Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightVelichamchevron_rightGK Cornerchevron_rightഅളവുകളും അവയറിയാനുള്ള...

അളവുകളും അവയറിയാനുള്ള ഉപകരണങ്ങളും

text_fields
bookmark_border
ecg
cancel

പൗരാണിക മനുഷ്യന് അളവുകൾ നിർണയിക്കേണ്ടി വന്നിരുന്നില്ല. എന്നാൽ മനുഷ്യൻ സമൂഹ ജീവിതം നയിച്ചുതുടങ്ങിയതോടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് നിരവധി വസ്​തുക്കളുടെ അളവുകൾ കണക്കാക്കേണ്ടി വന്നു. സൂര്യനെ ഉപയോഗപ്പെടുത്തി സമയവും കല്ലുകളുപയോഗിച്ച് ഭാരവും കണക്കാക്കിയിരുന്ന കാലത്തിൽനിന്ന് മനുഷ്യൻ ഒരുപാട് വളർന്നു. അദൃശ്യവും അശ്രാവ്യവുമായ കിരണങ്ങളും തരംഗങ്ങളും അളന്ന് തിട്ടപ്പെടുത്താൻ നമുക്കിന്ന് സാധിക്കുന്നുണ്ട്. ശാസ്​ത്ര വികാസത്തോടെ ലോകമെങ്ങും വ്യാപകമായ ഏതാനും അളവ് ഉപകരണങ്ങളെ പരിചയപ്പടാം.

സമയം അളക്കാം

ആദ്യകാലത്ത് സമയം അളന്നിരുത് നക്ഷത്രങ്ങളേയും സൂര്യനേയും ഉപയോഗിച്ചായിരുന്നു. സൂര്യെൻറ നിഴലിനെ അടിസ്​ഥാനമാക്കി പകലിലും നക്ഷത്രങ്ങളുടെ ദിശനോക്കി രാത്രിയിലും സമയം കണക്കാക്കാം. എന്നാൽ ഇവ ആകാശത്ത് വ്യക്തമാകാത്ത സമയങ്ങളിലോ പുരാതന മനുഷ്യെൻറ ഈ ചിന്താഗതി ജലഘടികാരവും മണൽ ഘടികാരവും കണ്ടെത്തുന്നതിലേക്കാണ് നയിച്ചത്. പ്രാചീന ഈജിപ്ത്, ബാബിലോണിയ തുടങ്ങിയ ഭാഗങ്ങളിൽനിന്ന് ഇത്തരത്തിലുള്ള ഉപകരണങ്ങൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഒന്നിനുമീതെ ഒന്നായി ഘടിപ്പിച്ച രണ്ട് ഗ്ലാസ്​ പാത്രങ്ങളാണ് മണൽ ഘടികാരത്തിെൻറ ഘടകഭാഗം. മുകൾ ഭാഗത്തെ ഗ്ലാസ്​ പാത്രത്തിൽനിന്ന് താഴ്ഭാഗത്തെ പാത്രത്തിലേക്ക് പോകുന്ന നേർത്ത ദ്വാരത്തിൽകൂടി മണൽത്തരികൾ ഉതിർന്ന് വീഴുന്നതിനെ അടിസ്​ഥാനമാക്കിയാണ് ആ കാലങ്ങളിൽ സമയം കണക്കാക്കിയിരുന്നത്. ജല ഘടികാരത്തിനും സമാനമായ നിർമാണ രീതിയായിരുന്നു. വിസ്​തീർണമേറിയ വലിയ പാത്രങ്ങളിൽ ഇറക്കി വെക്കുന്ന ദ്വാരമുള്ള ചെറിയ പാത്രം നിറയാനെടുക്കുന്ന സമയമാണ് ജല ഘടികാരത്തിെൻറ ഏകീകൃത ഘടന. നമ്മുടെ നാട്ടിൽ ആദ്യകാലത്ത് ഇത്തരമൊരു ഉപകരണം ഉപയോഗിച്ചിരുന്നു. 'നാഴികവട്ട'യെന്നാണ് ഇവ അറിയപ്പെട്ടിരുന്നത്.

