Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Forest water climate day March days
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightവനം, ജലം, കാലാവസ്ഥ......

വനം, ജലം, കാലാവസ്ഥ... മാർച്ച് വിശേഷങ്ങളറിയാം

text_fields
bookmark_border

മാർച്ച്​

8 വനിതാ ദിനം

21 ലോക വനദിനം

22 ലോക ജലദിനം

23 ലോക കാലാവസ്​ഥാദിനം

27 ലോക നാടക ദിനം

മാർച്ച് 8 വനിതാദിനം

സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള വനിതകളുടെ ആഹ്വാനമാണ് വനിത ദിനാചരണം. സ്​ത്രീകളോടുള്ള വിവേചനവും അവഗണനയും അപവാദപ്രചാരണവും അവജ്ഞയുമെല്ലാം ലോകത്തിൽ എല്ലായിടത്തുമുണ്ട്. രാജ്യങ്ങളുടെ വ്യത്യാസമനുസരിച്ച് സ്​ത്രീകളോടുള്ള സമീപനത്തിലും ചില വ്യത്യാസങ്ങളുണ്ടാകും എന്നുമാത്രം. മതം, സാമുദായികം, രാഷ്ട്രീയം, ഭരണം, സാമൂഹികം, സാംസ്​കാരികം തുടങ്ങിയ എല്ലാ രംഗങ്ങളിലും പുരുഷാധിപത്യം പ്രകടമാണ്. എന്നാൽ, പുരുഷാധിപത്യത്തിനെതിരെ പോരാടി ഉന്നതങ്ങളിൽ എത്തിയ പ്രഗല്ഭ വനിതകൾ ലോകത്തിെൻറ നാനാഭാഗത്തുമുണ്ടായിരുന്നു. സ്​ത്രീവിമോചനപ്രസ്​ഥാനം ശക്തിപ്രാപിച്ചതോടെ എല്ലാ മേഖലയിലും അതിെൻറ സ്വാധീനം വർധിച്ചു.

ഫെമിനിസം -കുടുംബമെന്ന സ്​ഥാപനം രൂപപ്പെട്ടതോടെയാണ് പ്രവൃത്തിമേഖല രണ്ടു വിഭാഗമായത്. വീടിനുപുറത്തുള്ള ജോലികൾ പുരുഷേൻറതും അകത്തെ ജോലികൾ സ്​ത്രീയുടേതുമായി വിഭജിക്കപ്പെട്ടു. നിത്യജീവിതത്തിനുവേണ്ടിയുള്ള ജോലികൾ പുരുഷനും വീട്ടുജോലി, കുഞ്ഞുങ്ങളെ പരിപാലിക്കൽ എന്നിവ സ്​ത്രീയും നടത്തിപ്പോരുക എന്ന വ്യവസ്​ഥിതിയായിരുന്നു. എന്നാൽ, വീട്ടിനകത്ത് തളച്ചിടുകയും പുറംലോകത്തേക്ക് വികസിക്കാനുള്ള സ്വാതന്ത്ര്യം തടയുകയും ചെയ്യുന്നതിനെതിരെയുള്ള സ്​ത്രീകളുടെ ചെറുത്തുനിൽപുകളാണ് ഫെമിനിസമെന്ന പ്രസ്​ഥാനമായി വികസിച്ചത്.

വിമൻസ്​ ഇന്ത്യൻ അസോസിയേഷൻ -1917ലാണ് സ്​ത്രീവിമോചന പ്രസ്​ഥാനത്തിന് നേതൃത്വം കൊടുക്കുന്ന ഒരു വനിത സംഘടന ഇന്ത്യയിലുണ്ടായത്. ഡോ. ആനി ബസൻറും മാഗരറ്റ് കസിൻസുമാണ് അതിന് നേതൃത്വം നൽകിയത്. ഇന്ത്യയിൽ വരുത്തേണ്ട രാഷ്ട്രീയ പരിഷ്കാരങ്ങളെ സംബന്ധിച്ച് ആവശ്യങ്ങളുന്നയിച്ച് 1919ൽ സ്​ത്രീകളുടെ ഒരു പ്രതിനിധി സംഘത്തെ നയിച്ചത് ഇന്ത്യയുടെ വാനമ്പാടി എന്ന പേരിലറിയപ്പെട്ടിരുന്ന പ്രശസ്​ത കവയിത്രി സരോജിനി നായിഡുവാണ്. 1929ൽ അഖിലേന്ത്യ വനിത സമ്മേളനം നടത്തിയതും അതിനെ ഒരു പ്രസ്​ഥാനമാക്കി വളർത്തിയതും വിമൻസ്​ ഇന്ത്യൻ അസോസിയേഷനാണ്. ഓൾ ഇന്ത്യ വിമൻസ്​ കോൺഫറൻസ്​ തുടക്കത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചത് സ്​ത്രീകളുടെ സാമൂഹിക പുരോഗതിയിലും വിദ്യാഭ്യാസ പ്രശ്നത്തിലുമാണ്. എന്നാൽ, രാഷ്ട്രീയപ്രവർത്തന സ്വാതന്ത്ര്യത്തിനും വോട്ടവകാശത്തിനും സ്​ത്രീശബ്ദം കേൾപ്പിക്കാനുള്ള ഒരു സംഘടനയായി ക്രമേണ അത് രൂപപ്പെട്ടുവന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സ്​ത്രീസാന്നിധ്യം -മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരം ശക്തിപ്രാപിച്ചപ്പോഴാണ് വൻതോതിൽ സ്​ത്രീകൾ പോരാട്ടരംഗത്തെത്തിയത്. സ്​ത്രീകൾ വീട്ടിനകത്ത് ചടഞ്ഞുകൂടാതെ സമരരംഗത്തിറങ്ങണമെന്ന് ഗാന്ധിജി ആഹ്വാനംചെയ്തത് മാനിച്ചായിരുന്നു അത്. അഹിംസയിലധിഷ്ഠിതമായ സത്യഗ്രഹസമരമായതിനാൽ സ്​ത്രീകൾക്ക് ആ മാർഗം സ്വീകാര്യമായിരുന്നു. 1930 ഏപ്രിൽ ആറിന് ആരംഭിച്ച ഉപ്പുസത്യഗ്രഹത്തിലും വിദേശവസ്​ത്ര ബഹിഷ്കരണത്തിലും നിസ്സഹകരണ പ്രസ്​ഥാനത്തിലും മദ്യഷാപ്പുകൾ പിക്കറ്റ് ചെയ്യാനും ക്വിറ്റ് ഇന്ത്യ സമരത്തിലുമെല്ലാം സ്​ത്രീകൾ ധാരാളമായി പങ്കെടുത്തിരുന്നു.

1931ൽ കറാച്ചിയിൽ ചേർന്ന കോൺഗ്രസ്​ സമ്മേളനത്തിലാണ് സ്​ത്രീകൾക്കായുള്ള സേവാദൾ ആരംഭിച്ചത്. ഒരു വനിത സന്നദ്ധസേനയായി അതിനെ വളർത്തുകയായിരുന്നു ലക്ഷ്യം. സരോജിനി നായിഡു, ഡോ. ആനിബസൻറ്, കമലാദേവി ചതോപാധ്യായ, അവന്തികബായി ഗോഖലെ, ശ്രീമതി കംദാർ, ശാന്താബായി വെംഗസകർ, ദുർഗാബായി, കിസൻ ധൂമത്കർ, രാമേശ്വരമ്മ, വിദ്യാകില്ലെവാല, സ്വരൂപറാണി, കമല നെഹ്റു, അരുണ ആസഫലി, സുചേത കൃപലാനി, രാജകുമാരി അമൃത്കൗർ, ദുർഗാബായ് ദേശ്മുഖ്, ഡോ. മുത്തുലക്ഷ്മി റെഡ്ഡി, കമലാബായി ലക്ഷ്മൺറാവു, ഹൻസ മേത്ത, രുഗ്മിണി ലക്ഷ്മിപതി, വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണ ഹതീസിങ്, എ.വി. കുട്ടിമാളുവമ്മ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ അവിസ്​മരണീയമാണ്. എന്നാൽ, അന്ന് 12 വയസ്സു മാത്രമുണ്ടായിരുന്ന ഇന്ദിര ഗാന്ധി ബ്രിട്ടീഷ് ഭരണത്തിനെതിരെ 6000 കുട്ടികളെ സംഘടിപ്പിച്ച് രൂപംനൽകിയ വാനരസേന എടുത്തുപറയേണ്ട ഒന്നാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിെൻറ പേരിൽ ആയിരക്കണക്കിന് സ്​ത്രീകൾ ജയിൽവാസമനുഷ്ഠിക്കുകയുണ്ടായി. 1930ൽ വിദേശവസ്​ത്ര ബഹിഷ്കരണ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികളിൽ 17,000ത്തോളം തടവുകാർ സ്​ത്രീകളായിരുന്നു!

