Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightVelichamchevron_rightGeneral Storieschevron_rightഎവിടെനിന്നാണ്​...

എവിടെനിന്നാണ്​ 'ഇബ്​ലീസ്​' വന്നത്​?

text_fields
bookmark_border
എവിടെനിന്നാണ്​ ഇബ്​ലീസ്​ വന്നത്​?
cancel

ചിലർ മുന്നറിയിപ്പ്​ തരാറില്ലേ ''ഇയാ​െളാരു ഇബ്​ലീസാണ്​ അടുക്കല്ലേ''. ''ഇബ്​ലീസിെൻറ ബാധകയറിയ വ്യക്തിയാണവൻ വേണ്ടാത്തതേ ചെയ്യു''​. ഇബ്​ലീസ്​ എന്നത്​ വിശുദ്ധ ഖുർആനിൽനിന്നും വന്ന്​ മലയാളത്തിലും പ്രചാരമേറിയ അറബിവാക്കാണ്​. തിന്മയുടെ പ്രതിരൂപം, ദൈവത്തിനെതിരെ പ്രവർത്തിക്കുന്നവൻ, വെറുക്കപ്പെട്ടവൻ എന്നൊക്കെയുള്ള അർഥത്തിലാണീ പ്രയോഗം. ഇബ്​ലീസി​െൻറ കഥകേൾക്കൂ.

ഇസ്​ലാം മതപ്രകാരം മനുഷ്യ​​വർഗത്തി​െൻറ ആദ്യ പിതാവായി കണക്കാക്കുന്നത്​ ആദം നബിയെയാണ്.​ ഖുർആൻ പറയുന്നു- അല്ലാഹു ഭൂമിയും ആകാശവും പടച്ചു. അനന്തരം പ്രകാശത്തിൽനിന്ന്​ ജിന്നുകളെയും സൃഷ്​ടിച്ചു. പിന്നെ ഭൂമിയിലെ മണ്ണിൽനിന്ന്​ ആദം നബിയെ സൃഷ്​ടിച്ചു. ആദം നബിയെ സ്രാഷ്​ടാംഗം പ്രണമിക്കാൻ ജിന്നുകളോടും മലക്കുകളോടും ആ സമയം അല്ലാഹു കൽപിച്ചു. ഇബ്​ലീസ്​ എന്ന ജിന്നൊഴികെ ബാക്കിയുള്ളവരെല്ലാം അത്​ അനുസരിച്ചു. ആദം നബിയോടുള്ള അസൂയയും അഹങ്കാരവും കാരണമാണ്​ ഇബ്​ലീസ്​ അത്​ ചെയ്യാതിരുന്നത്. ''നീ എന്തുകൊണ്ടാണ്​ എ​െൻറ മനുഷ്യസൃഷ്​ടിയെ വണങ്ങാത്തത്​'' എന്ന അല്ലാഹു​വി​െൻറ ചോദ്യത്തിന്​ ഇബ്​ലീസ്​ ഇങ്ങനെ മറുപടിനൽകി- ''അല്ലാഹു എന്നെ സൃഷ്​ടിച്ചത്​ അഗ്​നി കൊണ്ടാണ്.​ ആദമിനെ വെറ​ും മണ്ണുകൊണ്ടും. അതിനാൽ ഞാൻ ആദമിനെക്കാൾ മീതെയാണ്. വണങ്ങേണ്ടതില്ല''. മത്സരത്തി​െൻറയും അഹംഭാവത്തി​െൻറയും കഥ അവിടെയാരംഭിക്കുന്നു. ശേഷം അല്ലാഹുവും ഇബ്​ലീസും തമ്മിൽ വാഗ്വാദം തന്നെയുണ്ടായി. അവസാനം അല്ലാഹു ശപിച്ചു- ''ഇബ്​ലീസ്​ ഇനിമുതൽ വെറുക്കപ്പെട്ടവൻ, ഇവിടെനിന്ന്​ പോവുക. സവിശേഷ സൃഷ്​ടിയായ ജിന്നുകളുടെ കൂട്ടത്തിലിനി നിനക്ക്​ സ്​ഥാനമില്ല.'' ഇങ്ങനെ അല്ലാഹുവി​െൻറ സവിധത്തിൽനിന്ന്​ ആട്ടിപ്പുറത്താക്കപ്പെട്ടു ഭ്രഷ്​ടനായ ജിന്നാണ്​ ഇബ്​ലീസ്. പോരും മുമ്പ്​ ഇബ്​ലീസ്​ അല്ലാഹുവിനോട്​ പറഞ്ഞു. ''നീ എന്നെ പുറത്താക്കിയതിനാൽ ഇനി ഞാൻ നി​െൻറ അടിമകളെ മുന്നിലൂടെയും പിന്നിലൂടെയും വലത്തുനിന്നും ഇടത്തുനിന്നും വഴിപിഴപ്പിക്കാൻ തക്കം പാർത്തിരിക്കും'' സ്രഷ്​​ടാവ്​ വിഭാവനം ചെയ്​ത ശാന്തിയുടെയും സമാധാനത്തി​െൻറയും മനോഹര ലോകം അങ്ങനെ ആദ്യം മുതലെ ഇട​പെട്ട്​ അല​േങ്കാലമാക്കാൻ ഇബ്​ലീസ് ശ്രമിക്കുന്നു. ഇബ്​ലീസ്​ ഏതുലോകത്തുമുണ്ട്​.

