Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫ്രീഡം അറ്റ്​ മിഡ്​നൈറ്റ്​
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightഫ്രീഡം അറ്റ്​...

ഫ്രീഡം അറ്റ്​ മിഡ്​നൈറ്റ്​

text_fields
bookmark_border

ആഗസ്​റ്റ്​ 15 -വിദേശാധിപത്യത്തി​െൻറ ചങ്ങലകൾ പൊട്ടി​െച്ചറിഞ്ഞ്​ നമ്മൾ സ്വാതന്ത്ര്യത്തി​െൻറ മധുരം അറിഞ്ഞ ദിനം. ബ്രിട്ടീഷുകാരുടെ ചൂഷണത്തിനും അടിമത്തത്തിനും എതിരെ പോരാടി നമ്മൾ നേടിയ വിജയത്തി​െൻറ ഒാർമകൾ പുതുക്കാൻ ഒരു സ്വാതന്ത്ര്യ ദിനം കൂടി...

കച്ചവടത്തിനായി ഇന്ത്യൻ മണ്ണിലെത്തിയ വിദേശികൾ ഇവിടം അടക്കിഭരിച്ചു. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രം ആവിഷ്​കരിച്ച്​ നേട്ടങ്ങൾ കൊയ്​തു​. ഇതിനെതിരെ സ്വാതന്ത്ര്യത്തിനായി ഇന്ത്യൻ ജനത നടത്തിയ പോരാട്ടങ്ങൾ...

1817ലെ പൈക പ്രക്ഷോഭം

1817ല്‍ ഒഡിഷയില്‍ നടന്ന പൈക ബിദ്രോഹ എന്ന പ്രക്ഷോഭമാണ്​ ബ്രിട്ടീഷ്​ ഭരണത്തിനെതിരെയുള്ള ഇന്ത്യൻ ജനതയുടെ ആദ്യ സംഘടിത പോരാട്ടം. ഇതിനെ ഒന്നാം സ്വാതന്ത്ര്യസമരമായി​ കേന്ദ്രസര്‍ക്കാർ ഇൗയിടെ അംഗീകരിച്ചു.

1857

1857ൽ ബ്രിട്ടീഷ് ഈസ്​റ്റ്​ ഇന്ത്യ കമ്പനി ഭരണത്തിനെതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്ന്​ ബ്രിട്ടീഷുകാർ വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മധ്യേന്ത്യയിൽ പരക്കുകയും ചെയ്ത ഒരു സായുധസമരമാണിത്​. 1857 മേയ് 10ന് മീറത്തിൽ തുടങ്ങി, വടക്കൻ ഗംഗാസമതലത്തിലും മധ്യേന്ത്യയിലും പെട്ടെന്ന് വ്യാപിച്ച കലാപം 1858 ജൂൺ 20ന് ഗ്വാളി​േയാർ ബ്രിട്ടീഷ് കമ്പനിപ്പട കീഴ്പ്പെടുത്തിയതോടെ അവസാനിച്ചു.

ബംഗാൾ വിഭജനം^1905

1905ൽ അന്നത്തെ വൈസ്രോയിയും ഗവർണർ ജനറലുമായിരുന്ന കഴ്സൺ പ്രഭു (1899-1905) ബംഗാൾ സംസ്ഥാനത്തി​െൻറ വിഭജനത്തിന്​ ഉത്തരവിട്ടു. ബ്രിട്ടീഷ് സർക്കാറിെൻറ വിഭജിച്ചു ഭരിക്കുക എന്ന നയത്തി​െൻറ പ്രതിഫലനമായിരുന്നു ഇത്​.

ജാലിയൻ‌വാലാബാഗ് കൂട്ടക്കൊല

റൗലറ്റ്​ ആക്​ടിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ 1919 ഏപ്രിൽ 13ന്​ പഞ്ചാബിലെ അമൃത്​സറിൽ നടന്ന ജാലിയൻ‌വാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചു. ബ്രിട്ടീഷ് സൈനിക കമാൻഡറായ ബ്രിഗേഡിയർ-ജനറൽ റെജിനാൾഡ് ഡയർ ഈ മൈതാനത്തി​െൻറ പ്രധാന കവാടം തടഞ്ഞുവെച്ച്​ 5,000ത്തോളം വരുന്ന ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കാൻ ആജ്ഞാപിച്ചു. ആയിരത്തിലധികം പേർ മരിച്ചു.

