Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vaikom muhammad basheer
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightജനുവരി പ്രധാന ദിനങ്ങൾ...

ജനുവരി പ്രധാന ദിനങ്ങൾ അറിയാം

text_fields
bookmark_border

ജനുവരി 15 വിക്കിപീഡിയ ദിനം

21 ബഷീർ ജന്മദിനം

26 റിപ്പബ്ലിക്​ ദിനം

30 രക്​തസാക്ഷിദിനം

29 ഇന്ത്യൻ ന്യൂസ്​പേപ്പർ ദിനം

ജനുവരി15 വിക്കിപീഡിയ ദിനം

എന്തിനും ഏതിനും ഉത്തരം നൽകുന്നൊരാൾ നമ്മുടെ വിക്കിപീഡിയയാണ്. എന്തിനെക്കുറിച്ച് ചോദിച്ചാലും വിക്കിക്ക് ഉത്തരമുണ്ട്. ഇൻറർനെറ്റിൽ എല്ലാ സംശയങ്ങൾക്കും ഉത്തരംതരുന്ന വിക്കിയുടെ ജന്മദിനമാണ് ജനുവരി 15.

ലോകത്തിലെ ഏറ്റവും ജനപ്രിയമായ എട്ടാമത്തെ വെബ്സൈറ്റാണ് വിക്കിപീഡിയ. സ്വതന്ത്രവും സൗജന്യവുമായി ആർക്കും ഉപയോഗിക്കാവുന്ന, എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം നിർമിക്കാനുള്ള കൂട്ടായ്മയാണ് വിക്കിപീഡിയ. വിക്കിപീഡിയയിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനും നമ്മുടെ അടുത്തുള്ള വിവരങ്ങൾ വിക്കിപീഡിയയിലേക്ക് ചേർക്കാനും കഴിയും. വിക്കിപീഡിയയിൽ ആർക്കും ലേഖനങ്ങൾ കൂട്ടിച്ചേർക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യാം. അതിനാൽതന്നെ ഇതിന്റെ വിശ്വാസ്യത പലപ്പോഴായി ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. 287 ഭാഷകളിലായി മൂന്നുകോടിയോളം ലേഖനങ്ങളാണ് വിക്കിപീഡിയയിലുള്ളത്. ഇതിൽ 44 ലക്ഷം ലേഖനങ്ങളും ഇംഗ്ലീഷ് ഭാഷയിലാണ്.

വിക്കിമീഡിയ ഫൗ​േണ്ടഷ​െൻറ പിന്തുണയോടെയാണ് വിക്കിയുടെ പ്രവർത്തനം. ജിമ്മി വെയിൽസ്, ലാറി സാങ്ങർ എന്നിവർ 2001 ജനുവരി 15നാണ് വിക്കിപീഡിയക്ക് തുടക്കംകുറിക്കുന്നത്. ആദ്യം ആവിഷ്കരിച്ചത് അതതു വിഷയങ്ങളിലെ പ്രമുഖരുടെ ലേഖനം ഉൾപ്പെടുത്തി ന്യൂപീഡിയ ആയിരുന്നു. പിന്നീട് ന്യൂപീഡിയയെ സഹായിക്കാനായി പൊതുജന പങ്കാളിത്തം ഉറപ്പാക്കി വിക്കിപീഡിയ രൂപവത്കരിച്ചു. എന്നാൽ, ന്യൂപീഡിയയെക്കാൾ ജനങ്ങളെ ആകർഷിച്ചത് വിക്കിപീഡിയയായിരുന്നു.

മലയാളം വിക്കിപീഡിയ -കമ്പ്യൂട്ടറിൽ മലയാളം അക്ഷരം ടൈപ് ചെയ്യുന്നതിലെ അപ്രായോഗികത മലയാളം വിക്കി വളർച്ചയെ സ്വാധീനിച്ചിരുന്നു. ആദ്യകാലത്ത് സ്വന്തമായി ഡോമൈനും വിക്കി ഉപഭോക്താക്കളുടെ കൂട്ടായ്മയായ വിക്കി സമൂഹവും ഇല്ലാത്തത് മലയാളം വിക്കിയെ പ്രതികൂലമായി ബാധിച്ചു. 2002 ഡിസംബർ 21 മുതലാണ് ഇപ്പോഴുള്ള വിക്കിപീഡിയ പ്രവർത്തനമാരംഭിച്ചത്. അമേരിക്കൻ സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായിരുന്ന എം.പി. വിേനാദാണ് മലയാളം വിക്കിപീഡിയ ഇപ്പോഴത്തെ യു.ആർ.എൽ ആയ http://ml.wikipedia.org/ലേക്ക് മാറ്റി പ്രവർത്തനങ്ങൾ വിപുലീകരിച്ചത്. അദ്ദേഹത്തിെൻറതന്നെ അക്ഷരമാല എന്ന ലേഖനമാണ് മലയാളം വിക്കിപീഡിയയിൽ ആദ്യമായി പ്രസിദ്ധീകരിച്ച വിജ്ഞാന ലേഖനമെന്ന് കരുതുന്നു. 2006ൽ മലയാളം യൂനികോഡ് ഉപയോഗിച്ച് ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തുടങ്ങി. ഇതോടെ മലയാളം വിക്കി പീഡിയ സജീവമായി.

വിക്കിമീഡിയ ഫൗണ്ടേഷൻ -2003 ജൂൺ 20നാണ് വിക്കിമീഡിയ ഫൗണ്ടേഷ​െൻറ രൂപവത്കരണം. സാൻഫ്രാൻസിസ്കോ ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഏറ്റവും ഫലപ്രദമായ രീതിയിൽ വിദ്യാഭ്യാസപരമായ വിവരങ്ങളുടെ ആഗോളതലത്തിലുള്ള ശേഖരണവും വിതരണവുമാണ് വിക്കിമീഡിയ ഫൗണ്ടേഷ​െൻറ ലക്ഷ്യം. വിക്കിപീഡിയയെ കൂടാതെ നിരവധി സംരംഭങ്ങൾ വിക്കി മീഡിയക്കുണ്ട്. അതിൽ പ്രധാന​െപ്പട്ടവ:

ഗ്രന്ഥശാല: അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണ് വിക്കി ഗ്രന്ഥശാല. പകർപ്പവകാശ കാലാവധി കഴിഞ്ഞതോ രചയിതാവ് സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചതോ ആയ കൃതികളാണ് ഇതിൽ പ്രസിദ്ധപ്പെടുത്തുക.

പാഠശാല: വിക്കി പാഠശാല 2003 ജൂൈല 10ന് നിലവിൽ വന്നു. സ്വതന്ത്രമായ പുസ്തകങ്ങളുടെ ശേഖരമാണിത്. ഇതിൽ ആർക്കും തിരുത്തലുകൾ വരുത്താമെങ്കിലും വിക്കി പാഠശാല അംഗത്വമെടുത്തതിനു ശേഷം എഡിറ്റ് ചെയ്യുന്നവരുടെ സംഭാവനകൾ നിങ്ങളുടെ പേരിൽ അല്ലെങ്കിൽ യൂസർനെയിമിൽ സംരക്ഷിക്കപ്പെടുമെന്നതാണ് ഇതിെൻറ പ്രത്യേകത.

വിക്കി ന്യൂസ്: വിക്കി മീഡിയയുടെ സ്വതന്ത്രമായ വാർത്ത ശേഖരമാണ് വിക്കി ന്യൂസ്. ലേഖനങ്ങളിൽനിന്ന്​ വ്യത്യസ്തമായി വാർത്തകൾ ഉൾപ്പെടുത്തിയുള്ളതാണ് വിക്കി ന്യൂസ്. ഇംഗ്ലീഷ് പതിപ്പിലാണ് വിക്കി ന്യൂസ്. മറ്റു സംരംഭങ്ങളെപ്പോലെ വിക്കി ന്യൂസിൽ സ്വതന്ത്ര തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ സാധ്യമല്ല.

