Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആഗസ്​റ്റ്​ 9 നാഗസാക്കിദിനം; േലാകം വിറച്ച 2​ നാൾ
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightആഗസ്​റ്റ്​ 9...

ആഗസ്​റ്റ്​ 9 നാഗസാക്കിദിനം; േലാകം വിറച്ച 2​ നാൾ

text_fields
bookmark_border

1945 ആഗസ്​റ്റ്​ ഒമ്പതിന്​, കൃത്യസമയം രാവിലെ 11.02. 'ബോക്‌സ്‌കാര്‍' എന്ന ബോംബര്‍ വിമാനം തെക്കന്‍ ജപ്പാനിലെ വലിയ തുറമുഖനഗരമായ നാഗസാക്കിയെ ലക്ഷ്യമാക്കിയെത്തി. അതില്‍നിന്ന് 'ഫാറ്റ്മാൻ' എന്ന അണുബോംബ് ആ നഗരത്തിനുമേൽ പതിച്ചു. 40,000 പേർ തൽക്ഷണം മരിച്ചു. അണുബോംബ്​ സ്​ഫോടനത്തെ തുടർന്നുണ്ടായ പുകമേഘപടലം സ്​ഫോടന കേന്ദ്രത്തിന്​ 18 കി.മീ. ഉയർന്നു. രണ്ടാം ലോകയുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ്​ നാഗസാക്കി. ആഗസ്​റ്റ്​ ആറിന്​ അണുബോംബ്​ ആക്രമണത്തിലൂടെ ഹിരോഷിമയെ ചാമ്പലാക്കിയശേഷമായിരുന്നു ആഗസ്​റ്റ്​​ ഒമ്പതിന്​ നാഗസാക്കിയിൽ അമേരിക്ക നടത്തിയ ബോംബ്​ വർഷം. ഈ ആക്രമണം ജപ്പാനെ വ്യവസ്ഥകളില്ലാത്ത കീഴടങ്ങലിലേക്ക് എത്തിച്ചു. ആഗസ്​റ്റ്​ 15ന് ജപ്പാൻ ഭരണാധികാരി ഹിർഹിറ്റോ റേഡിയോ പ്രക്ഷേപണത്തിലൂടെ തങ്ങൾ കീഴടങ്ങുകയാണെന്ന് അറിയിച്ചു. അങ്ങനെ ആറുവർഷം നീണ്ടുനിന്ന, സാധാരണക്കാരും സൈനികരുമടക്കം ലക്ഷക്കണക്കിന് പേർ കൊല്ലപ്പെട്ട രണ്ടാം ലോകയുദ്ധത്തിന് അവസാനമായി.

നാഗസാക്കിയുടെ ദുർവിധിയും കൊകുരയുടെ ഭാഗ്യവും

നാഗസാക്കിക്കു​ പകരം ജപ്പാനിലെ കൊകുര എന്ന പ്രദേശത്ത്​ അണുബോംബ്​ വർഷിക്കാനായിരുന്നു ആദ്യ തീരുമാനം​. എന്നാൽ, ആ ദിവസങ്ങളിൽ കൊകുരയേക്കാൾ തെളിഞ്ഞ കാലാവസ്​ഥ നാഗസാക്കിയിലായിരുന്നു. അമേരിക്ക തൊടുത്തുവിട്ട ബോംബ്​ വീണത്​​ അന്നുണ്ടായിരുന്ന ജനതയിൽ മാത്രമല്ല, വരാനിരിക്കുന്ന തലമുറയിൽക്കൂടിയായിരുന്നു. ബോംബാക്രമണം നടന്ന്​ വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആയിരക്കണക്കിനാളുകൾ വികലാംഗരായും മാരകരോഗങ്ങൾ വഹിച്ചും നാഗസാക്കിയിൽ കഴിയുന്നു.

