Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Earth day
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightഇനി നിക്ഷേപം...

ഇനി നിക്ഷേപം ഭൂമിയിലാകട്ടേ

text_fields
bookmark_border

ഗോളതാപനത്തി​െൻറയും പരിസ്​ഥിതി മലിനീകരണത്തി​െൻറയും ഭവിഷത്തുകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാലത്ത്​ ഭൗമദിനത്തിന്​ ഏറെ പ്രസക്തിയുണ്ട്​. ഭൂമിയെ സംരക്ഷിക്കേണ്ടത്​ ജാതി, മത, ദേശ, വംശങ്ങൾക്കപ്പുറത്ത്​ ലോകത്തെ എല്ലാ മനുഷ്യരുടേയും ആവശ്യമാണെന്ന തിരിച്ചറിവിൽ ലോകത്തുള്ള കോടിക്കണക്കിന്​ ജനങ്ങൾ ഭൗമദിനം ആചരിച്ചുവരുന്നു​.

ഏപ്രിൽ 22- ലോക ഭൗമദിനം

പരിസ്​ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള നിരവധി ദിനങ്ങൾ ലോകമെമ്പാടും ആചരിക്കുന്നുണ്ട്​. ഇതിൽ ഏറെ പ്രാധാന്യമുള്ളതാണ്​ ഭൗമദിനം. 1969 ​സെപ്​റ്റംബറിൽ അമേരിക്കയിലെ സിയാറ്റിലില്‍ നടന്ന സമ്മേളനത്തില്‍വെച്ച്, യു.എസ് സെനറ്റര്‍ ഗേലോര്‍ഡ് നെല്‍സണ്‍ ആണ് ഭൗമദിനം സംബന്ധിച്ച ആദ്യ പ്രഖ്യാപനം നടത്തുന്നത്. അമേരിക്കയിലടക്കമുള്ളിടങ്ങളിൽ ജനപ്പെരുപ്പം ഭീതിത പ്രശ്‌നമായി മാറിയ സമയമായിരുന്നു അത്. പരിസ്ഥിതി സുരക്ഷക്കായി ജനപ്പെരുപ്പം തടയുകയെന്നത് പ്രധാനമാണെന്ന് നെല്‍സണ്‍ മനസിലാക്കി. ദേശീയതലത്തില്‍ നടക്കുന്ന ബോധവത്​കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍, ഹാര്‍വാഡ് സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയായിരുന്ന ഡെന്നീസ് ഹയെസിനെ നെല്‍സണ്‍ നിയോഗിച്ചു.

സുസ്ഥിരവും ആരോഗ്യകരവുമായ ഒരു പരിസ്ഥിതിയെന്ന ലക്ഷ്യം മുന്നില്‍ കണ്ട്, 1970 ഏപ്രില്‍ 22 ആദ്യ ഭൗമദിനമായി ആചരിക്കപ്പെട്ടു. ഏകദേശം രണ്ട്​ കോടിയോളം അമേരിക്കക്കാര്‍ ആ ദിനാചരണത്തില്‍ പങ്കുകൊണ്ടു. തീരപ്രദേശങ്ങളില്‍ വൻ റാലികള്‍ നടന്നു. പരിസ്ഥിതിക്കായി ആയിരക്കണക്കിന് സര്‍വകലാശാലകളും കോളജുകളും രംഗത്തെത്തി.

ആദ്യഘട്ടത്തിൽ അമേരിക്കയിൽ മാത്രം ഒതുങ്ങിനിന്ന ഭൗമദിനാചരണം പിന്നീട് ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. 1990-ഓടെ ഭൗമദിനാചരണം ലോകവേദിയിലെത്തി. പരിസ്ഥിതിയെ സഹായിക്കാന്‍ പുനരുപയോഗം എന്ന ആശയം മുന്‍നിര്‍ത്തി, 1990 ഏപ്രില്‍ 22ന് ലോകവ്യാപകമായി ഭൗമദിനം ആചരിക്കപ്പെട്ടു. 141 രാജ്യങ്ങളിലായി 20 കോടിപേര്‍ അതില്‍ പങ്കുചേര്‍ന്നു. 1992ല്‍ യു.എന്നി​െൻറ നേതൃത്വത്തില്‍ റിയോ ഡി ജെനീറോയില്‍ നടന്ന 'ഭൗമഉച്ചകോടി'ക്ക് മുന്നോടിയായി ആയിരുന്നു ആ കാമ്പയിന്‍.

