Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
muhammed fayis
cancel
Homechevron_rightVelichamchevron_rightLet'scoolchevron_rightഫായിസ് മോൻ ഇപ്പൊ...

ഫായിസ് മോൻ ഇപ്പൊ റെഡിയാണ്!

text_fields
bookmark_border

രൊറ്റ വാചകംകൊണ്ട് ലോക മലയാളികൾക്കിടയിൽ പ്രശസ്തനായ കൊച്ചുമിടുക്കൻ ഫായിസിനെ ഓർമയില്ലേ? കത്രികയും കടലാസും പെൻസിലുമുപയോഗിച്ച് ഉണ്ടാക്കിയ കടലാസുപൂവ് ചെറുതായൊന്ന് പാളിയപ്പോൾ, 'ചേലോൽത് റെഡ്യാവും ചേലോൽത് റെഡ്യാവൂല, എ​േൻറത് റെഡ്യായില്ല! അയ്ന് ഞമ്മക്കൊരു കൊയപ്പോല്യ' എന്ന മഹത്തായ പാഠം പറഞ്ഞുതന്ന ആ നാലാം ക്ലാസുകാരൻ.

കോവിഡും ലോക്​​ഡൗണും മൂലം ഒന്നരവർഷത്തോളമായി അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ തിങ്കളാഴ്ച മുതൽ കുഞ്ഞുങ്ങളെ വരവേറ്റുതുടങ്ങും. ഓൺലൈൻ കാലത്തെ വൈറൽ വിഡിയോയിൽ താരമായതി​െൻറ പൊലിവൊന്നും ഫായിസിനില്ല. മറിച്ച് മുതിർന്ന ക്ലാസിലായതി​െൻറയും കൂട്ടുകാരെയും അധ്യാപകരെയുമൊക്കെ കാണാനുമുള്ള ത്രില്ലിലാണ്.


കടലാസുപൂവ്​ മാത്രമല്ല, മൊബൈലിൽ വിരലുപയോഗിക്കുന്നതിനു പകരം ബഡ്‌സ് ഉപയോഗിച്ച് ഡിജിറ്റൽ പേന, ഓൺലൈൻ ക്ലാസ് കേൾക്കാൻ മൊബൈൽ സ്​റ്റാൻഡ്​ എന്നിവ ഉണ്ടാക്കാനും ഈ വൈറൽ ഫായിസ് മോൻ പഠിച്ചുകഴിഞ്ഞു. കരകൗശല വസ്തുക്കൾ നിർമിക്കാനും ചിത്രംവര പഠിക്കാനും സമയം ലഭിച്ചെന്നും ഫായിസ് പറയുന്നു.

അന്നത്തെ വിഡിയോയിലൂടെ ചിരിയും ചിന്തയും ഒരുപോലെ ഉണർത്തിയ ഫായിസ് മോന് കിട്ടിയ സമ്മാനങ്ങളൊന്നും പട്ടങ്ങളും ഒരുപാടാണ്. അതേ എളിമയിൽതന്നെ ആ കുഞ്ഞു ബാലനും രക്ഷിതാക്കൾക്കും പറയാനുള്ളത്, ഒരു കാര്യത്തിനായി ഇറങ്ങിത്തിരിച്ചാൽ അത് വിജയിക്കുംവരെ പരിശ്രമം തുടരുക എന്നാണ്​. ആദ്യ തവണ പരാജയപ്പെട്ടെന്നു കരുതി ശ്രമം ഉപേക്ഷിക്കരുതെന്നും രക്ഷിതാക്കളും അധ്യാപകരും പൂർണ പിന്തുണ കുട്ടികൾക്ക് നൽകണമെന്നും പ്രോത്സാഹനമാണ് ഊർജമെന്നും പറയുന്നു.

തയാറാക്കിയത്​: സുമയ്യ സുലൈമാൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muhammed fayis
News Summary - muhammed fayis is ready now
Next Story