Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sarojini naidu
cancel
Homechevron_rightVelichamchevron_rightGK Cornerchevron_rightചരിത്രം അവൾക്കൊപ്പം

ചരിത്രം അവൾക്കൊപ്പം

text_fields
bookmark_border

സ്വാതന്ത്ര്യസമര കാലത്തും സ്വാതന്ത്ര്യാനന്തര ഇന്ത്യയില​ും ജനാധിപത്യ രാഷ്​ട്രം പടുത്തുയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വനിതകളുടെ എണ്ണം ചെറുതല്ല. പല താളുകളായി വിസ്​മരിക്കപ്പെട്ട ശക്തരായ ആ സ്​ത്രീകളെ പരിചയപ്പെടുത്തുന്നു.

കാദംബിനി ഗാംഗുലി (18 ജൂലൈ 1861-3 ഒക്​ടോബർ 1923)

ബ്രിട്ടീഷ്​ ഇന്ത്യയിലെ ആദ്യത്തെ വനിത ബിരുദധാരികളിൽ ഒരാളായ കാദംബിനി ഗാംഗുലി ബംഗാളിൽ ജനിച്ചു. സ്​ത്രീവിമോചന പ്രവർത്തകയായിരുന്ന അവർ സ്​ത്രീത്തൊഴിലാളികളുടെ ഉന്നമനത്തി​നുവേണ്ടി അക്ഷീണം പ്രവർത്തിച്ചു. 1889ലെ കോൺഗ്രസ്​ സമ്മേളനത്തിൽ പ​​​െങ്കടുത്ത ആറു സ്​ത്രീകളിൽ ഒരാളാണ്​. ബംഗാൾ വിഭജന കാലത്ത്​ സ്​ത്രീകളുടെ സമ്മേളനം വിളിച്ചുചേർത്തത്​ കാദംബിനി ഗാംഗുലിയായിരുന്നു.

കിറ്റൂർ ചെന്നമ്മ (23 ഒക്​ടോബർ 1778–21 ഫെബ്രുവരി 1829)

കർണാടകയിലെ കിറ്റൂർ ദേശത്തെ റാണിയായിരുന്നു കിറ്റൂർ ചെന്നമ്മ. ഡൽഹൗസി പ്രഭു നടപ്പാക്കിയ ദത്തവകാശ നിരോധന നിയമത്തി​െൻറ ആദ്യ ഇര കൂടിയായിരുന്നു കിറ്റൂർ ​െചന്നമ്മ. അവരുടെ ദത്തുപുത്ര​ൻ ശിവലിംഗപ്പയുടെ അധികാരാവകാശം ഇൗസ്​റ്റ്​ ഇന്ത്യ കമ്പനി തിരസ്​കരിക്കുകയായിരുന്നു. കിറ്റൂർ ദേശത്തെ ആ​ക്രമിച്ച​ ബ്രിട്ടീഷ്​ ​സൈന്യത്തോട് യുദ്ധം ചെയ്യുകയും കിറ്റൂർ സൈന്യം കലക്​ടർ ജോൺ താക്കറെ വധിക്കുകയും ചെയ്​തു. ഇംഗ്ലീഷ്​ സൈന്യം തടവിലാക്കിയ ​െചന്നമ്മ തടവിൽ കഴിയവെ തന്നെയാണ്​ മരിച്ചത്​. 2007 സെപ്​റ്റംബർ 11ന്​ അന്നത്തെ രാഷ്​ട്രപതി പ്രതിഭ പാട്ടീൽ കിറ്റൂർ ചെന്നമ്മയുടെ ​ ​പ്രതിമ അനാച്ഛാദനം ചെയ്​തു.

മാഡം കാമ ​(24 സെപ്​റ്റംബർ 1861^13 ആഗസ്​റ്റ് 1936)

സമ്പന്ന കുടുംബത്തിൽ ജനിച്ച ഭികാജി എന്ന മാഡം കാമ ആ ജീവിതം ഉപേക്ഷിച്ച്​​ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി. ​മുംബൈയിൽ ​േപ്ലഗ്​ പടർന്നുപിടിച്ച കാലത്ത്​ ജീവൻപോലും പണയംെവച്ച്​ അവർ രോഗികൾക്കുവേണ്ടി പ്രവർത്തിച്ചു. 1907ൽ അന്താരാഷ്​ട്ര സോഷ്യൽ കോൺഫറൻസിൽ പ​െങ്കടുത്തിരുന്നു. ഒടുവിൽ േപ്ലഗ്​ പിടിപെട്ട്​ മരണത്തിൽനിന്ന്​ അത്ഭുതകരമായി രക്ഷപ്പെ​െട്ടങ്കിലും അത്​ അവരുടെ ശരീരത്തെ തളർത്തി. സ്വാതന്ത്ര്യസമര സേനാനികളുമായി അടുത്തബന്ധം പുലർത്തിയ ഇവർ ഒന്നര വർഷത്തോളം ദാദാഭായ്​ നവറോജിയുടെ പ്രൈവറ്റ്​ സെക്രട്ടറിയായിരുന്നു. ഇന്ത്യൻ വിപ്ലവകാരികൾ പാരിസിൽ നിന്നിറക്കിയ വന്ദേമാതരത്തി​െൻറ പബ്ലിഷർ മാഡം കാമയായിരുന്നു.

കസ്​തൂർബ ഗാന്ധി (1869 ഏപ്രിൽ ^1944 ഫെബ്രുവരി)

ഗാന്ധിജിയുടെ പത്​നിയായതോടെ 'ബാ' ഭാരതത്തി​െൻറ മാതാവായി മാറുകയായിരുന്നു. സത്യഗ്രഹത്തി​െൻറ ഭാഗമായതിനെ തുടർന്ന്​ ദക്ഷിണാഫ്രിക്കയിൽ​െവച്ച്​ ജയിൽവാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്​. ഇന്ത്യയിൽ തിരിച്ചെത്തിയ അവർ സബർമതിയിലെ ഗാന്ധിയുടെ നിത്യസഹായിയായി. ചമ്പാരൻ സമരം, ഖാദി പ്രചാരണ പരിപാടി, ക്വിറ്റിന്ത്യ സമരം തുടങ്ങിയവയിലെല്ലാം മുഖ്യ പങ്കാളിയാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്​തു.

സരോജിനി നായിഡു (13 ഫെബ്രുവരി 1879 ^ 2 മാർച്ച്​ 1949)

ഇന്ത്യയിലെ ആദ്യത്തെ വനിത ഗവർണറായിരുന്നു സരോജിനി നായിഡു. ഉത്തർപ്രദേശിലാണ്​ ഗവർണറായി പ്രവർത്തിച്ചത്​. ഗാന്ധിജിയുടെ ശിഷ്യയായിരുന്ന അവർ സ്വാതന്ത്ര്യസമര കാലത്ത്​ ഇന്ത്യ മുഴുവൻ സഞ്ചരിച്ച്​ ആളുകളെ ഉണർത്തി. 1947 മാർച്ച്​ 23ന്​ നടന്ന സമ്മേളനത്തി​െൻറ അധ്യക്ഷയുമായിരുന്നു. നിരവധി തവണ ജയിൽവാസം അനുഷ്​ഠിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence dayBest of Bharatnari shakti
News Summary - women freedom fighters
Next Story