2000 എത്തിയപ്പോഴേക്കും ലോകം ആഗോളതാപനത്തി​െൻറ കഠിന ഭീഷണയിലായി. അതിനെതിരെയും ക്ലീന്‍ഊര്‍ജത്തിനും വേണ്ടിയായിരുന്നു 2000 ഏപ്രില്‍ 22-ലെ ദിനാചരണം. ഇൻറര്‍നെറ്റി​െൻറ വ്യാപനത്തോടുകൂടി പ്രചാരണങ്ങൾ കൂടുതല്‍ ശക്തമായി. 184 രാജ്യങ്ങളിൽ പരിസ്ഥിതി സംഘടനകള്‍ വഴിയും അല്ലാതെയുമായി കോടിക്കണക്കിന് ആളുകളിലേക്ക് ഭൗമദിന സന്ദേശവും പ്രവര്‍ത്തനങ്ങളും എത്തിക്കാന്‍ 2000 ആയപ്പോഴേക്കും കഴിഞ്ഞതിൽ ഇൻറര്‍നെറ്റി​െൻറ പങ്ക്​ വലുതാണ്​. 'Invest in Our Planet' എന്നതാണ് ഈ 2022ലെ ഭൗമദിന സന്ദേശം.

ഭൂമി വിയർക്കുന്നു

മനുഷ്യ​െൻറ പ്രവൃത്തികൾമൂലം ഭൂമി ഇന്ന്​ എല്ലാ മേഖലകളിലും വലിയ ശിഥിലീകരണം നേരിടുന്നുണ്ട്​. ഇതിൽ ഏറ്റവും വലിയ ഭീഷണിയായി ആഗോളതാപനത്തെ കണക്കാക്കാം​. ഭൂമി വിയർക്കാൻ തുടങ്ങിയതോടെ മനുഷ്യരടക്കുമുള്ള ജീവജാലങ്ങൾ അതിജീവനത്തിനായി നെ​േട്ടാട്ടമോടുകയാണ്​. ആഗോള താപനത്തി​െൻറ അനന്തരഫലങ്ങൾ നമ്മുടെ പ്രവചനങ്ങൾക്കും അപ്പുറമായിരിക്കും. ഭൗമോപരിതലത്തിന് അടുത്തുള്ള വായുവി​െൻറയും സമുദ്രങ്ങളുടെയും ശരാശരി താപനിലയിൽ‍ കഴിഞ്ഞ ഏതാനും ദശകങ്ങളായുള്ള വർധനവിനെയും ഈ വർധനവി​െൻറ തുടർച്ചയെക്കുറിച്ചുള്ള ശാസ്ത്രീയ പ്രവചനങ്ങളെയും ആഗോളതാപനം എന്നുവിളിക്കാം.

മാനുഷികപ്രവർത്തനങ്ങൾ മൂലവും മറ്റു പ്രകൃത്യാലുള്ള കാരണങ്ങൾ കൊണ്ടും കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, കാർബൺ മോണോക്​സൈഡ്​, നൈട്രസ് ഓക്സൈഡ് തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് വർധിക്കുന്നു. സൂര്യനിൽനിന്നും ഭൂമിയിലേക്കെത്തുന്ന ചൂടി​െൻറ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർധിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദശകത്തിൽ ഭൗമോപരിതലത്തിനോടു ചേർന്നുള്ള വായൂപാളിയുടെ ശരാശരി താപനില വർധിച്ചു. ഇൻറർഗവൺമെൻറൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) യുടെ നിഗമന പ്രകാരം, 20ആം നൂറ്റാണ്ടി​െൻറ പകുതി മുതൽ ഉണ്ടായ ആഗോള താപവർധനയുടെ പ്രധാന കാരണം മിക്കവാറും മനുഷ്യനിർമിതമായ ഹരിതഗൃഹ വാതകങ്ങളുടെ അളവിൽ ഉണ്ടായ വർധനയാണ്. ഇത് ഹരിതഗൃഹ പ്രഭാവം ചെലുത്തി അന്തരീക്ഷത്തി​െൻറ പ്രതലപാളിയിലും താഴ്ന്ന പാളികളിലും ഉള്ള താപനില ഉയർത്തുന്നു. 2025 ആകുന്നതോടെ അന്തരീക്ഷ താപനില 1.4 മുതല്‍ 8.9 വരെ വര്‍ധിച്ചാലും അത്ഭുതപ്പെടേണ്ടതില്ല എന്നാണ്​ പഠനങ്ങള്‍ പറയുന്നത്​.

