Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നൊ​ബേ​ൽ‍ പു​ര​സ്കാ​ര​ങ്ങ​ൾ‍ 2022
cancel
Homechevron_rightVelichamchevron_rightGK Cornerchevron_rightനൊ​ബേ​ൽ‍...

നൊ​ബേ​ൽ‍ പു​ര​സ്കാ​ര​ങ്ങ​ൾ‍ 2022

text_fields
bookmark_border

വൈ​ദ്യ​ശാ​സ്ത്രം

സ്വാ​​ന്റെ പേ​ബോ. സ്വീ​​ഡി​​ഷ് ശാ​​സ്ത്ര​​ജ്ഞ​​ൻ

കണ്ടുപിടിത്തം: മ​​നു​​ഷ്യ പ​​രി​​ണാ​​മ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള നി​​ർ​​ണാ​​യ​​ക ഗ​​വേ​​ഷ​​ണ​​ം. ആ​​ധു​​നി​​ക മ​​നു​​ഷ്യ​ന്റെ​​യും ആ​​ദി​​മ മ​​നു​​ഷ്യ​ന്റെ​​യും ജ​​നി​​ത​​ക​​ഘ​​ട​​ന സം​​ബ​​ന്ധി​​ച്ച ക​​ണ്ടെ​​ത്ത​​ലു​​കൾ.

ഭൗ​തി​ക​ശാ​സ്ത്രം

അ​​ലെ​​യ്ൻ ആ​​സ്​​​പെ​​ക്ട്, ജോ​​ൺ എ​​ഫ്. ​​ക്ലോ​​സ​​ർ, ആ​​ന്റ​​ൺ സെ​​യ്‍ലിം​​ഗ​​ർ

കണ്ടുപിടിത്തം: ക്വാ​​ണ്ടം സാ​​​ങ്കേ​​തി​​കവി​​ദ്യ​​യു​​ടെ പു​​തു​​യു​​ഗ​​ത്തി​​ന് അ​​ടി​​ത്ത​​റ​​പാ​​കി​​യ പ​​രീ​​ക്ഷ​​ണ സം​​വി​​ധാ​​ന​​ങ്ങ​​ൾ വി​​ക​​സി​​പ്പി​​ച്ചു. ക്വാ​​ണ്ടം ക​​മ്പ്യൂ​​ട്ട​​റു​​ക​​ൾ, ക്വാ​​ണ്ടം നെ​​റ്റ്‍വ​​ർ​​ക്, ക്വാ​​ണ്ടം എ​​ൻ​​ക്രി​​പ്റ്റ​​ഡാ​​യ ആ​​ശ​​യ​​വി​​നി​​മ​​യ​​ങ്ങ​​ൾ എ​​ന്നി​​വ​​യി​ൽ ഇ​​വ​​രു​​ടെ ക​​ണ്ടു​​പി​​ടി​​ത്തം മാ​​റ്റ​​ങ്ങ​​ൾ കൊ​​ണ്ടു​​വ​​രും എ​ന്നാ​ണ് നി​രീ​ക്ഷ​ണം.

ര​സ​ത​ന്ത്രം

ക​​രോലി​​ൻ ആ​​ർ. ബെ​​ർ​​ടോ​​സി, മൊ​​ർ​​ടെ​​ൻ മെ​​ൽ​​ഡ​​ൽ, കെ. ​​ബാ​​രി ഷാ​​ർ​​പ് ലെ​​സ്

കണ്ടുപിടിത്തം: മ​​രു​​ന്നു നി​​ർ​​മാ​​ണ​​ത്തി​​ൽ പു​​തി​​യ സാ​​ധ്യ​​ത​​ക​​ൾ തു​​റ​​ക്കു​​ന്ന ‘ത​​ന്മാ​​ത്ര​​ക​​ളു​​ടെ സം​​യു​​ക്ത വി​​ഘ​​ട​​നം’ വി​​ക​​സി​​പ്പി​​ച്ച​ു. ഇ​​വ​​രു​​ടെ ഗ​​വേ​​ഷ​​ണം അർബുദ മ​​രു​​ന്നു നി​​ർ​​മാ​​ണ​​ത്തി​​നും ഡി.​​എ​​ൻ.​​എ വി​​ശ​​ക​​ലനം ചെ​​യ്ത് ​പ്ര​​ത്യേ​​ക കാ​​ര്യ​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള വ​​സ്തു​​ക്ക​​ൾ നി​​ർ​​മി​​ക്കാ​​നും ഉ​​പ​​യോ​​ഗ​​​പ്പെ​​ടു​​ന്ന​​താ​ണെ​ന്നാ​ണ് നി​രീ​ക്ഷ​ണം.