ലോകത്തെ മനസാക്ഷിയുള്ള ഒരു വ്യക്തിയും മറക്കാന്‍ സാധ്യതയില്ലാത്ത ഒരു കൊടും ക്രൂരതയുടെ ഒാർമകളിലൂടെയുള്ള പ്രയാണമാണ്​ ആഗസ്​റ്റ്​ ആറിനും ഒമ്പതിനും സംഭവിക്കുന്നത്​. ഹിരോഷിമയും നാഗസാക്കിയും ആണുബോംബി​െൻറ വികൃതമായ മുഖം നമുക്ക് കാണിച്ചു തന്നതോടൊപ്പം യുദ്ധത്തി​െൻറ ഭീകരത എത്രത്തോളമാണെന്നും അത് മാനവരവശിക്ക് എത്ര ദോഷകരമാണെന്നും വിളിച്ചുപറഞ്ഞു. രണ്ടാം ലോക മഹായുദ്ധം അതി​െൻറ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ അമേരിക്ക ഹിരോഷിമയില്‍ വിതച്ച ആ അണുബോംബ് ഇന്നും എല്ലാവര്‍ക്കും ഒരു തീരാദു:ഖത്തി​െൻറ ഒാർമയാണ്. 1941 ഡിസംബര്‍ ഏഴിന്​ അമേരിക്കന്‍ നാവികസങ്കേതമായ പേള്‍ ഹാര്‍ബറും ബ്രിട്ടീഷ് യുദ്ധക്കപ്പലായ പ്രിന്‍സ് ഓഫ് വെയില്‍സും ജപ്പാന്‍ ബോംബിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും ജപ്പാനെതിരായി യുദ്ധം പ്രഖ്യാപിച്ചു. 1945 ജൂലൈ 26 ന് അമേരിക്കൻ പ്രസിഡൻറ്​ ഹാരി എസ്.​ ട്രൂമാനും മറ്റ് സഖ്യനേതാക്കളും പോട്ട്‌സ് ഡാമില്‍ സമ്മേളിച്ച് ജപ്പാനോട് കീഴടങ്ങുവാന്‍ ആവശ്യപ്പെട്ടു. പിന്നാലെയായിരുന്നു ലോകം കണ്ട കൊടുംക്രൂരതയുടെ അരങ്ങേറ്റം.


ആണവ യുഗത്തി​െൻറ തുടക്കം

രണ്ടാം ലോകമഹായുദ്ധത്തി​െൻറ തുടക്കത്തില്‍ 1939ൽ വിഖ്യാത ശാസ്ത്രജ്ഞന്‍ ആൽബർട്ട്​ ​െഎൻസ്​റ്റീൻ അന്നത്തെ യു.എസ് പ്രസിഡൻറായ ഫ്രങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റിനെ യുറേനിയം 235 എന്ന മൂലകത്തി​െൻറ പ്രാധാന്യത്തെ പറ്റിയും ജര്‍മന്‍ നാസികള്‍ ഇതുപയോഗിച്ച് ആറ്റം ബോംബ് വികസിപ്പിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും കത്തിലൂടെ ധരിപ്പിച്ചതുമുതലാണ്​ കാര്യങ്ങളുടെ തുടക്കം. E= mc2 എന്ന ​െഎൻസ്​റ്റീനിയൻ സിദ്ധാന്തമാണ്​ അണുബോംബി​െൻറ മൂലതന്തു. ന്യൂക്ലിയര്‍ ഫിഷന്‍ കണ്ടുപിടിച്ച 'ഓട്ടോഹാന്‍' എന്ന ജർമൻ ശാസ്ത്രജ്ഞൻ ഇക്കാര്യം അഡോൾഫ്​ ഹിറ്റ്​ലറെ ധരിപ്പിച്ചെങ്കിലും ബോംബ്​ വികസിപ്പിച്ചെടുക്കാൻ കാലതാമസമെടുക്കുന്നതിനാൽ അത്​ പ്രാവർത്തികമാക്കാൻ ഹിറ്റ്​ലർ തിടുക്കം കാണിച്ചില്ല. എന്നാൽ ജര്‍മനിയെക്കള്‍ വേഗത്തിൽ അണുബോംബ് നിര്‍മിക്കുക എന്ന ലക്ഷ്യം മുൻനിർത്തി 250 കോടി ഡോളര്‍ ചെലവിട്ട്​ ആണവ ഗവേഷണ കേന്ദ്രം അമേരിക്ക സഖ്യ കക്ഷികളുടെ പിന്തുണയോടെ രൂപപെടുത്തുകയും ചെയ്​തു. പ്രൊജക്​ടിനായി ഓപ്പന്‍ഹീമര്‍ ഉൾപ്പടെയുള്ള കുടിയേറ്റക്കാരായ ശാസ്ത്രജ്ഞരുടെ കൂട്ടായുള്ള പരിശ്രമവും അതി​െൻറ പ്രവര്‍ത്തനം ത്വരിതപെടുത്തി. 'മാന്‍ഹാട്ടന്‍ പ്രൊജക്റ്റ്‌' എന്നായിരുന്നു നാമകരണം ചെയ്​തത്​. ഒടുവിൽ ആറുവര്‍ഷക്കാലത്തെ ഗവേഷണങ്ങളുടെ ഫലമായി 1945 ജൂലൈയില്‍ ന്യൂമെക്സികോയിലെ അലാമോഗാര്‍ഡോവിൽ 'ട്രിനിറ്റി' എന്നപേരില്‍ ലോകത്തെ ആദ്യ ആണവ പരീക്ഷണം നടത്തി ആണവായുധ യുഗത്തിന് അമേരിക്ക തുടക്കംകുറിച്ചു. അമേരിക്കയുടെയും ബ്രിട്ട​െൻറയും ഭരണകർത്താക്കളായ റൂസ്​വെൽറ്റിനെയും വിൻസ്​റ്റൻറ്​ ചർച്ചിലിനെയും അനുസ്​മരിച്ച്​ ബോംബുകൾക്ക്​ 'മെലിഞ്ഞ മനുഷ്യന്‍' എന്നും 'തടിച്ച മനുഷ്യന്‍' എന്നും അർഥം വരുന്ന 'ലിറ്റില്‍ ബോയ്‌', 'ഫാറ്റ് മാന്‍' എന്നീ പേരിട്ടു.