വിക്കി നിഘണ്ടു: ഒരു ബഹുഭാഷ നിഘണ്ടുവാണ് വിക്കി നിഘണ്ടു. നിർവചനങ്ങൾ, ശബ്​ദോൽപത്തികൾ, ഉച്ചാരണങ്ങൾ, മാതൃകാ ഉദ്ധരണികൾ, പര്യായങ്ങൾ, വിപരീതപദങ്ങൾ, തർജമകൾ തുടങ്ങിയവ വിക്കി നിഘണ്ടുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിക്കി സ്പീഷിസ്: ജീവജാല വിവരങ്ങളുടെ സ്വതന്ത്ര ശേഖരമാണ് വിക്കി സ്പീഷിസ്. ഇതിൽ ജന്തുജാലങ്ങൾ, ചെടികൾ, ഫംഗസ്, ബാക്ടീരിയകൾ, ആൽഗകൾ തുടങ്ങിയവയെക്കുറിച്ചുള്ള ലേഖനങ്ങൾ ലഭ്യമാണ്.

വിക്കി ചൊല്ലുകൾ: 2004 ജൂലൈ 29നാണ് മലയാളം വിക്കിചൊല്ലുകൾ ആരംഭിക്കുന്നത്. മറ്റു ഭാഷകളിലും വിക്കിചൊല്ലുകൾ നിലവിലുണ്ട്. ഇതിൽ പ്രധാനമായും പഴഞ്ചൊല്ലുകളും കടങ്കഥകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കോമൺസ്: വിക്കി ഫയലുകളുടെ പൊതുവായ ശേഖരമാണ് വിക്കി മീഡിയ കോമൺസ്. സ്വന്തം ഭാഷകളിൽ ശബ്​ദങ്ങൾ, വിഡിയോകൾ, ചിത്രങ്ങൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2004 സെപ്റ്റംബർ ഏഴിനാണ് കോമൺസ് പ്രവർത്തനമാരംഭിക്കുന്നത്.

മെറ്റാ വിക്കി: വിക്കി മീഡിയ സംരംഭങ്ങളും അനുബന്ധ സംരംഭങ്ങളും ഏകോപിപ്പിക്കുക, ലിഖിത രൂപത്തിലാക്കുക തുടങ്ങി ആസൂത്രണം, അപഗ്രഥനംവരെ ചെയ്യാനുള്ള ആഗോള കൂട്ടായ്മക്കുവേണ്ടിയുള്ളതാണിത്.

ജനുവരി 21 ബഷീർ ജന്മദിനം

എണ്ണമറ്റ കൃതികൾക്കൊന്നും തൂലിക ചലിപ്പിക്കാതെ തന്നെ വിശ്വസാഹിത്യത്തിന്റെ മട്ടുപ്പാവിൽ കസേര വലിച്ചിട്ടിരുന്ന വിഖ്യാതനായ എഴുത്തുകാരനാണ് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീർ. ബഷീർ കുട്ടി എന്നായിരുന്നു യഥാർഥ നാമം. നാടൻ ഭാഷാപ്രയോഗങ്ങളുമായി നർമത്തിൽ പൊതിഞ്ഞ എഴുത്ത് രീതിയാണ് ബഷീറിന്റെ രചനകളെ വ്യത്യസ്തമാക്കുന്നത്. ഭാഷാപ്രയോഗങ്ങൾ മാത്രമല്ല, അർഥമില്ലാത്ത വാക്കുകളെപോലും ഫലപ്രദമായി സമന്വയിപ്പിച്ച് ആസ്വാദനത്തി​െൻറ പുതിയ ലോകം തന്നെ വായനക്കാർക്ക് ബഷീർ സമ്മാനിച്ചു. ബഡുക്കൂസ്, ലൊഡുക്കൂസ്, ച്ചിരിപ്പിടിയോളം, ബുദ്ദൂസ്, ഉമ്മിണിശ്ശ, ഇമ്മിണി ബല്യ ഒന്ന് തുടങ്ങിയ വാക്കുകളും പ്രയോഗങ്ങളും ബഷീർ കൃതികളുടെ പ്രത്യേകതയാണ്. തീവ്രമായ ജീവിതാനുഭവങ്ങളാണ് ബഷീർ രചനകളുടെ ആണിക്കല്ല്.

ഉമ്മാ ഞാൻ ഗാന്ധിജിയെ തൊട്ടു -1908 ജനുവരി 21ന് കായി അബ്​ദുറഹിമാ​െൻറയും കുഞ്ഞാത്തുമ്മയുടെയും ആറു മക്കളിൽ മൂത്ത മകനായി കോട്ടയം വൈക്കത്തിനടുത്ത് തലയോലപറമ്പിലായിരുന്നു ബഷീറിന്റെ ജനനം (ബഷീറി​െൻറ ജനന തീയതിയെക്കുറിച്ച്​ പലർക്കും പല അഭിപ്രായങ്ങളാണ്​, ബഷീർ തന്നെ പറഞ്ഞിരുന്നു അതേക്കുറിച്ച്​ തനിക്കുതന്നെ കൃത്യമായി അറിയില്ല എന്ന്​). അബ്​ദുൽഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ.

തലയോലപറമ്പ് മലയാളം പള്ളിക്കൂടത്തിലും ശേഷം വൈക്കം ഇംഗ്ലീഷ് സ്കൂളിലുമായിരുന്നു ബഷീറിന്റെ പഠനം. പഠന കാലത്ത് ഒരിക്കൽ ഗാന്ധിജിയെ കാണാനുള്ള അടക്കാനാകാത്ത ആഗ്രഹം മൂലം വീടു വിട്ടിറങ്ങിയ ബഷീർ കോഴിക്കോട്ടെത്തിയിരുന്നു. ‘’ഉമ്മാ ഞാൻ ഗാന്ധിജിയെ തൊട്ടു’’ എന്ന് അഭിമാനപൂർവം ബഷീർ പറഞ്ഞിരുന്നു. പിൽക്കാലത്ത് സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്​ടനാവുകയും സമരത്തിന്റെ തീച്ചൂളയിലേക്ക് അദ്ദേഹം എടുത്തുചാടുകയും ചെയ്തു.

1930 ൽ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് ജയിൽവാസമനുഷ്ഠിച്ച ബഷീർ ബ്രിട്ടീഷ് സൈന്യത്തിന്റെ ക്രൂര മർദനവും ഏറ്റുവാങ്ങിയിരുന്നു. പിന്നീട്​ ഭഗത് സിങ്ങിന്റെ പ്രവർത്തനരീതിയിൽ ആകൃഷ്​ടനായ ബഷീർ ഭഗത് സിങ്​ മാതൃകയിൽ സംഘടനക്ക് രൂപംകൊടുത്തു. സംഘടനയുടെ മുഖപത്രമായ ‘ഉജ്ജീവന’ത്തിലൂടെയാണ് ബഷീറിന്റെ എഴുത്തുകളിൽ ആദ്യമായി അച്ചടിമഷി പുരളുന്നത്. ‘പ്രഭ’ എന്ന അപരനാമത്തിലായിരുന്നു ബഷീർ ലേഖനങ്ങൾ എഴുതിയിരുന്നത്. സർ സി.പിയെ വിമർശിച്ച് ലേഖനമെഴുതിയതിനെ തുടർന്ന് ബഷീർ രണ്ടു വർഷത്തെ കഠിന തടവിന് ജയിലിലടക്കപ്പെട്ടു.

