Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightVelichamchevron_rightGK Cornerchevron_rightജനുവരി കണ്ടതും​...

ജനുവരി കണ്ടതും​ കേട്ടതും അറിയേണ്ടതും

text_fields
bookmark_border
desmond tutu
cancel
camera_alt

ഡെസ്മണ്ട്​ ടുട്ടു

കേരളീയം

  • സാറാ ജോസഫിന്​ ഓടക്കുഴൽ അവാർഡ്​. ബുധിനി എന്ന നോവലിനാണ്​ അവാർഡ്​
  • സിനിമ സംവിധായകൻ കെ.എസ്​. സേതുമാധവൻ അന്തരിച്ചു
  • കവി മാധവൻ അയ്യപ്പത്ത്​ അന്തരിച്ചു
സാറാ ജോസഫ്
  • സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു
  • സിനിമ നടൻ ജി.കെ. പിള്ള അന്തരിച്ചു
  • സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകൻ രഞ്ജിത്തിനെ നിയമിച്ചു.
  • സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു
  • പരിസ്ഥിതി പ്രവർത്തകനും കാലിക്കറ്റ് സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറുമായ പ്രഫ. എം​.കെ. പ്രസാദ് അന്തരിച്ചു

ദേശീയം

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ജോർജ്​ ഓണക്കൂറിന്​. 'ഹൃദയരാഗങ്ങൾ' എന്ന ആത്മകഥയാണ്​ പുരസ്കാരത്തിന്​ അർഹനാക്കിയത്​. അവർ മൂവരും ഒരു മഴവില്ലും എന്ന നോവലിന്​ രഘുനാഥ്​ പലേരി കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരത്തിന്​ അർഹനായി. ജക്കരന്ത എന്ന നോവലിന്​ മോബിൻ മോഹനാണ്​ യുവ പുരസ്കാരം. ചന്ദ്രശേഖര കമ്പാറിന്‍റെ കന്നട നോവലായ ശിഖസൂര്യ പരിഭാഷപ്പെടുത്തയ സുധാകരൻ രാമന്തളിക്കാണ്​ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
  • നിതി ആയോഗിന്‍റെ ദേശീയാരോഗ്യ സൂചികയിൽ കേരളം ഒന്നാമത്​. ഉത്തർപ്രദേശാണ്​ ഏറ്റവും പിന്നിൽ

പണ്ഡിറ്റ് ബിർജു മഹാരാജ്

  • കഥക് നൃത്തേതിഹാസം പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു
  • മലയാളിയായ എസ്. സോമനാഥ് ഐ.എസ്.ആർ.ഒ ചെയർമാൻ. മുതിർന്ന റോക്കറ്റ് ശാസ്ത്രജ്ഞനായ അദ്ദേഹം തിരുവനന്തപുരം വിക്രം സാരാഭായി സ്​പേസ് സെന്റർ ഡയറക്ടറായിരുന്നു

എസ്. സോമനാഥ്

  • പുതിയ സംവിധാനങ്ങൾ ഉൾപ്പെ​ടുത്തി നവീകരിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
  • അഞ്ചുപതിറ്റാണ്ടായി ഡൽഹി ഇന്ത്യ ഗേറ്റിൽ ധീരസൈനികരുടെ നിത്യസ്മരണയായി ഉണ്ടായിരുന്ന കെടാജ്വാല അണച്ചു. 400 മീറ്റർ അകലെ രണ്ടുവർഷം മുമ്പ് തുറന്ന ദേശീയ യുദ്ധസ്മാരകത്തിലെ നിത്യജ്വാലയുമായി 'അമർ ജവാൻ ജ്യോതി' സംയോജിപ്പിച്ചു

അന്താരാഷ്​ട്രീയം

  • ദക്ഷിണാഫ്രിക്കയെ അവകാശ സമത്വത്തിലേക്കും ജനാധിപത്യത്തിലേക്കും വഴി നടത്തിയതിന്​ ലോകം നൊബേൽ സമ്മാനം നൽകി ആദരിച്ച ആർച്ച്​ ബിഷപ്​ ഡെസ്മണ്ട്​ ടുട്ടു അന്തരിച്ചു
  • നാസയുടെ ജെയിംസ്​ വെബ്​ സ്​പേസ്​ ടെലിസ്​കോപ്​ വിക്ഷേപിച്ചു. ഫ്രഞ്ച്​ ഗയാനയിലെ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ്​ ഏറ്റവും വലുതും കരുത്ത്​ കൂടിയതുമായ ടെലിസ്​കോപ്​ വിക്ഷേപിച്ചത്​
  • അഭിനവ ഡാർവിൻ എന്നു വിളിക്കുന്ന പ്രമുഖ ജീവശാസ്ത്രജ്ഞൻ എഡ്വാർഡ്​ ഒ. വിൽസൺ വിടവാങ്ങി
  • പൂർണമായും സേവനങ്ങൾ അവസാനിപ്പിച്ച്​ ബ്ലാക്ക്​ബെറി ഫോണുകൾ