ഇന്ത്യൻ ഭരണരംഗത്തെ പ്രമുഖ വനിതകൾ -ഭരണരംഗത്തെ വനിതകളിൽ പ്രമുഖവും പ്രഥമവുമായ സ്​ഥാനം 16 വർഷം പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിക്ക് സ്വന്തം. അനസൂയ, ബായി കാലെ, സിഫായി മലാനി, രുഗ്മിണി ലക്ഷ്മിപതി, ജ്യോതി വെങ്കിടചെല്ലം, വിജയലക്ഷ്മി പണ്ഡിറ്റ്, രേണുക റേ, രാധാബായി സുബ്ബരായൻ, അമ്മു സ്വാമിനാഥൻ, വയലറ്റ് ആൽവ, ഡോ. സീത പരമാനന്ദ്, രേണു ചക്രവർത്തി, ജയശ്രീരായ്ജി, ഉമ നെഹ്റു, ഇന്ദിര മായാദേവ്, താരകേശ്വരി സിൻഹ, സാവിത്രി നിഗം, ചന്ദ്രാവതി ലഖാൻപാൽ, ലീലാവതി മുൻഷി, ആനി മസ്​ക്രീൻ, ലക്ഷ്മി മേനോൻ, നഫീസത്തുബീവി, പ്രതിഭ പാട്ടീൽ, ഭാരതി ഉദയഭാനു, മീരാകുമാർ, കെ.ആർ. ഗൗരി, ജയലളിത, മായാവതി, മമത ബാനർജി മുതലായവർ ഇന്ത്യയുടെ പ്രസിഡൻറ് പദവിയിലും കേന്ദ്ര മന്ത്രിസഭയിലും സംസ്​ഥാന മന്ത്രിസഭയിലും അംഗങ്ങളായും മുഖ്യമന്ത്രിമാരായും സ്​പീക്കർ, ഡെപ്യൂട്ടി സ്​പീക്കർ പദവികളിലും പ്രാഗല്ഭ്യം തെളിയിച്ചവരാണ്. ഉന്നതപദവികൾ അലങ്കരിച്ച വനിതകളുടെ പേരുകൾ ഇവിടെ അവസാനിക്കുന്നില്ല.

വനിതാവകാശ നിയമം -ആഗോളതലത്തിൽ വനിതകൾക്ക് പുരുഷന്മാർക്കൊപ്പം അവസരങ്ങളും അവകാശങ്ങളും ഉറപ്പുവരുത്താൻ ഓരോ രാജ്യത്തെയും ഭരണകൂടത്തെ േപ്രരിപ്പിക്കാൻ ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സാമ്പത്തിക സാമൂഹിക സമിതി 1946ലാണ് വനിതകളുടെ പദവി ഉയർത്തൽ കമീഷന് രൂപംനൽകിയത്. 1967 നവംബർ ഏഴിന് ഐക്യരാഷ്ട്ര സംഘടന ഐകകണ്ഠ്യേന യു.എൻ സ്​ത്രീവിവേചന ഉന്മൂലനപ്രഖ്യാപനം അംഗീകരിക്കുകയുണ്ടായി. സ്​ത്രീവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് അവരുടെ പദവി ഉയർത്താൻ പ്രത്യേകമായ ഒരു നിയമം 1979 ഡിസംബർ 18ന് ഐക്യരാഷ്ട്രസഭ ഐകകണ്ഠ്യേന അംഗീകരിച്ചു. 1981 സെപ്റ്റംബർ മൂന്നിന് ഈ നിയമം പ്രാബല്യത്തിൽ വന്നു.

സാമ്പത്തികം, സാംസ്​കാരികം, സാമൂഹികം, രാഷ്ട്രീയം, ഭരണാധികാരം എന്നിങ്ങനെ ഏതെങ്കിലും മേഖലയിൽ സ്​ത്രീ–പുരുഷ തുല്യതയുടെ അടിസ്​ഥാനത്തിൽ വനിതകൾ അംഗീകരിക്കപ്പെടാതിരിക്കുകയോ മനുഷ്യാവകാശങ്ങളും അടിസ്​ഥാന സ്വാതന്ത്ര്യവും അനുഭവിക്കുകയോ ചെയ്യുന്നതിൽനിന്ന് ലിംഗഭേദം മൂലം നഷ്​ടമോ കോട്ടമോ ഉളവാക്കുകയോ ചെയ്യുന്നതിനെയാണ് സ്​ത്രീകൾക്കെതിരായ വിവേചനം എന്ന് നിർവചിച്ചിരിക്കുന്നത്. സ്​ത്രീവിരുദ്ധമായ സർവവിധ വിവേചനങ്ങളും അവസാനിപ്പിക്കുക, വനിതകൾക്ക് മനുഷ്യാവകാശങ്ങളും അടിസ്​ഥാന സ്വാതന്ത്ര്യങ്ങളും ലഭ്യമാക്കുക, പൊതുതെരഞ്ഞെടുപ്പുകൾ, ഹിതപരിശോധനകൾ, നയരൂപവത്കരണം എന്നിവയിൽ പങ്കെടുക്കാനും ഭരണതലങ്ങളിൽ ഔദ്യോഗികസ്​ഥാനം വഹിക്കാനും പൊതുജീവിതവുമായി ബന്ധമുള്ള എല്ലാ കർമമേഖലകളിലും പങ്കാളിത്തമനുഭവിക്കാനും സ്​ത്രീകൾക്ക് തുല്യാവകാശങ്ങൾ ഉറപ്പുവരുത്തുക, സ്​ത്രീകളുടെ തൊഴിലവകാശം സംരക്ഷിക്കുക, വിവാഹം, കുടുംബബന്ധങ്ങൾ എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ വിവേചനം അവസാനിപ്പിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സമഗ്രമായി പ്രതിപാദിച്ച സ്​ത്രീവിവേചന ഉന്മൂലന ഉടമ്പടിയാണ് വിവിധ രാഷ്ട്രങ്ങളുടെ അംഗീകാരത്തോടെ 1981 സെപ്റ്റംബർ മൂന്നിന് നിലവിൽവന്ന നിയമം.

മാർച്ച് 21 വനദിനം

സസ്യങ്ങളും ജന്തുക്കളും ​ചേർന്ന ആവാസ വ്യവസ്ഥയാണ് വനം. ഭൂമിയുടെ ശ്വാസകോശങ്ങളെന്നാണ് വനങ്ങൾ അറിയപ്പെടുക. ചെറുസസ്യങ്ങളും വള്ളിച്ചെടികളും കുറ്റിച്ചെടികളും പന്നൽച്ചെടികളും പുൽമേടുകളും തിങ്ങിനിറഞ്ഞതാണ് ഇവ. നിത്യഹരിതവനമായും ഇലപൊഴിയും കാടുകളായും മഴക്കാടുകളായും ഭൂമിക്ക് തണലൊരുക്കുന്ന ഇവ, ഭൂമിയിലെ ഒട്ടനേകം ജീവജാലങ്ങളുടെ വാസഗൃഹമാണ്. വനവും മനുഷ്യരും മറ്റു ജീവജാലങ്ങളും പരസ്പര പൂരകങ്ങളായി ജീവിക്കുമ്പോഴാണ് പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്താൻ സാധിക്കുക.

വനനശീകരണത്തിൽനിന്നും വനങ്ങളെ സംരക്ഷിക്കുകയെന്നതാണ് വനദിനത്തിന്റെ ലക്ഷ്യം. എല്ലാ വർഷവും മാർച്ച് 21 വനദിനമായി ആചരിച്ചുപോരുന്നു. ഉഷ്ണമേഖല മഴക്കാടുകൾ/നിത്യഹരിത വനങ്ങൾ, ഉഷ്ണമേഖല ഇലപൊഴിയും വനങ്ങൾ/മൺസൂൺ വനങ്ങൾ, ഉഷ്ണമേഖല മുൾവനങ്ങൾ, കണ്ടൽക്കാടുകൾ എന്നിങ്ങനെ വനങ്ങളെ തരംതിരിച്ചിരിക്കുന്നു.