റൂസ്​വെൽറ്റി​െൻറ നിര്യാണത്തെതുടർന്ന്​ വൈസ് പ്രസിഡൻറായിരുന്ന ഹാരി എസ് ട്രൂമാന്‍ പ്രസിഡൻറായി. ജർമനി തോൽവി സമ്മതിച്ചെങ്കിലും ജപ്പാനില്‍നിന്നും ഉയര്‍ന്നു വന്ന കടുത്ത പ്രതിരോധം സഖ്യകക്ഷികളുടെ വിജയം അകലെയാക്കി. ട്രൂമാന്‍ നല്‍കിയ പോട്സ്ഡാം അന്ത്യശാസനം ജപ്പാന്‍ തള്ളിയപ്പോള്‍ ട്രൂമാന്‍ അണുബോംബ് പ്രയോഗിക്കാന്‍ ഉത്തരവിട്ടു. ഒരു സൈനികനെ പോലും നഷ്​ടപ്പെടുത്താതെ യുദ്ധം ജയിക്കാമെന്നതും കോടികൾ ചെലവിട്ടു നിര്‍മിച്ച ആയുധം ഉപയോഗിക്കാതെ കളയാനാവില്ല എന്നാ വാദവും പിന്തുണയേകിയതോടെ ലോകത്ത് നിന്നും സ്വരാജ്യത്ത്​ നിന്നുമുയർന്ന സകല എതിർവാദങ്ങൾ നിശ്​ഫലമാക്കി അമേരിക്ക ജപ്പാനിൽ അണുബോംബ്​ വർഷിച്ചു.