'ക്ലപ്സിഡ്ര'യും വാദവും

പൗരാണിക ഗ്രീസിൽ സമയം അളക്കാൻ ഉപയോഗിച്ചിരുന്ന ജല ഘടികാരമാണ് 'ക്ലപ്സിഡ്ര. ഈ ഉപകരണത്തിലെ വെള്ളം ഒരു പ്രാവശ്യം ഒഴുകിത്തീരാൻ എടുക്കുന്ന സമയമായിരുന്നു ആ കാലത്തെ വക്കീലന്മാർക്ക് കോടതികൾ വാദത്തിനായി നൽകിയിരുന്നത്.

ആറ്റോമിക് ക്ലോക്ക്

ഇലക്േട്രാണിക്സ്​ വാച്ചുകളും ക്വാർട്സ്​ ക്ലോക്കുകളും ആധുനിക മനുഷ്യൻ സമയ നിർണയത്തിനായി ഉപയോഗിച്ചു വരുന്നു. എന്നാൽ ഇവ നൽകുന്ന സമയം അത്ര കൃത്യമായിരിക്കണമെന്നില്ല. ഇതിനൊരു പരിഹാരമായാണ് ആറ്റോമിക് ക്ലോക്കിെൻറ നിർമാണം. ആറ്റത്തിനുള്ളിലെ ന്യൂക്ലിയസിന് ചുറ്റും ഭ്രമണംചെയ്തുകൊണ്ടിരിക്കുന്ന ഇലക്േട്രാണുകളെക്കുറിച്ച് കൂട്ടുകാർക്കറിയാമല്ലോ.. ഇവയുടെ ഈർജ്ജനില മാറ്റങ്ങളുടെ ഫലമായിരൂപം കൊള്ളുന്ന മൈേക്രാവേവ് റേഡിയേഷെൻറ ഫലമായാണ് ആറ്റോമിക് ക്ലോക്കുകൾ പ്രവർത്തിക്കുന്നത്.

അന്തരീക്ഷ മർദ്ദം അളക്കാം

അന്തരീക്ഷ മർദ്ദം അളക്കാനുള്ള ഉപകരണമാണ് ബാരോമീറ്റർ. ഗലീലിയോ ഗലീലിയുടെ ശിഷ്യന്മാരിൽപ്പെട്ട ടോറിസെല്ലിയാണ് ബാരോമീറ്റർ കണ്ടെത്തിയത്. മെർക്കുറി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഉപകരണം ആ കാലത്ത് ശാസ്​ത്രലോകത്ത് വൻ ചലനംതന്നെ സൃഷ്​ടിച്ചു. വർഷങ്ങൾക്കുശേഷം ഫ്രഞ്ചുകാരനായ 'ലൂസിയൻ വിദി' കണ്ടെത്തിയ അനറോയ്ഡ് ബാരോമീറ്റർ ആണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നത്.

ഭൂകമ്പം അളക്കാനുള്ള ഏകകം

ഭൂകമ്പ തീവ്രത അടയാളപ്പെടുത്തുന്ന റെക്ടർ സ്​കെയിലിനെക്കുറിച്ച് കൂട്ടുകാർ വായിച്ചിട്ടുണ്ടല്ലോ.. റിക്ടർ സ്​കെയിലിൽ ഇവ അടയാളപ്പെടുത്താൻ സീസ്​മോമീറ്റർ എന്ന ഉപകരണമാണ് ഉപയോഗിക്കുന്നത്. ചൈനക്കാരാണ് ഇത്തരത്തിലുള്ള ഉപകരണത്തിെൻറ ആദ്യ നിർമാതാക്കൾ. നിരവധി വ്യാളി രൂപങ്ങൾ അടങ്ങിയ ഒരുസിലിണ്ടറായിരുന്നു ചൈനക്കാരുടെ ഭൂകമ്പ മാപിനി. ഭൂകമ്പത്തിെൻറതോതിനനുസരിച്ച് വ്യാളിരൂപങ്ങൾക്ക് ചലനം സംഭവിക്കും.