വനമെന്ന ഓക്സിജൻ -കാടായിരുന്നു മനുഷ്യന്റെ ആദ്യ ത​റവാടെന്നാണ് പൊതുവെ പറയുക. മനുഷ്യന്റെ നിലനിൽപിനെ പ്രത്യക്ഷമായും പരോക്ഷമായും വനങ്ങൾ സ്വാധീനിക്കുന്നു. നമ്മുടെ ജീവവായുവായ ഓക്സിജൻ നൽകുന്നതിൽ മരങ്ങൾ നൽകുന്ന പങ്ക് നമുക്കറിയാം. വനങ്ങളില്ലെങ്കിൽ മനുഷ്യന്റെ നിലനിൽപുതന്നെ അപകടത്തിലാകും.

വന്യജീവികളുടെയും വിവിധയിനം സസ്യങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് വനങ്ങൾ. കൂടാതെ, മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപിനായി പോഷകങ്ങൾ, ഭക്ഷണം, ഇന്ധനം തുടങ്ങിയവ നൽകുന്നു. ആഗോളതാപനത്തിൽനിന്ന് ഭൂമിയെ സംരക്ഷിച്ച് നിർത്തുന്നതിലും വനങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. കാലാവസ്ഥ വ്യതിയാനം ലോകത്തിനുതന്നെ ഭീഷണിയായി മാറുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് വനനശീകരണം. മാറിമാറി വരുന്ന പ്രകൃതി ദുരന്തങ്ങളുടെ കാരണം വനനശീകരണം തന്നെ.

വനനശീകരണം -ജൈവ വൈവിധ്യ സമ്പന്നമായ വനങ്ങൾ നാശത്തിന്റെ പാതയിലാണ്. ജീവജാലങ്ങൾ വംശനാശഭീഷണി നേരിടുകയും ചെയ്യുന്നു. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലാണ് ഇതിന്റെ പ്രധാന കാരണം.

മണ്ണൊലിപ്പ് തടഞ്ഞ് മണ്ണിന്റെ വളക്കൂറ് കാത്തുസുക്ഷിക്കുന്നത് മണ്ണിൽ പടരുന്ന സസ്യവേരുകളാണ്. ഓരോ ​മരവും വെട്ടിമുറിക്കപ്പെടുമ്പോൾ, വനങ്ങൾ കൈയേറുമ്പോൾ ജീവന്റെ നിലനിൽപാണ് ഇല്ലാതാക്കുന്ന​െതന്ന് നാം ഓർക്കണം.

‘പൊൻമുട്ടയിടുന്ന താറാവിന്റെ’ കഥപോലെയാണ് വനനശീകരണവും വീണ്ടുവിചാമില്ലാതെ വനങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ അവ മണലാരണ്യങ്ങളായി മാറാൻ അധിക സമയം വേണ്ട. ഇന്ന് നാം അനുഭവിക്കുന്ന മണ്ണിടിച്ചിലും ഉരുൾപൊട്ടലും ജലപ്രളയവും വരൾച്ചയും തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെയെല്ലാം പ്രധാന കാരണം വനനശീകരണമാണ്. നിരന്തര വേട്ടയാടലും ആവാസവ്യവസ്ഥയിൻമേലുള്ള മനുഷ്യന്റെ കടന്നുകയറ്റവും അനേകം ജീവജാലങ്ങൾക്കും ഭീഷണിയാകുന്നു.

സസ്യജന്തുജാലങ്ങളെ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സംരക്ഷിക്കുന്നതിനായി ദേശീയോദ്യാനങ്ങൾ, വന്യമൃഗസ​ങ്കേതങ്ങൾ, ബയോസ്ഫിയർ റിസർവുകൾ തുടങ്ങി അനേകം വനം വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നുണ്ട്. ഇവയെ നശിപ്പിക്കാതെ സൂക്ഷിക്കണം.

മാർച്ച് 22 ജലദിനം

ജലത്തെ ജീവന്റെ അമൃതം (ELIXIR OF LIFE) എന്നാണ് വിശേഷിപ്പിക്കുന്നത്. ഭൂമിയിൽ ജീവൻ ഉണ്ടായതിനും ജീവൻ നിലനിൽക്കുന്നതിനും പിന്നിൽ ജലമാണ്. ജലംകൊണ്ട് സമൃദ്ധമായിരുന്നു പണ്ട് നമ്മുടെ നാടെങ്കിൽ ഇന്ന് നമ്മൾ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് ജലവും ജലത്തിന്റെ ലഭ്യതയിലെ കുറവും ജലമലിനീകരണവും. എല്ലാവർഷവും മാർച്ച് 22 നാണ് ജലദിനം ആചരിക്കുക.

ഭൂമിയിലെ ജലത്തിൽ 97 ശതമാനവും സമുദ്രജലമാണ്. രണ്ടു ശതമാനത്തോളം ജലം ഹിമാനികളിൽ പെട്ടിരിക്കുന്നു. ബാക്കിവരുന്ന ഒരുശതമാനം മാത്രമാണ് ശുദ്ധജലം. ഈ ശുദ്ധജലത്തിന്റെ കൂട്ടത്തിൽ പ്രധാനമാണ് ഭൂമിയുടെ ഉപരിതലത്തിന്റെ അടിയിലായി കാണപ്പെടുന്ന ഭൂഗർഭജലം എന്ന് പറയപ്പെടുന്ന ഭാഗം. പ്രകടമല്ലാത്ത, അദൃശ്യമായ സമ്പത്താണ് ഭൂഗർഭജലം. ലോകത്തെ കുടിവെള്ളത്തിന്റെ പകുതിയോളം വഹിക്കുന്നത് ഭൂഗർഭസ്രോതസ്സാണ്. കൂടാതെ കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ജലത്തിന്റെ 40 ശതമാനവും വ്യവസായശാലകൾക്കാവശ്യമായ മൂന്നിൽ ഒരു ഭാഗവും ഭൂഗർഭജലമാണ് സാധ്യമാക്കുന്നത്. ഒപ്പം ആവാസവ്യവസ്ഥയെ സംരക്ഷിക്കുക, നദികളിലെ ഒഴുക്കിനെ സ്വാധീനിക്കുക എന്നിങ്ങനെ പലതരത്തിലുള്ള ധർമങ്ങൾ ഭൂഗർഭജലം നിർവഹിക്കുന്നു. കാലാവസ്ഥാവ്യതിയാനവും ഒരുപരിധിവരെ ഭൂഗർഭജലത്തെ ആശ്രയിച്ചിരിക്കുന്നു.

ജലം മനുഷ്യശരീരത്തിലും -മനുഷ്യശരീരത്തിന്റെ 60 ശതമാനം ജലമാണ്. അത് വെള്ളമായും രക്തമായും മറ്റു പല രൂപത്തിലും ശരീരത്തിൽ അടങ്ങിയിരിക്കുന്നു. ആഹാരമില്ലാതെ രണ്ടോ മൂന്നോ ആഴ്ചകൾ നമുക്ക് ജീവിക്കാമെങ്കിൽ വെള്ളമില്ലാതെ മൂന്നോ നാലോ ദിവസത്തിനപ്പുറം മനുഷ്യന് ജീവൻ നിലനിർത്താനാവില്ല. ജീവാമൃതമാണ് ജലമെങ്കിലും ശുദ്ധമല്ലാത്ത ജലം മൂലം ലോകത്ത്‌ ഓരോ മണിക്കൂറിലും ഇരുനൂറോളം കുട്ടികൾ മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ദക്ഷിണാഫ്രിക്കയിലെ സ്ത്രീകളും കുട്ടികളും ഒരുദിവസം ജലം ശേഖരിക്കുന്നതിനായി നടക്കുന്ന ദൂരം കണക്കാക്കിയാൽ പതിനാറുതവണ ചന്ദ്രനിൽ പോയിവരുന്ന ദൂരത്തിന് സമാനമാണെന്ന് കണക്കുകൾ പറയുന്നു. ലോകത്തെ ജലത്തെ മുഴുവൻ ഒരു നാലു ലിറ്റർ ജഗ്ഗിൽ നിറച്ചെടുത്താൽ അതിൽ വെറും ഒരു സ്പൂൺ വെള്ളത്തിന്റെയത്ര മാത്രമാണ് ശുദ്ധജലത്തിന്റെ അളവ് ഉണ്ടാവുക.