ദ്വീപുകൾ

കാലാവസ്​ഥയിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും ഗുരുതരമായി ബാധിക്കുന്ന നിരവധി ദ്വീപുകളുണ്ട്​. മാലിദ്വീപ്‌, തുവാലു, പപ്പുവ ന്യൂ ഗിനി, സോളമന്‍ ദ്വീപ്‌, മാള്‍ട്ട, വിക്ടോറിയ, നിക്കോഷ്യ, മാര്‍ഷല്‍ ദ്വീപുകള്‍, മൗറീഷ്യസ്, മഡഗാസ്കര്‍, സീഷെല്‍, ഇന്തോനേഷ്യന്‍ ദ്വീപുകള്‍, ഫിലിപ്പിന്‍സ്‌ ദ്വീപുകള്‍, ജപ്പാന്‍, ശ്രീലങ്ക, ഇന്ത്യയുടെ ഭാഗമായുള്ള ലക്ഷദ്വീപ്‌, ആന്‍ഡമാന്‍ എന്നിവയെല്ലാം ആഗോളം താപനത്തി​െൻറ അനന്തരഫലങ്ങൾ അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്​. നോർത്ത്​ പസിഫിക്​​ ദ്വീപിലെ മുഴുവൻ ദ്വീപുകളും ഭാവിയിൽ അപ്രതക്ഷ്യമാകാനുള്ള സാധ്യതകൾ ഏറെയാണ്​. ഇന്ത്യയടക്കം നാല്‍പ്പതോളം രാജ്യങ്ങള്‍ക്ക്‌ കനത്ത നാശം സൃഷ്​ടിച്ചുകൊണ്ട് കടലിലെ ജലനിരപ്പ്‌ ഉയരുമെന്ന് പഠനങ്ങള്‍ പറയുന്നു. ടോക്കിയോ, മുംബൈ, ലിസ്​ബൺ അടക്കമുള്ള സമുദ്രതീരത്തെ വൻ നഗരങ്ങളുടെയും ഭാവി തുലാസിലാണ്​.

സമുദ്രജലത്തിൽ അയേൺ സൾഫേറ്റ് വിതറി ആൽഗകളുടെ വളർച്ച ത്വരിതപ്പെടുത്തി കാർബൺ ഡയോക്സൈഡിന്റെ അളവ് കുറക്കാനുള്ള ലോഹാഫെക്സ് എന്ന പദ്ധതി ശാസ്ത്രജ്ഞർ രൂപം വിഭാവനം ചെയ്​തിട്ടുണ്ട്​.

ആഗോള ഇരുളല്‍ പ്രതിഭാസം

ആഗോള താപനത്തെ പോലെ തന്നെ മറ്റൊരു ദുരന്തമാണ് ആഗോള ഇരുളല്‍ (Glogal Dimmimg), വായു മലിനീകരണത്താലും മലിനീകരിക്കപ്പെട്ട മേഘങ്ങളാലും ഭൂമിയിലേക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സൂര്യ പ്രകാശത്തി​െൻറ തോത് കുറയുകയും അങ്ങനെ ശക്തി കുറഞ്ഞ പ്രകാശമാകുന്നതോടെ പകലി​െൻറ ദൈര്‍ഘ്യം കുറഞ്ഞു വരികയും സസ്യങ്ങള്‍ക്ക് ആവശ്യാനുസരണം സൂര്യപ്രകാശം ലഭിക്കാതെ വരികയും ചെയ്യുന്ന പ്രതിഭാസമാണ്​ ഇത്​. മാനവരാശിക്ക്​ വലിയ ​പ്രത്യാഘാതമാണ്​ ഇത്​ വരുത്തിവെക്കുക.

