Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Students
cancel
Homechevron_rightVelichamchevron_rightLet'scoolchevron_rightചാറ്റ്​റൂമിൽനിന്ന്​...

ചാറ്റ്​റൂമിൽനിന്ന്​ ക്ലാസ്​റൂമിലേക്ക്​

text_fields
bookmark_border

ഴിഞ്ഞ അക്കാദമിക വർഷം വീട്ടിലിരുന്ന് ഓൺലൈൻ പഠനത്തി​െൻറ പുതിയ രീതികൾ പരിചയപ്പെട്ടു. അതേസമയം, ക്ലാസ്​ പഠനത്തിെൻറ നേരനുഭവം കുറഞ്ഞു. ഈ സാഹചര്യത്തിൽ കുട്ടികളെ മനസ്സിലാക്കി അവരെ പഠനത്തിെൻറ പൊതുധാരയിലേക്ക് തിരിച്ചുകൊണ്ടുവരണം.

വ്യത്യസ്ത നിലവാരത്തിലുള്ളവരാണ് നമ്മുടെ കുട്ടികൾ. അതു​ പരിഗണിച്ചുവേണം ക്ലാസ്​ മുറിയിലെ പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ.

പഠനത്തിനിടയിലുണ്ടായ വിടവുകൾ പരിഹരിക്കാൻ പദ്ധതി വേണം.

ആദ്യഘട്ടത്തിൽ വിഡിയോ ക്ലാസുകളുടെയും ഓൺലൈൻ പഠനപിന്തുണയുടെയും ഒപ്പമായിരിക്കും ക്ലാസ്റൂം പഠനം. അതുകൊണ്ട്,​ ഒാൺലൈൻ പൂർണമായി ഒഴിവാക്കരുത്​.

കുട്ടികളുമായി അധ്യാപകരും പൊതുസമൂഹവും നല്ല ബന്ധം സ്ഥാപിക്കുക.

Turf to Playground

ക്ലാസുകൾ തുറക്കു​േമ്പാൾ കളിയിടങ്ങൾ മുഴുവനായി ഉപയോഗിക്കാനാവില്ലെങ്കിലും സുരക്ഷാപരിധിയിൽനിന്നുകൊണ്ട്​ ഇനി ഒാഫ്​ലൈൻ കളികൾ സാധ്യമാക്കാം.

കുട്ടികൾക്ക് ഇഷ്​ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കണം. അവരുടെ പഠനഉൽപന്നങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകണം.

ലഘുവ്യായാമങ്ങൾക്ക് സൗകര്യമൊരുക്കണം.

പ്രായോഗികപാഠങ്ങളും ലൈബ്രറി പ്രവർത്തനങ്ങളും കൂട്ടായുള്ള പ്രവർത്തനങ്ങളുമെല്ലാം സ്കൂളിൽതന്നെ ചെയ്​തുതുടങ്ങാം.

അസൈൻമെൻറുകളുടെ അവതരണത്തിനും ഫീഡ്ബാക്കിനും എല്ലാം ഓൺലൈൻ ക്ലാസുകൾ ഉപയോഗപ്പെടുത്താം.

കഥകളും കവിതകളും പാട്ടുകളും കേൾക്കാനും പാടാനും അവസരമൊരുക്കാൻ ശ്രദ്ധിക്കണം. വല്ലാതെ മുഷിഞ്ഞ അന്തരീക്ഷത്തിൽനിന്ന്​ തിരിച്ച്​ സ്​കൂളിലെത്തിയവരാണ്​ കുട്ടികൾ എന്ന ചിന്തവേണം.

Google meet to Assembly meet

ഇതുവരെ ഗൂഗ്​ൾ മീറ്റും സൂമും എല്ലാമായിരുന്നു കുട്ടികളുടെയും അധ്യാപകരുടെയും ഇടങ്ങൾ. ഇനി വീണ്ടും സ്​കൂളിലെത്തു​േമ്പാൾ അതിനും മാറ്റം വരുകയാണ്​. സാമൂഹിക അകലവും സുരക്ഷാസാഹചര്യങ്ങളും ഉറപ്പാക്കിക്കൊണ്ടുള്ള അസംബ്ലി മീറ്റുകളും ഇനി സ്​കൂളുകളിൽ നടന്നേക്കാം.

കുട്ടികളെ മനസ്സിലാക്കാനും രക്ഷിതാവുമായി നല്ല ബന്ധം സ്ഥാപിക്കാനും കുട്ടികളുടെ ഗൃഹസന്ദർശനങ്ങൾ ഉപയോഗപ്പെടുത്തണം.

ദേശീയ ആരോഗ്യ മിഷൻ തയാറാക്കിയിട്ടുള്ള വിഡിയോകൾ അടക്കം ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ സന്ദേശങ്ങൾ രക്ഷിതാക്കളിൽ എത്തിക്കണം.

ടെസ്​റ്റ്​ പേപ്പറുകൾക്ക്​ കുട്ടികളുടെ അഭിരുചികൾ വിലയിരുത്തി പാഠങ്ങൾ തിരഞ്ഞെടുക്കാൻ അവസരം നൽകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School Opening
News Summary - School Opening From chat room to classroom
Next Story