ജലദിനം തുടക്കം -1992ൽ ആണ് ജലദിനത്തിന്റെ തുടക്കം. ആ വർഷം നടന്ന റിയോ ഡി ജെനീറോ യു.എൻ പരിസ്ഥിതി വികസന കോൺഫറൻസിലാണ് ജലദിനത്തിന്റെ ആശയം മുന്നോട്ടുവെക്കുന്നത്. ആ വർഷം തന്നെ അത് ഐക്യരാഷ്ട്രസംഘടന ജനറൽ അസംബ്ലി അംഗീകരിക്കുകയും മാർച്ച് 22 ജലദിനമായി ആചരിക്കാൻ പ്രമേയം പാസാക്കുകയും ചെയ്തു. അതിന്റെ ഭാഗമായി 1993 മുതൽ മാർച്ച് 22 ജലദിനമായി ആചരിക്കുന്നു.

ഭൂഗർഭജലം: അദൃശ്യതയിൽനിന്ന് ദൃശ്യതയിലേക്ക് -ഭൂഗർഭജലം അദൃശ്യമെങ്കിലും അതിന്റെ സ്വാധീനം എവിടെയും അനുഭവിക്കാനാവും. ഭൂഗർഭജലം കാഴ്ചയുടെ പരിധിയിൽ കാണാനാകില്ല. എന്നാൽ, ഭൂമിയിൽ അവയുടെ സ്വാധീനം എവിടെയും കാണാനാവും. അദൃശ്യമായ ഈ വലിയ ജലനിധിയിലേക്ക് വെളിച്ചം വീശുകയാണ് ‘ഭൂഗർഭജലം: അദൃശ്യതയിൽനിന്ന് ദൃശ്യതയിലേക്ക്’ എന്ന ഈ ജലദിനത്തിന്റെ ആപ്തവാക്യം. ഭൂഗർഭജലത്തെപ്പറ്റി അവബോധം ഉയർത്തിക്കൊണ്ടുവന്ന് അതിനെ സംരക്ഷിക്കാനും കണ്ടെത്തി ക്രിയാത്മകമായി ഉപയോഗിക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയാണ് പ്രധാന ഉദ്ദേശ്യം.

ഒരുതുള്ളിയിൽ ഒരു ബില്യൺ ജീവനുകൾ -ഒരുതുള്ളി വെള്ളത്തിൽ ജീവൻ ഉണ്ടാകുമോ? ഒന്നും രണ്ടുമല്ല, ഒരു മില്യണിലധികം സൂക്ഷ്മജീവികൾക്ക് ജീവിക്കാൻ ഒരുതുള്ളി വെള്ളം തന്നെ ധാരാളം. ബാക്ടീരിയ, ആൽഗകൾ, വൈറസുകൾ, പ്രോട്ടോസോവകൾ എന്നിങ്ങനെ എല്ലാത്തരം സൂക്ഷ്മജീവികൾക്കും ആശ്രയമാണ് ജലം. ജലത്തെ സാർവത്രിക ലായനിയായാണ് കണക്കാക്കുന്നത്. മറ്റെല്ലാ ദ്രാവകരൂപത്തിലുള്ളവയെക്കാൾ കൂടുതൽ പദാർഥങ്ങളെ ലയിപ്പിക്കാൻ ജലത്തിന് കഴിയും.

ജലവും ഐസും തമ്മിൽ -ജലത്തിന്റെ ഖരാവസ്ഥയിലെ രൂപമാണ് ഐസ്. എല്ലാ ഖരവസ്തുക്കളും ജലത്തിൽ മുങ്ങിപ്പോകുമ്പോൾ ഐസ് മാത്രം പൊങ്ങിക്കിടക്കും. സാധാരണയായി ഒരു ഖരവസ്തുവിൽ അതിലെ ആറ്റങ്ങൾ അടുത്തടുത്തായി അടുക്കിവെച്ചിരിക്കുന്നതിനാൽ അതിന്റെ സാന്ദ്രത കൂടുതലായിരിക്കും. അതിനാൽ ഒട്ടുമിക്ക ഖരവസ്തുക്കളും ജലത്തിൽ മുങ്ങിപ്പോകുന്നു. എന്നാൽ, ഖരവസ്തു ആയിരുന്നിട്ടും ഐസ് മുങ്ങിപ്പോകാത്തതിന് കാരണം ജലത്തിന്റെ ഊഷ്മാവ് കുറയുമ്പോൾ തന്മാത്രകൾ വളയങ്ങൾ പോലെയുള്ള രൂപം ഉണ്ടാക്കുന്നു. ആ രൂപത്തിൽ അവയിൽ ധാരാളം പൊള്ളയായ മേഖലകൾ അടങ്ങിയിരിക്കുന്നു. അത്തരം പൊള്ളയായ സ്ഥലങ്ങൾ അടങ്ങിയിരിക്കുന്നതിനാലാണ് വെള്ളത്തിലിട്ട ഐസ് പൊങ്ങിക്കിടക്കുന്നത്.

ഭൂഗുരുത്വബലത്തെ ധിക്കരിക്കുമ്പോൾ -ഭൂമിയിലെ എല്ലാ വസ്തുക്കളും ഭൂഗുരുത്വബലത്തെ അനുസരിക്കുമ്പോൾ സസ്യങ്ങളിലെ ജലം ഭൂഗുരുത്വബലത്തെ ധിക്കരിക്കുന്നു. വേരുകൾ വലിച്ചെടുക്കുന്ന ജലം എങ്ങനെയാണ് ഏറ്റവും മുകളിലുള്ള ഇലകളിൽ വരെ എത്തുന്നത്? അതിനുപിന്നിലെ കാരണം ജലത്തിന്റെ തന്മാത്രകൾ തമ്മിലുള്ള പശിമയുടെ (STICKY) പ്രത്യേകത മൂലമാണ്. സസ്യങ്ങളിലെ സൈലം (XYLEM) എന്ന ചെറിയ കുഴലുകളിലൂടെ ഈ പശിമയുടെ സഹായത്തോടെയാണ് ജലത്തിന് മുകളിലേക്ക് സഞ്ചരിക്കാൻ കഴിയുന്നത്. കൂടാതെ ഇലകളിലെ ആസ്യരന്ധ്രങ്ങളിലൂടെ ജലം നഷ്ടപ്പെടുന്നതനുസരിച്ച് ആ ഭാഗത്തേക്ക് ജലം കൂടുതലായി എത്തുകയും അതിനനുസരിച്ച് ജലം മുകളിലേക്ക് ഉയരുകയും ചെയ്യുന്നു. ജലത്തുള്ളികൾ ഗോളാകൃതിയിൽ ഇരിക്കുന്നതും തന്മാത്രകളിലെ ഈ പശിമമൂലമാണ്. ജലത്തിന്റെ ഈ സ്വഭാവത്തിനെ പ്രതലബലം (SURFACE TENSION) എന്നാണ് പറയുന്നത്.

കാലാവസ്ഥാ ദിനം മാർച്ച് 23

മനുഷ്യന്റെ ഇടപെടൽ ഭൗമാന്തരീക്ഷത്തെ എങ്ങനെ ബാധിക്കുന്നു എന്നും പ്രകൃതിയെ സംരക്ഷിക്കാൻ എന്തെല്ലാം ചെയ്യാനാകുമെന്നും ഓർമിപ്പിക്കാനാണ് കാലാവസ്ഥാ ദിനം. ലോക കാലാവസ്ഥ സംഘടന (ഡബ്ല്യൂ.എം.ഒ) സ്ഥാപിച്ചതിന്റെ ഓർമക്കാണ് കാലാവസ്ഥദിനം ആചരിക്കുന്നത്. 1950 മാർച്ച് 23നാണ് ഡബ്ല്യൂ.എം.ഒ നിലവിൽ വന്നത്. 193 അംഗങ്ങളുള്ള സംഘടനയാണ് ഡബ്ല്യൂ.എം.ഒ. സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് ആസ്ഥാനം.

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഒരേ അർഥത്തിലാണ് പലപ്പോഴും ഉപയോഗിക്കുക. പക്ഷേ, ഇവ രണ്ടും രണ്ടാണെന്നതാണ് വാസ്തവം. ആഗോളതാപനം കാലാവസ്ഥാവ്യതിയാനത്തിന്റെ ഒരുഘടകം മാത്രമാണ്.