പ്രപഞ്ചത്തിൽ മനുഷ്യനെ കൂടാതെ ദൈവത്തി​െൻറ അനേകം സൃഷ്​ടികളുണ്ട്​്​ ജിന്നുകളെയും മലക്കുകളേയും പോലുള്ളവയെ കാണാനോ അനുഭവിക്കാനോ ഉള്ള ഇന്ദ്രിയം മനുഷ്യനില്ല. എന്നാൽ, മറ്റുള്ളവർക്ക്​ കിട്ടാത്ത ഒന്ന്​ ദൈവം മനുഷ്യന്​ കനിഞ്ഞിട്ടുണ്ട്​. വിശേഷ ബുദ്ധി. അത്​ ഇൗ പ്രപഞ്ചം മുഴുവൻ തിരിച്ചു കിട്ടാനുള്ള അവ​െൻറ വിളക്കാണ്​. വിവേചിച്ചറിയാനും തീരുമാനമെടുക്കാനുമുള്ള ഇൗ കഴിവിലാണ്​ ഇബ്​ലീസ്​ പിടിമുറുക്കുക. നേരായ മാർഗത്തിൽ പോവു​േമ്പാഴും എ​ന്തോ ഒന്ന്​ നമ്മെ വഴിപിഴപ്പിക്കാനായും ദുർവിചാരങ്ങൾ ഉണർത്താനും പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ആ സത്വമാണ്​ ഇബ്​ലീസ്. അതിനെ ജയിക്കലാണ്​ മനുഷ്യത്വം. വെളിച്ചത്തിൽനിന്ന്​ അന്ധകാരത്തിലേക്കും കരുണയിൽനിന്ന്​ ഹിംസയിലേക്കും നയിക്കാൻ ഇൗ കറുത്ത ശക്തി ശ്രമിക്കും. അതിനടിമപ്പെടുന്നവന്​ നരകമാണ്​ പ്രതിഫലമെന്ന്​ ഖുർആൻ നിർവചിക്കുന്നു. ഇബ്​ലീസിനെ ജയിക്കുന്നവനോ മഹത്തായ സ്വർഗവും.

മുസ്​ലിം വിശ്വാസികളുടെ ഏതൊരു പ്രാർഥനയും തുടങ്ങുന്നത്​ ഇബ്​ലീസി​െൻറ തിന്മകളിൽനിന്ന്​ ഞങ്ങളെ രക്ഷിക്കണേ എന്ന അപേക്ഷയോടെയാണ്​. ഹജ്ജി​െൻറ അനുഷ്​ഠാനങ്ങളിൽ ഒന്നായ മിനായിലെ കല്ലെറിയൽ, ഇബ്​ലീസിനെ അഥവാ ചെകുത്താനെ സ്വന്തം മനസ്സിൽ കയറിക്കൂടാനനുവദിക്കാതെ ആട്ടിയോടിക്കാനുള്ള പ്രതീകാത്മക കർമമാണ്​. നമ്മളിലെല്ലാവർക്കും ഇബ്​ലീസി​െൻറ ബാധകയറാതെ നല്ല മനുഷ്യരായി വിളങ്ങാനാക​െട്ട. ഇബ്​ലീസ്​ എന്ന വാക്കി​െൻറ കഥയോടൊപ്പം ഇൗയൊരു ഇച്ഛാശക്തിയും ഇൗ കുറിപ്പിൽനിന്ന്​ സ്വാംശീകരിക്കുമല്ലോ.

Show Full Article
TAGS:word Iblis Foreign Origin 
Next Story