Top
Begin typing your search above and press return to search.
exit_to_app
exit_to_app
earth day
cancel

കാണാൻ കഴിയുന്നതും അല്ലാത്തതുമായ എ​ത്ര സസ്യജന്തുജാലങ്ങൾ ഭൂമിയിലുണ്ടെന്ന്​ നിങ്ങൾക്കറിയാമോ​​​? കണ്ടുപിടിക്കാത്ത അനേകം ജീവജാലങ്ങൾ ഇനിയും ഭൂമിയിൽ മറഞ്ഞിരിപ്പുണ്ട്​. ജീവ​െൻറ ഓരോ തുടിപ്പിനും ഈ ജീവജാലങ്ങൾ വഹിക്കുന്ന പങ്ക്​ ചെറുതല്ല. എന്നാൽ, പ്രകൃതിയിലേക്കുള്ള മനുഷ്യ​െൻറ അനാവശ്യ കൈകടത്തലുകൾമൂലം ഭൂമിയിൽനിന്ന്​ അപ്രത്യക്ഷമായ നിരവധി സസ്യജന്തുജാലങ്ങളുമുണ്ട്​. അതിൽ ഏറ്റവും സുപരിചിതം 6​0 മില്യൺ വർഷങ്ങൾക്കുമുമ്പ്​ ജീവിച്ചിരുന്ന ദിനോസറുകളാണ്​. മറ്റൊന്ന്​ അരയന്നത്തോട്​ സാദൃശ്യമുള്ള ഡോഡോ പക്ഷികളും​. മനുഷ്യ​െൻറ ഇടപെടലുകൾകൊണ്ട്​ വംശനാശം വന്ന ജീവിവർഗങ്ങളെ പ്രതിനിധാനംചെയ്യുന്ന ഡോഡോ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ പുസ്​തകമായ റെഡ്​ ഡാറ്റാ ബുക്കി​െൻറ ചുവപ്പുതാളുകളിൽ ഇടംപിടിച്ചു. കാലാവസ്​ഥ വ്യതിയാനം, കുടി​േയറ്റം, വനനശീകരണം, ആവാസവ്യവസ്​ഥയുടെ നാശം, അസന്തുലിതാവസ്​ഥ, മലിനീകരണം തുടങ്ങിയവ മനുഷ്യനെയും സാരമായി ബാധിക്കും. ഇവയുടെ പരിണതഫലം രൂക്ഷമായിരിക്കും. ഒാരോ ജന്തുജാലങ്ങൾക്കും ഭൂമിയിൽ അവരുടേതായ കർത്തവ്യം നിർവഹിക്കാനുണ്ട്​. ഒരു വർഗത്തി​െൻറ വംശനാശവും പെരുപ്പവും ഒരേപോലെ ദോഷംചെയ്യും. വംശനാശഭീഷണി നേരിടുന്ന ജാലങ്ങളെ സംരക്ഷിക്കേണ്ടതി​െൻറ ഉത്തരവാദിത്തം മനുഷ്യരിൽ നിക്ഷിപ്​തമാണ്​. വംശനാശഭീഷണി നേരിടുന്ന ചില സസ്യജന്തുജാലങ്ങളെ പരിചയപ്പെടാം.

തേനീച്ചകൾ, പവിഴ​പ്പുറ്റുകൾ, ആന, ജിറാഫ്​, ചെറുപ്രാണികൾ, തിമിംഗലങ്ങൾ എന്നിവ അവയിൽ ചിലതാണ്​.