‘മതിലുകൾ’ക്കപ്പുറം -ജയിൽ ജീവിത കാലത്താണ് അദ്ദേഹം ‘മതിലുകൾ’ എന്ന കൃതിയുടെ രചന നിർവഹിച്ചത്. പത്മനാഭ പൈ പത്രാധിപരായിരുന്ന ‘ജയകേസരി’യിൽ പ്രസിദ്ധീകരിച്ച ‘തങ്കം’ ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥ. പാത്തുമ്മയുടെ ആട്, സ്ഥലത്തെ പ്രധാന ദിവ്യൻ, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, പ്രേമലേഖനം, മതിലുകൾ, മുച്ചീട്ടുകളിക്കാരന്റെ മകൾ, പൂവൻപഴം, ബാല്യകാലസഖി, വിശ്വവിഖ്യാതമായ മൂക്ക്, ഭാർഗവീനിലയം (നീലവെളിച്ചം എന്ന ചെറുകഥ തിരക്കഥയാക്കിയത്), കഥാബീജം (നാടകത്തി​​​​​െൻറ തിരക്കഥ), ജന്മദിനം, ഓർമക്കുറിപ്പ്, അനർഘനിമിഷം, വിഡ്ഢികളുടെ സ്വർഗം, പാവപ്പെട്ടവരുടെ വേശ്യ, ജീവിത നിഴൽപ്പാടുകൾ, വിശപ്പ്, താരാസ്‌പെഷൽസ്, മാന്ത്രികപ്പൂച്ച, നേരും നുണയും, ഓർമയുടെ അറകൾ ‍(ഓർമക്കുറിപ്പുകൾ) ആനപ്പൂട, ചിരിക്കുന്ന മരപ്പാവ, ശിങ്കിടി മുങ്കൻ, ചെവിയോർക്കുക! അന്തിമകാഹളം..., സർപ്പയജ്​ഞം (ബാലസാഹിത്യം), യാ ഇലാഹി (മരണശേഷം പ്രസിദ്ധീകരിച്ചത്) തുടങ്ങിയവ അദ്ദേഹത്തിന്റെ ചില ശ്രദ്ധേയമായ രചനകളാണ്.

താൻ ജീവിക്കുന്നതോ ജീവിച്ചിരുന്നതോ ആയ ചുറ്റുപാടുകളിൽനിന്നാണ് പലപ്പോഴും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ രൂപംകൊള്ളാറുള്ളത്. മനുഷ്യർ മാത്രമല്ല, ആട്, പട്ടി, പൂച്ച, കാക്ക തുടങ്ങിയ ജീവികളും ബഷീറിന്റെ കഥാപാത്രങ്ങളായിരുന്നു. എട്ടുകാലി മമ്മൂഞ്ഞ്, മണ്ടൻ മുത്തപ്പ, ഒറ്റക്കണ്ണൻ പോക്കറ്, ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ, തുരപ്പൻ അവറാൻ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ജീവസ്സുറ്റതായിരുന്നു. അവ വായനക്കാരന്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.

സ്വയം കഥയായ് മാറിയ ഇതിഹാസം -കഥകൾ പറഞ്ഞുപറഞ്ഞ് സ്വയം കഥയായ് മാറിയ ഇതിഹാസം എന്നായിരുന്നു ബഷീറിനെ ഗുരുവായി കാണുന്ന എം.ടി. വാസുദേവൻ നായർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1970), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ് (1981), കാലിക്കറ്റ് സർവകലാശാലയുടെ ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം (1987), സംസ്കാരദീപം അവാർഡ് (1987), പ്രേംനസീർ അവാർഡ് (1992) ലളിതാംബിക അന്തർജനം അവാർഡ് (1992), മുട്ടത്തുവർക്കി അവാർഡ് (1993), വള്ളത്തോൾ പുരസ്കാരം (1993) എന്നിവ അദ്ദേഹത്തെ തേടിയെത്തി. 1982 ൽ രാജ്യം വൈക്കം മുഹമ്മദ് ബഷീറിനെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.

ജീവിതത്തി​െൻറ ‘ഫാ’യും ‘ബി’യും -1957 ഡിസംബർ 18ന് തന്‍റെ 50ാം വയസ്സിലായിരുന്നു ബഷീറിന്റെ വിവാഹം. അരീക്കാടൻ കോയക്കുട്ടി മാസ്​റ്ററുടെയും പുതുക്കുടി പറമ്പിൽ തൊണ്ടിയിൽ ഖദീജയുടെയും ഏഴു മക്കളിൽ മൂത്തവളായ ഫാത്തിമ ബീവിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഫാത്തിമയുടെ ‘ഫാ’യും ബീവിയുടെ ‘ബി’യും ചേർത്ത് ഫാബി ബഷീർ എന്ന പേരിലാണ് ഫാത്തിമ ബീവി പിന്നീട് അറിയപ്പെട്ടത്. കോഴിക്കോടിനടുത്ത് ബേപ്പൂർ എന്ന സ്ഥലത്ത് വയലാലിൽ എന്ന വീട്ടിലായിരുന്നു ബഷീർ ശിഷ്​ടകാലം ജീവിച്ചത്. ബഷീറിനൊപ്പമുണ്ടായിരുന്ന ജീവിതത്തെ കുറിച്ച് ഫാബി എഴുതിയ ‘ബഷീറിന്റെ എടിയേ’ എന്ന ആത്മകഥ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

ച്ചിരിപ്പിടിയോളം അനുഭവങ്ങൾ -എഴുത്തുകാരൻ എന്നതിലുപരി ബഷീർ ഒരു സഞ്ചാരി കൂടിയായിരുന്നു. ഒമ്പതു വർഷക്കാലത്തോളം അദ്ദേഹം ഇന്ത്യക്കകത്തും പുറത്തുമായി അലഞ്ഞുനടന്നു.ഉത്തരേന്ത്യയിൽ സന്യാസികളുടെയും സൂഫിവര്യന്മാരുടെയുമെല്ലാം ഒപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ആഫ്രിക്കയിലും അറേബ്യയിലുമെല്ലാം അദ്ദേഹം സന്ദർശനം നടത്തി. ഇക്കാലയളവിൽ ജീവിക്കാനായി ബഷീർ ചെയ്ത ജോലികൾ നിരവധിയായിരുന്നു. കൈനോട്ടക്കാരൻ, പാചകക്കാരൻ, മാജിക്കുകാരന്റെ സഹായി, ഇംഗ്ലീഷ് ട്യൂഷൻ ടീച്ചർ, ഗേറ്റ് കീപ്പർ, ഹോട്ടൽ ജീവനക്കാരൻ തുടങ്ങി നിരവധി വേഷങ്ങൾ അദ്ദേഹം ജീവിതത്തിൽ ആടിത്തീർത്തു. കറാച്ചിയിൽ ഹോട്ടൽ നടത്തിയിരുന്ന ബഷീർ ലാഹോറിലെ സിവിൽ മിലിറ്ററി ഗസറ്റ് പത്രത്തിൽ കോപ്പി ഹോൾഡറായും ജോലി ചെയ്തിരുന്നു. ഇതിനകം പല ഭാഷകളും അദ്ദേഹം സ്വായത്തമാക്കിയിരുന്നു.