സംഭവദിനം

1945 ആഗസ്​റ്റ്​ ആറാം തിയതി​, അന്നൊരു തിങ്കളാഴ്ചയായിരുന്നു. പുലർച്ചെ ശാന്ത സമുദ്രത്തിലെ മറിയാനാ ദ്വീപുസമൂഹത്തിലെ ടിനിയന്‍ ദ്വീപില്‍നിന്ന് എനോളഗെ ബി 29 എന്ന അമേരിക്കന്‍ ബോംബർ വിമാനം 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാനിലെ ഹോൺഷൂ ദ്വീപ്​ നഗരമായ ഹിരോഷിമ ലക്ഷ്യമാക്കി പറന്നു. വിമാനത്തി​െൻറ ഉൾവശത്ത്​ 12 സൈനികരും പുറത്ത് ഒരു കൊളുത്തില്‍ തൂങ്ങി സര്‍വ്വസംഹാരിയായ 'ലിറ്റില്‍ ബോയ്' എന്ന അണുബോംബും. ഹിരോഷിമയിലെ ജനങ്ങൾ പതിവുപോലെ തന്നെ തങ്ങളുടെ ജോലികൾക്ക്​ പുറപ്പെടുന്ന തിരക്കിലായിരുന്നു. യുദ്ധ സമയമായതിനാൽ തന്നെ വ്യോമാക്രമണ ഭീഷണിയുടെ സൈറണ്‍ മുഴങ്ങിയതിനാൽ പലരും ഒാടി ട്രഞ്ചുകളില്‍ കയറി ഒളിച്ചു. വിമാനം ഹി​േരാഷിമ നഗരത്തിനു മുകളിലെത്തിയ സമയം പൈലറ്റ് ബ്രിഗേഡിയര്‍ ജനറല്‍ പോള്‍ വാര്‍ഫീല്‍ഡ് ടിബ്ബെറ്റ് ജൂനിയര്‍ ലിറ്റില്‍ ബോയിയെ വേര്‍പെടുത്തി. ഹിരോഷിമ നഗരത്തിലെ റ്റി ബ്രിഡ്ജായിരുന്നു ('T' ആകൃതിയിലുള്ള പാലം) ലക്ഷ്യം വെച്ച​െതങ്കിലും അവ​ിടെ നിന്നും 800 അടി മാറിയാണ് ബോംബ്‌ പതിച്ചത്. അതിശക്​തമായമായ ചൂടില്‍ ഹിരോഷിമ ഉരുകി ഒലിച്ചു. ചുറ്റും സംഭവിക്കുന്നതെന്നറിയാതെ ജനങ്ങൾ പരക്കം പാഞ്ഞു. എങ്ങും ചുകന്ന അഗ്​നിഗോളങ്ങളും കത്തിക്കരിഞ്ഞ പച്ച മാംസത്തി​െൻറ ഗന്ധവും മാത്രം. ആകാശം മു​െട്ട ഉയർന്നു പൊങ്ങിയ കൂൺ മേഘങ്ങൾ. നിസഹായരായ മനുഷ്യരുടെ കൂട്ട നിലവിളികളും ആർത്തനാദങ്ങളും, മനുഷ്യ​െൻറയും മൃഗങ്ങളുടെയും മൃതശരീരങ്ങൾ, ശരീരമാസകലം പൊള്ളലേറ്റ്​ വികൃതമായ മനുഷ്യരൂപങ്ങൾ എന്നീ കാഴ്​ചകൾ മാത്രം അവശേഷിച്ചു. ​

ബോംബിൽ നിന്നുണ്ടായ സംഹാര ശക്തി 35% ചൂട്, 50% കാറ്റ്, 15% ശതമാനം അണുപ്രസരണം എന്നിങ്ങനെയായിരുന്നു. തീനാളങ്ങൾ ജപ്പാനിലെ ഏഴാമത്തെ വലിയ നഗരമായ ഹിരോഷിമയെ വിഴുങ്ങി. 15,000 ടണ്‍ ടി.എന്‍.ടിയുടെ ശക്തിയുള്ള ബോംബ് കരിച്ചുകളഞ്ഞത് 13 ചതുരശ്ര കി.മീ. വരുന്ന ജനവാസമേഖലയെയാണ്. അടങ്ങാത്ത യുദ്ധാര്‍ത്തിയുടെ ഫലമായി മണ്ണിൽ പിടഞ്ഞുവീണു മരിച്ചത് ഒരുലക്ഷത്തിലേറെ മനുഷ്യജീവനുകളാണ്​‍. പൊള്ളലേറ്റും മുറിവേറ്റും നീറി നീറിക്കഴിഞ്ഞ നിരവധിയാളുകൾ പിന്നീടുള്ള ദിവസങ്ങളിൽ പിടഞ്ഞ്​ പിടഞ്ഞ്​ മരിച്ചു. ഇതി​െൻറ അനന്തരഫലമായി അണുവികിരണത്തില്‍പ്പെട്ട് ജനിതക വൈകല്യങ്ങളിലേയ്ക്ക് ജനിച്ചു വീണത് 2 ലക്ഷത്തോളം പേര്‍. ജപ്പാന്‍ അമേരിക്കയുടെ പേള്‍ഹാർബർ തുറമുഖത്ത് നടത്തിയ ആക്രമണത്തി​െൻറ തിരിച്ചടിയെന്നോണമായിരുന്നു ഹിരോഷിമയിലെ ഈ അണുബോംബ് ആക്രമണം. ഹിരോഷിമയിൽ ബോംബ്​ വർഷിച്ചതിനു ശേഷം അമേരിക്കന്‍ പ്രസിഡൻറ്​ ട്രൂമാന്‍ പറഞ്ഞത് ഞങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കാണാത്ത നാശത്തി​െൻറഒരു പെരുമഴതന്നെ നിങ്ങള്‍ പ്രതീക്ഷിച്ചോളൂ എന്നായിരുന്നു. എന്നാൽ കീഴടങ്ങാനായി ജപ്പാനീസ്​ ചക്രവർത്തി ചില വ്യവസ്​ഥകൾ മുന്നോട്ടുവെച്ചു.

