Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
how many languages in the world
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightലോകത്ത് എത്ര...

ലോകത്ത് എത്ര ഭാഷകളുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?

text_fields
bookmark_border

ഭാഷ, വാക്കുകള്‍ക്കപ്പുറം ശ്വാസനിശ്വാസത്തിലും കിളിക്കൊഞ്ചലിലും മൂകഭാവങ്ങളിലും ഇലകളുടെ മര്‍മരങ്ങളിലും നേത്രചലനങ്ങളിലും അടയാളങ്ങളിലും എഴുത്തിലും പ്രതിഫലിക്കുന്ന സമ്പത്ത്. ജീവികള്‍ക്ക് ആശയ വിനിമയം നടത്താനുള്ള മാധ്യമമാണ് ഭാഷ. സംഭാഷണ ശബ്​ദങ്ങള്‍ വാക്കുകളായി സംയോജിപ്പിച്ച് ആശയവിനിമയത്തിനുള്ള ഏറ്റവും ശ്രേഷ്ഠമായ ഉപാധി. സ്പര്‍ശനത്തിലൂടെ, ശാരീരികാവയവങ്ങളിലൂടെ ശ്രവണേന്ദ്രിയത്തിലൂടെ ആശയവിനിമയം എന്നിങ്ങനെ ഭാഷയെ മൂന്നു വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു.

ലോക ഭാഷ

ലോകത്ത് എത്ര ഭാഷകളുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഇന്ന് ലോകത്ത് 7000ത്തിലധികം ഭാഷകള്‍ സംസാരിക്കുന്നു. എന്നിരുന്നാലും, ഇതില്‍ 23 ഭാഷകള്‍ മാത്രമാണ് ലോക ജനസംഖ്യയുടെ പകുതിയും സംസാരിക്കുന്നത്, എത്ര വിചിത്രം, അ​േല്ല? ഇവയില്‍ ഭൂരിഭാഗവും ഇല്ലാതായിക്കാണ്ടിരിക്കുന്ന ചെറിയ ഭാഷകളാണ്. 2004ല്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്, നിലവില്‍ സംസാരിക്കുന്ന ഭാഷകളില്‍ തൊണ്ണൂറുശതമാനവും 2050 ഓടെ ഇല്ലാതാക​ുമെന്ന് കരുതപ്പെടുന്നു.

ഇന്തോ-ആര്യന്‍ ഭാഷകള്‍, ആഫ്രിക്കന്‍ ഭാഷകള്‍, മധ്യേഷ്യന്‍ ഭാഷകള്‍, ദ്രാവിഡ ഭാഷകള്‍, കിഴക്കനേഷ്യന്‍ ഭാഷകള്‍, യൂറോപ്യന്‍ ഭാഷകള്‍ എന്നിങ്ങനെ ഭാഷകളെ പ്രധാനമായും ആറായി തരംതിരിച്ചിരിക്കുന്നു. ഭാഷാവൈവിധ്യം കൊണ്ട് സമ്പൂർണമായ ഈ ലോകത്തെ ഏറ്റവും പുരാതന ഭാഷയായി കണക്കാക്കപ്പെടുന്നത് സംസ്‌കൃതമാണ്. ലോകമെമ്പാടുമുള്ള എല്ലാ സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത് സാധൂകരിക്കുന്നു. എന്നാല്‍, ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നത്​ ചൈനീസ് ഭാഷയാണ്. മിക്ക രാജ്യങ്ങള്‍ക്കും സ്വന്തമായ ഔദ്യോഗിക ഭാഷയുണ്ട്. പ​േക്ഷ ആസ്‌ട്രേലിയ, മെക്‌സികോ, യുനൈറ്റഡ് സ്​റ്റേറ്റ്‌സ് ഓഫ് അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഔദ്യോഗിക ഭാഷയില്ല. ബൊളീവിയ ഔദ്യോഗികമായി 37 ഭാഷകള്‍ അംഗീകരിക്കുന്നുണ്ട്​. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഔദ്യോഗിക ഭാഷയുള്ള രാജ്യവും ഇതാണ്. തൊട്ടുപിറകെ 23 ഔദ്യോഗിക ഭാഷകളുമായി ഇന്ത്യയും.