എഴുത്തുകാരനായതിനെക്കുറിച്ച് ബഷീർ വിവരിക്കുന്നതിങ്ങനെയാണ്; ‘’ഞാൻ എഴുത്തുകാരനായത് യാദൃച്ഛിക സംഭവമൊന്നുമല്ല. ഒമ്പതു കൊല്ലം ലക്കും ലഗാനുമില്ലാതെ എന്നു പറഞ്ഞമാതിരി ഇന്ത്യാ മഹാരാജ്യത്ത് മുഴുവൻ ചുറ്റിക്കറങ്ങി. രാജ്യങ്ങൾ അടച്ചു വലവീശിയമാതിരിയാണ് കറങ്ങിയത്. അനിശ്ചിതമായ കാലഘട്ടം. വെയിലും മഴയും ചൂടും തണുപ്പും ഒക്കെ സഹിച്ചുള്ള സഞ്ചാരം. അവസാനം സ്വന്തം നാടായ കേരളത്തിൽ തിരിച്ചെത്തി. ആകെ സ്വന്തമായി ഒരു പേന മാത്രമാണ് ഉണ്ടായിരുന്നത്. കുഴിമടിയന്മാരായ ബഡുക്കൂസുകൾക്ക് പറ്റിയ പണിയെപ്പറ്റി തലപുകഞ്ഞാലോചിച്ചപ്പോൾ നിധികിട്ടിയമാതിരി ഒരെണ്ണം കിട്ടി; സാഹിത്യം. എഴുത്തുകാരനാവുക. വലിയ ബുദ്ധിയൊന്നും വേണ്ട. ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാൽ മതി. അനുഭവങ്ങൾ ഇച്ചിരിപ്പിടിയോളം ഉണ്ടല്ലോ. അവനെയൊക്കെ കാച്ചിയാൽ മതി, എഴുതി. അങ്ങനെ ഞാൻ എഴുത്തുകാരനായി.’’

ബഷീർ ‘സന്യാസി’ -എഴുത്തുകാരനായിരുന്നില്ലെങ്കിൽ താനൊരു സന്യാസിയായേനെയെന്ന് ഒരിക്കൽ തമാശ രൂപേണ ബഷീർ പറഞ്ഞിട്ടുണ്ട്. മുൻകൂട്ടി തീരുമാനിക്കാതെ നടത്തുന്ന അലക്ഷ്യമായ യാത്രകളായിരുന്നു പലപ്പോഴും ബഷീർ നടത്താറുണ്ടായിരുന്നത്. തന്റെ വ്യക്തിജീവിതത്തിൽ നിന്നും യാത്രകളിലൂടെയും ലഭിച്ച തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ഉരകല്ലിൽ തേച്ചുമിനുക്കിയ രചനകൾ അതുകൊണ്ടുതന്നെ ജീവിതഗന്ധിയായിരുന്നു.

പലപ്പോഴും യാഥാർഥ്യവും സങ്കൽപനങ്ങളും വിഭ്രമങ്ങളും കൂടിക്കലർന്ന് മാനസികനില തെറ്റുന്ന അവസ്ഥകളിലേക്കുപോലും ബഷീർ എത്തിപ്പെട്ടു. പൂക്കളെയും പൂന്തോട്ട നിർമാണവും ഏറെ ഇഷ്​ടപ്പെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു ബഷീർ. മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴും ജയിലിലടക്കപ്പെട്ടപ്പോഴുമെല്ലാം അദ്ദേഹം തിരഞ്ഞത് പൂന്തോട്ടം നിർമിക്കാനുള്ള സ്ഥലവും സൗകര്യങ്ങളുമായിരുന്നു.

പൂക്കളെപോലെ തന്നെ സംഗീതത്തെയും ബഷീർ ഏറെ ഇഷ്​ടപ്പെട്ടിരുന്നു. ഗസലുകളോടായിരുന്നു താൽപര്യം. സിന്ദഗി എന്ന ചിത്രത്തിൽ കുന്ദൻലാൽ ആലപിച്ച ‘സോ ജാ രാജകുമാരി’ എന്ന ഗാനം അദ്ദേഹം പല തവണ കേൾക്കാറുണ്ടായിരുന്നു. 1994 ജൂലൈ 5നാണ് ബഷീർ അന്തരിച്ചത്.

ജനുവരി 26 റിപ്പബ്ലിക്​ ദിനം

ഇന്ത്യ സ്വതന്ത്രമായത്​ 1947 ആഗസ്​റ്റ്​ 15നാണെങ്കിലും നമ്മൾ പൂർണമായി സ്വാതന്ത്രത്തിലേക്കെത്തിയത്​ 1950 ജനുവരി 26നാണ്​. അതുകൊണ്ടുതന്നെ​ അന്ന്​ റിപ്പബ്ലിക്​ ദിനമായി ആഘോഷിക്കുന്നു. ഭരണഘടന പ്രാബല്യത്തിൽ വന്നതോടെയാണ്​ നമ്മുടെ സ്വാതന്ത്ര്യത്തിന് പൂർണമായ അർഥം കൈവന്നത്​. 1935ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെയായിരുന്നു അതുവരെ പിന്തുടർന്നിരുന്നത്. 1929ൽ ലാഹോറിൽ ജവഹർലാൽ നെഹ്റുവിെൻറ അധ്യക്ഷതയിൽ നടന്ന കോൺഗ്രസ്​ യോഗത്തിൽ പൂർണസ്വരാജിനുവേണ്ടിയുള്ള പ്രമേയം അവതരിപ്പിക്കുകയും എല്ലാ വർഷവും ജനുവരി 26ന് രാജ്യമൊട്ടാകെ റിപ്പബ്ലിക് ദിനം ആചരിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതിെൻറ ഓർമക്കായാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി തെരഞ്ഞെടുത്തത്.

റിപ്പബ്ലിക് -രാഷ്​ട്രത്തലവന്മാർ തെരഞ്ഞെടുക്കപ്പെടുകയും പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമായിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളാണ് റിപ്പബ്ലിക്. തെരഞ്ഞെടുക്കപ്പെട്ട തലവ​െൻറകൂടെ ജനങ്ങൾ തെരഞ്ഞൈടുത്ത പ്രധാനമന്ത്രിയടങ്ങുന്ന മന്ത്രിസഭയും ഭരണഘടനയുടെ ജനാധിപത്യ റിപ്പബ്ലിക്കുകളിൽ ഭരണം നടത്തും. ഇന്ത്യതന്നെയാണ്​ റിപ്പബ്ലിക് രാജ്യങ്ങൾക്കുള്ള ഏറ്റവും നല്ല ഉദാഹരണം.

‘റിപ്പബ്ലിക്’ എന്ന വാക്കിന് അർഥം ‘ജനക്ഷേമ രാഷ്​ട്രം എന്നായിരുന്നു. പിന്നീട്​ ആ അർഥം മാറി ജനങ്ങളാണ് റിപ്പബ്ലിക്കിലെ പരമാധികാരികൾ എന്നായി. ‘റെസ്​ പബ്ലിക’ എന്ന ലാറ്റിൻ വാക്കിൽനിന്നാണ് റിപ്പബ്ലിക് എന്ന വാക്കുണ്ടായത്. ‘പൊതുകാര്യം’ എന്നാണ് ഈ വാക്കിെൻറ അർഥം.

ഭരണഘടന അസംബ്ലി -1946 ജൂലൈയിൽ ‘ഭരണഘടന അസംബ്ലി’ എന്ന ആശയം നിലവിൽവന്നു. 1946 ഡിസംബർ ആറിനാണ് ഭരണഘടന അസംബ്ലി നിലവിൽവന്നത്. വിവിധ പ്രവിശ്യകളിൽ നിലവിലുണ്ടായിരുന്ന നിയമനിർമാണസഭകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരടക്കം 389 പേർ അടങ്ങുന്നതായിരുന്നു സഭ. ഡോ. സച്ചിദാനന്ദൻ സിൻഹയായിരുന്നു ആദ്യസഭയുടെ താൽക്കാലിക അധ്യക്ഷൻ. പിന്നീട് ഡോ. രാജേന്ദ്രപ്രസാദ് സ്​ഥിരം അധ്യക്ഷനായി. ജവഹർലാൽ നെഹ്റു, സർദാർ വല്ലഭഭായി പട്ടേൽ, മൗലാന അബുൽകലാം ആസാദ്, ഡോ. ശ്യാമപ്രസാദ് മുഖർജി, ഡോ. ബി.ആർ. അംബേദ്കർ, സരോജിനി നായിഡു, ഡോ. കെ.എം. മുൻഷി, ഡോ. എസ്​. രാധാകൃഷ്ണൻ, വിജയലക്ഷ്മി പണ്ഡിറ്റ്, അല്ലാഡി കൃഷ്ണസ്വാമി എന്നിവർ അംഗങ്ങളിൽ പെടുന്നു. രണ്ടു വർഷവും 11 മാസവും 18 ദിവസവും നീണ്ട അധ്വാനത്തിനുശേഷമായിരുന്നു ഭരണഘടനയുടെ പിറവി. 165 ദിവസം സമ്മേളിച്ചാണ് സഭ ദൗത്യം പൂർത്തിയാക്കിയത്.

