Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
International Day for Biological Diversity
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightജീവന്റെ തുടിപ്പ്

ജീവന്റെ തുടിപ്പ്

text_fields
bookmark_border

ജൈവ വൈവിധ്യം, അത് ജീവ​െന്റ നാഡിയാണ്. ജൈവമണ്ഡലത്തിലെ മനുഷ്യൻ ഉൾ​െപ്പടെ സർവ സസ്യ ജന്തുജാലങ്ങളും ചേർന്നതാണ് ജൈവ വൈവിധ്യം. ഓരോ ജീവിവർഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈ പാരസ്പര്യ ബന്ധമാണ് ഭൂമിയുടെ നിലനിൽപിനുതന്നെ ആധാരം. എല്ലാ ജീവജാലങ്ങളെ സംബന്ധിച്ചും ജൈവവ്യവസ്ഥയുടെ സംരക്ഷണം അനിവാര്യമാണ്. മനുഷ്യന്റെ അനാവശ്യ കൈകടത്തലുകളാണ് ജൈവ വൈവിധ്യത്തിന് കോട്ടം സംഭവിക്കാനുള്ള പ്രധാന കാരണം. ഇത് എല്ലാ ജീവജാലങ്ങളുടെ നിലനിൽപിനെയും അപകടത്തിലാക്കുന്നു.

ഐക്യരാഷ്ട്ര സഭയും ജൈവ വൈവിധ്യവും

മനുഷ്യരാശിയുടെ നിലനിൽപിനായി പുനരുത്ഭവിപ്പിക്കാവുന്ന ജൈവസമ്പത്ത് കരുതലോടെ ഉപയോഗിക്കുക എന്ന തിരിച്ചറിവിൽ നിന്നാണ് ജൈവ വൈവിധ്യ സംരക്ഷണം എന്ന ആശയം ഉടലെടുത്തത്. 1990കളിലാണ് ജൈവ വൈവിധ്യം സംബന്ധിച്ച പഠനങ്ങൾക്ക് പ്രചാരം ലഭിക്കുന്നത്. അനേകം സസ്യ-ജന്തു ജാലങ്ങൾ ഭൂമിയിൽനിന്നും എന്നന്നേക്കുമായി നശിച്ചുപോയതും അപ്രത്യക്ഷമാകാനായി ഇനിയും കൂടുതൽ സസ്യങ്ങളും ജന്തുക്കളും മുൻനിരയിലുണ്ടെന്നതും മനുഷ്യനിൽ പുതിയ തിരിച്ചറിവുകൾ ഉണ്ടാക്കുകയായിരുന്നു. ജൈവ വൈവിധ്യം സംരക്ഷിച്ചില്ലെങ്കിൽ ഒരുപക്ഷേ മനുഷ്യനും ഭൂമിയിൽനിന്ന് അപ്രത്യക്ഷമായേക്കാം. അതിനാൽത്തന്നെ ലോക ജനതയുടെ ശ്രദ്ധ ജൈവ വൈവിധ്യ സംരക്ഷണത്തിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമായിരുന്നു. യു.എസിലെ വന്യജീവി ശാസ്ത്രജ്ഞനായ എഡ്വേഡ് ഒ. വിൽസനാണ് (ഇ.ഒ. വിൽസൺ) ഈ വിഷയത്തിൽ ഏറെ ശ്രദ്ധകേന്ദ്രീകരിച്ചത്. ഗവേഷണ ഫലമായി 1988ൽ അദ്ദേഹം ലോകത്തിന് സമ്മാനിച്ച പദമാണ് ജൈവ വൈവിധ്യം.