തേനീച്ചകൾ

ഏതു കാലാവസ്​ഥയിലും നിലനിൽക്കുന്നവയാണ്​ തേനീച്ചകൾ. യൂറോപ്യൻ കാടുകളില​ും ആഫ്രിക്കൻ മരുഭൂമികളിലും ആർട്ടിക്​ പ്രദേശങ്ങളിലും ഇവ ജീവിക്കും. മണ്ണിനടിയിലും മരങ്ങളിലും ഇവ താമസമുറപ്പിക്കും. യൂറോപ്പിലും അമേരിക്കയിലും കഴിഞ്ഞ 10 വർഷമായി തേനീച്ചകളുടെ എണ്ണത്തിലെ കുറവ്​ 30 ശതമാനമോ അതിൽ കൂടുതലോ ആണ്​. യു.എസിൽ തേനീച്ചയുടെ നാലു വിഭാഗത്തിൽപെട്ടവയുടെ നിലനിൽപ്​​ ഭീഷണിയിലാണ്​. ലോകമെമ്പാടും ഇവയൂടെ എണ്ണത്തിൽ കുറവ്​ അനുഭവപ്പെടുന്നുണ്ട്​. മഞ്ഞയും കറുപ്പും ഇടകലർന്ന തേനീച്ചകളാണ്​ ഇവയിൽ പ്രധാനം. 1990കളിൽ സുലഭമായിരുന്ന ഇവയുടെ എണ്ണം 10 വർഷം കഴിഞ്ഞപ്പോൾ ​ഒരു ശതമാനത്തിൽ താഴെയായി ചുരുങ്ങി.


ജിറാഫ്​

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സസ്​തനിയാണ്​ ജിറാഫ്​. 15 മുതൽ 20 അടിവരെയാണ്​ ഇവയുടെ ഉയരം. ആഫ്രിക്കൻ പുൽപ്രദേശങ്ങളിലെ സഞ്ചാരത്തിന്​ ജിറാഫി​െൻറ നീളമുള്ള കാലുകളും ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്ന്​ രക്ഷനേടാൻ ഇവയുടെ കഴുത്തും സഹായിക്കും. ആഫ്രിക്കൻ വൈൽഡ്​ ലൈഫ്​ ഫൗണ്ടേഷ​െൻറ കണക്കുപ്രകാരം 1985ൽ 1,55,000ത്തോളം ജിറാഫുകൾ ഉണ്ടായിരുന്നു. എന്നാൽ, 2018ൽ ഇവയുടെ എണ്ണം വെറും 80,000ത്തോളമായി ചുരുങ്ങി. ഒമ്പതുതരം ജിറാഫുകളിൽ മൂന്നോളം ഇനത്തി​െൻറ എണ്ണം വെറും 1000ത്തിൽ താഴെ മാത്രമാണ്​. അനധികൃത വേട്ടയും കാലാവസ്​ഥ വ്യതിയാനവും വനനശീകരണവുമാണ്​ ജിറാഫി​െൻറ എണ്ണത്തിൽ കുറവ്​ വരാനുള്ള പ്രധാന കാരണം.


പവിഴപ്പുറ്റുകൾ

അനേകായിരം ജീവജാലങ്ങളുടെ വാസസ്​ഥലം കൂടിയാണ്​ പവിഴപ്പുറ്റുകൾ. ലോകത്തി​ൽ ഏകദേശം 1,10,000 സ്​ക്വയർ മൈൽ പവിഴപ്പുറ്റുകൾ വ്യാപിച്ചുകിടക്കുന്നുണ്ട്​. തീരത്തോടു ചേർന്ന ആഴംകുറഞ്ഞ കടലിലാണ്​ പ്രധാനമായും ഇവ കാണപ്പെടുന്നത്​. ഭൂമിയിലെ വൈവിധ്യവും മനോഹരവുമായ ആവാസവ്യവസ്​ഥയാണ്​ ഇവ. ഏകദേശം നൂറോളം ഇനങ്ങളിലുള്ള‍ ഒച്ചുകൾ, നൂറുകണക്കിന് വിവിധ തരത്തിലുള്ള മത്സ്യങ്ങൾ, ചെറിയ സസ്യങ്ങൾ, വിവിധ തരത്തിലുള്ള കടൽക്കുതിരകൾ തുടങ്ങിയ ലക്ഷക്കണക്കിനുള്ള ജീവികളുടെ ആവാസകേന്ദ്രമാണ്‌ പവിഴപ്പുറ്റുകൾ. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റായ ​ആസ്​​ട്രേലിയയിലെ ഗ്രേറ്റ്​ ബാരിയർ പവിഴപ്പുറ്റിൽ തിമിംഗലം ഉൾ​െപ്പടെ 1500ഒാളം ഇനത്തി​ൽപെട്ട മത്സ്യങ്ങളുണ്ട്​. ആവാസവ്യവസ്​ഥയുടെ മുഖ്യകേന്ദ്രമായ പവിഴപ്പ​ുറ്റുകളും ഇന്ന്​ വംശനാശഭീഷണി നേരിടുന്ന ഒന്നാണ്​. ഇവയുടെ നാശം അനേകായിരം ജീവജാലങ്ങളുടെ നാശത്തിനും വഴിതെളിക്കും. ലോകത്തിലെ 25 ശതമാനത്തോളം പവിഴപ്പുറ്റുകൾ ഇതിനോടകം നശിച്ചതായി കണക്കാക്കിയിട്ടുണ്ട്​. കൂടാതെ, 65 ശതമാനം വംശനാശഭീഷണിയും നേരിടുന്നുണ്ട്​. കാലാവസ്​ഥ വ്യതിയാനവും മലിനീകരണവുമാണ്​ പ്രധാനമായും പവിഴപ്പുറ്റുകൾക്ക്​ ഭീഷണി.