നമ്മുടെ ഭാഷാ ശൃംഖല

അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, കശ്മീരി, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്‌കൃതം, സിന്ധി, തമിഴ്, തെലുങ്ക്, ഉർദു, ബോഡോ, ശാന്താലി, മൈഥിലി, ഡോഗ്രി എന്നിങ്ങനെ ഇംഗ്ലീഷിനു പുറമെ 22 ഔദ്യോഗിക ഭാഷകളും 122 പ്രധാന ഭാഷാവകഭേദങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന്​ ഭാഷകള്‍ ഇന്ത്യയില്‍ സംസാരിക്കുന്നു. എന്നിരുന്നാലും ദേവനാഗരി ലിപിയില്‍ എഴുതിയ ഹിന്ദി ആണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ.

അമ്മ മലയാളം

മലയാളം; തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ കിളിപ്പാട്ടില്‍ നിന്നും ഉതിര്‍ന്ന അമ്പത്തൊന്ന് മുത്തുകളാല്‍ കോര്‍ത്ത മാല. മലയാളം പ്രധാനമായും കേരളത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും അടക്കം 3.75 കോടി ജനങ്ങള്‍ സംസാരിക്കുന്നുണ്ട്. മലയാളം എന്ന പദം മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അർഥമുള്ള മല + ആളം (സമുദ്രം) എന്നീ ദ്രാവിഡവാക്കുകള്‍ ചേര്‍ന്ന് ഉണ്ടായതാണെന്ന് പറയപ്പെടുന്നു. സംസ്‌കൃതം, തമിഴ്, പ്രാകൃതം, പാലി, മറാത്തി, ഹിന്ദി, ഉർദു, ഇംഗ്ലീഷ്, സിറിയക്, ലാറ്റിന്‍, പോര്‍ച്ചുഗീസ്, പേര്‍ഷ്യന്‍, ഡച്ച്, ഫ്രഞ്ച് തുടങ്ങിയ മറ്റു ചില ഭാഷകളുടെ സ്വാധീനം മലയാളത്തിന്റെ പരിണാമത്തിലും പരിവര്‍ത്തനത്തിലും കാണാം. 500 വര്‍ഷത്തെ പൈതൃകത്തെയും പാരമ്പര്യത്തെയും മുന്‍നിര്‍ത്തി ശ്രേഷ്ഠഭാഷ പദവി നല്‍കി ആദരിച്ച ഇന്ത്യയിലെ അഞ്ചാമത്തെ ഭാഷയാണ് മലയാളം. പാലിന്‍ഡ്രോം ആയ ഒരേയൊരു ഭാഷയും മലയാളമാണ്, അതായത് ഇംഗ്ലീഷില്‍ എഴുതിയാല്‍ ഇരുവശത്ത് നിന്നും വായിച്ചെടുക്കാന്‍ സാധിക്കും.

ഹിന്ദി വർത്തമാനം

ലോക സംസ്‌കാരങ്ങളുടെ ചരിത്രപരമായ വികാസത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്ന ഭാഷയാണ് ഹിന്ദി. ദേവനാഗരി ലിപിയിലാണ് ഹിന്ദിയെ എഴുതുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രധാന ഭാഷയായ ഹിന്ദിയില്‍ 11 സ്വരാക്ഷരങ്ങളും 33 വ്യഞ്ജനാക്ഷരങ്ങളും അടങ്ങുന്നു. പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഹിന്ദി വ്യത്യസ്ത പേരുകളില്‍ അറിയപ്പെട്ടിരുന്നു. മന്ദാരിന്‍, സ്പാനിഷ്, ഇംഗ്ലീഷ് എന്നിവക്കു​ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന നാലാമത്തെ ഭാഷയാണ് ഹിന്ദി. മുന്‍ യു.എസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് യു.എസില്‍ ഹിന്ദി പഠിപ്പിക്കുന്നതിന് 114 മില്യണ്‍ ഡോളര്‍ ബജറ്റിൽ വകയിരുത്തിയിരുന്നു.