1960കളിൽ ജീവശാസ്ത്രജ്ഞനായ റെയ്മണ്ട് എഫ്. ഡാസ്മാൻ ആണ് ' ബയോളജിക്കൽ ഡൈവേഴ്സിറ്റി' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ഇവരുടെ പഠനങ്ങളുടെയും ജൈവവൈവിധ്യത്തിനു സംഭവിക്കുന്ന നാശത്തെപ്പറ്റിയുള്ള ഉത്കണ്ഠകളുടെയും ഫലമായി ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങൾ ജൈവവൈവിധ്യ കൺ​െവൻഷൻ സംഘടിപ്പിച്ചു. ആവാസവ്യവസ്ഥകൾക്കും ജീവരൂപങ്ങൾക്കും നേരിടേണ്ടിവരുന്ന ഭീഷണികളേയും ഇവയുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഉപായങ്ങളും വിശകലനം ചെയ്യാൻ അത് ലോക രാഷ്ട്രങ്ങളെ ഉദ്ബോധിപ്പിക്കുന്നു. 1992ൽ ബ്രസീലിലെ റിയോ ഡെ ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിൽ ഇത് അവതരിപ്പിച്ചു. ജൈവ വൈവിധ്യ സംരക്ഷണം, ജൈവവൈവിധ്യ സുസ്ഥിരത, ഉപയോഗം, ലോക രാജ്യങ്ങൾ തമ്മിൽ ജനിതക സ്രോതസ്സുകളിലുള്ള ന്യായമായ പങ്കിടൽ എന്നിവയടങ്ങിയ ഉടമ്പടി 1993 ഡിസംബർ 29ന് യു.എൻ അംഗീകരിച്ചു. അന്നുമുതൽ 1999 വരെ ഡിസംബർ 29നാണ് ജൈവവൈവിധ്യ ദിനം ആചരിച്ചുപോന്നത്. 2000ൽ അത് ഡിസംബർ 20ന് ആചരിച്ചു. പിന്നീട് അന്താരാഷ്ട്ര ജൈവ വൈവിധ്യ കരാറിലെ തത്ത്വങ്ങളും നിബന്ധനകളും 1992 മേയ് 22ന് നടന്ന നൈറോബി സമ്മേളനം അംഗീകരിച്ചതിനെ തുടർന്ന് 2001 മുതൽ മേയ് 22ന് ഈ ദിനം ആചരിച്ചു തുടങ്ങി.

ജൈവ വൈവിധ്യദിനം

മനുഷ്യ ജീവിതത്തിൽ ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും ബോധവത്കരിക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്. 'എല്ലാ ജീവജാലങ്ങൾക്കും സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുക' എന്നതാണ് ഇത്തവണ ഐക്യരാഷ്ട്രസഭ മുന്നോട്ടുവെക്കുന്ന ആശയം.

നേരിടുന്ന ഭീഷണികൾ

ലോക ജനസംഖ്യയുടെ വർധന ഭൂമിയുടെ ജൈവ സമ്പത്തിൽ കാര്യമായ മാറ്റങ്ങൾ സൃഷ്ടിച്ചു. കൂടാതെ റെഡ് ഡാറ്റ ബുക്കിലെ വിവരങ്ങൾ പ്രകാരം പതിനായിരക്കണക്കിന് സസ്യജാലങ്ങളും ആയിരക്കണക്കിന് ജന്തുജാലങ്ങളും വംശനാശ ഭീഷണി നേരിടുന്നു. ജൈവ വൈവിധ്യങ്ങളുടെ നാശത്തിന് മറ്റൊരു കാരണമാണ് ആഗോളതാപനം. കാലാവസ്ഥാ വ്യതിയാനം ജീവന്റെ നിലനിൽപിന് ഭീഷണിയാകുകയും ചെയ്യുന്നു. ഇപ്പോഴത്തെ താപനില ഓരോ ഡിഗ്രിയും വർധിക്കുമ്പോൾ പല ജീവജാലങ്ങളും നാശം നേരിടുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മരങ്ങൾ മുറിക്കുമ്പോഴും കാടുകൾ കത്തിക്കുമ്പോഴും ചതുപ്പുകൾ നികത്തുമ്പോഴും അനേകായിരം ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥകൾ നശിക്കുന്നു. അനിയന്ത്രിതമായ മത്സ്യ ബന്ധനവും വ്യാപക സമുദ്രമലിനീകരണവും മത്സ്യങ്ങളുടെയും സമുദ്രത്തിന്റയും നിലനിൽപിനും ഭീഷണിയുയർത്തുന്നുണ്ട്.