തിമിംഗലം

ലോകത്തിലെ ഏറ്റവും വലിയ ജീവിയാണ്​ തിമിംഗലം. സസ്​തനിയായ കടൽജീവി. കുഞ്ഞുങ്ങളെ പ്രസവിക്കുക, അവക്ക് മുലയൂട്ടുക, ശ്വാസകോശം വഴി ശ്വസിക്കുക എന്നിങ്ങനെ സസ്തനികളുടെ മിക്ക പ്രത്യേകതകളും തിമിംഗലങ്ങൾക്കുണ്ട്. 48ഒാളം ഇനത്തിൽപെട്ട തിമിംഗലങ്ങൾ ഇന്നുണ്ട്​. കഴിഞ്ഞ നൂറ്റാണ്ടിൽ 7,20,000 തിമിംഗലങ്ങൾ ഉണ്ടായിരുന്നവ ഇന്ന്​ വെറും 20,000ത്തിൽ താഴെ മാത്രമായി. ഇവയിൽ ചില ഇനങ്ങൾ നൂറിൽ താഴെ മാത്രമാണ്​ ഇന്ന്​ ഭൂമിയിലുള്ളത്​. വർധിച്ച തിമിംഗലവേട്ട, ജല, ശബ്​ദമലിനീകരണം, ഡാമുകളുടെ നിർമാണം, കപ്പലുകളുമായുള്ള കൂട്ടിയിടി, കാലാവസ്​ഥ വ്യതിയാനം തുടങ്ങിയവയാണ്​ ഇവയുടെ നാശത്തിനുള്ള പ്രധാന കാരണം.


ആന

ലോകത്തിലെ ഏറ്റവും വലിയ മൃഗമാണ്​ ആനയെന്ന്​ നമുക്കെല്ലാവർക്കും അറിയാം. ലോകത്തെമ്പാടും കഴിഞ്ഞ കുറച്ചുവർഷങ്ങളായി ആനകളുടെ എണ്ണത്തിൽ വൻ കുറവാണ്​ ഉണ്ടായിട്ടുള്ളത്​. 1930കളിൽ ആഫ്രിക്കയിൽ അഞ്ചുമുതൽ 10 മില്യൺ വരെ ആനകളുണ്ടയിരുന്നു. എന്നാൽ, ഇന്ന്​ അവയുടെ എണ്ണം വെറും അഞ്ചുലക്ഷമായി കുറഞ്ഞു. വർഷംതോറും 2000 ആനകളാണ്​ ആക്രമിക്കപ്പെടുന്നത്​. കഴിഞ്ഞ നൂറ്റാണ്ടിൽ 2,00,000ത്തോളമുണ്ടായിരുന്ന ഏഷ്യൻ ആനകളുടെ എണ്ണം വെറും 40,000മായി കുറഞ്ഞു. 2500 സുമാത്രൻ ഇനത്തിലെ ആനകളാണ്​ ഇന്ന്​ ഭൂമിയിലുള്ളത്​. ആനക്കൊമ്പുവേട്ടയും ആവാസവ്യവസ്​ഥ തകരാറായതും കാലാവസ്​ഥ വ്യതിയാനവുമാണ്​ ആനകളുടെ നിലനിൽപിന്​ ഭീഷണിയാകുന്നത്​.