മാറിവരുന്ന കാലാവസ്ഥയോടും ഏറിവരുന്ന ആഗോളതാപനത്തോടും ഭൂമി പൊരുതുകയാണ്. ഏറ്റവും ചൂടേറിയ നൂറ്റാണ്ടിലൂടെയാണ് ഭൂമി കടന്നുപോകുന്നത്. മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും ജീവനും കൃഷിക്കും പ്രകൃതിക്കുതന്നെയും ദോഷകരമാകുന്നതാണ് ഈ വ്യതിയാനങ്ങൾ. ഹരിതഗൃഹ പ്രഭാവത്തിന്റെയും എൽ നിനോ പ്രതിഭാസത്തിന്റെയും ഫലമാണ് നിലവിലെ കാലാവസ്ഥാവ്യതിയാനത്തിന് പിന്നിലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

പസഫിക് സമുദ്രത്തിലെ രണ്ട് പ്രതിഭാസങ്ങളാണ് എൽ നിനോയും, ലാ നിനായും. ലാ നിനാ പ്രകാരം അളവിലും കൂടുതൽ മഴയാകും ലഭിക്കുക. ഇതിന് നേർ വിപരീതമായ എൽ നിനോയിൽ മഴ ക്രമാതീതമായി കുറവായിരിക്കും. ഇവക്കു പുറമെ ഭൂഖണ്ഡങ്ങളുടെ വലിവ് (continental drift), അഗ്നിപർവതങ്ങൾ, ഭൂമിയുടെ ചെരിവ്, സമുദ്രത്തിലെ ജലപ്രവാഹങ്ങൾ എന്നിവയും കാലാവസ്ഥ വ്യതിയാനത്തിന് കാരണങ്ങളാണ്. ഹരിതഗൃഹപ്രഭാവം, കൽക്കരി - പെട്രോൾ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം, പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം, രാസവള ഉപയോഗം തുടങ്ങിയ മനുഷ്യ​ ഇടപെടലുകളും കാലാവസ്ഥ മാറ്റങ്ങൾക്ക് കാരണമാകുന്നു.

ആഗോളതാപനം -ഭൂമിയുടെ ഉപരിതലത്തിലും അന്തരീക്ഷത്തിന്റെ കീഴ്ഭാഗങ്ങളിലും താപനില ഉയരുന്ന പ്രതിഭാസമാണ് ആഗോളതാപനം. ഓരോ വർഷം കഴിയുന്തോറും അന്തരീക്ഷത്തിലെ താപനില ഉയർന്നുവരുന്നത് കാണാനാകും. ഈ രീതി വരുംവർഷങ്ങളിലും തുടരും. അതായത് താപനില വരുംവർഷങ്ങളിൽ നിലവിലുള്ളതിനേക്കാൾ ഇരട്ടിയാകുമെന്ന് സാരം. ഭൂമിയിൽ ജീവൻ ഉടലെടുത്തത് മുതൽ കാലാവസ്ഥയിൽ വ്യതിയാനങ്ങളുണ്ടായിട്ടുണ്ടെന്നും വ്യവസായികവിപ്ലവത്തിന് ശേഷം മനുഷ്യരുടെ ഇടപെടലുകൾ മൂലം കാലാവസ്ഥ വ്യതിയാനം രൂക്ഷമായെന്നും നമുക്കറിയാം.

ശരാശരി താപനില രണ്ട് ഡിഗ്രി സെൽഷ്യസിൽ അധികം കൂടിയാൽ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. തീരദേശങ്ങളിലുള്ളവരായിരിക്കും ഇതുമൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുക. നിരവധി രാജ്യങ്ങളിൽ തീവ്രമായ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഉണ്ടാകുകയും മഴക്കാടുകൾ പൂർണമായും ഇല്ലാതാകുകയും ചെയ്യും. കടലുകളിലെ പവിഴപ്പുറ്റുകളും ചിപ്പികളും നശിക്കുകയും ഭക്ഷ്യശൃംഖല മുറിയുകയും ചെയ്യുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

27 ലോക നാടക ദിനം

ലോ​ക​സാ​ഹി​ത്യ​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ക​ല​ക​ളി​ലൊ​ന്നാ​​ണ്​ നാ​ട​കം. സി​നി​മ​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ന്​ മു​മ്പ്​ ഒ​രു നാ​ടി​നെ​യാ​കെ സ്വാ​ധീ​നി​ച്ചി​രു​ന്ന ക​ല​യാ​ണ്​ നാ​ട​ക​ങ്ങ​ൾ. ഇ​ന്നു കാ​ണു​ന്നത​ര​ത്തി​ൽ സ​മൂ​ഹ​ത്തെ ന​വീ​ക​രി​ച്ച​തി​ൽ നാ​ട​ക​ങ്ങ​ൾ​ക്ക്​ വ​ലി​യ പ​ങ്കു​ണ്ട്. ടെ​ലി​വി​ഷ​നു​ക​ളും യുട്യൂബു​മൊ​ക്കെ സ​ജീ​വ​മാ​കും​ മ​ു​മ്പ്​ ഒ​രുത​ല​മു​റ​യെ ഹ​രംകൊ​ള്ളി​ച്ചി​രു​ന്ന​ത്​ റേ​ഡി​യോ​യി​ലും ഉ​ത്സ​വ​ങ്ങ​ളി​ലും ​ക​ണ്ടും കേ​ട്ടു​മി​രു​ന്ന നാ​ട​ക​ങ്ങ​ളാ​യി​രു​ന്നു. ലോ​ക​സാ​ഹി​ത്യ​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ക​ല​ക​ളി​ലൊ​ന്നാ​യാ​ണ്​ നാ​ട​കം അ​റി​യ​പ്പെ​ടു​ന്ന​ത്. ഒ​രു​ത​രം അ​നു​ഷ്ഠാ​ന​മാ​യി പ്രാ​ചീ​നകാ​ല​ത്തു​ത​ന്നെ രൂ​പം​കൊ​ണ്ട നാ​ട​കം ഇ​ന്നീ കാ​ണു​ന്നത​ര​ത്തി​ലേ​ക്ക്​ മാ​റി​യ​ത്​ ഒ​രു​പാ​ട്​ സ​ഞ്ച​രി​ച്ചാ​ണ്.

ആ​ധു​നി​ക യൂ​റോ​പ്യ​ൻ സം​സ്കാ​ര​ത്തി​ന്‌ അ​ടി​ത്ത​റ പാ​കി​യ പ്രാ​ചീ​ന ഗ്രീ​സാ​ണ്​ നാ​ട​ക​ക​ല ലോ​ക​ത്തി​ന്​ മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന്​ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. പ്രാ​ചീ​ന​ഗ്രീ​സി​ലെ ജ​ന​ങ്ങ​ൾ ദേ​വ​ത​ക​ൾ​ക്ക് ബ​ലി അ​ർ​പ്പി​ക്കാ​ൻ പാ​ട്ടു​പാ​ടി​യും ചു​വ​ടു​വെ​ച്ചും തു​ട​ങ്ങി​യ ച​ട​ങ്ങ് ക​ലാ​പ​ര​മാ​യി വി​ക​സി​ച്ച​പ്പോ​ൾ നാ​ട​ക​മാ​യി. ന​മ്മു​ടെ രാ​ജ്യ​ത്തി​നും നാ​ട​ക​ത്തി​െ​ൻ​റ ച​രി​ത്രം പ​റ​യാ​നു​ണ്ട്. പ്രാ​ചീ​ന ഇ​ന്ത്യ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തിപ്ര​ദേ​ശ​ത്ത് വാ​സ​മു​റ​പ്പി​ച്ച ആ​ര്യ​ന്മാ​ർ സ​ന്ധ്യാ​സ​മ​യ​ത്ത് ഒ​ത്തു​കൂ​ടി തീ​കൂ​ട്ടി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വേ​വി​ച്ച് ഭ​ക്ഷി​ച്ച​തി​നു​ശേ​ഷം അ​ഗ്നി​കു​ണ്ഠ​ത്തെ വ​ലം​വെച്ച് പാ​ടു​ക​യും ആ​ടു​ക​യും ചെ​യ്​​തി​രു​ന്നു. ക്ര​മേ​ണ​യി​ത്​ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ അ​ഭി​ന​യ​മാ​യി ക​ലാ​ശി​ച്ചു​വെ​ന്നും അ​ങ്ങ​നെ​യാ​ണ് പ്രാ​ചീ​ന​ഭാ​ര​തീ​യനാ​ട​കം ഉ​ത്ഭവി​ച്ച​തെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. ചൈ​ന​യി​ലും ജ​പ്പാ​നി​ലും സ​മാ​ന​മാ​യി പ്ര​കൃ​തി​ശ​ക്തി​ക​ളെ പ്രീ​തി​പ്പെ​ടു​ത്താ​ൻ ന​ട​ത്തി​യി​രു​ന്ന നൃ​ത്താ​ത്മ​ക​മാ​യ ച​ട​ങ്ങു​ക​ളി​ൽനി​ന്നാ​ണ്​ നാ​ട​ക​മു​ണ്ടാ​യ​തെന്നും പറയുന്നു.