നമുക്ക്​ ചെയ്യാവുന്നത്​

  • കാർ, മോട്ടോർ സൈക്കിൾ തുടങ്ങിയ വാഹനങ്ങൾക്കു പകരം പരമാവധി പൊതുഗതാഗതസംവിധാനങ്ങളോ, സൈക്കിളുകളോ ഉപയോഗപ്പെടുത്തുക
  • അനാവശ്യമായുള്ള വൈദ്യുത ഉപയോഗം കുറക്കുക
  • പ്രകൃതിയുടെ അമിത ചൂഷണത്തെയും ആഗോള താപനത്തെയും കുറിച്ച്​ മറ്റുള്ളവരെ ബോധവത്​കരിക്കുക
  • പരമാവധി മരങ്ങൾ നട്ടു വളർത്തുക
  • പ്രകൃതിയില്‍ ധാരാളമായി ഉള്ള കാറ്റും വെളിച്ചവും പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഊര്‍ജ്ജോല്‍പ്പാദനം കുറക്കുന്നതിനുള്ള ഒരു മാർഗം. അതുവഴി എയര്‍ കണ്ടീഷനറുകളുടെയും വൈദ്യുത വിളക്കുകളുടെയും ഉപയോഗം ഒരു പരിധിവരെ കുറക്കാന്‍ കഴിയും

കാലാവസ്​ഥാ വ്യതിയാനം; പ്രധാന അന്താരാഷ്​ട്ര ഉടമ്പടികൾ

കാലാവസ്​ഥാ വ്യതിയാനം നിയ​​ന്ത്രിക്കേണ്ടത്​ മാനവരാശിക്കും മറ്റും ജീവജാലങ്ങൾക്കും അത്യാവശ്യമാണെന്ന തിരിച്ചറിവിൽ ലോകരാജ്യങ്ങളെ ഒന്നിച്ചുനിർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്​ ​െഎക്യരാഷ്​ട്രസഭയാണ്​. 1992ൽ ബ്രസീൽ തലസ്​ഥാനമായ റിയോഡീ ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടി (earth summit) ആഗോളതാപന നിയന്ത്രണ ഉടമ്പടി ലോകരാജ്യങ്ങൾക്ക്​ മുന്നിൽ ​ഐക്യരാഷ്​ട്ര സംഘടന അവതരിപ്പിച്ചു.

കാലാവസ്​ഥാമാറ്റത്തെക്കുറിച്ചുള്ള അന്താരാഷ്​ട്ര സമിതി (international panel on climate change-IPCC) റിപ്പോർട്ട്​ പ്രകാരം 1995നു ശേഷം അന്തരീക്ഷതാപനില അതിശയകരമായ രീതിയിൽ വർധിച്ചെന്നും ഒാരോ പത്ത്​വർഷത്തിലും ഭൂമിയുടെ താപനില 0.2 ഡിഗ്രി സെൽഷ്യസ്​ വീതം വർധിക്കുന്നുണ്ടെന്നും പറയുന്നു.

ലേകരാഷ്​ട്രങ്ങൾ പിന്നീട്​ പലപ്പോഴായി കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച്​ ചർച്ചകൾ നടത്തിയെങ്കിലും അതൊന്നും പ്രവർത്തികമായില്ല. 1997ൽ ജപ്പാനിലെ ക്വോ​േട്ടായിൽ വെച്ച്​ തീരുമാനിച്ച 'ക്വോ​േട്ടാ പ്രോ​േട്ടാക്കോൾ' 2005 ഫെബ്രുവരി മുതലാണ്​ പ്രാവർത്തികമാക്കിത്തുടങ്ങിയത്​. ഇൗ ഉടമ്പടി പ്രകാരം 85 വ്യവസായവത്​കൃത രാജ്യങ്ങൾ അവർ പുറത്ത്​ വിടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ്​ 1990 നേക്കാൾ 5.2 ശതമാനം കുറക്കാൻ തീരുമാനിച്ചു. 169 രാജ്യങ്ങൾ ഇൗ ഉടമ്പടി അംഗീകരിച്ചെങ്കിലും നിരവധി രാജ്യങ്ങൾ വിവിധ കാരണങ്ങൾ നിരത്തി വ്യത്യസ്​ഥ നിലപാടുകൾ സ്വീകരിച്ചതോടെ ഇൗ ഉടമ്പടി പ്രതീക്ഷിച്ച ഫലം നൽകാതെ പോയി.