ചെറുപ്രാണികൾ

ലോകത്തിൽ 80 ശതമാനവും ചെറുപ്രാണികളാണ്​. ഇതുവരെ 9,00,000ത്തിലധികം സ്​പീഷിസുകളെക്കുറിച്ച്​ രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ, ഇനിയും രണ്ടു മില്യണിലധികം ചെറുപ്രാണികൾക്ക്​ പേരിടാനുണ്ടെന്നാണ്​ ശാസ്​ത്രജ്ഞർ പറയുന്നത്​. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ചെറുപ്രാണികളുടെ എണ്ണത്തിൽ 40 ശതമാനം കുറവ്​ രേഖപ്പെടുത്തി. ജർമൻ ശാസ്​ത്രജ്ഞരുടെ കണക്കുപ്രകാരം കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ചെറുപ്രാണികളുടെ എണ്ണത്തിൽ 75 ശതമാനമാണ്​ കുറവ്​ രേഖപ്പെടുത്തിയത്​. കാലാവസ്​ഥ വ്യതിയാനവും കീടനാശിനിപ്രയോഗവുമാണ്​ ചെറുപ്രാണികളുടെ വംശനാശത്തിന്​ പ്രധാന കാരണം.

വൃക്ഷങ്ങൾ

ലോകമെമ്പാടും 60,000 വ്യത്യസ്​ത ഇനങ്ങളിൽപെട്ട വൃക്ഷങ്ങളാണുള്ളത്​. വർഷംതോറും വൃക്ഷങ്ങളുടെ എണ്ണത്തിൽ വൻ കുറവാണ്​ രേഖപ്പെടുത്തു​ന്നത്​. 2015-16 കാലഘട്ടത്തിൽ 73.4 മില്യൺ ഏക്കറിലെ മരങ്ങളാണ്​ നശിച്ചത്​. വനനശീകരണവും കാലാവസ്​ഥ വ്യതിയാനവും കാട്ടുതീയുമാണ്​ വൃക്ഷങ്ങളുടെ പ്രധാന വില്ലന്മാർ.

ചെടികൾ

ഭൂമിയിൽ ജീവൻ നിലനിൽക്കണമെങ്കിൽ ചെടികൾ ആവശ്യമാണ്​. ആഹാരവും മരുന്നും ​ഒാക്​സിജനും നൽകി ചെടികൾ നമ്മുടെ ജീവൻ നിലനിർത്തുന്നു. 3,90,000 ഇനത്തിൽപെട്ട ചെടികളാണ്​ ഭൂമിയിലുള്ളത്​. പുതിയതായി 2000​േത്താളം ഇനങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. ഇതിൽതന്നെ 8,800ഒാളം വിവിധ ചെടികൾ ഇന്ന്​ വംശനാശ ഭീഷണി നേരിടുന്നുണ്ട്​. കാലാവസ്​ഥ വ്യതിയാനവും ആവാസവ്യവസ്​ഥയുടെ തകർച്ചയും മലിനീകരണവുമെല്ലാം ചെടികളുടെ വംശനാശത്തിന്​ കാരണമാകുന്നു.

പക്ഷികൾ

ഭൂമിയിലുള്ള 11,000 ഇനത്തിൽപെട്ട പക്ഷികളിൽ 40 ശതമാനവും ഇന്ന്​ വംശനാശഭീഷണി നേരിടുന്നവയാണ്​. മനുഷ്യ​െൻറ പ്രകൃതിയിലേക്കുള്ള അനാവ​ശ്യ കൈകടത്തലുകൾമൂലം 1950 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ 70 ശതമാനത്തോളം കടൽപക്ഷികളാണ്​ നാശം നേരിട്ടത്​. അമിതമായ പ്ലാസ്​റ്റിക്​ ഉപയോഗം, എണ്ണ മലിനീകരണം, അമിത മത്സ്യബന്ധനം മൂലമുള്ള ഭക്ഷ്യക്ഷാമം, കാലാവസ്​ഥ വ്യതിയാനം എന്നിവ ഇവയുടെ നാശത്തിന്​ കാരണമാകുന്നു.