1)ദേശീയ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടണം.

2) ആസ്ഥാന കെട്ടിടങ്ങള്‍ സംരക്ഷിക്കപ്പെടണം.

3) നിരായുധീകരണം പ്രാവര്‍ത്തികമാക്കണം.

4)യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ജപ്പാന്‍ പട്ടാളക്കാരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണം.

എന്നാൽ ഇത്​ അംഗീകരിക്കാൻ വിസമ്മതിച്ച അമേരിക്ക മറ്റൊരു ആക്രമണം കൂടി നടത്തി. ഇത്തവണ മനുഷ്യ വേട്ടക്കായി തെരഞ്ഞെടുക്കപ്പെട്ടത്​ ഫാറ്റ്​മാനായിരുന്നു. മൂന്നു ദിവസങ്ങള്‍ക്കു ശേഷം ആഗസ്​റ്റ്​ ഒമ്പതിന്​ രാവിലെ 11 മണിയോടെ നാഗസാക്കിയും തീഗോളം വിഴുങ്ങി. നാല്‍പ്പതിനായിരം പേര്‍ തൽക്ഷണം മരിച്ചു വീണു. മരണസംഖ്യക്ക്​ കുറവൊന്നും വന്നില്ല. ഹിരോഷിമയിലെ അത്രയും ആളുകൾ തന്നെ നാഗസാക്കിയിലും മരിച്ചു വീണു. ലോകചരിത്രത്തിൽ ഇന്നേവരെ ആണവായുധം പ്രയോഗിക്കപ്പെട്ട രണ്ട്​ സന്ദർഭങ്ങളായിരുന്നു ഇവ​. യുദ്ധത്തിൽ ജയിക്കാനായി സഖ്യ കക്ഷികളിൽ പെട്ട അമേരിക്കയുടെ മഹാപാതകത്തി​െൻറ ഫലമായി ആഗസ്​റ്റ്​ 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകയുദ്ധത്തിന് അവസാനം കുറിച്ചു. എന്നാൽ യുദ്ധത്തിൽ തകർന്നടിഞ്ഞ ജപ്പാൻ അതിൽ വിലപിച്ചരിക്കാതെ വർദ്ധിത വീര്യത്തോടെ തിരിച്ചു വന്നു. വിധിയോട്​ പൊരുതി നേടിയ അവരുടെ വിജയങ്ങൾ കാണണമെങ്കിൽ അണുബോംബ്​ തകർത്ത ഹിരോഷിമയുടെയും നാഗസാക്കിയുടെയും ചിത്രങ്ങൾ ഗൂഗിളിൽ പരതിയാൽ മതി. അത്രക്ക്​ മനോഹരമായാണ്​ അവർ ആ നഗരങ്ങൾ പുനർനിർമിച്ചിരിക്കുന്നത്​. ഇനിയൊരു യുദ്ധം നമുക്ക്​ ​േുവണ്ടെന്ന സന്ദേശം പകർന്നു കൊണ്ട്​.

ഇനി ഒരു യുദ്ധം നമുക്ക്​ വേണോ

എന്താണ് ഹൈഡ്രജന്‍ ബോംബ് എന്ന് മനസിലാക്കുമ്പോഴാണ് ലോകം കൂടുതല്‍ ആശങ്കയിലാകുന്നത്. ഒരു ബോംബിനുള്ളില്‍ പല ബോംബുകള്‍ –അതാണ് തെര്‍മോ ന്യൂക്ലിയര്‍ ബോംബ് എന്ന ഹൈഡ്രജന്‍ ബോംബ്. അണുബോബിനേക്കാള്‍ 1000 മുതല്‍ 5000 വരെ മടങ്ങ് ശക്തിയേറിയതാണ് ഹൈഡ്രജന്‍ ബോംബ്. എന്നാല്‍ വലിപ്പം വളരെ കുറവുമാണ്. ആണവായുധം നമ്മുടെ തലക്കുമുകളില്‍ വീഴാനുള്ള സാധ്യതയെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്ന് യു.എസ്, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യ, പാകിസ്താന്‍, ഉത്തര കൊറിയ, ഇസ്രയേല്‍ എന്നീ ചെറു രാജ്യങ്ങളും ആണവശക്തികളായി മാറിയിരിക്കുകയാണ്​. മനുഷ്യ നൻമക്കായി തങ്ങൾ നടത്തിയ കണ്ടുപിടുത്തങ്ങൾ വൻ നാശത്തിനുമാത്രം പ്രയോജനമായതിൽ മനസ്സു നീറിയാണ്​ പല ശാസ്​ത്രജ്ഞൻമാരും അവരുടെ അവസാന കാലങ്ങൾ കഴിച്ചു കൂട്ടിയത്​. യുദ്ധങ്ങൾ ഇല്ലാതാക്കാൻ വേണ്ടി താൻ നടത്തിയ കണ്ടുപിടിത്തം ജനങ്ങളെ കൊന്നൊടുക്കാൻ ഉപയോഗിക്കുന്നത് കണ്ടാണ് ആൽഫ്രഡ് നോബൽ എന്ന ശാസ്ത്രജ്ഞൻ ത​െൻറ പേരിൽ 'സമാധാനത്തിനുള്ള പുരസ്‌കാരം' പ്രഖ്യാപിച്ചത്. അതുപോലെ, ത​െൻറ സിദ്ധാന്തം, ലോകം കണ്ട ഏറ്റവും ക്രൂരമായ മനുഷ്യവേട്ടയ്ക്കുപയോഗിക്കപ്പെട്ടതിൽ ആൽബർട്ട് ഐൻസ്‌റ്റൈനും പശ്ചാത്തപിച്ചിരുന്നു.

