Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നൂറ്റാണ്ടു​ തികയുന്ന പാദസ്​പർശം
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightനൂറ്റാണ്ടു​ തികയുന്ന...

നൂറ്റാണ്ടു​ തികയുന്ന പാദസ്​പർശം

text_fields
bookmark_border

മഹാത്മ ഗാന്ധി കേരളം സന്ദർശിച്ചിട്ട്​ നൂറുവർഷം തികയുന്നു. ഐക്യകേരളം രൂപവത്​കൃതമാകുന്നതിനുമുമ്പ്​ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ മൂന്നു മേഖലകളായിരുന്നു. ഗാന്ധിജി ആദ്യമായി എത്തിയത്​ 1920 ആഗസ്​റ്റ്​ 18ന്​ മലബാർ പ്രദേശത്തെ കോഴിക്കോട്ടായിരുന്നു. ഖിലാഫത്ത്​ പ്രചാരണാർഥമായിരുന്നു സന്ദർശനം. പിന്നീട്​ 1925, 1927, 1934, 1937 എന്നീ വർഷങ്ങളിലായി ആകെ അഞ്ചുതവണയാണ്​ ഗാന്ധിജി കേരളം സന്ദർശിച്ചത്​.

ഗാന്ധിജി മലയാള സാഹിത്യത്തിൽ

പ്രഗല്​ഭനായ അധ്യാപകനും പ്രശസ്​തനായ സാഹിത്യ നിരൂപകനുമായിരുന്ന പ്രഫ. എസ്. ഗുപ്​തൻ നായരുടെ 'ഗാന്ധിജിയും സാഹിത്യവും' എന്ന ലേഖനം പ്രൗഢഗംഭീരമാണ്​. ഇന്ത്യയിലെ വിവിധ ഭാഷകളിൽ ഗാന്ധിജിയെ പരാമർശിക്കുന്ന സാഹിത്യ കൃതികളെക്കുറിച്ച്​ ശാന്തിനികേതനം കൃഷ്​ണൻനായർ എഴുതിയ 'ഗാന്ധിയുഗം ഭാരതീയ സാഹിത്യത്തിൽ' എന്ന ലേഖനം പഠനാർഹമായ ഒന്നാണ്​.

മലയാള കവിതയിൽ ഗാന്ധിജിയുടെ സ്വാധീനത്തെക്കുറിച്ചാണ്​ വിഷ്​ണുനാരായണൻ നമ്പൂതിരിയുടെ 'ഗാന്ധിജിയുടെ സ്വാധീനത മലയാളകവിതയിൽ' എന്ന പ്രബന്ധം. ഗാന്ധിജിയെക്കുറിച്ച്​ നിരവധി കവിതകൾ എഴുതിയിട്ടുണ്ട്​ മഹാകവി വള്ളത്തോൾ. അദ്ദേഹത്തി​െൻറ 'എ​െൻറ ഗുരുനാഥൻ', 'പാപമോചനം' എന്നിവ പ്രസിദ്ധമാണ്​. ഇവയെക്കുറിച്ചും കൂടിയാണ്​ പ്രഫ. ബി. ഹൃദയകുമാരിയുടെ 'ഗാന്ധിജിയും വള്ളത്തോളും' എന്ന ലേഖനം.

മലയാള നാടക വേദിയിലും ഗാന്ധിജി നിറഞ്ഞുനിൽക്കുന്നുണ്ട്​. ഡോ. വയലാ വാസുദേവൻപിള്ള എഴുതിയ 'ഗാന്ധിജിയുടെ സ്വാധീനത മലയാള നാടകത്തിൽ' എന്ന ലേഖനം അതി​െൻറ ഉദാഹരണമാണ്​.

ഗാന്ധിയൻ ആശയങ്ങൾ മലയാള നോവലുകളിലും കഥകളിലും മറ്റും അന്തർധാരയായി വർത്തിച്ചിട്ടുണ്ട്​ എന്നാണ്​ ഡോ. കൽപറ്റ ബാലകൃഷ്​ണ​െൻറ 'ഗാന്ധിജിയുടെ സ്വാധീനത മലയാള കഥാസാഹിത്യത്തിൽ' എന്ന ലേഖനം ചൂണ്ടുന്നത്​.

ഗാന്ധിജിയുടെ ജീവചരിത്ര രചനകൾ മലയാളത്തിൽ കുറേയേറെയുണ്ട്.​ അതിനെക്കുറിച്ചുള്ള ഡോ. എൻ. മുകുന്ദ​െൻറ പഠനമാണ്​ 'ഗാന്ധിജിയുടെ ജീവചരിത്രങ്ങൾ മലയാളത്തിൽ' എന്നത്​.