മത്സ്യങ്ങൾ

ലോക​െമമ്പാടും 32,000 ഇനത്തിൽപെട്ട മത്സ്യങ്ങളുള്ളതായി കണക്കാക്കുന്നു. 2016ലെ കണക്കുപ്രകാരം 171 മില്യൺ ടൺ മത്സ്യസമ്പത്തുണ്ടായിരുന്നു. എന്നാൽ, അവയുടെ 88 ശതമാനവും മനുഷ്യ​െൻറ ഭക്ഷ്യ ആവശ്യത്തിനായി ഉപയോഗിച്ചു. ഇന്ന്​ 33 ശതമാനം മത്സ്യ ഇനങ്ങൾ വംശനാശഭീഷണി നേരിടുന്നവയാണ്​. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലായി ഏകദേശം 40 മില്യൺ ആളുകളാണ്​ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത്​.


സ്രാവുകൾ

400 മില്യൺ വർഷങ്ങൾക്കുമുമ്പ്​ സ്രാവുകൾ ഭൂമിയിലുള്ളതായി കണക്കാക്കപ്പെടുന്നു. വിവിധ വലുപ്പത്തിൽ 500ലധികം ഇനത്തി​ൽപെട്ട സ്രാവുകളുണ്ട്​. 2000-2010 കാലയളവിൽ ഏകദേശം 100 മില്യണിലധികം സ്രാവുകളെ മനുഷ്യർ വേട്ടയാടിയതായി കണക്കാക്കുന്നു. എല്ലാ വർഷവും 73 മില്യണോളം സ്രാവുകളാണ്​ വിറ്റുപോകുന്നത്​. ഇവയിൽ 40 ഇനം ​സ്രാവുകളുടെ 90 ശതമാനവും വംശനാശം സംഭവിച്ചു.

ഞണ്ടുകൾ

50,000ത്തിലധികം ഇനത്തിൽപെട്ട ഞണ്ടുകൾ ഭൂമിയിലുണ്ട്​. ശുദ്ധജലത്തിലും സമുദ്രത്തിലും വസിക്കുന്ന ഇവയെ മനുഷ്യൻ ഭക്ഷ്യാവശ്യത്തിനായി വൻതോതിൽ വേട്ടയാടുന്നുണ്ട്​. പവിഴപ്പുറ്റുകളുടെ നാശം, സമു​ദ്രത്തിലെ ആസിഡിഫിക്കേഷൻ, വേട്ട, പ്ലാസ്​റ്റിക്​ മാലിന്യം തുടങ്ങിയവ ഇവയുടെ വൻതോതിലുള്ള നാശത്തിന്​ കാരണമാകുന്നു.


കടലാമകൾ

സമുദ്രത്തിൽ ഏഴിനം കടലാമകളാണ്​ പ്രധാനമായും കണ്ടുവരുന്നത്​. എല്ലാ ഇനങ്ങളും മറ്റുള്ളവയിൽനിന്ന്​ വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 100 വർഷങ്ങൾക്കുള്ളിൽ വൻതോതിൽ കടലാമകൾ വേട്ടയാടപ്പെട്ടിരുന്നു. ഇവയുടെ മുട്ടകൾ, ഇറച്ചി, തൊലി, പുറ​ംതോട്​ എന്നിവ വിവിധ ആവശ്യങ്ങൾക്കായി മനുഷ്യൻ ഉപയോഗിച്ചുപോരുന്നു. ഇത്​ ഇവയുടെ വംശനാശത്തിനുതന്നെ വഴിതെളിക്കുന്നു. കൂടാതെ, ആ​േഗാള താപനവും പ്ലാസ്​റ്റിക്​ മലിനീകരണവും ഇവക്ക്​ ഭീഷണിയുയർത്തുന്നുണ്ട്​.


ആൾക്കുരങ്ങ്​

ഗോറില്ല, ചിമ്പാൻസി, ഉറാങ്​ ഉൗട്ടാൻ, ബോണോബോസ്​ തുടങ്ങിയവ ഇവയിൽപെടുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി പകുതിയിലധികം ആൾക്കുരങ്ങുകൾ ഭൂമിയിൽനിന്ന്​ അപ്രത്യക്ഷമായി.

Show Full Article
TAGS:April 22 world earth day earth day red data book 
News Summary - Earth day April 22 protect these species
Next Story