1947 ആഗസ്​റ്റ് 29ന് ഭരണഘടന നിർമാണത്തി​െൻറ അന്തിമഘട്ടത്തിലേക്ക് കടന്നു. ഇതിനായി ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ ഏഴംഗ ഡ്രാഫ്റ്റിങ് സമിതി നിലവിൽവന്നു. 1949 നവംബർ 26ന് ഇവർ തയാറാക്കിയ കരട് ഭരണഘടനക്ക് ഭരണഘടനാസമിതി അംഗീകാരം നൽകുകയും രണ്ടു മാസം കഴിഞ്ഞ്, 1950 ജനുവരി 26ന് നിലവിൽവരുകയും ചെയ്തു. 1950 ജനുവരി 24ന് ഭരണഘടന നിർമാണ സഭ അവസാനമായി സമ്മേളിച്ചു. ഡോ. രാജേന്ദ്രപ്രസാദിനെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രസിഡൻറായും തെരഞ്ഞെടുത്തു.

ഭരണഘടന കടമെടുത്ത രാജ്യങ്ങൾ

ബ്രിട്ടൻ: നിയമവാഴ്ച, ഏകപൗരത്വ വ്യവസ്​ഥ, നിയമനിർമാണം, സ്​പീക്കറുടെ നിയമനവും സ്​പീക്കറുടെ ചുമതലകളും, സിവിൽ സർവിസ്​

യു.എസ്​.എ: ഭരണഘടനാ ആമുഖം, സ്വതന്ത്ര നീതിന്യായ വ്യവസ്​ഥ, മൗലികാവകാശങ്ങൾ, സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരെ ഇംപീച്ച്​ ചെയ്യൽ, പ്രസിഡൻറ്, എക്സിക്യൂട്ടിവ് തലവൻ, ജുഡീഷ്യൽ റിവ്യൂ.

അയർലൻഡ്: നിർദേശക തത്ത്വങ്ങൾ, പ്രസിഡൻറ് തെരഞ്ഞെടുപ്പ്

ജർമനി: അടിയന്തരാവസ്​ഥ

ആസ്​േട്രലിയ: കൺകറൻറ് ലിസ്​റ്റ്

ദക്ഷിണാഫ്രിക്ക: ഭരണഘടനാ ഭേദഗതി

ഫ്രാൻസ്​: സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം

സോവിയറ്റ് യൂനിയൻ: ആസൂത്രണം, മൗലിക കർത്തവ്യങ്ങൾ

കാനഡ: കേന്ദ്രത്തിെൻറയും സംസ്​ഥാനത്തിെൻറയും അധികാരവിഭജനം

ഡോ. ബി.ആർ. അംബേദ്കർ -1891 ഏപ്രിൽ 14ന് ബോംബെ പ്രസിഡൻസിയിൽ പെട്ട ബറോഡയിലാണ് രാജ്യത്തെ ഏറ്റവും പുരോഗമനകാരിയായ ചിന്തകരിൽ ഒരാളായ ഡോ. ബി.ആർ. അംബേദ്കർ ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രിയും ഭരണഘടനയുടെ ശിൽപിയുമാണ് അദ്ദേഹം. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഒരേയൊരു ഇന്ത്യക്കാരനാണ് അംബേദ്കർ. 1956 ഡിസംബർ ആറിന് അന്തരിച്ചു.

മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ

1. ആ​ർ​ട്ടി​ക്ക്ൾ 14– 18

സ​മ​ത്വ​ത്തി​നു​ള്ള അ​വ​കാ​ശം.

2. ആ​ർ​ട്ടി​ക്ക്ൾ 19– 22

സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള അ​വ​കാ​ശം.

3. ആ​ർ​ട്ടി​ക്ക്ൾ 23– 24

ചൂ​ഷ​ണ​ത്തി​നെ​തി​രാ​യ അ​വ​കാ​ശം.

4. ആ​ർ​ട്ടി​ക്ക്ൾ 25–28

മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള അ​വ​കാ​ശം.

5. ആ​ർ​ട്ടി​ക്ക്ൾ 29– 30

സാം​സ്​​കാ​രി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ അ​വ​കാ​ശം.

6. ആ​ർ​ട്ടി​ക്ക്ൾ 32– 35

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ​ക്കു​ള്ള അ​വ​കാ​ശം.

മൗ​ലി​ക ക​ർ​ത്ത​വ്യ​ങ്ങ​ൾ

1. ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ക്കു​ക​യും അ​തിെ​ൻ​റ ആ​ദ​ർ​ശ​ങ്ങ​ളെ​യും സ്​​ഥാ​പ​ന​ങ്ങ​ളെ​യും ദേ​ശീ​യ പ​താ​ക​യെ​യും ദേ​ശീ​യ ഗാ​ന​ത്തെ​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ക.

2. ദേ​ശീ​യ സ്വാ​ത​ന്ത്ര്യ​ത്തിെ​ൻ​റ ഉ​ദ​യ​ത്തി​ന് കാ​ര​ണ​മാ​യ ആ​ദ​ർ​ശ​പ​ര​മാ​യ ആ​ശ​യ​ങ്ങ​ളെ പി​ന്തു​ട​രു​ക​യും പ​രി​പോ​ഷി​പ്പി​ക്കു​ക​യും ചെ​യ്യു​ക.

3. ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​രം, ഐ​ക്യം, അ​ഖ​ണ്ഡ​ത എ​ന്നി​വ​യെ നി​ല​നി​ർ​ത്തു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ക.

4. രാ​ജ്യ​ത്തെ കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും ദേ​ശീ​യ സേ​വ​നം അ​നു​ഷ്ഠി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ അ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്യു​ക.

5. മ​ത​പ​ര​വും ഭാ​ഷാ​പ​ര​വും പ്രാ​ദേ​ശി​ക​വും വി​ഭാ​ഗീ​യ​വു​മാ​യ വൈ​വി​ധ്യ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സൗ​ഹാ​ർ​ദ​വും പൊ​തു​വാ​യ സാ​ഹോ​ദ​ര്യ മ​നോ​ഭാ​വ​വും പു​ല​ർ​ത്തു​ക. സ്​​ത്രീ​ക​ളു​ടെ അ​ന്ത​സ്സി​ന് കു​റ​വു​വ​രു​ത്തു​ന്ന ആ​ചാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക.

6. ഇ​ന്ത്യ​യു​ടെ സാം​സ്​​കാ​രി​ക പൈ​തൃ​ക​ത്തിെ​ൻ​റ അ​മൂ​ല്യ സ​മ്പ​ത്തു​ക​ളെ വി​ല​മ​തി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ക.