മലബാർ സ്വാതന്ത്ര്യ സമരം

ബ്രിട്ടീഷ്​ അധിനിവേശത്തിനെതിരെ രാജ്യത്തുണ്ടായ ഏറ്റവും വലിയ സിവിലിയൻ ചെറുത്തുനിൽപ്പായിരുന്നു 1921ലെ മലബാർ സമരം. മലബാറിലെ ഏറനാട്, വള്ളുവനാട്​, പൊന്നാനി, കോഴിക്കോട്​ താലൂക്കുകൾ കേ​ന്ദ്രീകരിച്ച്​ നടന്ന ​െഎതിഹാസിക സായുധ സമരങ്ങളായിരുന്നു അവ. ഒരു ഘട്ടത്തിൽ വെള്ളപ്പട്ടാളത്തിന്​ കനത്ത പ്രഹരമേൽപ്പിച്ച സമരത്തെ ഒടുവിൽ ചോരയിൽ മുക്കി അടിച്ചമർത്തുകയായിരുന്നു. പതിനായിരങ്ങൾ വീരമൃത്യു വരിക്കുകയും അതിലേറെ പേർ നാടുകടത്തപ്പെടുകയും ചെയ്​തു.

ചൗരി ചൗര സംഭവം

1922 ഫെബ്രുവരി അഞ്ചിന് ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലെ ചൗരി ചൗര ഗ്രാമത്തിൽ നടന്ന കോൺഗ്രസ്​ ജാഥക്കുനേരെ പൊലീസ്​ വെടിവെച്ചു. ക്ഷുഭിതരായ ജനക്കൂട്ടം പൊലീസ്​ സ്​റ്റേഷൻ ആക്രമിച്ച് 22 പൊലീസുകാരെ അഗ്​നിക്കിരയാക്കി. ഇതാണ് ചൗരി ചൗര സംഭവം.

ഖിലാഫത്ത് പ്രസ്ഥാനം

തങ്ങളുടെ ആഗോള നേതൃത്വമായ തുർക്കിയിലെ ഉസ്മാനിയ ഭരണകൂടത്തെ ഒന്നാംലോക യുദ്ധാനന്തരം ബ്രിട്ടീഷുകാർ അട്ടിമറിച്ചതിനോടുള്ള രോഷം എന്ന നിലക്കാണ് ഇന്ത്യയിലെ മുസ്​ലിം സമൂഹം ഖിലാഫത്ത് പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നത്. മഹാത്മ ഗാന്ധിയുടെ പരിപൂർണ ആശീർവാദത്തോടെ നടന്ന ഈ ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റത്തിന് മൗലാന മുഹമ്മദലി, മൗലാന ഷൗക്കത്തലി എന്നീ അലി സഹോദരന്മാരും മറ്റുമായിരുന്നു നേതൃത്വം നൽകിയിരുന്നത്. 1920 ആഗസ്​റ്റ്​ 18ന് കോഴിക്കോട് കടപ്പുറത്തു നടന്ന ഖിലാഫത്ത്​ സമ്മേളനത്തിൽ ഗാന്ധിജിയും മൗലാന ഷൗക്കത്തലിയും പങ്കെടുത്തു.

ഗാന്ധിയും നിസ്സഹകരണ പ്രസ്ഥാനവും

നിസ്സഹകരണ പ്രസ്ഥാനങ്ങളായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആദ്യ ആയുധങ്ങൾ. 1920 സെപ്റ്റംബറിൽ കൊൽക്കത്തയിൽ ചേർന്ന സമ്മേളനത്തിൽ നിസ്സഹകരണ പ്രസ്​ഥാനം ആരംഭിക്കാനുള്ള പ്രമേയം അവതരിപ്പിച്ചു. വിദേശവസ്​തുക്കൾ തിരസ്​കരിക്കുക, ഗവൺമെൻറ് ഉദ്യോഗങ്ങൾ രാജിവെക്കുക, ബ്രിട്ടീഷ് സർക്കാർ നൽകിയ സ്ഥാനമാനങ്ങൾ ഉപേക്ഷിക്കുക, കോടതികൾ ബഹിഷ്കരിക്കുക എന്നിവയായിരുന്നു സമര നടപടികൾ.