ഇതുകൂടാതെ, സുകുമാർ അഴീക്കോടി​െൻറ 'മഹാത്മാവി​െൻറ മാർഗം', കൈനിക്കര കുമാരപിള്ളയുടെ 'തത്ത്വചിന്തയും മതവും', 'ഗാന്ധിവിചാര വീചികൾ', പി.കെ. പ​രമേശ്വരൻ നായരുടെ 'അഹിംസയും ലോകശാന്തിയും', ഡോ. കെ.പി. കരുണാകര​െൻറ 'ഗാന്ധി', ഡോ. ശ്രീനിയുടെ 'ഭാവിയുടെ പ്രത്യയശാസ്​ത്രം', എം.ആർ. കേരളവർമയുടെ 'ഗാന്ധിസം', പി.എം. കുമാരൻ നായരുടെ 'ഗാന്ധിയും പ്ലാറ്റോവും', ജി. കരുണാകരൻ നായരുടെ 'ഗാന്ധിസത്തിനൊരാമുഖം', ആർ. രാഘവൻ നായരുടെ 'ഗാന്ധിമാർഗം', 'ഗാന്ധിജി-പാവങ്ങളുടെ ദൈവം' എന്നിവയും പഠനഗ്രന്ഥങ്ങളാണ്​.



ഗാന്ധി മൊഴികൾ

ഒരു ഗവൺമെൻറ്​ യന്ത്രം പോലെയാണ്​. എല്ലാ യന്ത്രങ്ങൾക്കും ഘർഷണമുണ്ട്​. തിന്മയെ നിർവീര്യമാക്കുന്നത്​ നന്ന്​. എന്നാൽ, യന്ത്രം ഒന്നാകെ ഘർഷണമാണെങ്കിൽ, മറ്റു വാക്കുകളിൽ, ഗവൺമെൻറ്​ ഒട്ടാകെ മർദനവും കവർച്ചയു​മാണെങ്കിൽ, എന്തുവിലകൊടുത്തും ആ യന്ത്രംതന്നെ വലിച്ചെറിയണം.

ഞാനൊരു ഹിന്ദു, നിങ്ങളൊ മുസ്​ലിം, അല്ലെങ്കിൽ ഞാനൊരു ഗുജറാത്തി, നിങ്ങളൊരു മദ്രാസി- ഇത്​ നമുക്ക്​ മറക്കാം. ഞാൻ എ​േൻറത്​ എന്ന ചിന്ത നമുക്ക്​ ഇന്ത്യയുടെ ദേശീയതയിൽ അലിയിക്കാം.

എല്ലാ മതങ്ങളും നന്മയിലധിഷ്​ഠിതമാണ്​. തിന്മ മതത്തി​േൻറതല്ല; മതാനുയായികളുടേതാണ്​.

സത്യമാണെ​െൻറ മതം, അഹിംസ അതിലേക്കുള്ള ഏകമാർഗവും.

എല്ലാവരുടെയും ന്യായമായ ആവശ്യങ്ങൾ തൃപ്​തമാക്കാനുള്ള വിഭവങ്ങൾ ഈ പ്രകൃതിയിലുണ്ട്​. എന്നാൽ, ഒരാളുടെപോലും അത്യാർത്തിയെ തൃപ്​തിപ്പെടുത്താൻ ഇത്​ തികയില്ല.

ഗാന്ധിജിയുടെ കൃതികൾ

1. എ​െൻറ സത്യാന്വേഷണ പരീക്ഷണകഥ, 2. എ​െൻറ ജീവിതകഥ, 3. ദക്ഷിണാഫ്രിക്കയിലെ സത്യഗ്രഹം, 4. ഹിന്ദ്​സ്വരാജ്​, 5. അനാസക്തിയോഗം (ഗീതാവ്യാഖ്യാനം), 6. നവീന വിദ്യാഭ്യാസം, 7. വിഖ്യാതമായ പ്രസംഗങ്ങൾ, 8. ഗീതാപ്രഭാഷണങ്ങൾ, 9. ആരോഗ്യത്തിലേക്കുള്ള വഴി, 10. എ​െൻറ ദൈവം, 11. സസ്യാഹാരനിഷ്​ഠയുടെ ധാർമികാടിസ്ഥാനം, 12. സ്​ത്രീയും സമൂഹവും, 13. ഞാനറിയുന്ന ക്രിസ്​തു, 14. ഗീതാസ​േന്ദശം, 15. അയിത്തം ജാതി ഹിന്ദുത്വം, 16. കോൺഗ്രസി​െൻറ ഭാവി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian national congressMahatma Gandhigandhivisit
Next Story