7. വ​നം, ന​ദി, ത​ടാ​കം, വ​ന്യ​ജീ​വി​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന പ്ര​കൃ​തി​യെ​യും പ​രി​സ്​​ഥി​തി​യെ​യും സം​ര​ക്ഷി​ക്കു​ക​യും സ​ഹ​ജീ​വി​ക​ളോ​ട് ക​രു​ണ കാ​ണി​ക്കു​ക​യും ചെ​യ്യു​ക.

8. ശാ​സ്​​ത്ര​വി​കാ​സം, മാ​ന​വി​ക പു​രോ​ഗ​തി, മാ​ന​വി​ക​ത എ​ന്നി​വ​യു​ടെ വി​കാ​സം സം​ബ​ന്ധി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക.

9. പൊ​തു​സ​മ്പ​ത്തി​നെ സം​ര​ക്ഷി​ക്കു​ക, അ​ക്ര​മ​ത്തെ​യും ഹിം​സ​യെ​യും എ​തി​ർ​ക്കു​ക.

10. രാ​ഷ്​ട്രം യ​ത്ന​ത്തിെ​ൻ​റ​യും ല​ക്ഷ്യ​പ്രാ​പ്തി​യു​ടെ​യും ഉ​ന്ന​ത​ത​ല​ങ്ങ​ളി​ലേ​ക്ക് നി​ര​ന്ത​രം ഉ​യ​ര​ത്ത​ക്ക​വ​ണ്ണം വ്യ​ക്തി​പ​ര​വും കൂ​ട്ടാ​യ​തു​മാ​യ പ്ര​വ​ർ​ത്ത​ന​ത്തിെ​ൻ​റ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഉ​ത്കൃ​ഷ്​​ട​ത​ക്കു വേ​ണ്ടി അ​ധ്വാ​നി​ക്കു​ക.

ജനുവരി 30 രക്​തസാക്ഷിദിനം

1948 ജനുവരി 30ന്​ വൈകീട്ട്​ 5.17ന് മതഭ്രാന്തനായ നാഥുറാം വിനായക് ഗോദ്​സെയുടെ കൈത്തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ടയാല്‍ മഹാത്മാഗാന്ധി കൊല്ലപ്പെട്ടു. അന്ന് വൈകീട്ട് ആകാശവാണിയിലൂടെ രാഷ്​ട്ര ത്തെ അഭിസംബോധന ചെയ്തുകൊണ്ട് നെഹ്റു പറഞ്ഞു, ‘‘നമ്മുടെ ജീവിതങ്ങളില്‍നിന്ന് പ്രകാശം അണഞ്ഞുപോയിരിക്കുന്നു’’ എന്ന്. ജനുവരി 31ന് അദ്ദേഹത്തി​െൻറ ഭൗതികശരീരം രാജ്ഘട്ടില്‍ സംസ്‌കരിച്ചു. 1949 നവംബര്‍ 15ന് നാഥുറാം ഗോദ്​സെയെയും കുറ്റവാളികളെയും തൂക്കിലേറ്റി. ഒരു ജീവിതംകൊണ്ട് ഒത്തിരി ജീവിതങ്ങള്‍ക്കു വഴികാട്ടിയായ ഈ മഹാത്മാവിനെ ‘രാഷ്​ട്രപിതാവ്’ എന്ന് ആദ്യം വിളിച്ചത് നേതാജി സുഭാഷ്ചന്ദ്ര ബോസ് ആയിരുന്നു.

സത്യത്തെ ജീവശ്വാസമാക്കി ധർമത്തി​െൻറ പ്രതിരൂപമായി മാറിയ മഹാത്മാഗാന്ധിയെ ആല്‍ബര്‍ട്ട് ഐൻസ്​​ൈറ്റന്‍ വിശേഷിപ്പിച്ചത് ‘‘ഇങ്ങനെയൊരു മനുഷ്യന്‍ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിക്കില്ല’’ എന്നാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വഴികാട്ടി, അഹിംസ എന്ന ആയുധത്താല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച വ്യക്തിത്വം, കുട്ടികളുടെ സ്വന്തം ബാപ്പുജി. ഏതാണ്ട് 200 ആണ്ട് നീണ്ട അടിമത്തത്തിന് വിരാമമിട്ട് സ്വാതന്ത്ര്യത്തി​െൻറ പാതയിലേക്ക് നയിച്ച പൊന്‍താരകം.

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറില്‍ കരംചന്ദ് ഗാന്ധിയുടെയും പുത്​ലീബായിയുടെയും നാലു മക്കളില്‍ ഇളയവൻ. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന്​ മുഴുവൻ പേര്​.

സത്യസന്ധത -പഠനത്തില്‍ സമർഥനല്ലായിരുന്നു ഗാന്ധിജി, എങ്കിലും സത്യത്തിലുള്ള വിശ്വാസം ജന്മസിദ്ധമായിരുന്നു. അദ്ദേഹത്തിലെ ഈ ജന്മവാസനയെ ഉണര്‍ത്താനിടയാക്കിയത് ബാല്യത്തില്‍ ഗാന്ധിജി കണ്ട ഹരിശ്ചന്ദ്ര നാടകങ്ങളായിരുന്നു. ഒരിക്കല്‍ സ്‌കൂള്‍ വിദ്യാർഥിയായിരിക്കെ പരിശോധനക്കു വന്ന വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ കേട്ടെഴുത്തിട്ടപ്പോള്‍ ‘കെറ്റില്‍’ എന്ന വാക്ക് ഗാന്ധിജിയുടെ തെറ്റി, അപ്പോള്‍ അടുത്തിരിക്കുന്ന കുട്ടിയില്‍നിന്ന്​ നോക്കിയെഴുതാന്‍ ക്ലാസ്​ ടീച്ചര്‍ ആംഗ്യം കാണിച്ചെങ്കിലും അദ്ദേഹം അതനുസരിച്ചില്ല.

വിവാഹം -ബാലവിവാഹം നിലനിന്നിരുന്ന കാലഘട്ടമായിരുന്നതിനാല്‍ ത​െൻറ പതിമൂന്നാമത്തെ വയസ്സില്‍ പോര്‍ബന്തറിലെ വ്യാപാരിയായ ഗോകുല്‍ദാസ് മകാന്‍ജിയുടെ മകള്‍ കസ്തൂര്‍ബയെ വിവാഹം കഴിച്ചു. പിന്നീട് നിരക്ഷരയായ കസ്തൂര്‍ബയെ മോഹന്‍ദാസ് പഠിപ്പിച്ചു.

ഇംഗ്ലണ്ടില്‍ -1885ല്‍ അദ്ദേഹത്തി​െൻറ അച്ഛന്‍ മരിച്ചശേഷം 1887ല്‍ കഷ്​ടപ്പെട്ടാണ് മോഹന്‍ദാസ് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയത്. പിന്നീട് ജ്യേഷ്ഠ​െൻറ നിര്‍ബന്ധത്തിനു വഴങ്ങി നിയമപഠനത്തിനായി ഇംഗ്ലണ്ടിലേക്കു കപ്പല്‍ കയറി. ലണ്ടനിലെ ഓക്‌സ്‌ഫഡ്​ യൂനിവേഴ്‌സിറ്റിയിലാണ് നിയമം പഠിച്ചത്. ലണ്ടന്‍ ​െമട്രിക്കുലേഷന്‍ പരീക്ഷയില്‍ ആദ്യം പരാജയപ്പെട്ടെങ്കിലും അടുത്ത ഉദ്യമത്തില്‍ വിജയം കൈവരിച്ചു. ശേഷം 1891ല്‍ നിയമപഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്കു മടങ്ങി.