ആഗോളതാപനത്തി​െൻറ പ്രത്യാഘാതങ്ങൾ വീണ്ടും വർധിച്ചതോടെ രാജ്യങ്ങൾ പരസ്​പരം പഴിചാരൽ ആരംഭിച്ചു. ക്വോ​േട്ടാ ഉടമ്പടി പരാജയപ്പെട്ടതിനാൽ ആഗോളതാപനനിരക്ക്​ നിയന്ത്രിക്കാനായി ​െഎക്യരാഷ്​ട്ര സഭയുടെ നേതൃത്വത്തിൽ ഡെന്മാർക്ക്​ തലസ്​ഥാനമായ കോപ്പൻഹേഗനിൽ ലോകകാലാവസ്​ഥാ ഉച്ചകോടി നടത്താൻ തീരുമാനിച്ചു. 2009 ഡിസംബർ ഏഴുമുതൽ 18 വ​െ​ര നടന്ന കോപ്പൻഹേഗൻ ഉച്ചകോടിയിൽ പുതിയ നിർദേശങ്ങൾ ചർച്ച​ചെയ്​തെങ്കിലും വികസിതരാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള തർക്കം മൂലം ഉച്ചകോടി പ്രതീക്ഷിച്ച വിജയത്തിലെത്തിയില്ല.

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യു.എന്‍ കണ്‍വെന്‍ഷ​െൻറ ഭാഗമായി രൂപംനല്‍കിയ കരാറാണ് പാരിസ് ഉടമ്പടി. പാരിസില്‍ 2015 ഡിസംബര്‍ 12ന് കണ്‍വെന്‍ഷന്‍െറ 21ആം സെഷനിലാണ് കരാറിന് രൂപംനല്‍കിയത്. ഇന്ത്യയടക്കം 170ലേറെ രാജ്യങ്ങള്‍ സുപ്രധാന കരാറില്‍ ഒപ്പു വെച്ചിട്ടുണ്ട്​. ഇത്രയധികം രാജ്യങ്ങള്‍ ഒന്നിച്ച് ഒപ്പുവയ്ക്കുന്ന ആദ്യത്തെ അന്തര്‍ദേശീയ ഉടമ്പടിയാണ് ഇത്. ആഗോള താപനിലയുടെ വർധനവ് രണ്ട് ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കി നിര്‍ത്തുക, പറ്റുമെങ്കില്‍ ഒന്നര ഡിഗ്രിയാക്കാന്‍ ശ്രമിക്കുക എന്നതാണ് കരാറി​െൻറ മുഖ്യ ലക്ഷ്യം. കാലക്രമേണ കല്‍ക്കരി, ഡീസല്‍, പെട്രോള്‍ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഒഴിവാക്കണം എന്നും കരാര്‍ വിഭാവനം ചെയ്യുന്നു. ഇതര ഊർജ മാർഗങ്ങള്‍ പ്രോത്സാഹിപ്പിക്കണം, ലക്ഷ്യപ്രാപ്​തിക്കായി കൈക്കൊണ്ട നടപടികള്‍ 5 വര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തണം എന്നും കരാര്‍ നിർദേശിക്കുന്നു. ആഗോള താപനത്തി​െൻറ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന അവികസിത, വികസ്വര രാജ്യങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ സഹായം നല്‍കണം എന്നതും കരാറിലെ പ്രധാന വ്യവസ്ഥയാണ്. വരും തലമുറക്ക്​ വാസയോഗ്യമായ ഭൂമി കൈമാറാനുള്ള സുപ്രധാന കരാറില്‍ 2016 ലെ ഭൗമദിനത്തിൽ ഇന്ത്യക്കുവേണ്ടി പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് ഒപ്പുവച്ചത്. പാരീസ്​ കാലാവസ്​ഥാ ഉടമ്പടി അമേരിക്കൻ നയങ്ങൾക്ക്​ എതിരാണെന്ന്​ ചൊല്ലി അമേരിക്ക പിന്മാറിയത്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെതിരെ ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും മുഖ്യകാരണമായ കാർബൺ ബഹിർഗമനം ഏറ്റവും കൂടുതൽ നടത്തുന്ന രാജ്യമാണ്​ യു.എസ്​ ഒന്നാമതു ചൈനയും മൂന്നാമത് ഇന്ത്യയുമാണ്​.