തമിഴ് പൈങ്കിളി

ഏതാണ്ട് 2000 വര്‍ഷത്തെ സാഹിത്യ പാരമ്പര്യമുള്ള അപൂർവ പൗരാണിക ഭാഷയാണ്​ തമിഴ്​. തമിഴ് മറ്റ് ഇന്ത്യന്‍ ഭാഷകളില്‍നിന്ന്​ വ്യത്യസ്തമായി സംസ്‌കൃതത്തിന്റെ സ്വാധീനത്തില്‍നിന്ന്​ മുക്തമാണ്. ദ്രാവിഡ ഭാഷകളില്‍ ഏറ്റവും പ്രാചീനമായ സാഹിത്യമുള്ളതും തമിഴിലാണ്. തമിഴ്നാട്, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലാണ് ഈ ഭാഷ പ്രധാനമായും സംസാരിക്കുന്നത്. തമിഴ് സ്രോതസ്സുകള്‍ അനുസരിച്ച് അഗസ്ത്യ മുനിയെ തമിഴ് ഭാഷയുടെ പിതാവായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ആദ്യ തമിഴ് വ്യാകരണ സമാഹാരിയെ 'അഗട്ടിയം' എന്നാണ്​ വിളിക്കുന്നത്​.


ഇംഗ്ലീഷ് എങ്ങനെ ആഗോള ഭാഷയായി?

ലോകത്തിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ആളുകൾ ഉപയോഗിക്കുന്ന ഭാഷയാണ് ഇംഗ്ലീഷ്. അതുകൊണ്ടുതന്നെ ഇതിനെ ആഗോള ഭാഷയായി കണക്കാക്കുന്നു. ഫ്രഞ്ച്, ലാറ്റിന്‍, ജര്‍മൻ, മറ്റ് യൂറോപ്യന്‍ ഭാഷകള്‍ എന്നിവയില്‍നിന്നാണ് ഇംഗ്ലീഷ് ഭാഷയുടെ ഉത്ഭവം. 18ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്രിട്ടീഷ് സാമ്രാജ്യങ്ങളിലൂടെയാണ്​ ഇംഗ്ലീഷ് കൂടുതലായിവ്യാപിച്ചത്​. വാണിജ്യം, ശാസ്ത്രം, സാങ്കേതികവിദ്യ, നയതന്ത്രം, കല, വിദ്യാഭ്യാസം എന്നിവയിലെല്ലാം ലോകമാകെ ഉപയോഗിക്കുന്നു എന്നുള്ളതുകൊണ്ട​ുതന്നെയാണ്​ ഇംഗ്ലീഷ്​ ആഗോള ഭാഷയാകുന്നത്​. ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, അറബിക്, ചൈനീസ് എന്നിങ്ങനെ ആറ്​ അന്താരാഷ്​ട്ര ഭാഷകളുണ്ട്.

പോളിഗ്ലോട്ട്

നിങ്ങള്‍ക്ക് രണ്ട് ഭാഷകള്‍ സംസാരിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങളെ ദ്വിഭാഷിയെന്നും മൂന്നു ഭാഷകള്‍ സംസാരിക്കാന്‍ കഴിയുമെങ്കില്‍ ത്രിഭാഷിയെന്നും മൂന്നില്‍ കൂടുതല്‍ സംസാരിക്കുകയാണെങ്കില്‍ പോളിഗ്ലോട്ട് എന്നും പറയും. 59 ഭാഷകള്‍ സംസാരിക്കുമെന്ന് അവകാശപ്പെടുന്ന സിയാദ് ഫസാഹ്​ ആണ്​ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പോളിഗ്ലോട്ട്​ എന്ന്​ രേഖകൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Englishlanguage
News Summary - how many languages in the world
Next Story