ദക്ഷിണാഫ്രിക്കയില്‍ -മുംബൈ കോടതിയില്‍ ത​െൻറ അഭിഭാഷക പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ആദ്യ കേസ് വാദിക്കെ പതറിപ്പോവുകയും ജോലി അവസാനിപ്പിച്ച് ആവശ്യക്കാര്‍ക്ക് പരാതി എഴുതിക്കൊടുക്കുന്ന ജോലി സ്വീകരിക്കുകയും ചെയ്​തു. ഇതില്‍ അനിഷ്​ടം പ്രകടിപ്പിച്ച ജ്യേഷ്ഠ​െൻറ നിര്‍ബന്ധത്തിനു വഴങ്ങി ദാദാ അബ്​ദുല്ല ആൻഡ്​​ കോയുടെ അഭിഭാഷകനായി 1893ല്‍ ദക്ഷിണാഫ്രിക്കയിലെത്തി. ദക്ഷിണാഫ്രിക്കയില്‍ വർണവിവേചനം നിലനിന്നിരുന്ന കാലഘട്ടമായിരുന്നു അത്. ഒരിക്കല്‍ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലേക്ക് വെള്ളക്കാര്‍ക്കു മാത്രം സഞ്ചരിക്കാവുന്ന എ ക്ലാസ് കൂപ്പയില്‍ യാത്രചെയ്തതിന് ട്രെയിന്‍ ടി.ടി.ആർ അദ്ദേഹത്തെ മർദിക്കുകയും പീറ്റര്‍മാരീറ്റ്‌സ്ബര്‍ഗ് എന്നിടത്ത് ഇറക്കിവിടുകയും ചെയ്തു. അന്നുമുതല്‍ ഗാന്ധിജി വർണവിവേചനത്തിനെതി​െരയും ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാര്‍ക്കായും സമരങ്ങള്‍ നടത്താന്‍ തുടങ്ങി. ഇത് സമരമുഖത്തേക്കുള്ള ഗാന്ധിജിയുടെ പ്രഥമ ചുവടുവെപ്പായിരുന്നു.

മോഹന്‍ദാസ് ഗാന്ധിയാകുന്നു -ദക്ഷിണാഫ്രിക്കയിലെ ട്രാന്‍സ്‌വാള്‍ സുപ്രീംകോടതിയില്‍ വക്കീല്‍പണി ആരംഭിച്ച അദ്ദേഹം ഇന്ത്യക്കാര്‍ക്കെതിരായ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന്​ അവിടെ കൂടിയ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പതിയെ ദക്ഷിണാഫ്രിക്കയില്‍ മോഹന്‍ദാസ് ‘ഗാന്ധിജി’ എന്ന് അറിയപ്പെട്ടുതുടങ്ങി. ദക്ഷിണാഫ്രിക്കയിലെ ത​െൻറ പ്രവര്‍ത്തനഫലമായി സത്യഗ്രഹം എന്ന ആശയത്തിന് രൂപം നല്‍കി. അതുകൊണ്ടാണ് ദക്ഷിണാഫ്രിക്കയെ ‘ഗാന്ധിജിയുടെ രാഷ്​ട്രീയ പരീക്ഷണശാല’ എന്ന് വിശേഷിപ്പിക്കുന്നത്. 1903 ജൂണ്‍ നാലിന് ഗാന്ധി ‘ഇന്ത്യന്‍ ഒപ്പീനിയന്‍’ എന്ന പത്രം ആരംഭിച്ചു. തുടര്‍ന്ന് ഡര്‍ബനില്‍നിന്ന് 14 മൈല്‍ അകലെ ഫീനിക്‌സ് എന്ന ആശ്രമം സ്ഥാപിക്കുകയും ചെയ്തു. ഇക്കാലത്ത് അദ്ദേഹം നിരവധി തവണ ജയില്‍വാസമനുഭവിച്ചു.

ഇന്ത്യയില്‍ -1915 ജനുവരി ഒമ്പതിന് ഗാന്ധിജി ഇന്ത്യയിലേക്കു മടങ്ങി, ഇതി​െൻറ ഓർമക്കായി 2003 മുതല്‍ ഈ ദിവസം ഭാരത സര്‍ക്കാര്‍ പ്രവാസിദിനമായി ആചരിക്കാന്‍ തുടങ്ങി. ശേഷം ഗോപാലകൃഷ്​ണ ഗോഖ​െലയുടെ ഉപദേശപ്രകാരം ഇന്ത്യയിലെങ്ങും സഞ്ചരിച്ച് പ്രശ്‌നങ്ങള്‍ പഠിച്ചു. അപ്പോഴാണ് രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനിലേക്ക്​ ഗാന്ധിജിയെ ക്ഷണിക്കുന്നത്, മരിക്കുവോളം നീണ്ട സൗഹൃദത്തി​െൻറ തുടക്കമായിരുന്നു അത്. ഗാന്ധിജിക്കു ‘മഹാത്മാ’ എന്ന വിശേഷണം നല്‍കിയതും ടാഗോറാണ്.

സത്യഗ്രഹം തുടങ്ങുന്നു -1915 മേയ് 25ന് സത്യഗ്രഹികള്‍ക്കായി അഹ്​മദാബാദില്‍ സത്യഗ്രഹാശ്രമം സ്ഥാപിക്കുകയും പിന്നീട് സബര്‍മതി തീരത്തേക്ക് ആശ്രമം മാറ്റിയതോടെ സബര്‍മതി ആശ്രമം എന്നായി മാറുകയും ചെയ്​തു. 1917ല്‍ ബിഹാറിലെ ചമ്പാരനിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി നടത്തിയ സത്യഗ്രഹമായിരുന്നു ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യ സത്യഗ്രഹ സമരം.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം -1919 ഏപ്രില്‍ ആറിന് റൗലത്ത്​ നിയമത്തിനെതിരെ ഹര്‍ത്താല്‍ സംഘടിപ്പിക്കുകയും, ഏപ്രില്‍ 13നു നടന്ന ജാലിയന്‍ വാലാബാഗ് വെടിവെപ്പിനെതിരെ നിലകൊള്ളുകയും സ്വദേശിപ്രസ്ഥാനത്തിന് ആരംഭംകുറിക്കുകയും ചെയ്​തതോടെ അക്കാലത്തെ പ്രമുഖ നേതാക്കളായ മോത്തിലാല്‍ നെഹ്​റു, സി.ആര്‍. ദാസ്, പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ എന്നിവർ ഗാന്ധിജിക്ക്​ പിന്തുണ നല്‍കി. പിന്നീട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതൃത്വം ഗാന്ധിജിയിലേക്ക് എത്തിച്ചേർന്നു. അഹ്​മദാബാദില്‍നിന്ന്​ പ്രസിദ്ധീകരിച്ചിരുന്ന ‘നവജീവന്‍’, ‘യങ്​ ഇന്ത്യ’ എന്നിവയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു. നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു. 1920 കൽക്കത്ത കോണ്‍ഗ്രസ്​ സമ്മേളനത്തില്‍ ‘സ്വരാജ്’ പ്രമേയം അവതരിപ്പിക്കുകയും 1921ല്‍ സ്വദേശി പ്രസ്ഥാനത്തി​െൻറ തുടര്‍ച്ചയായി വിദേശിവസ്ത്ര ബഹിഷ്​കരണം നടത്തുകയും ചെയ്​തു.

ആത്മകഥ -1922ല്‍ ഗാന്ധിജിയെ ആറു വര്‍ഷത്തെ തടവിനു വിധിച്ചു. ഈ ജയില്‍വാസക്കാലത്താണ് അദ്ദേഹം ത​െൻറ ജീവിതം പ്രതിപാദിക്കുന്ന ആത്മകഥ ‘എ​െൻറ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എഴുതുകയും പിന്നീട് നവജീവന്‍, യങ്​ ഇന്ത്യ എന്നിവയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്​തത്​. 1927ലാണ് ആദ്യമായി ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്.