ലോകയുദ്ധത്തിനുശേഷം ലോകസമാധാനത്തിനായി 1945 ഒക്​ടോബർ 24ന്​ രൂപവത്​കരിച്ച ​െഎക്യരാഷ്​ട്ര സംഘടനക്ക്​ പീന്നീടൊരു ലോകയുദ്ധം നടക്കുന്നതിന്​ തടയിടാൻ സാധിച്ചെങ്കിലും ലോകത്തി​െൻറ പലഭാഗങ്ങളിലായി ഇന്നും നിരപരാധികളായ ജനങ്ങൾ യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഫലമായി മരിച്ചു വീഴുന്നു. ഭൂമിയെ ഇന്നും ആണവമുക്​തമാക്കാൻ യു.എന്നിന്​ സാധിച്ചിട്ടില്ല.

ലിറ്റിൽ ബോയിയും ഫാറ്റ്മാനും

ഹിരോഷിമയിൽ വർഷിച്ച അണുബോംബിെൻറ കോഡ്നാമമാണ് ലിറ്റിൽ ബോയ്. ആയുധമായി ഉപയോഗിക്കപ്പെട്ട ആദ്യ അണുബോംബായിരുന്നു ഇത്. യുറേനിയം^235െൻറ ന്യൂക്ലിയർ ഫിഷൻ വഴിയാണ് ബോംബിൽ ഉൗർജം ഉൽപാദിപ്പിക്കപ്പെട്ടത്. നാലു ടണ്ണോളം ഭാരമുണ്ടായിരുന്ന ബോംബിെൻറ 600 മില്ലിഗ്രാം പിണ്ഡം ഐൻസ്​റ്റൈ​െൻറ സമവാക്യമനുസരിച്ച് (E=mc2) ഉൗർജമാക്കി മാറ്റിയതിലൂടെ 15 കിലോടൺ ടി.എൻ.ടിയുടെ സ്​ഫോടക ശേഷിയാണ് ലഭിച്ചത്. ചെയിൻ റിയാക്​ഷനിലൂടെയാണ് അണുബോംബിൽ പിണ്ഡം ഉൗർജമാകുന്നത്.

ഭാരം: 9700 പൗണ്ട്​ (4,400 കി.ഗ്രാം)

നീളം: 120 ഇഞ്ച്​ (3 മീറ്റർ)

വ്യാസം: 28 ഇഞ്ച്​ (710 മില്ലിമീറ്റർ)

ആഗസ്​റ്റ്​ ഒമ്പതിന് നാഗസാക്കിയിൽ വർഷിച്ച അണുബോംബിെൻറ കോഡ്​നാമമാണ് ഫാറ്റ്മാൻ. ആഗോള യുദ്ധചരിത്രത്തിൽ ഉപയോഗിക്കപ്പെട്ട രണ്ടാമത്തെയും അവസാനത്തേതുമായ അണുബോംബാണ് ഫാറ്റ്മാൻ. ചെയിൻ റിയാക്​ഷനുവേണ്ടി ബോംബിൽ ഉപയോഗിച്ചത് പ്ലൂട്ടോണിയം^239 ആയിരുന്നു. 21 കിലോടൺ ടി.എൻ.ടിയുടെ പ്രഹരശേഷിയുണ്ടായിരുന്നു 4630 കിലോഗ്രാം ഭാരമുള്ള ഈ അണുബോംബിന്. ലിറ്റിൽ ബോയിയിൽ ഉപയോഗിച്ച ഇന്ധനത്തിെൻറ 1.4 ശതമാനവും ഫാറ്റ്മാൻ ബോംബിൽ 17 ശതമാനവുമാണ് ഉൗർജമായി പരിവർത്തനം ചെയ്യപ്പെട്ടത്.

