സെ​പ്റ്റം​ബ​റി​ൽ തി​രു​വി​താം​കൂ​ർ ഗ്ര​ന്ഥ​ശാ​ല സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. 1947ൽ ​ഗ്ര​ന്ഥ​ശാ​ലസം​ഘം ര​ജി​സ്റ്റ​ർ ചെ​യ്തു. 1949 ജൂ​ലൈ​യി​ൽ തി​രു​കൊ​ച്ചി ഗ്ര​ന്ഥ​ശാ​ല​സം​ഘം എ​ന്നാ​ക്കി. 1958ൽ ​കേ​ര​ള ഗ്ര​ന്ഥ​ശാ​ലസം​ഘം ഉ​ണ്ടാ​യി. ഗ്ര​ന്ഥ​ശാ​ല ഇ​ല്ലാ​ത്ത ഒ​രു ഗ്രാ​മ​വും കേ​ര​ള​ത്തി​ലു​ണ്ടാ​വ​രു​തെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ത്തിന്റെ ആ​ഗ്ര​ഹം. 1995 ജൂ​ൺ 19ന് ​രോ​ഗ​ബാ​ധി​ത​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു​വെ​ച്ചാ​യി​രു​ന്നു പ​ണി​ക്ക​രു​ടെ മ​ര​ണം.

1996 മു​ത​ൽ കേ​ര​ള സ​ർക്കാർ ജൂ​ൺ‍ 19 വാ​യ​ന​ദി​ന​മാ​യി ആ​ച​രി​ച്ചു വരുന്നു. ജൂ​ൺ 19 മു​ത​ൽ ‍25 വ​രെ​യു​ള്ള ഒ​രാ​ഴ്ച വാ​യ​നവാ​ര​മാ​യി കേ​ര​ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ആ​ച​രി​ക്കു​ന്നു​ണ്ട്. സ്കൂ​ളു​ക​ളി​ൽ ഇ-​റീ​ഡി​ങ് പ്ര​ച​രി​പ്പി​ക്കുന്ന​തി​നാ​യി റീ​ഡി​ങ് ക്ല​ബ്ബുക​ളും ഐ.​ടി ക്ല​ബ്ബു​ക​ളും ഇ​ല​ക്ട്രോ​ണി​ക് ക്ല​ബ്ബു​ക​ളും ആ​രം​ഭി​ക്കാൻ ഈ ​സ​മ​യം വി​നി​യോ​ഗി​ക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national reading dayP N Panicker
News Summary - June 19 National Reading Day
Next Story