ബി.​സി 1500നു​മു​മ്പു​ത​ന്നെ ഗ്രീ​സി​ൽ അ​ബി​ദോ​സ് പാ​ഷ​ൻ പ്ലേ (Abydos Passion Play) ​എ​ന്ന​റി​യ​പ്പെ​ടു​ന്ന ഒ​രു​ത​രം നാ​ട​കം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ന​ടു​ക്ക് വേ​ദി​യും ചു​റ്റും ഇ​രി​പ്പി​ട​ങ്ങ​ളും വൃ​ത്താ​കൃ​തി​യി​ലോ അ​ണ്ഡാ​കൃ​തി​യി​ലോ നി​ർ​മി​ച്ച ആം​ഫി തി​യ​റ്റ​റു​ക​ളെ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​ദ​ർ​ശ​ന​ശാ​ല​ക​ളി​ലാ​ണ്​ നാ​ട​കം വ​ള​ർ​ന്ന​ത്. നാ​ട​കം ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന സ​ദ​സ്യ​രി​ലും വൈ​കാ​രി​ക പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ​ർ​ത്താ​ൻ കോ​റ​സ് സം​ഘ​ങ്ങ​ളു​ണ്ടാ​യി. ജ​ന​ങ്ങ​ൾ​ക്കൊ​പ്പം അ​ന്ന​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ൾ നാ​ട​ക​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ പ്രേ​ത്സാ​ഹ​ന​മാ​ണ്​ ഈ ​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്ക്​ കാ​ര​ണം. സ​മൂ​ഹ​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന തി​ന്മ​ക​ൾ​ക്കെ​തി​രെ ശ​ബ്​​ദ​മു​യ​ർ​ത്തി​യ​തോടെ നാ​ട​ക​ങ്ങ​ൾ ഇ​ന്നു​കാ​ണു​ന്ന ത​ര​ത്തി​ലേ​ക്ക്​ പ​ട​ർ​ന്നു​പ​ന്ത​ലി​ച്ചു.

ക്രി​സ്തു​വി​ന് മു​മ്പ് 534ൽ ​ഏ​ഥ​ൻ​സി​ൽ ന​ട​ന്നി​രു​ന്ന ​നാ​ട​ക മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​യാ​യി​രു​ന്ന തെ​സ്പി​സ് ആ​ണ് അ​റി​യ​പ്പെ​ട്ടി​ട്ടു​ള്ള​തി​ൽ വെച്ച് ആ​ദ്യ​ത്തെ ന​ട​നും നാ​ട​ക​കൃ​ത്തു​മാ​യി അ​റി​യ​പ്പെ​ടു​ന്ന​ത്. ദു​ര​ന്ത​നാ​ട​കം, ആ​ക്ഷേ​പ​ഹാ​സ്യ നാ​ട​കം, ശു​ഭാ​ന്ത്യ നാ​ട​കം എ​ന്നി​ങ്ങ​നെ ഗ്രീ​ക്ക്​ നാ​ട​ക​ങ്ങ​ളെ വേ​ർ​തി​രി​ച്ചി​രു​ന്നു.m പ്രാ​ചീ​ന ഗ്രീ​സി​ൽ ട്രാ​ജ​ഡി​ക​ൾ​ക്കും കോ​മ​ഡി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്രോ​ത്സാ​ഹ​നം ല​ഭി​ച്ചെ​ങ്കി​ലും ട്രാ​ജ​ഡി​ക​ളാ​ണ്​ പി​ൽ​ക്കാ​ല​ത്ത്​ മ​ഹ​ത്ത​ര​മാ​യ​ത്.

വേ​ദ​കാ​ലം മു​ത​ൽത​ന്നെ ഇ​ന്ത്യ​യി​ൽ നാ​ട​ക​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. പു​രോ​ഹി​ത​ന്മാ​ർ പ്ര​ത്യേ​ക​വേ​ഷ​ങ്ങ​ള​ണി​ഞ്ഞ് യ​ജ്ഞം ന​ട​ത്തു​ക​യും ക​ർ​മാ​നു​ഷ്ഠാ​ന​ങ്ങ​ൾ ആ​ചാ​ര​പൂ​ർ​വം ന​ട​ത്തു​ക​യും ചെ​യ്​​ത​താ​യി ക​രു​തു​ന്നു. പു​രാ​ത​ന ഭാ​ര​ത​ത്തി​ലെ രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​നും മൗ​ര്യ​സാ​മ്രാ​ജ്യ ച​ക്ര​വ​ർ​ത്തി​യാ​യി​രു​ന്ന ച​ന്ദ്ര​ഗു​പ്ത​മൗ​ര്യ​െ​ൻ​റ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന ചാ​ണ​ക്യ​െ​ൻ​റ അ​ർ​ഥ​ശാ​സ്ത്ര​ത്തി​ൽ സം​ഗീ​തം, നാ​ട​കം എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. ഭ​ര​ത​മു​നി​യു​ടെ നാ​ട്യ​ശാ​സ്ത്ര​മാ​ണ് ഭാ​ര​തീ​യ നാ​ട്യ​ക​ല​യു​ടെ വേ​ദ​പു​സ്ത​ക​മാ​യി അ​റി​യ​പ്പെ​ടു​ന്ന​ത്.

ബു​ദ്ധ​മ​ത പ്ര​ചാ​ര​ണ​ത്തി​നാ​യി ആ​ശ്വ​ഘോ​ഷ​ൻ ര​ചി​ച്ച നാ​ട​ക​ങ്ങ​ൾ ഭാ​ര​തീ​യ നാ​ട​ക​വേ​ദി​യു​ടെ പ്രാ​ചീ​ന​സം​ഭാ​വ​ന​ക​ളാ​ണ്. ഭാ​സ​നും ശൂ​ദ്ര​ക​നും കാ​ളി​ദാ​സ​നും ചേ​ർ​ന്ന കാ​ല​ഘ​ട്ട​ത്തെ ഭാ​ര​തീ​യ നാ​ട​ക​വേ​ദി​യു​ടെ സു​വ​ർ​ണ​കാ​ല​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്നു. കാ​ളി​ദാ​സ​െ​ൻ​റ ശാ​കു​ന്ത​ളം നാ​ട​കം ലോ​ക​പ്ര​ശ​സ്​​ത​മാ​ണ്.

ത​മി​ഴ് നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ല​യാ​ള നാ​ട​കരം​ഗം വ​ള​ർ​ന്ന​ത്. വ​ള്ളിത്തി​രു​മ​ണം, പ​വി​ഴ​ക്കൊ​ടി, ഗു​ലേ​ബ​ക്കാ​വ​ലി തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ളും കി​ട്ട​പ്പ, ത്യാ​ഗ​രാ​ജ​ഭാ​ഗ​വ​ത​ര്‍, സ​ര​സ്വ​തി​ഭാ​യി- ര​ത്ന​ഭാ​യി സ​ഹോ​ദ​ര​ങ്ങ​ളും മ​ല​യാ​ളി​പ്രേ​ക്ഷ​ക​രെ സ്വാ​ധീ​നി​ച്ചു. ഇം​ഗ്ലീ​ഷ് വി​ദ്യാ​ഭ്യാ​സ​ത്തി​െ​ൻ​റ​യും ത​മി​ഴ് സം​ഗീ​ത നാ​ട​ക​സം​സ്കാ​ര​ത്തി​െ​ൻ​റ​യും സ്വാ​ധീ​ന​വും സ​മ​ന്വ​യ​വു​മാ​ണ് ആ​ദ്യ​കാ​ല മ​ല​യാ​ള നാ​ട​ക​ങ്ങ​ൾ. ഷേ​ക്സ്പി​യ​ർ കൃ​തി​യാ​യ കോ​മ​ഡി ഒാ​ഫ് എ​റേ​ഴ്സി​െ​ൻ​റ പ​രി​ഭാ​ഷ 'ആ​ൾ​മാ​റാ​ട്ട'​മാ​ണ്​ മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​നാ​ട​ക കൃ​തി. കൊ​ച്ചി ആം​ഗ്ലി​ക്ക​ൻ സ​ഭ സ്​​കൂ​ൾ അ​ധ്യാ​പ​ക​നും പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​മാ​യ ക​ല്ലൂ​ർ ഉ​മ്മ​ൻ ഫി​ലി​പ്പോ​സാ​ണ്​ ആ​ൾ​മാ​റാ​ട്ട​ത്തി​െ​ൻ​റ ക​ർ​ത്താ​വ്.

