Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Malayalam SSLC Easy Model Question Paper
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightമധുരമീ മലയാളം...

മധുരമീ മലയാളം -എസ്.എസ്.എൽ.സി മലയാളം അടിസ്ഥാന പാഠാവലി മാതൃക ചോദ്യപേപ്പർ

text_fields
bookmark_border

മലയാളം അടിസ്ഥാന പാഠാവലി

സ്കോർ 40 സമയം 11/2 മണിക്കൂർ

നിർദേശങ്ങൾ

• 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഇത് ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കാം.

• ഓരോ ചോദ്യവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വായിച്ച് മനസ്സിലാക്കി ഉത്തരമെഴുതുക.

• ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

• ഒന്നു മുതൽ 24 വരെ ചോദ്യങ്ങൾക്ക് പരമാവധി ലഭിക്കുക സ്കോർ 40 ആയിരിക്കും.

പാർട്ട് I

A. 1 മുതൽ 6 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക (1 സ്കോർ വീതം)

1. ഘടക പദങ്ങളാക്കുക?

●അവൻ

●കേട്ടു

2. അർഥവ്യത്യാസം കണ്ടെത്തുക?

●എന്തു ഭംഗി!

●എന്തു ഭംഗി?

3. ''ഞാനെങ്ങന്യാ മോനേ വര്വാ?'' ഇൗ സംഭാഷണം നൽകുന്ന സൂചനയെന്ത്?

●ഞാൻ എങ്ങനെ വരാതിരിക്കും.

●ഞാൻ വരില്ല.

●എനിക്ക് എങ്ങനെ വരാൻ കഴിയും.

●ഞാൻ എങ്ങനെ വരും.

4. '​കൊച്ചുചക്കരച്ചി'ക്ക് യോജിക്കാത്ത വിശേഷണം കണ്ടെത്തുക.

●​കൊച്ചുചക്കരച്ചി കുലശ്രേഷ്ഠയാണ്.

●കൊച്ചുചക്കരച്ചി വീഴില്ല.

●കൊച്ചുചക്കരച്ചി നേരുള്ള മാവല്ല.

●കൊച്ചുചക്കരച്ചിയെ വിൽക്കാൻ അമ്മ ശ്രമിച്ചിട്ടുണ്ട്.

5. 'ഓണമുറ്റത്ത്' എന്ന കവിതയിൽ വൈലോപ്പിള്ളി ശ്രീധരമേനോൻ കവിയെ ഉപമിച്ചിരിക്കുന്നത് ഏതിനോട്?

●വീണപ്പെണ്ണ് ●പുള്ളവൻ ●പാട്ടുകാരൻ ●കർഷകൻ

6. ഒറ്റ വാക്യത്തിൽ എഴുതുക

സംഗതി വളരെ നിസ്സാരമായിരുന്നു. ഒരു കോഴിയെ എറിഞ്ഞുകൊന്നു

B. 7 മുതൽ 9 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക (1 സ്കോർ വീതം)

7. സത്യം കണ്ടുപിടിക്കാൻ പല അടവുകളും നോക്കേണ്ടിവരും; ഗുണിക്കൽ, ഹരിക്കൽ, അഭ്യൂഹം, ഭാവന തുടങ്ങി പലതും. ഈ വാക്യത്തോട് യോജിച്ചുനിൽക്കുന്ന പ്രസ്താവന ഏത്?

●പത്രവാർത്തകൾ എല്ലാം സത്യമാണ്.

●പത്രവാർത്തകൾ എല്ലാം കള്ളമാണ്

●പത്രവാർത്തകളിൽ പൂർണസത്യം വെളിപ്പെടുന്നില്ല

●പത്രവാർത്തകളിൽനിന്ന് സത്യം കണ്ടെത്തുക ബുദ്ധിമുട്ടാണ്.

8. ''എന്റെ കണക്കൊക്കെ തെറ്റീലോ മത്തായിമൂപ്പരേ, ഒക്കെ നിങ്ങള് എഴുതിവയ്ക്കണം'' ഈ സംഭാഷണഭാഗത്ത് തെളിയുന്നതെന്ത്?

●നിരാശ ●അബദ്ധം ●കോപം ●വാശി

9. ശ്രീനാരായണ ഗുരു പ്രാധാന്യം കല്പിച്ച മേഖല ഏത്?

