Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vijayalakshmi pandit
cancel
Homechevron_rightVelichamchevron_rightGK Cornerchevron_rightചരിത്രത്തിൽ ഇടംപിടിച്ച...

ചരിത്രത്തിൽ ഇടംപിടിച്ച വനിതകൾ

text_fields
bookmark_border

മൃദുല സാരാഭായ്​ (6 മേയ്​1911 – 26 ഒക്​ടോബർ 1974)

അതിസമ്പന്നമായ കുടുംബത്തിൽ ജനിച്ച മൃദുല പിന്നീട്​ ഗാന്ധി മാർഗം സ്വീകരിക്കുകയായിരുന്നു. മദ്യഷാപ്പുകൾ പിക്കറ്റ്​ ചെയ്യാനും ദണ്ഡി ഉപ്പുകൾ വിറ്റഴിക്കാനും മുന്നിട്ടിറങ്ങിയ അവർ പലതവണ ജയിൽവാസം അനുഭവിച്ചു. 1945ൽ ബോംബെ നിയസഭാംഗത്വം നിരസിച്ച്​ ശാന്തിസേനയുടെ പ്രവർത്തനത്തിൽ മുഴുകുകയായിരുന്നു. സ്​ത്രീവിമോചനത്തെയും ദേശീയസ്വാതന്ത്ര്യത്തെയും ഇണക്കിച്ചേർത്തുകൊണ്ട്​ പുരുഷാധിപത്യ​െത്ത പൂർണമായും നിഷേധിച്ച മൃദുല സാരാഭായ്​ ഒരു ഫെമിനിസ്​റ്റായിരുന്നു.

കമലാദേവി ചതോപാധ്യായ (3 ഏപ്രിൽ1903 – 29 ഒക്​ടോബർ 1988)

ഉപ്പുസത്യഗ്രഹത്തിൽ പ​​െങ്കടുത്ത്​ ബോംബെ പ്രസിഡൻസിയിൽ ആദ്യം അറസ്​റ്റിലാവുന്ന വനിത. ഇന്ത്യൻ കലാമേളയെയും കരകൗശലവിദ്യകളെയും സംരക്ഷികുന്നതിൽ വലിയ പങ്കുവഹിച്ചു. ഹസ്​തകലകളുടെ അമ്മയായി അവർ അറിയപ്പെട്ടു. 17 വർഷത്തോള​ം ഇന്ത്യൻ ഹാൻഡിക്രാഫ്​റ്റ്​ ബോഡി​െൻറ അധ്യക്ഷപദം അലങ്കരിച്ചു.

സിസ്​റ്റർ നിവേദിത (28ഒക്​ടോബർ 1867 – 13 ഒക്​ടോബർ 1911)

ഉത്തര അയർലൻഡിൽ ജനിച്ച മാർഗരറ്റ്​ വിവേകാനന്ദ​െൻറ ജീവിതത്തിൽ ആകൃഷ്​ടയായി ഇന്ത്യയിലെത്തുകയായിരുന്നു. ബ്രഹ്മചര്യ സ്വീകരിച്ച ഇവർക്ക്​ വിവേകാനന്ദനാണ്​ 'നിവേദിത' എന്ന പേര്​ നൽകുന്നത്​. ഇന്ത്യയിലെ രാഷ്​ട്രീയ സാംസ്​​കാരിക പ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇവർ ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയായിരുന്നു.

ക്യാപ്​റ്റൻ ലക്ഷ്​മി (24 ഒക്​ടോബർ1914 – 23 ജൂലൈ 2012)

ഝാൻസി റാണി റെജിമെൻറി​െൻറ നേതൃത്വമേറ്റെടുത്തതോടെയാണ്​ ലക്ഷ്​മി സ്വാമിനാഥൻ ക്യാപ്​റ്റൻ ലക്ഷ്​മിയാവുന്നത്​. സ്​ത്രീകളുടെ മാത്രമായ സൈനിക ദളമാണ്​ ഝാൻസി റാണി റെജിമെൻറ്​. പിന്നീടങ്ങോട്ട്​ സാഹസികവും അതിഗൗരവുമായ പല യുദ്ധങ്ങൾക്കും അവർ നേതൃത്വം കൊടുത്തു​.

മൃണാൾ ഘോറെ ( 24 ജൂൺ1928 – 17 ജൂലൈ 2012)

ആറാമത്​ ലോക്​സഭയിലെ​ അംഗമായ മൃണാൾ ഘോറെ 'പാനിവാലി ബായി' എന്നാണ് അറിയപ്പെടുന്നത്​. വടക്കേ മുംബൈയിലെ ഗോരെഗാവോം എന്ന സ്ഥലത്ത് രൂക്ഷമായ കുടിവെള്ള ദൗർലഭ്യം പരിഹരിക്കാൻ അവർ ​പരിശ്രമിച്ചതി​െൻറ ഫലമായാണ്​ ഇൗ പേര്​ ലഭിച്ചത്​.

മഹാറാണി ഗായത്രി ദേവി (23 ​േമയ്​ 1919- 29 ജൂലൈ 2009)

ജയ്​പുരിലെ റാണിയായിരുന്ന മഹാറാണി ഗായത്രി ദേവി സ്വാതന്ത്ര്യത്തിനുശേഷം പാർലമെൻറിലേക്ക്​ മത്സരിക്കുകയും ചരിത്രവിജയം കൈവരിക്കുകയും ചെയ്​തു. സി. രാജഗോപാലാചാരി രൂപവത്​കരിച്ച സ്വതന്ത്ര പാർട്ടിയിൽനിന്നാണ്​ അവർ മത്സരിച്ചത്​​.