ഡേവിഡ്​ ബെന്നറ്റ്​

  • ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ പിടിപ്പിച്ച്​ വൈദ്യശാസ്ത്രരംഗം നിർണായക നേട്ടം കൈവരിച്ചു. യു.എസിലെ മേരിലൻഡ്​ മെഡിക്കൽ സ്കൂൾ ഡോക്ടർമാരാണ്​ വൈദ്യശാസ്ത്രരംഗത്ത്​ ചരിത്രംകുറിച്ച നേട്ടത്തിനു പിന്നിൽ. ​ ഡേവിഡ്​ ബെന്നറ്റ്​ എന്ന 57കാരനാണ്​ ശസ്ത്രക്രിയക്ക്​ വിധേയനായത്​.
  • ഹോളിവുഡ്​ സംവിധായകൻ പീറ്റർ ബൊഗ്​ഡോനൊവിച്​​ അന്തരിച്ചു.
  • ഓസ്കർ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വർഗക്കാരനും നടനുമായ സിഡ്​നി പോയിറ്റിയർ അന്തരിച്ചു.
  • പാകിസ്​താൻ ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയിൽ വനിത ജഡ്ജി. ലാഹോർ ഹൈകോടതി ജഡ്ജിയായ ആയിശ മാലിക്കിനെയാണ്​ നിയമിച്ചത്​.
  • ഇറാനിൽ സർക്കാർ വിരുദ്ധ പ്രചാരണത്തിന്‍റെ പേരിൽ ജയിലിലടക്കപ്പെട്ട കവിയും ചലച്ചിത്രകാരനുമായ ബക്താഷ്​ അബ്​ദിൻ കോവിഡ്​ ബാധിച്ച്​ മരിച്ചു.
  • യൂറോപ്യൻ പാർലമെന്‍റ്​ പ്രസിഡന്‍റും ഇറ്റാലിയൻ രാഷ്ട്രീയക്കാരനും മാധ്യമപ്രവർത്തകനുമായിരുന്ന ഡേവിഡ്​ സസ്സോലി അന്തരിച്ചു.
  • കവയിത്രിയും ആക്ടിവിസ്റ്റുമായിരുന്ന മായ ആംഗലേയുവിന്‍റെ ചിത്രം ആലേഖനം ചെയ്ത നാണയം യു.എസ്​ പുറത്തിറക്കി.
  • വിയറ്റ്നാമീസ് ബുദ്ധസന്യാസിയും പ്രമുഖ സെൻ ഗുരുവുമായ തിക് നാറ്റ് ഹാൻ അന്തരിച്ചു
  • ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സറ്റേർനിനോ ദേല ഫ്യൂലഗാർസ്യ അന്തരിച്ചു. 113 വയസ്സ്​ തികയുന്നതിന് ഒരു മാസം മുമ്പാണ് അന്ത്യം

കായികം

  • ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള ഫിഫയുടെ ദ ബെസ്റ്റ് പുരസ്കാരം ബയേൺ മ്യൂണിക്കിന്റെ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിക്ക്. ലയണൽ മെസ്സിയെയും മുഹമ്മദ് സലാഹിനെയും പിന്തള്ളിയാണ് നേട്ടം. ബാഴ്സലോണയുടെ സ്പാനിഷ് താരം അലക്സ്യ പ്യൂട്ടല്ലാസാണ് മികച്ച വനിത താരം

റോബർട്ട് ലെവൻഡോവ്സ്കി

  • ഹർഭജൻ സിങ്​ സജീവ ക്രിക്കറ്റിൽനിന്ന്​ വിരമിച്ചു
  • അണ്ടർ 19 ഏഷ്യ കപ്പ്​ ക്രിക്കറ്റ്​ ടൂർണമെന്‍റിൽ ഇന്ത്യക്ക്​ കിരീടം. ശ്രീലങ്കയെ ഒമ്പതുവിക്കറ്റിനാണ്​​ തകർത്തത്​
  • ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരങ്ങളിലൊരാളും പ്രമുഖ പരിശീലകനുമായിരുന്ന സുഭാഷ് ഭൗമിക് അന്തരിച്ചു
  • ഇന്ത്യയുടെ സ്മൃതി മന്ദാന അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ (ഐ.സി.സി) 2021ലെ മികച്ച താരമായി ​തെരഞ്ഞെടുക്കപ്പെട്ടു. 2021ലെ ഐ.സി.സി പുരുഷ താരത്തിനുള്ള സർഗാർ ഫീൽഡ് സോബേഴ്സ് ട്രോഫി പാക് ബൗളർ ഷഹീൻ അഫ്രീദിക്ക്.

പത്മ പുരസ്കാരങ്ങൾ 2022

  • അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിൻ റാവത്ത്​, കല്യാൺ സിങ്​, സാഹിത്യകാരൻ രാധേശ്യാം ഖേംകെ എന്നിവർക്ക്​ മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ
  • മഹാരാഷ്ട്രയിൽനിന്നുള്ള പ്രഭാ അത്രേ (കലാരംഗം) -പത്മവിഭൂഷൺ
  • ഗുലാം നബി ആസാദ്, ബുദ്ധദേവ് ഭട്ടാചാര്യ ഉൾപ്പെടെ 17 പേർക്ക് പത്മഭൂഷൺ
  • കേരളത്തിൽനിന്ന് നാലു പേർക്ക്​ പത്മശ്രീ: ശങ്കരനാരായണ മേനോന്‍ ചുണ്ടയില്‍ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണ മേഖല), പി. നാരായണ കുറുപ്പ് (സാഹിത്യം), കെ.വി. റാബിയ (സാമൂഹിക പ്രവർത്തനം).
  • നീരജ് ചോപ്ര, ബോളിവുഡ് ഗായകൻ സോനു നിഗം, വന്ദന കതാരിയ, അവനി ലഖാര, സുമിത് ആന്റിൽ, പ്രമോദ് ഭഗത്, ബ്രഹ്മാനന്ദ് സംഗ്വാൽകർ തുടങ്ങി 107 പേർക്ക്​ പത്മശ്രീ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:general knowledge
News Summary - General Knowledge January
Next Story