സാ​ഹി​ത്യം

ആ​നി എ​ർ​നോ​ക്ക്. ഫ്ര​​ഞ്ച് എ​​ഴു​​ത്തു​​കാ​​രി

ഇ​​രു​​പ​​തി​​ലേ​​റെ പു​​സ്ത​​ക​​ങ്ങ​​ൾ ര​​ചി​​ച്ചു. എ​​ഴു​​ത്തു​​വ​​ഴി​​യി​​ൽ അ​​തി​​ശ​​യ​​ക​​ര​​മാ​​യ നേ​​ട്ട​​ങ്ങ​​ൾ കൈ​​വ​​രി​​ച്ച പ്ര​​തി​​ഭ​​. ‘എ ​​മാ​​ൻ​​സ് പ്ലേ​​സ്’, ര​​ണ്ടാം​​ലോ​​ക​​യു​​ദ്ധം മു​​ത​​ലി​​ങ്ങോ​​ട്ടു​​ള്ള ഫ്ര​​ഞ്ച് സ​​മൂ​​ഹ​​ത്തെ​​യും ത​​ന്നെ​​ത്ത​​ന്നെ​​യും വി​​വ​​രി​​ക്കു​​ന്ന ‘ഇ​​യേ​​ഴ്സ്’ തു​​ട​​ങ്ങി​​യ​​വ പ്ര​​ശ​​സ്ത​ കൃ​തി​ക​ൾ.

സ​​മാ​​ധാ​​നം

എ​​ലി​​സ് ബ്യാ​​ൽയാ​​ട്സ്കി, റ​​ഷ്യ​​ൻ ഗ്രൂ​​പ് ‘മെ​​മ്മോ​​റി​​യ​​ൽ’, യു​​ക്രെ​​യ്ൻ സം​​ഘ​​ട​​ന ‘സെ​​ൻ​റ​ർ ഫോ​​ർ സി​​വി​​ൽ ലി​​ബ​​ർ​​ട്ടീ​​സ്’

ജ​​നാ​​ധി​​പ​​ത്യ​​ത്തി​​നും മ​​നു​​ഷ്യാ​​വ​​കാ​​ശ​​ത്തി​​നും വേ​​ണ്ടി നി​​ല​​കൊ​​ണ്ട ബെ​​ല​​റൂ​​സ് ആ​​ക്ടി​​വി​​സ്റ്റാണ് എ​​ലി​​സ് ബ്യാ​​ൽയാ​​ട്സ്കി. സ​​ർ​​ക്കാ​​ർ വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ത്തി​​ന്റെ പേ​​രി​​ൽ അ​​റ​​സ്റ്റി​​ലാ​​യ​​തി​​നു​​പി​​ന്നാ​​ലെ ഇ​​പ്പോ​​ഴും ത​​ട​​വി​​ൽ ക​​ഴി​​യു​​ക​​യാ​​ണ് അ​ദ്ദേ​ഹം. ‘ക​​മ്യൂ​​ണി​​സ്റ്റ് ഏ​​കാ​​ധി​​പ​​ത്യ’​​ത്തി​​ന്റെ കാ​​ല​​ത്ത് വേ​​ട്ട​​യാ​​ട​​പ്പെ​​ട്ട​​വ​​ർ സ്മ​​രി​​ക്ക​​പ്പെ​​ട​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​മു​​യ​​ർ​​ത്തി 1987ൽ ​​സോ​​വി​​യ​​റ്റ് യൂ​​നി​​യ​​നി​​ൽ സ്ഥാ​​പി​​ത​​മാ​​യ സം​​ഘ​​ട​​ന​​യാ​​ണ് ‘മെ​​മ്മോ​​റി​​യ​​ൽ’. സോ​​വി​​യ​​റ്റ് യൂ​​നി​​യ​​നുശേ​​ഷം റ​​ഷ്യ​​യി​​ലും ന​​ട​​ക്കു​​ന്ന മ​​നു​​ഷ്യാ​​വ​​കാ​​ശ നി​​ഷേ​​ധ​​ങ്ങ​​ൾ ഇ​​വ​​ർ രേ​​ഖ​​പ്പെ​​ടു​​ത്തി. ‘ദ ​​സെ​​ന്റ​​ർ ഫോ​​ർ സി​​വി​​ൽ ലി​​ബ​​ർ​​ട്ടീ​​സ്’ 2007ലാ​​ണ് സ്ഥാ​​പി​​ത​​മാ​​യ​​ത്.

സാ​മ്പ​ത്തി​കം

ബെ​ൻ എ​സ്. ബെ​ർ​ണാ​ൻ​കെ, ഡ​ഗ്ല​സ് ഡ​ബ്ല്യൂ. ഡ​യ​മ​ണ്ട്, ഫി​ലി​പ് എ​ച്ച്. ഡി​ബ് വി​ഗ്

സ​​മ്പ​​ദ്ഘ​​ട​​ന​​യി​​ൽ ബാ​​ങ്ക് ത​​ക​​ർ​​ച്ച ഒ​​ഴി​​വാ​​ക്കേ​​ണ്ട​​തി​​ന്റെ പ്രാ​​ധാ​​ന്യം വെ​​ളി​​പ്പെ​​ടു​​ത്തി​​യ ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ​​ക്കാണ് പുരസ്കാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:year ender 2022nobel prize 2022
News Summary - nobel prize 2022
Next Story