വിജയരാ​െജ സിന്ധ്യ (12 ഒക്​ടോബർ1919 – 25 ജനുവരി 2001)

ഗ്വാളി​േയാറി​െൻറ രാജമാതയായ വിജയരാ​െജ സിന്ധ്യ സ്വാതന്ത്ര്യാനന്തര രാഷ്​ട്രീയ ചരിത്രത്തിലെ ഒരു പ്രധാന സാന്നിധ്യമായിരുന്നു. കോൺഗ്രസി​െൻറയും സ്വതന്ത്ര പാർട്ടിയുടെയും ടിക്കറ്റിൽ മത്സരിച്ച ഇവർ പിന്നീട് ഭാരതീയ ജനസംഘം പാർട്ടിയിൽ ചേരുകയായിരുന്നു. 1957, 1967, 1971, 1991, 1996, 1998 എന്നീ വർഷങ്ങളിൽ മത്സരിച്ച്​ വിജയിച്ചു. ​

രാജ്​കുമാരി അമൃത്​ കൗർ (2 ഫെബ്രുവരി 1889^6 ഫെബ്രുവരി 1964)

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആരോഗ്യ മന്ത്രിയായിരുന്നു രാജ്​കുമാരി അമൃത്​കൗർ. ഗാന്ധിജിയുടെ ശിഷ്യയായിരുന്ന ഇവർ ബ്രഹ്മചര്യം സ്വീകരിച്ച്​ വർധയിലെ അന്തേവാസിയായി. 1932ൽ ബ്രിട്ടീഷ്​ പാർലമെൻറ്​ സെലക്​ട്​ കമ്മിറ്റിക്ക്​ മുമ്പാകെ ഇന്ത്യൻ വനിതകളുടെ അവകാശ പത്രിക സമർപ്പിച്ചു. 1936ൽ ഗാന്ധിജിയുടെ സെക്രട്ടറിമാരിൽ ഒരാളായി. സ്വാതന്ത്ര്യ സമരത്തിൽ പ​െങ്കടുത്ത്​ നിരവധി തവണ ജയിൽവാസം അനുഷ്​ഠിച്ച അമൃത മധ്യപ്രദേശിൽനിന്ന്​ കോൺസ്​റ്റിറ്റുവൻറ്​ അസംബ്ലിയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ദിര ഗാന്ധി (19 നവംബർ 1917 ^ 31 ഒക്​​േടാബർ 1984)

ഇന്ത്യയിലെ ഏക വനിത പ്രധാനമന്ത്രിയായിരുന്നു ഇന്ദിര പ്രിയദർശിനി ഗാന്ധി. 1966 ജനുവരി മുതൽ 1977 മാർച്ച്​ വരെയാണ്​ പ്രധാനമന്ത്രിയായിരുന്നത്​. ബി.ബി. സി 'വുമൺ ഒാഫ്​ ദ മില്ലേനിയം' (സഹസ്രാബ്​ദത്തിലെ വനിത) എന്നാണ്​ ഇന്ദിരയെ വിശേഷിപ്പിച്ചത്​.

വിജയലക്ഷ്​മി പണ്ഡിറ്റ്​ (18 ആഗസ്​റ്റ്​ 1900^1 ഡിസംബർ 1990)

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്രജ്ഞ​രിൽ ഒരാളായിരുന്നു വിജയലക്ഷ്​മി പണ്ഡിറ്റ്​. നെഹ്​റുവി​െൻറ സഹോദരിയായിരുന്ന ഇവർ സ്വാതന്ത്ര്യത്തിനുമുമ്പ്​ കാബിനറ്റിൽ പദവി ലഭിച്ച ആദ്യത്തെ വനിതയാണ്​. സോവിയറ്റ്​ യൂനിയനിലെ ഇന്ത്യൻ അംബാസഡറായിരുന്നു വിജയലക്ഷ്​മി പണ്ഡിറ്റ്​.

വയലറ്റ്​ ആൽവ (24 ഏപ്രിൽ 1908 ^ 20 നവംബർ 1969)

ഒാൾ ഇന്ത്യ ക്രിസ്​ത്യൻ കോൺഫറൻസി​െൻറ വൈസ്​ പ്രസിഡൻറായിരുന്ന വയലറ്റ്​ ആൽവ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പ​െങ്കടുത്ത്​ നിരവധി തവണ തടവറകൾക്കുള്ളിലായിട്ടുണ്ട്​. ക്വിറ്റിന്ത്യ സമരകാലത്ത്​ ഭർത്താവുമൊത്ത്​ ഫോറം എന്ന ആഴ്​ചപതിപ്പ്​ പുറത്തിറക്കി. 'ഹാൾട്ട്​ ദിസ്​ മാർച്ച്​ ടു ദ ഗാലോസ്​' എന്ന എഡിറ്റോറിയൽ എ​ഴുതിയതിനെ തുടർന്ന്​ രാജ്യദ്രോഹക്കുറ്റം ചുമത്തി.1952ൽ രാജ്യസഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട വയലറ്റ്​ രാജ്യസഭ ഉപാധ്യക്ഷയുമായി.

രേണു ചക്രവർത്തി (21 ഒക്​​േടാബർ 1917^16 ഏപ്രിൽ 1994)

ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്യൂണിസ്​റ്റുകാരിയാണ്​ രേണു ചക്രവർത്തി. മഹിള ആത്​മരക്ഷാ സമിതി രൂപവത്​കരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച രേണു 1952ലും 57ലും ലോക്​സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence dayBest of bharatNari Shakti
News Summary - women freedom fighters of india
Next Story