കടലിനടിയിൽ ഒരു മന്ത്രിസഭ​ായോഗം

കടലിനടിയിൽ മന്ത്രിസഭായോഗമോ? നിങ്ങളിൽ പലർക്കും ചിന്തിക്കാൻ പോലുമാകുന്നുണ്ടാവില്ല. എന്നാൽ ആഗോളതാപനം രാജ്യത്തിന്​ വരുത്തിവെക്കുന്ന ഭവിഷ്യത്തുകളിലേക്ക്​ ലോകത്തി​െൻറ ശ്രദ്ധക്ഷണിക്കാനായി മാലിദ്വീപ്​ 2009ൽ കടലിനടിയിൽ മന്ത്രിസഭായോഗം ചേർന്നു. പ്രസിഡൻറ്​ മുഹമ്മദ്​ നഷീദ്​ അധ്യക്ഷത വഹിച്ച യോഗത്തിൽ ആഗോളതാപനം ചെറുക്കാൻ ലോകരാജ്യങ്ങളെ ആഹ്വാനം ചെയ്യുന്ന പ്രമേയം പാസാക്കി.

തലസ്ഥാനമായ മാലെയില്‍ നിന്ന് 25 മിനിറ്റ് സ്​പീഡ് ബോട്ടില്‍ സഞ്ചരിച്ചാലെത്തുന്ന ഗിരിഫ്യൂഷിയിലെ ആഴംകുറഞ്ഞ കടലിലാണ് മന്ത്രിമാര്‍ യോഗം ചേര്‍ന്നത്. ഡൈവിങ് പരിശീലനം നേടിയ മന്ത്രിമാർ സ്കൂബാഡ്രസ്സും മറ്റും ധരിച്ച്​​ യോഗത്തിൽ പ​െങ്കടുത്തു​. വെള്ളത്തിനടിയിൽ സംസാരിക്കാൻ ബുദ്ധിമുട്ടുള്ളത്​ കൊണ്ട്​ ആംഗ്യഭാഷയിലായിരുന്നു ചർച്ച.

ആഗോളതാപനത്തി​െൻറ ഫലമായി കടലിലെ ജലനിരപ്പ്​ ഉയർന്നാൽ ഭൂമുഖത്ത് ആദ്യം മുങ്ങിപ്പോകുന്ന രാജ്യങ്ങളിലൊന്നാണ് ദ്വീപുകളുടെ ശൃംഖലയായ മാലെദ്വീപ്. ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറുള്ള ഈ കൊച്ചുദ്വീപസമൂഹത്തിലെ മിക്ക ദ്വീപുകള്‍ക്കും സമുദ്രനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ പോലും ഉയരമില്ല. 2,100 ഓടെ സമുദ്രനിരപ്പ് 18 മുതല്‍ 59 വരെ സെൻറിമീറ്റര്‍ വരെ ഉയരുമെന്നും അതോടെ മാലെദ്വീപ് താമസയോഗ്യമല്ലാതെയാവുമെന്നും ഐക്യരാഷ്​ട്രസഭ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്​.

മന്ത്രിസഭാ യോഗം എവറസ്​റ്റി​െൻറ ഉയരത്തിലും

ആഗോളതാപനം മൂലം ഹിമാലയത്തിലുണ്ടാകുന്ന മഞ്ഞുരുകലി​െൻറ ഭവിഷത്തുകൾ ലോകത്തിനുമുന്നിലെത്തിക്കാനായി 2009ൽ എവറസ്റ്റ് ​ കൊടുമുടിയിൽ മന്ത്രിസഭായോഗം ചേർന്ന്​ നേപ്പാൾ ലോകത്തെ ഞെട്ടിച്ചു. 5200 മീറ്റർ ഉയരത്തിലുള്ള കലിപറ്റാർ ബേസ്​ ക്യാമ്പിലാണ്​ യോഗം ചേർന്നത്​. നേപ്പാൾ മന്ത്രിസഭയിലെ 21 മന്ത്രിമാരെയും ഹെലികോപ്​റ്ററിലാണ്​ ക്യാമ്പിലെത്തിച്ചത്​. മന്ത്രിസഭായോഗത്തിന് മുന്നോടിയായി മെഡിക്കല്‍ ഉപകരണങ്ങളും ഓക്‌സിജന്‍ സിലിണ്ടറുകളും ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ നേരത്തേതന്നെ എവറസ്റ്റില്‍ എത്തിച്ചിരുന്നു. യോഗം അരമണിക്കുറോളം നീണ്ടുനിന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PlanetEarthEarth day
News Summary - Earth Day 2022 Invest in our planet
Next Story