റേഡിയേഷൻ തോത് അളക്കാം

മൊബൈൽഫോൺ പോലെയുള്ള ഉപകരണങ്ങൾ പ്രസരിപ്പിക്കുന്ന റേഡിയേഷനെക്കുറിച്ച് മാധ്യമങ്ങളിൽ വായിച്ചിട്ടില്ലേ.. ആരോഗ്യമേഖലയിലെ എക്സറേ, സ്​കാനിങ് യൂനിറ്റുകളിൽ ജോലിചെയ്യുന്നവർക്ക് ഇത്തരത്തിലുള്ള റേഡിയേഷൻ ഏൽക്കാൻ സാധ്യത ഏറെയാണ്. റേഡിയേഷൻ തോത് അളക്കാനായി ഈ മേഖലയിലുള്ളവർ ധരിക്കുന്ന ഉപകരണമാണ് 'ഫിലിം ബാഡ്ജ് ഡൊസിമീറ്റർ'.

വൈദ്യുതിയും അനേകം യൂനിറ്റുകളും

നമ്മുടെ വീടുകളിൽ വൈദ്യുതിയുടെ ഉപയോഗം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഇലക്ട്രിസിറ്റി മീറ്റർ. കിലോവാട്ട് അവർ യൂനിറ്റാണ് ഈ മീറ്ററിൽ ഉപയോഗിക്കുന്നത്. ഒരു വൈദ്യുത സർക്യൂട്ടിലെ വൈദ്യുതോർജ്ജം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് വാട്ട് മീറ്റർ. വാട്ട് എന്ന യൂനിറ്റിലാണ്വൈദ്യുതോർജ്ജം പ്രസ്​താവിക്കുന്നത്. അനലോഗ്, ഡിജിറ്റൽ എന്നിങ്ങനെ രണ്ടു തരത്തിലുള്ള വാട്ട് മീറ്ററുകളുണ്ട്. വൈദ്യുത സർക്യൂട്ടിലെ വോൾട്ടേജ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് വോൾട്ട് മീറ്റർ. വാട്ട് മീറ്ററുകളെ പോലെ അനലോഗ്, ഡിജിറ്റൽ എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. സർക്യൂട്ടിലെ കറൻറ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് അമ്മീറ്റർ. ആംപിയർ എന്ന യൂനിറ്റിലാണ് അമ്മീറ്ററിൽ കറൻറ് രേഖപ്പെടുത്തുന്നത്.

എരിവ് അളക്കാം

മുളകിെൻറ എരിവ് അളക്കാനുപയോഗിക്കുന്ന ഏകകമാണ് 'സ്​കൊവിൽ സ്​കെയിൽ'. ലോകത്തിലെ വിവിധ മുളക് വർഗങ്ങളുടെ എരിവ് ഇതുപയോഗിച്ചാണ് അളക്കുന്നത്.

തെർമോമീറ്റർ

പനിയുമായി കൂട്ടുകാർ ഡോക്ടറെ സമീപിച്ചാൽ ചെറിയൊരു ഉപകരണം ഉപയോഗിച്ച് ശരീരത്തിെൻറ താപനില അളക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ.. ഈ ഉപകരണമാണ് തെർമോമീറ്റർ. താപം അളക്കാനുപയോഗിക്കുന്ന ഈ ഉപകരണം മെർക്കുറിയുടെ അടിസ്​ഥാനത്തിൽ പ്രവർത്തിക്കുന്നതും ഡിജിറ്റൽ രൂപത്തിലുള്ളതുമുണ്ട്. മെർക്കുറി ഉപയോഗപ്പെടുത്തിയ തെർമോമീറ്ററാണ് ഇന്ന് വ്യാപകമായി ഉപയോഗിച്ച് വരുന്നത്. ജർമൻ ശാസ്​ത്രജ്ഞനായ ഡാനിയേൽ ഫാരൻ ഹീറ്റാണ് തെർമോമീറ്റർ കണ്ടെത്തിയത്. എന്നാൽ പ്രസ്​തുത തെർമോമീറ്ററിെൻറ വലുപ്പക്കൂടുതൽ കാരണം ശരീര താപനില കൃത്യമായി അളക്കാൻ സാധിച്ചില്ല. പിന്നീട് വർഷങ്ങൾക്കുശേഷം തോമസ്​ ക്ലിഫോർഡ് ഓൾബട്ട് എന്ന ഡോക്ടർ 15 സെൻറീമീറ്ററോളം വലുപ്പമുള്ള ക്ലിനിക്കൽ തെർമോ മീറ്റർ കണ്ടെത്തി.

