Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
intellectual property right
cancel

നിങ്ങളുടെ സ്വർണമോ പണമോ കാറോ മോഷണം പോയാൽ ഉടൻ പൊലീസിൽ പരാതിപ്പെടാറുണ്ട്. നഷ്​ടപ്പെട്ട വസ്തുവിെൻറ വിവരങ്ങൾ ഉൾപ്പെടുത്തിയാകും പരാതി നൽകുക. ഇനി മോഷണം പോകുന്നത് നിങ്ങൾ തയാറാക്കിയ കഥയോ കവിതയോ ചിത്രമോ ഒക്കെയാണെങ്കിലോ? നിങ്ങളുടെ ബുക്കിൽ എഴുതിവെച്ചിരുന്ന കവിത മറ്റാരെങ്കിലും എടുത്ത് അവരുടെ പേരിൽ പ്രസിദ്ധീകരിച്ചാലോ?

നിങ്ങൾക്കൊരു സ്ഥാപനം ഉണ്ടെന്ന് കരുതുക. നല്ല രീതിയിൽ വിറ്റുവരവുള്ള ഒരു സ്ഥാപനം. നിങ്ങളുടെ സ്ഥാപനത്തിെൻറ പേരോ കാപ്ഷനോ ഉപയോഗിച്ച് മറ്റൊരാൾ അതേ സ്വഭാവമുള്ള സ്ഥാപനം തുടങ്ങിയെന്ന് വെക്കുക. ഇതോടെ ചിലപ്പോൾ നിങ്ങളുടെ സ്ഥാപനം നഷ്​ടത്തിലായെന്നും കരുതുക. ആരോടു പരാതിപ്പെടും?

ഇനി നിങ്ങൾ തയാറാക്കിയ ഒരു സിനിമയുടെ കഥ മോഷ്​ടിച്ച് മറ്റൊരാൾ സിനിമയാക്കിയാലോ? 'ഉദയനാണ് താര'ത്തിലെപ്പോലെ. അവിടെയും തർക്കങ്ങളും പരാതികളും ഉയരും. ഇത്തരത്തിൽ നിരവധി സംഭവങ്ങളിൽനിന്നും സംരക്ഷണം ലഭിക്കുന്നതാണ് ബൗദ്ധിക സ്വത്തവകാശ നിയമം. അതിന് കാരണമായതാക​െട്ട ലോക വ്യാപാര സംഘടന കരാറും. ഇതിെൻറ ട്രിപ്സ് (ട്രേഡ് റിലേറ്റഡ് ആസ്പറ്റ്സ് ഒാഫ് ഇൻറലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്​സ്​) എന്ന അന്താരാഷ്​ട്ര നിയമ കരാറാണ് ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത്. ലോക വ്യാപാര സംഘടനയിലെ എല്ലാ അംഗങ്ങളും (രാജ്യങ്ങൾ) ഇൗ കരാറിലും അംഗങ്ങളാണ്.

ലോക ബൗദ്ധിക സ്വത്തവകാശ സംഘടന

1967ലാണ് ലോക ബൗദ്ധിക സ്വത്തവകാശ സംഘടന നിലവിൽവരുന്നത്. യുനൈറ്റഡ് നാഷൻസിെൻറ പ്രത്യേക ഏജൻസികളിൽ ഒന്നാണിത്. ജനീവയാണ് ആസ്ഥാനം. ലോകമെമ്പാടും ബൗദ്ധിക സൃഷ്​ടികളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ബൗദ്ധിക സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പുവരുത്താനുമാണ് Intellectual Property Organization അഥവാ വിപോ രൂപവത്കരിച്ചത്.

പകർപ്പവകാശം (CopyRight), വ്യാപാര മുദ്ര (Trade Marks), ഭൂപ്രദേശ സൂചിക (Geographical indications), വ്യാവസായിക ഡിസൈനുകൾ (Industrial designs), നിർമാണാവകാശം (Patent), കച്ചവട രഹസ്യം (Trade Secret) തുടങ്ങിയവ ബൗദ്ധിക സ്വത്തവകാശങ്ങളിൽ ഉൾപ്പെടും.