ഷേ​ക്സ്പി​യ​ർ -വി​ല്യം ഷേ​ക്സ്പി​യ​റി​നെ കു​റി​ച്ച് പ​റ​യാ​തെ നാ​ട​ക​ച​രി​ത്രം പൂ​ർ​ത്തി​യാ​വി​ല്ല. ലോ​ക​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മ​ഹാ​നാ​യ നാ​ട​ക​കൃ​ത്തും എ​ഴു​ത്തു​കാ​ര​നു​മാ​ണ് അ​ദ്ദേ​ഹം. 38 നാ​ട​ക​ങ്ങ​ളും 154 ഗീ​ത​ക​ങ്ങ​ളും കാ​വ്യ​ങ്ങ​ളും അ​ദ്ദേ​ഹം ലോ​ക​ത്തി​നാ​യി സ​മ്മാ​നി​ച്ചു. കി​ങ് ലി​യ​ർ, ഹാം‌​ലെ​റ്റ്, മാ​ക്ബെ​ത്ത് തു​ട​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന്റെ നാ​ട​ക​ങ്ങ​ൾ ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലെ ഏ​റ്റ​വും മി​ക​ച്ച​നാ​ട​ക​ങ്ങ​ളാ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ കൃ​തി​ക​ൾ ദു​ര​ന്തം, ച​രി​ത്രം, ഹാ​സ്യം, പ്ര​ണ​യം എ​ന്നി​വ​യാ​യി ത​രം തി​രി​ച്ചിരിക്കു​ന്നു. ദു​ര​ന്തനാ​ട​ക​ങ്ങ​ളി​ലും ശു​ഭാ​ന്ത നാ​ട​ക​ങ്ങ​ളി​ലും ഒ​രു​പോ​ലെ ക​ഴി​വു​കാ​ട്ടി​യ പ്ര​തി​ഭാ​ശാ​ലി​യാ​ണ് അദ്ദേഹം.

ഷേ​ക്സ്പി​യ​റു​ടെ ജീ​വി​ത​കാ​ല​ത്തു​ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട ക​വി​യും നാ​ട​ക​കൃ​ത്തു​മാ​യി​രു​ന്നെ​ങ്കി​ലും പ​ത്തൊ​മ്പതാം നൂ​റ്റാ​ണ്ടി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​ശ​സ്തി ലോ​കം​മു​ഴു​വ​ൻ ഉ​യ​ർ​ന്ന​ത്. ഏ​പ്രി​ൽ 1564ൽ ​സ്നി​റ്റ​ർ​ഫീ​ൽ​ഡി​ലെ കൈയുറ​ നി​ർ​മാ​താ​വ് ജോ​ൺ ഷേ​ക്സ്പി​യ​റി​ന്റെ​യും മേ​രി ആ​ർ​ഡ​ന്റെ​യും മ​ക​നാ​യാ​ണ് ജ​ന​നം. ഷേ​ക്സ്പി​യ​റി​ന്റെ ശ​വ​കൂ​ടീ​രം സ്ഥി​തി ചെ​യ്യു​ന്ന​ സ്ട്രാ​റ്റ്ഫോ​ർ​ഡി​ലെ ഹോ​ളി ട്രി​നി​റ്റി പ​ള്ളി സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​കേ​ന്ദ്ര​മാ​ണ്.

തെ​രു​വു​നാ​ട​കം -ന​ഗ​ര​ത്തി​ൽ വ​ട്ടം​കൂ​ടി​യി​രി​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട​ത്തി​ന്​ ന​ടു​വി​ലാ​യി നാ​ട​കം ക​ളി​ക്കു​ന്ന​വ​രെ ക​ണ്ടി​ട്ടി​ല്ലേ, പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളും രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക​ളു​മെ​ല്ലാം തെ​രു​വു​നാ​ട​ക​ങ്ങ​ളു​മാ​യി എ​ത്താ​റു​ണ്ട്. തെ​രു​വി​നെ അ​ര​ങ്ങാ​ക്കി അ​ര​ങ്ങേ​റു​ന്ന നാ​ട​ക​ങ്ങ​ളാ​ണ്​ തെ​രു​വു​നാ​ട​ക​ങ്ങ​ൾ. ജ​ന​കീ​യ പ്ര​സ്ഥാ​ന​ങ്ങ​ളെ പോ​ഷി​പ്പി​ക്കു​ന്ന​താ​ണ് ഇ​വ. സാ​ധാ​ര​ണ നാ​ട​ക​ങ്ങ​ളി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി മു​ൻ​കൂ​ട്ടി അ​റി​യി​ച്ചും തീ​രു​മാ​നി​ച്ചും എ​ത്തുന്നവരാകില്ല ഇ​ത്ത​രം നാ​ട​ക​ത്തി​െ​ൻ​റ പ്രേ​ഷ​ക​ർ. വാ​ചി​കം, ആം​ഗി​കം എ​ന്നീ അ​ഭി​ന​യ രീ​തി​ക​ൾ​ക്കാ​ണ് തെ​രു​വു​നാ​ട​ക​ത്തി​ൽ പ്രാ​ധാ​ന്യം കൂ​ടു​ത​ൽ. ചു​റ്റും കൂ​ടിനി​ൽ​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ കാ​ണി​ക​ൾ​ക്ക്​​ എ​ളു​പ്പം മ​ന​സ്സി​ലാ​കു​ന്ന ത​ര​ത്തി​ലു​ള്ള ല​ളി​ത​മാ​യ രം​ഗ​ഭാ​ഷ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ക. നാ​ട​കം, ന​ട​ൻ, പ്രേ​ക്ഷ​ക​ൻ എ​ന്നീ മൂ​ന്ന് ഘ​ട​ക​ങ്ങ​ളും തെ​രു​വു​ക​ളി​ൽ അ​തി​ർ​വ​ര​മ്പി​ല്ലാ​തെ അ​ടു​ത്തി​രി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ​ അ​ഭി​നേ​താ​ക്ക​ൾക്ക് ക​ഠി​ന​മാ​യ പ​രി​ശ്ര​മം വേ​ണ്ടി​വ​രു​ന്ന നാ​ട​ക​ങ്ങ​ളാ​ണി​വ. ചെ​ണ്ട​മു​ട്ടി​യും പാ​ട്ടു​പാ​ടി​യും ഒ​ക്കെ​യാ​ണ്​ കാ​ഴ്​​ച​ക്കാ​രെ ​കൂ​ട്ടു​ക. വി​പ്ല​വശേ​ഷ​മു​ള്ള റ​ഷ്യ​ൻ നാ​ട​ക പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ത്ത​രം നാ​ട​ക​ങ്ങ​ളു​ടെ ആ​ദ്യ വ​ക്താ​ക്ക​ളെ​ന്ന്​ ക​രു​തു​ന്നു.

ച​വി​ട്ടു​നാ​ട​കം- ചു​വ​ടു​ക​ൾ​ക്ക്​ അ​ഥ​വാ ച​വി​ട്ടി​ന് പ്രാ​ധാ​ന്യം നൽകു​ന്ന നാ​ട​ക​മാ​ണ് ച​വി​ട്ടു​നാ​ട​കം. ല​ത്തീ​ൻ ക്രൈ​സ്ത​വ​രു​ടെ ഇ​ട​യി​ൽ പ്ര​ചാ​ര​മു​ള്ള നാ​ട​ക​രൂ​പ​മാ​ണി​ത്. ബൈ​ബി​ളി​ൽനി​ന്നോ ച​രി​ത്ര​ത്തി​ൽനി​ന്നോ ഉ​ള്ള ക​ഥ​ക​ളാ​ണ്‌ ച​വി​ട്ടുനാ​ട​ക​ത്തി​ൽ പ്ര​ധാ​നം. അ​ഭി​ന​യ​വും പാ​ട്ടും ക​ള​രി​ച്ചു​വ​ടു​ക​ളും ഒ​ത്തുചേ​രു​ന്ന​താ​ണ്​ പ്ര​ക​ട​ന​ങ്ങ​ൾ. ഇ​ത്ത​രം ക​ലാ​കാ​ര​ൻ​മാ​ർ ക​ഥ​യേ​ക്കാൾ മു​മ്പേ ആ​യു​ധാ​ഭ്യാ​സ​ങ്ങ​ളാ​ണ്‌ പ​ഠി​ച്ചെ​ടു​ക്കു​ക. ചെ​ണ്ട, കൈ​മ​ണി പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്നു. പോ​ർചുഗീ​സു​കാ​രു​ടെ വ​ര​വോ​ടെ​യാ​ണ്‌ ഇവ കേ​ര​ള​ത്തി​ൽ രൂ​പംകൊ​ണ്ട​ത്. ത​ട്ടു​പൊ​ളി​പ്പ​ൻ എ​ന്നും ച​വി​ട്ടു​നാ​ട​കം അ​റി​യ​പ്പെ​ടു​ന്നു.