ഹൈേഡ്രാമീറ്റർ

ദ്രാവകങ്ങൾക്കെല്ലാം വ്യത്യസ്​ഥ സാന്ദ്രതയാണുള്ളത്. സാന്ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് ഹൈേഡ്രാമീറ്റർ. ആർക്കിമിഡീസ്​ തത്വമനുസരിച്ച് പ്രവർത്തിക്കുന്ന ഹൈേഡ്രാമീറ്റർ സാന്ദ്രത അളക്കേണ്ട ദ്രാവകത്തിൽ മുക്കിവെക്കുകയും ദ്രാവകത്തിെൻറ സാന്ദ്രതക്കനുസരിച്ച് ഹൈേഡ്രാമീറ്റർ താഴുകയുംചെയ്യും.

ഓഡിയോമീറ്റർ

കേൾവിക്കുറവ് പരിശോധിക്കാനും ശബ്ദമലിനീകരണ തോത് പരിശോധിക്കാനും ഉപയോഗിക്കുന്നവയാണ് ഓഡിയോ മീറ്റർ. ഇ.എൻ.ടി ക്ലിനിക്കുകൾ, ഓഡിയോളജി സെൻററുകൾ, റിസർച്ച് സെൻററുകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ഈ ഉപകരണം ഹാർഡ്വെയർ, സോഫ്റ്റ്വെയർ അടിസ്​ഥാനത്തിലാണ് പ്രവർത്തിക്കുന്നത്.

ചെരിവ് അളക്കാം

നീളം, വീതി എന്നിവപോലെ പ്രതലത്തിെൻറ ചെരിവ് അളക്കാനുപയോഗിക്കുന്ന നിരവധി ഉപകരണങ്ങളുണ്ട്. ആംഗിൾ ഫൈൻഡർ റൂളർ, മാഗ്നറ്റിക് ആംഗിൾ ഫൈൻഡർ എന്നിവ ഇതിൽപ്പെടും. എന്നാൽ ഒരു പ്രതലത്തിെൻറ കൃത്യമായ ചെരിവ് അളക്കാൻ ഇൻക്ലിനോമീറ്റർ അഥവാ ക്ലിനോമീറ്റർ ഉപയോഗപ്പെടുത്താം. സ്ലോപ്പ് ഗേജ്, ലെവൽ ഗേജ്, ലെവൽ മീറ്റർ, സ്ലോപ്പ് അലർട്ട്, ടിൽറ്റ് മീറ്റർ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഇലക്േട്രാണിക്സ്​ ഗെയിം ഉപകരണങ്ങൾ, സർവേയിങ് ഉപകരണങ്ങൾ എന്നിവയിൽ ഇവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നു.

ബാത്തോമീറ്റർ

ബാത്തോമീറ്റർ അഥവാ ബാത്തീ മീറ്റർ ജലത്തിെൻറ ആഴമളക്കാൻ ഉപയോഗിക്കുന്നു. ആദ്യകാലത്ത് സമുദ്ര പഠന രംഗത്ത് ഈ ഉപകരണം ഉപയോഗപ്പെടുത്തിയിരുന്നു.

ഇ.സി.ജി (ഇലക്േട്രാ കാർഡിയൊ ഗ്രാം)

ഹൃദയത്തിെൻറ പ്രവർത്തനവുമായി ബന്ധപ്പെട്ട വിദ്യുത് സിഗ്നലുകൾ അളന്ന് രേഖപ്പെടുത്താനുപയോഗിക്കുന്ന ഉപകരണമാണ് ഇ.സി.ജി. ഹൃദയ സംബന്ധമായ സാരവും നിസ്സാരവുമായ വ്യതിയാനങ്ങളെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകാൻ ഇവയ്ക്കാകും. ഇലക്േട്രാ കാർഡിയോ ഗ്രാഫിലാണ് ഈ ഉപകരണം വ്യതിയാനം രേഖപ്പെടുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sciencemedicalinstrumentsmeasurement
News Summary - instruments to check various measurement
Next Story