1. പകർപ്പവകാശം

ഒരു വ്യക്തി സ്വന്തം കഴിവും ബുദ്ധിയും ഉപയോഗിച്ച് എന്ത് സൃഷ്​ടിച്ചാലും അത് അയാളുടെ സ്വന്തമായിരിക്കും. സ്രഷ്​ടാവി​ന്‍റെ അനുമതി കൂടാതെ മറ്റൊരാൾക്ക് അവ പകർത്താനോ മാറ്റം വരുത്താനോ പുനർനിർമിക്കാനോ അവകാശമുണ്ടാകില്ല. എന്നാൽ, സ്രഷ്​ടാവിന് അവ ചെയ്യുകയുമാകാം. കഥ, കവിത, കലകൾ, സംഗീതം, പെയിൻറിങ്ങുകൾ, ചലച്ചിത്രം, ഫോേട്ടാ, പത്ര -മാധ്യമ സൃഷ്​ടികൾ, ശിൽപങ്ങൾ തുടങ്ങിയവയെല്ലാം ഇതിെൻറ പരിധിയിൽ വരും. പകർപ്പവകാശക്കാര​െൻറ അനുമതി കൂടാതെ പകർത്തുന്നതും പരിഭാഷപ്പെടുത്തുന്നതും പരിഷ്കരിക്കുന്നതുമെല്ലാം നിയമവിരുദ്ധമാകും. പകർപ്പവകാശക്കാരന് ഇൗ അവകാശം മറ്റൊരാൾക്ക് കൈമാറാനും കഴിയും. 1957ലാണ് ഇന്ത്യയിൽ പകർപ്പവകാശ നിയമം നിലവിൽവന്നത്.

2. വ്യാപാര മുദ്ര

മൾട്ടിനാഷനൽ കമ്പനികളായ ടാറ്റയുടെയും വോക്​സ്​വാഗണിെൻറയും ലംബോർഗിനിയുടെയും വാഹനങ്ങൾ ഒറ്റയടിക്ക് നിങ്ങൾക്ക് തിരിച്ചറിയാനാകും. ഒറ്റയടിക്ക് വാഹനം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും വാഹനത്തിൽ പ്രത്യേക രീതിയിൽ ഇംഗ്ലീഷിൽ T, W, S അക്ഷരങ്ങളെല്ലാം എഴുതിയിട്ടുണ്ടെങ്കിൽ ഏത് കമ്പനിയുടെ വാഹനമാണെന്ന് എളുപ്പം മനസ്സിലാകും. ഉൽപന്നങ്ങളുടെയോ കമ്പനിയുടെയോ മറ്റൊരാൾക്ക് സ്വന്തമായിട്ടുള്ള അടയാള ചിഹ്നം ഉപയോഗിച്ചാൽ അവ വ്യാപാരമുദ്രയുടെ പരിധിയിൽവരും. വ്യാപാരമുദ്രകളുടെ ഉടമസ്ഥാവകാശം സ്വന്തമായ കമ്പനികൾക്കോ വ്യക്തികൾക്കോ അല്ലാതെ മറ്റൊരാൾക്കും അവ ഉപയോഗിക്കാൻ കഴിയില്ല. കമ്പനികൾക്ക് തങ്ങളുടെ ഉൽപന്നങ്ങളുടെയോ വൗച്ചറുകളുടെയോ പരസ്യങ്ങൾക്കോ പാക്കേജിലോ ലേബലിലോ എല്ലാം സ്വന്തം വ്യാപാരമുദ്ര പ്രദർശിപ്പിക്കാം. രജിസ്​റ്റർ ചെയ്യുന്ന ബ്രാൻഡ് പേരുകളും ചിഹ്നങ്ങളുമാണ് വ്യാപാരമുദ്രകളാവുക.

3. ഭൂപ്രദേശ സൂചിക

വാഴക്കുളം പൈനാപ്പിളെന്നും ആറന്മുള കണ്ണാടിയെന്നും കുത്താമ്പുള്ളി സാരിയെന്നുമെല്ലാം നിങ്ങൾ കേട്ടിട്ടുണ്ടാകും. അതെന്താണ് സ്ഥലനാമങ്ങൾ ഉപയോഗിച്ച് പേരുകളെന്ന് ചിന്തിച്ചിട്ടുണ്ടാകും. മികച്ച ഗുണനിലവാരവും തനിമയും വിളിച്ചോതുന്ന ഉൽപന്നങ്ങൾക്കാണ് ഭൂപ്രദേശ സൂചിക നൽകുക. ദേശപരമായ സവിശേഷതകളാലോ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ പരമ്പരാഗതമായ മേന്മകളാലോ അവ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായിരിക്കും.