രൂപകൽപ്പന ചെയ്​തത്​: ലോസ്​ അൽമോസ്​

ഭാരം: 4.630 കി.ഗ്രം

നീളം: 10.6 അടി (3.25 മീറ്റർ)

വ്യാസം: 5 അടി (1.52മീറ്റർ)

സഡാക്കോ

സഡാക്കോ എന്ന കൊച്ചുമിടുക്കിയായ ജപ്പാനീസ്​ പെൺകൊടിയെ നാം നിർബന്ധമായും പരിചയപ്പെട്ടിരിക്കണം. ഒാട്ടക്കാരിയാവണം എന്നാഗ്രഹിച്ച്​ രണ്ടാം വയസ്സിൽ ത​െൻറ ജീവിതത്തിൽ അണുബോബ്​ വിതച്ച ഭീകരതയെ സമാധാനത്തി​െൻറ പ്രതീകങ്ങളായ വെളുത്ത ​കൊക്കുകള്‍ ഉണ്ടാക്കി മറികടക്കാൻ ആഗ്രഹിച്ചവള്‍. അണുബോംബി​െൻറ ക്രൂരതക്കിരയായി ലുക്കീമിയ (രക്​താർബുദം) എന്ന രോഗം ബാധിച്ചു മരണപ്പെടു​േമ്പാൾ അവള്‍ക്കു 12 വയസ്സ് മാത്രമായിരുന്നു പ്രായം. ജപ്പാൻകാർക്ക്​ കൊക്കുകൾ പവിത്രമായ പക്ഷികളാണ്​. കടലാസുകൊണ്ട്​ 1000 വെള്ളക്കൊക്കുളെ നിർമിച്ചാൽ ആഗ്രഹിക്കുന്നതെന്താണോ അത്​ സാധിക്കുമെന്ന വരം ലഭിക്കുമെന്ന ഉപദേശം ലഭിച്ച അവൾ അതിനായി പരിശ്രമം തുടങ്ങി. തന്നെ തളർത്തുന്ന കഠിനമായ വേദനകൾക്കിടയിലും സഡാക്കു കൊക്കുകളെ നിർമിച്ചു കൊണ്ടേയിരുന്നു. ചില ദിവസങ്ങളിൽ അവൾ അനേകം കൊക്കുകളെ നിർമിച്ചു രോഗം വല്ലാതെ തളർത്തിയ സമയങ്ങളിൽ ഒന്നോ രണ്ടോ എണ്ണം നിർമിച്ചു. എന്നാൽ 644 കൊക്കുകളെ ഉണ്ടാക്കിത്തീർത്ത അവളെ മരണം കൊണ്ടുപോയി. രോഖാവസ്​ഥയിലും ആതാമാവിശ്വാസവും പ്രതീക്ഷയും കൈവിടാതിരുന്ന അവൾ പക്ഷേ മരണത്തിനു മുമ്പിൽ കീഴടങ്ങി. പിന്നീട് അവളുടെ ചങ്ങാതിമാർ ബാക്കി 356 കൊക്കുകളെക്കൂടി നിര്‍മിച്ചു തങ്ങളുടെ കൂട്ടുകാരിയുടെ ഓര്‍മകളില്‍ പങ്കു ചേര്‍ന്നു.