കേരളത്തില്‍ -1920 ആഗസ്​റ്റ്​ 18ന് നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളം സന്ദര്‍ശിച്ചു. 1924 മാര്‍ച്ചില്‍ വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ചായിരുന്നു അടുത്ത സന്ദര്‍ശനം. 1927 ഒക്ടോബറില്‍ ഗാന്ധിജി കേരളത്തിലെത്തി. 1934ല്‍ ഹരിജന്‍ ഫണ്ട് ശേഖരണാർഥം വീണ്ടും കേരളത്തിൽ. ക്ഷേത്രപ്രവേശന വിളംബരത്തി​െൻറ പശ്ചാത്തലത്തില്‍ 1937 ജനുവരിയില്‍ വീണ്ടും. ഇങ്ങനെ അഞ്ചുതവണ ഗാന്ധിജി കേരളം സന്ദര്‍ശിച്ചിട്ടുണ്ട്്.

ദണ്ഡിയാത്ര -ഇന്ത്യയില്‍ ഉപ്പ്‌ നിർമാണത്തിന് നികുതി ചുമത്തിയതില്‍ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അക്രമരഹിത സത്യഗ്രഹമായിരുന്നു ഉപ്പു സത്യഗ്രഹം. 1930 മാര്‍ച്ച്് 12ന് ഉപ്പുനിയമത്തിനെതിരെ സബര്‍മതി ആശ്രമത്തില്‍നിന്ന്​ 390 കിലോമീറ്റര്‍ അകലെയുള്ള ദണ്ഡി എന്ന തീരപ്രദേശത്തേക്ക് കാല്‍നടയാത്രയോടെയാണ് ഇതാരംഭിച്ചത്. ഗാന്ധിയുടെ ആത്മശക്തിയും ജനസ്വാധീനവും വിളംബരംചെയ്ത സമരമായിരുന്നു ഇത്.

ക്വിറ്റ് ഇന്ത്യ -രണ്ടാം ലോകയുദ്ധത്തിലേക്ക് ഇന്ത്യയുടെ സമ്മതമില്ലാതെ ഭാഗമാക്കിയതിന് ബ്രിട്ടനോട് ഇന്ത്യയിലെ ദേശീയനേതാക്കള്‍ നീരസം പ്രകടിപ്പിക്കുകയും പിന്നീട് യുദ്ധത്തില്‍ ബ്രിട്ടനോടൊപ്പം പങ്കുചേരാന്‍ കോണ്‍ഗ്രസ്​ സമ്മതിക്കുകയും പകരം ഇന്ത്യക്ക് സ്വാതന്ത്ര്യം എന്ന നിബന്ധന മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാല്‍, ഈ പ്രസ്താവന നിരസിച്ച ബ്രിട്ടീഷുകാര്‍ ഒത്തുതീര്‍പ്പിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ക്രിപ്‌സ് കമീഷനെ ഇന്ത്യയിലേക്കയച്ചു. പ​േക്ഷ, ക്രിപ്‌സ് കമീഷ​െൻറ പ്രയത്‌നം പരാജയപ്പെട്ടു. തുടര്‍ന്ന് ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നല്‍കുക എന്ന മഹാത്മാ ഗാന്ധിയുടെ ആഹ്വാനപ്രകാരം ആരംഭിച്ച നിയമലംഘന സമരമാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം. 1942 ആഗസ്​റ്റ്​ എട്ടിന് ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് അദ്ദേഹം നടത്തിയ ‘ഡൂ ഓര്‍ ഡൈ’ എന്ന ആഹ്വാനത്തില്‍ ചെറുത്തുനിൽപിനുള്ള ഗാന്ധിയുടെ ഉറച്ചതും അക്രമരഹിതവുമായ നിശ്ചയദാര്‍ഢ്യം പ്രതിഫലിച്ചു.

കൈപിടിച്ച്​ സ്വാതന്ത്ര്യത്തിലേക്ക് -സ്വാതന്ത്ര്യലബ്​ധിയോടനുബന്ധിച്ച് രാജ്യം വിഭജിക്കുമെന്നായപ്പോള്‍ എങ്ങും കലാപം തുടങ്ങി. ഒടുവില്‍ രാജ്യം വിഭജിക്കപ്പെട്ടു. 1947ന് അര്‍ധരാത്രി 12 മണിക്ക് ഇന്ത്യ സ്വതന്ത്രയായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം കിട്ടണമെങ്കില്‍ ഇന്ത്യ ജീവിക്കേണ്ടത് നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ്, കൊട്ടാരങ്ങളിലല്ല കുടിലുകളിലാണ് എന്നു വിശ്വസിച്ചിരുന്ന ഗാന്ധിജി രാജ്യം മുഴുവന്‍ ആഘോഷങ്ങളില്‍ മുഴുകിയപ്പോൾ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാന്ത്വനമേകുകയും വ്രണപ്പെട്ടവരെ ശുശ്രൂഷിക്കുകയുമായിരുന്നു.

ജനുവരി 29 ഇന്ത്യൻ ന്യൂസ്​പേപ്പർ ദിനം

ഇന്ത്യയിലെ ആദ്യത്തെ പത്രമാധ്യമമായ ‘ഹിക്കീസ് ബംഗാൾ ഗസറ്റി’ന്റെ പ്രസിദ്ധീകരണ ദിനമാണ് ജനുവരി 29. 1780ലായിരുന്നു ഇതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്.

ഇന്ത്യൻ ന്യൂസ്​പേപ്പർ സൊസൈറ്റിയുടെ ആഹ്വാനപ്രകാരമാണ് ഈ ദിനാചരണം. പത്രമാധ്യമങ്ങൾ ജനാധിപത്യ സംവിധാനത്തിന് കരുത്ത് നൽകുന്നതായിരിക്കണം. പത്രങ്ങളെ സമൂഹത്തിന്റെ കണ്ണാടിയെന്നാണ് വിശേഷിപ്പിക്കുക. ഇന്ത്യയിൽ അച്ചടി എത്തി 224 വർഷം പൂർത്തിയാക്കിയപ്പോഴാണ് ഒരു പത്രം അച്ചടി ആരംഭിച്ചത്. ജനാധിപത്യ സംവിധാനത്തിൽ പത്രങ്ങൾ പ്രമുഖമായ സ്ഥാനം ഉറപ്പിക്കുന്നു. ഭരണഘടനയിൽ അക്കാര്യം വ്യക്തമായി സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. നിയമനിർമാണ സഭ, ഭരണനിർവഹണം, കോടതികൾ എന്നിവയാണ് ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട മൂന്നു തൂണുകൾ. നാലാം തൂൺ അഥവാ ഫോർത്ത് എസ്റ്റേറ്റ് എന്ന് വിശേഷിക്കുന്നത് പത്ര ദൃശ്യമാധ്യമങ്ങളെങ്ങളെയാണ്. സമൂഹ​ത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും നേർവഴി കാണിക്കാനുമുള്ള കടമ പത്ര ദൃശ്യമാധ്യമങ്ങൾക്കുണ്ട്. ജനാധിപത്യ സംവിധാനത്തിൽ ഏത് ഉന്നതപദവിയിൽ നിൽക്കുന്നവരായാലും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുള്ള ദൗത്യം പത്ര മാധ്യമങ്ങൾ ഏറ്റെടുക്കണം -അതാണ് പത്രധർമമായി കണക്കാക്കുക. ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രം ഇറക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യസമാചാരമാണ് മലയാളത്തിലെ ആദ്യ പത്രം. 1847ൽ തലശ്ശേരിയിൽനിന്ന് ഹെർമൻ ഗുണ്ടർട്ടാണ് ഇത് പ്രസിദ്ധീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JanuaryRepublic dayWikipedia Daybasheer birthday
News Summary - Important Days in January
Next Story