●വ്യക്തിമഹത്വം ●മോക്ഷം

●പ്രായോഗിക വേദാന്തം ●മതപ്രചരണം

പാർട്ട് II

A. ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്തമെഴുതുക (2 സ്കോർ)

10. ''ഇപ്പോഴും എടേക്കൂടെ പോണ ചെലർ വിവരറിയാതെ ചോദിക്കും മൂപ്പരെങ്ങോട്ടു പോയീ​? ഞാൻ പറയും പോയീന്ന്, പോയില്ലാന്ന് എനിക്കല്ലേ അറിയൂ''.

പോയി, ​പോയില്ല എന്നീ പദങ്ങൾ നൽകുന്ന വ്യത്യസ്ത സൂചനകൾ പാഠസന്ദർഭം ആസ്പദമാക്കി വിലയിരുത്തുക?

B. 11 മുതൽ 12 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക (2 സ്കോർ)

11. ''സത്യം പറഞ്ഞാ ആ കുന്തം ഇബിടിരിക്കണതാ നെനക്കും നല്ലത്. മനസ്സമാധാനായിട്ട് വല്ല പണീം നടക്കും...''

ചെമ്പുമത്തായിയുടെ ഈ വാക്കുകൾ ചാക്കുണ്ണിയുടെ ജീവിതത്തെ എത്രത്തോ​ളം ന്യായീകരിക്കുന്നു. സ്വാഭിപ്രായം കുറിക്കുക​?

12. പത്രമില്ലാതെയുള്ള ഭരണത്തേക്കാൾ താൻ അഭിലക്ഷിക്കുക ഭരണമില്ലാതെ പത്രമുള്ള അവസ്ഥയെയാണ്.

ജഫഴ്സന്റെ ഇൗ വാക്കുകളിൽ തെളിയുന്ന പത്രത്തിന്റെ പ്രാധാന്യം വ്യക്തമാക്കുക? -

പാർട്ട് III

A. 13 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക ( 3 സ്കോർ വീതം)

13. ''നമ്മുടെ വേരുകളും അമ്മയായ ഭൂമിയിൽതന്നെ'' ഡി. വിനയചന്ദ്രന്റെ ഇൗ വാക്കുകൾ നൽകുന്ന സൂചന സമകാലിക പ്രസക്തിയോടെ വിലയിരുത്തുക?

14. ''അതോർത്ത് ഞ്ഞ് വെഷമിക്കേണ്ട. ഞാനിവിടെ ഒറ്റയ്ക്കാണെന്ന് എനിക്ക് തോന്നിയിട്ടില്ല''

'ഓരോ വിളിയും കാത്ത്' എന്ന കഥയിലെ 'അമ്മ' എന്ന കഥാപാത്രം താൻ ഒറ്റക്കല്ലായെന്ന് ചിന്തിക്കുന്നതിന് പിന്നിലെ ഏതെങ്കിലും രണ്ട് ന്യായം കണ്ടെത്തിയെഴുതുക​?

15. പീളയടിഞ്ഞ് നിറംപോയ കണ്ണുക-

ളെന്തേയടയ്ക്കാതെ വച്ചമ്മ നിർദയം​?

'നിർദയം' എന്ന പദം കവിതഭാഗത്തിന് നൽകുന്ന സവിശേഷ അർത്ഥം കണ്ടെത്തി വിശദമാക്കുക​?

16. ''കാറ്റും മഴയും വരുമ്പോ​ഴൊക്കെ അമ്മ പൂമുഖത്തു​ ചെന്നിരിക്കും''

കൊച്ചുചക്കരച്ചിയും അമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ എന്തെല്ലാം സൂചനകൾ ഈ വരികളിൽ തെളിയുന്നു. വ്യക്തമാക്കുക​​​?

B. ചുവടെ നൽകിയിരിക്കുന്ന ചോദ്യത്തിന് ഉത്ത​രമെഴുതുക

17. പിന്നെ, മിക്കവാറും ദ്രവിച്ച റബ്ബർ ചെരിപ്പിട്ട് ആണി ബാധിച്ച കാലുകൾ മണ്ണിലൂടെ ഇഴച്ചുകൊണ്ട് അയാൾ തിരിഞ്ഞുനോക്കാതെ നടന്നു.