കാ​ക്കാരിശ്ശി നാ​ട​കം -മ​ധ്യ​തി​രു​വ​താം​കൂ​റി​ന് തെ​ക്കോ​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ഒ​രു നാ​ട​ൻ ക​ല​യാ​ണി​ത്. നാ​ടോ​ടി​ക​ളും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​രു​മാ​യ കാ​ക്കാ​ല സ​മു​ദാ​യ​ത്തി​െ​ൻ​റ ത​ന​തു ക​ലാ​രൂ​പ​മാ​ണ്. ക​ല്ല​റ, വി​തു​ര, പേ​ര​യം തു​ട​ങ്ങി​യ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളിൽ മ​ല​വേ​ട വി​ഭാ​ഗ​ത്തി​ൽപെ​ട്ട​വ​രും ആ​റ്റി​ങ്ങ​ൽ, നെ​ടു​മ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​റ​വ​രു​മാ​ണ് പ്ര​ധാ​ന​മാ​യും ഈ ​നാ​ടോ​ടി ക​ലാ​രൂ​പം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​റു​പ്പു​ടു​ത്ത്​ ക​രിപൂ​ശി മു​ഖ​ത്ത് ചു​ണ്ണാ​മ്പ് പു​ള്ളി കു​ത്തി പ്രാ​കൃ​ത​രീ​തി​യി​ലാ​ണ് വേ​ഷ​വി​ധാ​നം. ക​ത്തു​ന്ന പ​ന്ത​വു​മാ​യി സ​ദ​സ്യ​രു​ടെ ഇ​ട​യിൽനി​ന്നും കാ​ക്കാ​ൻ പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ​യാ​ണ്​ നാ​ട​ക​ത്തി​ന്​ തു​ട​ക്കം. തു​ട​ർ​ന്ന്​ ശ​ബ്ദ​ത്തി​ലൂ​ടെ മാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ത​മ്പു​രാ​നും കാ​ക്കാ​നും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളാ​ണ് ഇതിൽ അവതരിപ്പിക്കുക.

പൊ​റാ​ട്ടുനാ​ട​കം -പു​റ​ത്തെ ആ​ട്ടാ​ണ്​ പൊ​റാ​ട്ടാ​യി മാ​റി​യ​ത്. പാ​ല​ക്കാ​ടി​െ​ൻ​റ ത​ന​തു ക​ലാ​രൂ​പ​മാ​ണി​ത്. കൊ​യ്ത്തു ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളാ​ണ്​ വേ​ദി. നി​ത്യജീ​വി​ത​ത്തി​ലെ സം​ഭ​വ​ങ്ങ​ളാ​ണ് പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ. ‌മൃ​ദം​ഗം, ചെ​ണ്ട, ഇ​ല​ത്താ​ളം, ഹാ​ർ​മോ​ണി​യം എ​ന്നി​വ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​മൊ​രു​ക്കും. പാ​ണ​ൻ സ​മു​ദാ​യ​ത്തി​ലു​ള്ള​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​ൽ പാ​ങ്ക​ളി എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. പു​രു​ഷ​ന്മാ​രാ​ണ്‌ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ര​ങ്ങി​ലെ​ത്തു​ന്ന​ത്. സ്ത്രീ​വേ​ഷ​ങ്ങ​ളും പു​രു​ഷ​ൻ​മാ​ർ ത​ന്നെ കെ​ട്ടി​യാ​ടും.

പാ​വ​നാ​ട​കം -അ​ഭി​നേ​താ​ക്ക​ൾ​ക്ക് പ​ക​രം പാ​വ​ക​ൾ അ​ര​ങ്ങി​ലെ​ത്തും. ലോ​ക​മെ​ങ്ങും പാ​വ​നാ​ട​ക​ങ്ങ​ൾ പ്ര​ചാ​ര​ത്തി​ലു​ണ്ട്. കേ​ര​ള​ത്തി​ൽ തോ​ൽ​പ്പാ​വ​ക്കൂ​ത്തും പാ​വ​ക്ക​ഥ​ക​ളി​യും പ്ര​സി​ദ്ധ​മാ​ണ്. പാ​വ തി​യ​റ്റ​റു​ക​ൾ​ പു​രാ​ത​ന ഈ​ജി​പ്തി​ലാ​ണ് തു​ട​ങ്ങി​യ​തെ​ന്ന് ക​രു​തു​ന്നു.

കേ​ര​ള സം​ഗീ​തനാ​ട​ക അ​ക്കാ​ദ​മി -കേ​ര​ള​ത്തി​ന്റെ അ​തു​ല്യ ക​ല​ക​ളെ നി​ല​നി​ർത്താ​നും പ​രി​പോ​ഷി​പ്പി​ക്കാ​നു​മാ​യി ഇ.​എം.എ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തൃ​ശൂരി​ൽ കേ​ര​ള സം​ഗീ​തനാ​ട​ക അ​ക്കാ​ദ​മി സ്ഥാ​പി​ച്ച​ത്. സം​ഗീ​തം, നൃ​ത്തം, നാ​ട​കം, ക്ഷേ​ത്ര​ക​ല​ക​ൾ, വാ​ദ്യ​ക​ല​ക​ൾ, മാ​ജി​ക് തു​ട​ങ്ങി​യ ക​ല​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും പ്ര​ചാ​ര​ണ​ത്തി​നും ക​ലാ​കാ​ര​ന്മാ​രു​ടെ ക്ഷേ​മ​ത്തി​നും ഇത് പ്ര​വ​ർ​ത്തി​ക്കു​ന്നു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന പ്ര​ഫ.​ ജോ​സ​ഫ് മു​ണ്ട​ശ്ശേ​രി​യാ​ണ് അ​ക്കാ​ദ​മി സ്​​ഥാ​പി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത​ത്.

മ​ങ്കു​ ത​മ്പു​രാ​നാ​യി​രു​ന്നു അ​ക്കാ​ദ​മി​യു​ടെ ആ​ദ്യ അ​ധ്യ​ക്ഷ​ൻ. പ്ര​ഫ.​ ജി.​ശ​ങ്ക​ര​പ്പി​ള്ള, കെ.​ടി.​ മു​ഹ​മ്മ​ദ്, ഡോ.​ കെ.​ജെ.​ യേ​ശു​ദാ​സ്, കാ​വാ​ലം നാ​രാ​യ​ണ​പ്പ​ണി​ക്ക​ർ, തി​ക്കോ​ടി​യ​ൻ, ഭ​ര​ത് മു​ര​ളി, മു​കേ​ഷ്, കെ.​പി.​എ.​സി ല​ളി​ത എ​ന്നി​വ​ർ പ​ദ​വി അ​ല​ങ്ക​രി​ച്ചു.

കെ.​പി.​എ.​സി -കേ​ര​ള​ത്തി​ലെ ഒ​രു പ്ര​ഫ​ഷ​നൽ നാ​ട​കസം​ഘ​മാ​ണ് കെ.​പി.​എ.​സി. ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യപ്ര​സ്ഥാ​ന​വു​മാ​യി അ​നു​ഭാ​വ​മു​ള്ള ചി​ല വ്യ​ക്തി​ക​ൾ ചേ​ർ​ന്ന് 1950ക​ളി​ലാ​ണ് സം​ഘം രൂ​പ​വ​ത്ക​രി​ച്ച​ത്. കെ.​പി.​എ.​സി ല​ളി​ത അ​ട​ക്ക​മു​ള്ള നി​ര​വ​ധി പേ​രാ​ണ് കെ.​പി.​എ.​സി​യി​ലൂ​ടെ ക​ലാ​രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ ക​മ്യൂണി​സ്റ്റ് ചി​ന്ത​ക​ൾ വ​ള​ർ​ത്തു​ന്ന​തി​ൽ ഈ ​സം​ഘം വ​ള​രെ​യ​ധി​കം പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. നി​ങ്ങ​ളെ​ന്നെ ക​മ്യൂണി​സ്റ്റാ​ക്കി, പു​തി​യ ആ​കാ​ശം പു​തി​യ ഭൂ​മി, ശ​ര​ശ​യ്യ, ഒ​ളി​വി​ലെ ഓ​ർ​മക​ൾ, എ​ന്റെ മ​ക​നാ​ണ് ശ​രി തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന നാ​ട​ക​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterForestMarchclimate day
News Summary - Forest water climate day March days
Next Story