4. വ്യാവസായിക ഡിസൈനുകൾ

കൊക്കകോള, സെവൻ അപ്, പെപ്സി തുടങ്ങിയ പാനീയങ്ങൾ കഴിച്ചിട്ടുണ്ടാകും. അവയുടെ കുപ്പികളും നിങ്ങളുടെ കൈവശമുണ്ടാകും. കൊക്കകോള കുപ്പിയുടെ ആകൃതിയിൽ നമുക്കും ഒരു കുപ്പിയുണ്ടാക്കി ഒരു പാനീയം വിൽക്കാൻ നമുക്ക് കഴിയുമോ? ഇല്ല. കാരണം അവ പ്രത്യേക വ്യാവസായിക ഡിസൈനുകളായിരിക്കും. കാറിെൻറയും ഫോണിെൻറയുമെല്ലാം ഉപയോഗവും ഫീച്ചേഴ്സുമെല്ലാം ഒന്നായിരിക്കും. എന്നാൽ, ആപ്പിളിെൻറ സ്മാർട്ട് ഫോൺ ആകൃതിയിലാണോ സാംസങ്ങിെൻറ ഫോണുകൾ. അല്ല ഒാരോ കമ്പനികൾക്കും അവരുടേതായ വ്യാവസായിക ഡിസൈനുകളുണ്ടാകും. കമ്പനിയുടെ ഉൽപന്നങ്ങൾ പ്രത്യേകം തിരിച്ചറിയുന്നതിനും മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമായിരിക്കുന്നതിനുമാണ് ഇത്തരം വ്യാവസായിക ഡിസൈനുകൾ രൂപപ്പെടുത്തുക. അവ മറ്റുള്ളവർക്ക് പകർത്തി ഉപയോഗിക്കാൻ കഴിയില്ല. ഇത്തരം രൂപകൽപനകൾ സംരക്ഷിക്കുന്നതിനും പകർത്തി ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതിനുമാണ് വ്യാവസായിക ഡിസൈനുകൾ ബൗദ്ധിക സ്വത്തവകാശത്തിെൻറ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

5. നിർമാണാവകാശം

ഒരു കണ്ടുപിടിത്തം, അതിെൻറ ഉടമക്ക് നിശ്ചിതകാലത്തേക്ക് നിർമിക്കുന്നതിനും ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും നൽകുന്ന കുത്തക അവകാശമാണ് നിർമാണാവകാശം. ഇത്തരത്തിൽ നിർമാണാവകാശം നേടിയ ഒരു ഉൽപന്നം മറ്റൊരാൾക്ക് നിർമിക്കാനോ വിൽപന നടത്താനോ അവകാശമില്ല. കണ്ടെത്തലുകൾക്ക് നിർമാണ അവകാശത്തിന് സർക്കാറിന് അപേക്ഷ നൽകുേമ്പാൾ മറ്റൊരിടത്തും ഇതുവരെ ഇവ കണ്ടുപിടിച്ചിട്ടില്ലെന്നും ഇതിന് നിർമാണ അവകാശം നേടിയിട്ടില്ലെന്നും ബോധ്യപ്പെടുത്തണം. കല, നിർമാണരീതി, യന്ത്രം, ഉപകരണം, ഉൽപാദിപ്പിക്കാവുന്ന വസ്തുക്കൾ, സോഫ്​റ്റ്​വെയറുകൾ, ആഹാര വസ്തുക്കൾ, മരുന്ന് തുടങ്ങിയവക്ക് പേറ്റൻറ് ലഭ്യമാകും. എന്നാൽ, മനുഷ്യനോ ജീവജാലങ്ങൾക്കോ പരിസ്ഥിതിക്കോ കോട്ടം തട്ടുന്നവക്കൊന്നും നിർമാണ അവകാശം നൽകില്ല.

6. വ്യാപാര രഹസ്യം

കൊക്കകോള കുടിച്ചിട്ടുണ്ടെന്നല്ലാതെ അവ എങ്ങനെ, എന്തെല്ലാം ഉപയോഗിച്ചാണ് നിർമിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ? കൊക്കകോളയുടെ നിർമാണ രഹസ്യം ഒരിക്കലും കമ്പനി പുറത്തുവിടില്ല. കാരണം അവ പുറത്തുവിട്ടാൽ മറ്റുള്ളവരും ആ ഉൽപന്നം നിർമിക്കുകയും തങ്ങളുടെ വ്യാപാരത്തെ ബാധിക്കുകയും ചെയ്യും. ഫോർമുലകൾ, പ്രവർത്തനങ്ങൾ, ഡിസൈനുകൾ, ഉപകരണങ്ങൾ, മാതൃകകൾ തുടങ്ങിയവയെല്ലാം കച്ചവട രഹസ്യമാക്കി സൂക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:internationallogorightstrademarkCopyright
News Summary - what is intellectual property rights
Next Story