ജൈവ വൈവിധ്യ നിയമം 2002

ലോകത്തിൽ 17 മഹാജൈവ വൈവിധ്യ കേന്ദ്രങ്ങളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്തെ ജൈവ വൈവിധ്യം പരിപാലിക്കുന്നതിനായി ഇന്ത്യൻ പാർലമെന്റ് 2002ൽ പാസാക്കിയതാണ് ജൈവ വൈവിധ്യ നിയമം. ഇന്ത്യയുടെ പരമ്പരാഗത ജൈവ സമ്പത്തും വിജ്ഞാനവും പരിപാലിക്കുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം.

ഹോട്ട് സ്പോട്ടുകൾ

ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടുകൾ എന്നത് മനുഷ്യവാസം മൂലം ഭീഷണി നേരിടുന്ന ജൈവ വൈവിധ്യത്തിന്റെ ഗണ്യമായ അളവുകളുള്ള ജൈവ ഭൂമിശാസ്ത്ര മേഖലയാണ്. 1998ൽ ഇംഗ്ലീഷ് ജീവശാസ്ത്രകാരൻ ഡോ. നൊർമെൻ മിയേഴ്സ് ആണ് ആശയം ആവിഷ്കരിച്ചത്. ഇതനുസരിച്ച് ലോകത്ത് 36 ജൈവവൈവിധ്യ കലവറകളുണ്ട്. ഇന്ത്യയിൽ പശ്ചിമഘട്ടവും പൂർവ ഹിമാലയൻ പ്രദേശങ്ങളും ഹോട്ട്സ്പോട്ടുകളാണ്.

റെഡ് ഡാറ്റാ ബുക്ക്

വംശനാശ ഭീഷണി നേരിടുന്ന ജീവികളേയും സസ്യങ്ങളേയും കുറിച്ചുള്ള വിവരങ്ങൾ സമാഹരിക്കുന്ന പുസ്തകമാണ് റെഡ് ഡാറ്റാ ബുക്ക്. ലോകമെങ്ങും പ്രകൃതി സംരക്ഷണത്തിന് നേതൃത്വം കൊടുക്കുന്ന IUCN ( ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ) എന്ന സംഘടനയാണ് 1966ൽ ആദ്യമായി വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ ഉൾപ്പെടുത്തി റെഡ് ഡാറ്റാ ബുക്ക് തയാറാക്കിയത്.

അപ്രത്യക്ഷമായവർ

ഭൂമിയിൽ ജീവന്‍ തുടങ്ങിയതു മുതൽ വലിയ അഞ്ച് വംശനാശവും നിരവധി ചെറിയ വംശനാശവും ജൈവ വൈധ്യത്തി​െൻറ ശോഷണത്തിന് കാരണമായതായി പറയുന്നു. കണക്കുകൾ പ്രകാരം ഇന്ന് ലോകത്ത് 34,000 സസ്യങ്ങളും 5200 ജന്തുജാലങ്ങളും വംശനാശ ഭീഷണി നേരിടുന്നു. ഇന്ത്യൻ കഴുകൻ, ബംഗാൾ കടുവ, ഗ്രേറ്റ് ഇന്ത്യൻ ബസ്​റ്റാർഡ്, ചീങ്കണ്ണി/മീൻമുതല, നീലത്തിമിംഗലം, പച്ച മയിൽ, വരയാട്, സിംഹവാലൻ കുരങ്ങ്, ഏഷ്യൻ സിംഹം എന്നിവ ഇവയിൽ ചിലതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bio Diversity
News Summary - International Day for Biological Diversity
Next Story