സഡാക്കോവി​െൻറ പ്രവർത്തനങ്ങൾ സമാധാനകാംക്ഷികളായ ആളുകൾക്ക്​ പുതിയ ഉൗർജ്ജം പകർന്നു. അവരുടെ ആശയ പ്രചരണങ്ങൾക്കവ വേഗം കൂട്ടി. ഇതിലും തൃപ്​തിവരാതിരുന്ന അവർ യുദ്ധക്കൊതിയൻമാർക്കെതിരെ ഒന്നിച്ച്​ അണിനിരന്ന്​ പുതുലോകം പണിയാനായി തീരുമാനിച്ചിറങ്ങി. കുട്ടികളിൽനിന്നും പണം പിരിച്ച അവർ ബോംബ്​ വീണ സ്​ഥലത്ത്​ സമാധാന സ്​മാരകം പണിഞ്ഞു. ലോകമറിഞ്ഞതോടെ സുദോക്കു പരതത്തിയ സന്ദേശം ലോകത്താകമാനം എത്തിക്കാനായില ദി പേപ്പർ ക്രെയിൻ ക്ലബ്​ എന്ന വേദി കൂട്ടുകാർ ചേർന്ന്​ രൂപീകരിച്ചു. അവളുടെ ഒാർമക്കായി സ്വർണ്ണകൊക്കുമായി നിൽക്കുന്ന പ്രതിമ ഹിരോഷിമ സമാധാന പാർക്കിൽ സ്​ഥാപിക്കുച്ചു. അവിടെ ഇങ്ങനെ ആലേഖനം ചെയ്​തിരിക്കുന്നു 'THIS IS OUR CRY, THIS IS OUR PRAYER, PEACE IN THE WORLD'. ലോകസമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന ഇൗ സന്ദേശമായിരുന്ന ആ കൊച്ചു പെൺകുട്ടി ത​െൻറ ജീവിതത്തിലൂടെ പകർന്നു നൽകിയത്​. സഡാക്കോവിനെയും അവളുടെ പോരാട്ടങ്ങളെയും അനുസ്​മരിച്ച്​ സമാധാന സന്ദേശങ്ങളുയർത്തി സ്​മാരകത്തിൽ കടലാസുകൊക്കുകളുണ്ടാക്കി മാലയാക്കി പശ്ചാത്തലത്തിലുള്ള ചുവരുകളിൽ തൂക്കാറുണ്ട്​. ബഹുവർണ്ണങ്ങളിലും നിർമിതമായ ആയിരക്കണക്കിന്​ കടലാസുകൊക്കുകൾ. ലോകത്തിലെ ഒാരോ കുട്ടികളുടെയും ആത്മവിശ്വാസത്തി​െൻറ പ്രതിരൂപമായാണ്​ സുഡാക്കോ നിലകൊള്ളുന്നത്​.

  • ഹിരോഷിമയിൽ ബോംബ്​ വർഷിച്ച എനോളഗ ബോംബർ വിമാനത്തി​െൻറ ക്യാപ്​റ്റൻ ^ ക്യാപ്​റ്റൻ വില്യം എസ്​ പാർസൻ
  • അമേരിക്കയുടെ പേൾ ഹാർബർ​ തുറമുഖം ആക്രമിച്ചതിനു പകരമായിട്ടാണ്​ ജപ്പാനിൽ ആണവായുധപ്രയോഗം നടത്തിയത്​.
  • ഹിരോഷിമ നഗരത്തിലെ AIOI പാലമായിരുന്ന ബോംബ്​ വർഷിക്കാൻ തെരഞ്ഞെടുത്തിരുന്ന ലക്ഷ്യ സ്​ഥാനം
  • ലോകത്തിലെ ഒന്നാമത്തെ അണുബോംബ്​ ^ദി ഗാഡ്​ജെറ്​ (ലിറ്റിൽ ബോയ്​ പരീക്ഷിക്കുന്നതിന്​ ദിവസങ്ങൾക്ക്​ മുമ്പ്​ മെക്​സിക്കൻമരുഭൂമിയിൽ പരീക്ഷിച്ച്​ വിജയിച്ചത്​. )
  • ഫാറ്റ്​മാൻ ബോംബ്​ വഹിച്ച വിമാനം^ബോസ്​കർ
  • ബോസ്​കർ പറത്തിയ പൈലറ്റ്​ ^ മേജർ സ്വീനി
  • ലിറ്റിൽ ബേയായിൽ ഉപയോഗിച്ച അണു^ യുറേനിയം 235
  • ഫാറ്റ്​മാൻ നിർമിച്ച ഇന്ധനം^ പ്ലൂ​േട്ടാണിയം 239
  • ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ ്​ സ​്​ഫോടന ഇരകൾ അറിയപ്പെടുന്നത് ^ ഹിബാക്കുഷ (സ്​ഫാടന ബാധിത ജനത) എന്നാണ്​ ജപ്പാനീസ്​ ഭാഷയിൽ ഇതുകൊണ്ട്​ അർഥമാക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world war IIatom bombaugust 9americanagasaki day
News Summary - august 9 nagasaki day
Next Story