'പണയം' എന്ന കഥ അവസാനിക്കുന്നതിങ്ങനെയാണ്. കഥാന്ത്യത്തിലെ സൂചനകളിൽനിന്ന് ലഭിക്കുന്ന ചാക്കുണ്ണിയുടെ ചിത്രം വ്യക്തമാക്കുക.

പാർട്ട് IV

A. 18 മുതൽ 20 വരെയുളള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തിന് ഉത്തരമെഴുതുക (4 സ്കോർ)

18. അപ്പന് ഒരുനേരമെങ്കിലും നിറച്ചു ചോറുകൊടുക്കണം. അതു മാത്രമാണ് അവന്റെ ആഗ്രഹം.

കോരന്റെ മനസ്സിൽ ഇപ്രകാരം ഒരു ആഗ്രഹം ഉദിച്ചതിന് പിന്നിലെ കാരണം കണ്ടെത്തിയെഴുതുക​?

19. 'മകനെ മൂടുമറക്കരുത്' കോഴിയും കിഴവിയും എന്ന കഥയിൽ മത്തായിയോട് അമ്മ ഇപ്രകാരം ഉപദേശിക്കുന്നതിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്തി വിവരിക്കുക?

20. മാതൃസ്നേഹത്തിന്റെ ഇഴയടുപ്പവും സ്നേഹാദരങ്ങളും മനസ്സിൽ സൂക്ഷിക്കുന്ന മക്കളുടെ രണ്ട് വ്യത്യസ്ത ചിത്രങ്ങളാണ്, 'ഓരോ വിളിയും കാത്ത്', 'അമ്മത്തൊട്ടിൽ' എന്നീ പാഠഭാഗങ്ങളിൽ തെളിയുന്നത്. പ്രസ്താവന വിലയിരുത്തി സ്വാഭിപ്രായം കുറിക്കുക?

B. 21 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക (4 സ്കോർ)

21. അമ്മയുടേതാമെഴുത്തുകളൊക്കെയും

അമ്മയായ് ത്തന്നെയിരിക്കട്ടെയെപ്പോഴും

മലയാള ഭാഷയുടെ സമകാലിക സ്ഥിതി ഈ വരികൾ എത്രത്തോളം ഉൾക്കൊള്ളുന്നു. വിശദമാക്കുക​?

22. ശ്രീനാരായണ ഗുരു ഹിന്ദുമതത്തെപ്പറ്റി ഒരക്ഷരവും പറയാതെ എല്ലാ മതനദികളും ചെന്നുചേരുന്ന മഹാസമുദ്രത്തെപ്പറ്റിയാണ് സംസാരിച്ചതെന്ന സംഗതി ഏറ്റവും അർഥവത്താകുന്നു

ഈ പ്രസ്താവന വിലയിരുത്തി മതത്തെക്കുറിച്ച് ശ്രീനാരായണഗുരു പുലർത്തിയ കാഴ്ചപ്പാട് വ്യക്തമാക്കുക?

പാർട്ട് V

23 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക (സ്കോർ 5)

23. ഗ്രാമജീവിതത്തിന്റെ നിത്യനിർമലമായ വെളിച്ചം തിരിച്ചറിയാനും നാട്ടുനന്മകളുടെ മങ്ങിത്തുടങ്ങിയ ദീപനാളങ്ങൾ തെളിച്ചുണർത്താനും 'കോഴിയും കിഴവിയും' എന്ന കഥ എത്രത്തോളം പര്യാപ്തമാണെന്ന് കണ്ടെത്തി ആസ്വാദനം തയാറാക്കുക?

24. മലനാട്ടു ജീവിത സംസ്കാരത്തിന്റെ മധുരോഭാരവും പാവനവുമായ സങ്കൽപ്പങ്ങളെ വരച്ചുകാട്ടുന്ന ഗീതമാണ് വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'ഓണമുറ്റത്ത്'. കവിതയിലെ ആശയവും സ്വന്തം കാഴ്ചപ്പാടും പരിഗണിച്ച് 'ഓണം -ഒരുക്കവും പ്രതീക്ഷയും' എന്ന വിഷയത്തിൽ എഡിറ്റോറിയൽ തയാറാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalayalamSSLC
News Summary - Malayalam SSLC Easy Model Question Paper
Next Story