പൂർണ സ്വരാജ്

1929ലെ ലാഹോർ സമ്മേളനം നെഹ്റുവിനെ കോൺഗ്രസ്​ പ്രസിഡൻറായി തെരഞ്ഞെടുത്തു. ജവഹർലാൽ നെഹ്​റുവി​െൻറ അധ്യക്ഷതയിൽ ചേർന്ന ചരിത്രപ്രധാനമായ ലാഹോർ സമ്മേളനത്തിൽ (1929) ഇന്ത്യൻ നാഷനൽ കോൺഗ്രസ് ബ്രിട്ടീഷുകാരിൽനിന്ന്​ ഇന്ത്യക്ക്​ പൂർണ സ്വാതന്ത്ര്യം വേണം എന്ന പ്രമേയം അംഗീകരിച്ചു. 1930 ജനുവരി 26ന് ആദ്യ സ്വാതന്ത്ര്യ ദിനമായി ലാഹോർ സമ്മേളനം നിശ്ചയിച്ചു. ഇതിെൻറ ഓർമക്കായാണ് 1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക് ദിനമായി തെരഞ്ഞെടുത്തത്.

ദണ്ഡിയാത്ര

അഹ്​മദാബാദിലുള്ള ഗാന്ധിയുടെ ആശ്രമത്തിൽനിന്ന്​ ദണ്ഡിയിലേക്കുള്ള 400 കിലോമീറ്റർ ദൂരമുള്ള ഈ യാത്ര 1930 മാർച്ച് 12നും ഏപ്രിൽ ആറിനും ഇടക്ക്​ നടന്നു. ഉപ്പുസത്യഗ്രഹം എന്നും അറിയപ്പെടുന്നു. ദണ്ഡിയിൽവെച്ച് ബ്രിട്ടീഷുകാർ ഉപ്പിന്മേൽ ഏർപ്പെടുത്തിയ നികുതിയിൽ പ്രതിഷേധിച്ച്​ ഗാന്ധിയും ആയിരക്കണക്കിന്​ അനുയായികളും കടൽ വെള്ളത്തിൽനിന്ന്​ ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു.

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം

ബ്രിട്ടീഷുകാർക്കെതിരെ വ്യാപകമായ ബഹുജന പ്രക്ഷോഭം ആരംഭിക്കാൻ 1942 ആഗസ്​റ്റ് എട്ടിന് ബോംബെയിൽ ചേർന്ന കോൺഗ്രസ്​ കമ്മിറ്റി തീരുമാനിച്ചു. 1942 ആഗസ്​റ്റ് ഒമ്പതിന് ക്വിറ്റ്​ ഇന്ത്യ പ്രക്ഷോഭം ആരംഭിച്ചു. 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന് ഗാന്ധിജി ഇന്ത്യക്കാരോട് ആഹ്വാനം ചെയ്തു. പ്രക്ഷോഭം പെട്ടെന്നുതന്നെ നേതൃത്വരഹിതമായ ഒരു നിഷേധ പ്രകടനമായി. എങ്കിലും, 1943ഓടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തി​െൻറ ശക്തി ക്ഷയിച്ചു.

സ്വാതന്ത്ര്യം, അധികാര കൈമാറ്റം

1947 ജൂൺ മൂന്നിന്​ ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലായ ലൂയി മൗണ്ട്ബാറ്റൺ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തെ മതേതര ഇന്ത്യയായും മറ്റൊന്ന്​ പാകിസ്താനായും വിഭജിക്കും എന്ന് പ്രഖ്യാപിച്ചു. 1947 ആഗസ്​റ്റ്​ 14ന്​ പാകിസ്താൻ ഒരു പ്രത്യേക രാഷ്​ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1947 ആ‍ഗസ്​റ്റ്​ 15ന്​ അർധരാത്രി ഇന്ത്യ ഒരു സ്വതന്ത്ര രാഷ്​ട്രമായി. 1948 ജൂണിൽ മൗണ്ട് ബാറ്റണിനു പകരം സി. രാജഗോപാലാചാരി ഇന്ത്യയുടെ ഗവർണർ ജനറലായി സ്ഥാനമേറ്റു. ഭരണഘടന നിർമിക്കുന്ന ജോലി 1949 നവംബർ 26ന്​ നിയമസഭ പൂർത്തിയാക്കി. 1950 ജനുവരി രണ്ടിന്​ റിപ്പബ്ലിക് ഓഫ് ഇന്ത്യ ഔദ്യോഗികമായി നിലവിൽവന്നു. ഡോ. രാജേന്ദ്രപ്രസാദിനെ ഇന്ത്യയുടെ ആദ്യത്തെ രാഷ്​ട്രപതിയായി തെരഞ്ഞെടുത്തു. 1952ൽ ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്​ട്രമായി.

ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ്​

1885ൽ ​രൂ​പം​കൊ​ണ്ടു.

ബോം​ബെ​യി​ൽ ഐ.​എ​ൻ.​സി രൂ​പം​കൊ​ണ്ട യോ​ഗ​ത്തി​ൽ 72 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

എ.​ഒ. ഹ്യൂം ​എ​ന്ന ബ്രി​ട്ടീ​ഷു​കാ​ര​നാ​ണ് സ്​​ഥാ​പ​ക​ൻ. ഡ​ബ്ല്യു.​സി. ബാ​ന​ർ​ജി ആ​ദ്യ സ​മ്മേ​ള​ന​ത്തി​ലെ അ​ധ്യ​ക്ഷ​നും പ്ര​ഥ​മ പ്ര​സി​ഡ​ൻ​റും.

ആ​ദ്യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത് ജി. ​സു​ബ്ര​ഹ്മ​ണ്യ അ​യ്യ​ർ.

1907ലെ ​സൂ​റ​ത്ത് സ​മ്മേ​ള​ന​ത്തി​ൽ മി​ത​വാ​ദി, തീ​വ്ര​വാ​ദി എ​ന്നി​ങ്ങ​നെ ര​ണ്ടാ​യി പി​ള​ർ​ന്നു.

ആ​ദ്യ വ​നി​താ പ്ര​സി​ഡ​ൻ​റ് ആ​നി ബ​സ​ൻ​റ്, ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​താ പ്ര​സി​ഡ​ൻ​റ് സ​രോ​ജി​നി നാ​യി​ഡു.

1924ലെ ​ബെ​ൽ​ഗാം സ​മ്മേ​ള​ന​ത്തി​ൽ ഗാ​ന്ധി​ജി പ്ര​സി​ഡ​ൻ​റാ​യി.

1938ലെ ​ഹ​രി​പു​ര സ​മ്മേ​ള​ന​ത്തി​ൽ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്​ പ്ര​സി​ഡ​ൻ​റാ​യി.

മു​സ്​​ലിം ലീ​ഗ് 1906 ഡി​സം​ബ​ർ 30ന് ​ധാ​ക്ക​യി​ൽ പി​റ​വി​കൊ​ണ്ടു.

ഹോം ​റൂ​ൾ ലീ​ഗ്

'സ്വ​യം ഭ​ര​ണം ന​ട​ത്തു​ക' എ​ന്ന​താ​ണ് 'ഹോം ​റൂ​ൾ' എ​ന്ന​തി​ന​ർ​ഥം. ആ​നി​ബ​സ​ൻ​റ്, ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​ൻ എ​ന്നി​വ​ർ സ്​​ഥാ​പ​ക നേ​താ​ക്ക​ൾ.

ഇ​ന്ത്യ​ൻ ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ്​ ആ​ക്ട്

1947 ജൂ​ലൈ 18ന് ​ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ൻ​റ് ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ നി​യ​മം പാ​സാ​ക്കി. ഈ ​നി​യ​മ​മ​നു​സ​രി​ച്ച് 1947 ആ​ഗ​സ്​​റ്റ് 15ന് ​ഇ​ന്ത്യ, പാ​കി​സ്​​താ​ൻ എ​ന്നീ സ്വ​ത​ന്ത്ര ഡൊ​മി​നി​യ​നു​ക​ൾ നി​ല​വി​ൽ​വ​ന്നു. പാ​കി​സ്​​താ​ൻ 1947 ആ​ഗ​സ്​​റ്റ് 14ന് ​മൗ​ണ്ട് ബാ​റ്റ​ൺ പ്ര​ഭു ഉ​ദ്ഘാ​ട​നം ചെ​യ്തു. 1947 ആ​ഗ​സ്​​റ്റ് 15ന് ​സ്വ​ത​ന്ത്ര ഇ​ന്ത്യ നി​ല​വി​ൽ വ​ന്നു. 1950 ജ​നു​വ​രി 26ന് ​പു​തി​യ ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​രു​ക​യും ഇ​ന്ത്യ ഒ​രു സ്വ​ത​ന്ത്ര റി​പ്പ​ബ്ലി​ക്കാ​യി മാ​റു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence dayFreedom At Midnight
News Summary - Freedom At Midnight Independence day
Next Story