Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Dial 101 Fire and Rescue services
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_right101 ലേക്ക്​ വിളി

101 ലേക്ക്​ വിളി

text_fields
bookmark_border

ച്ചത്തിൽ സൈറൺ മുഴക്കി അഗ്നിരക്ഷസേയുടെ ഫയർ എൻജിൻ പോകുന്നത് കണ്ടി​ട്ടില്ലേ? ഏണിയും കയറും വാട്ടർ ടാങ്കുമെല്ലാമുണ്ടാകും ആ വാഹനത്തിൽ. സൈറൺ മുഴക്കി ചീറിപ്പായുമ്പോൾ മറ്റു വാഹനങ്ങൾ അരികിലേക്ക് ഒന്നു മാറിനിൽക്കും. എന്തെങ്കിലും അപകടം സംഭവിച്ചാലാണ് സൈറൺ മുഴക്കി അത്ര വേഗത്തിൽ ഫയർ എൻജിൻ പായുന്നത്. അടിയന്തരഘട്ടങ്ങളിൽ ​പ്രവർത്തിക്കാൻ പരിശീലനം ലഭിച്ച അഗ്നിരക്ഷ​ സേനാംഗങ്ങളും അതിലുണ്ടാകും. അപകടം എന്തായാലും ആദ്യം ഓടിയെത്തുന്നത് ഇക്കൂട്ടരാകും.

തീപിടിത്തം, ജലാശയങ്ങളിലെ അപകടം, വാഹനാപകടം എന്തിനേറെ വിരലിൽ ഒരു മോതിരം കുടുങ്ങിയാൽപോലും ഇവർ സഹായത്തിനെത്തും. ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചപ്പോൾ ദിവസങ്ങളോളം തീയണക്കാനായി പ്രവർത്തിച്ച അഗ്നിരക്ഷ സേനയെക്കുറിച്ച് നിങ്ങൾ വായിച്ചുകാണും. ഈ ​ലക്കം വെളിച്ചത്തിൽ അഗ്നിരക്ഷാസേനയുടെ പ്രവർത്തനങ്ങളും വിശേഷങ്ങളും പ​ങ്കുവെക്കാം.

തുടക്കം റോമിൽ

പ്രാചീന റോമൻ സാമ്രാജ്യത്തിലാണ്​ അഗ്നിശമനസേനയുടെ ആദ്യരൂപമുണ്ടായത്​. അഗസ്​റ്റസ്​ ചക്രവർത്തിയുടെ ഭരണകാലത്തായിരുന്നു അത്​. ഈജിപ്​തിലും തീ അണക്കാൻ വാട്ടർ പമ്പുകൾ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്​. റോമൻ സൈന്യാധിപനായിരുന്ന മാർക്കസ് ലിചീനിയസ് ക്രാസുസി​െൻറ നേതൃത്വത്തിലാണ്​ ആദ്യ അഗ്നിരക്ഷാസേന നിലവിൽവരുന്നത്​. 500 പേരായിരുന്നു സേനാംഗങ്ങൾ. എ.ഡി 60ൽ നീറോ ചക്രവർത്തി തീപിടിത്തം നേരിടാനായി ഒരു സൈന്യമുണ്ടാക്കി. സാ​ങ്കേതിക വിദ്യ അധിക​െമാന്നും വളർന്നിട്ടില്ലാത്ത അക്കാലത്ത്​ ബക്കറ്റ​ുകളിൽ വെള്ളം നിറച്ചായിരുന്നു തീകെടുത്തൽ. തീപിടിത്തം ഉണ്ടായതറിഞ്ഞാൽ അവിടേക്ക്​ മാർച്ച്​ ചെയ്​ത്​ ഏറ്റവും അടുത്ത്​ വെള്ളം ലഭ്യമായിടത്തു​നിന്നും വരിവരിയായി നിന്ന്​ വെള്ളം നിറച്ച ബക്കറ്റുകൾ കൈമാറിയായിരുന്നു ആദ്യകാലത്ത്​ തീ അണച്ചിരുന്നത്​. ചൂല്, കുന്തം എന്നിവയും തീയണക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്നു. ലണ്ടൻ നഗരത്തിൽ പലപ്പോഴായി ഉണ്ടായ അഗ്നിബാധയിൽ വലിയ നഷ്​ടങ്ങളുണ്ടായി. ഇത്തരം തീപിടിത്തങ്ങളാണ്​ കൂടുതൽ വെള്ളം ഉപയോഗിച്ച്​ എങ്ങനെ തീപിടിത്തം തടയാം എന്നു ചിന്തിപ്പിച്ചത്​. 16ാം നൂറ്റാണ്ടിൽ യൂറോപ്പിലും മറ്റും ഫയർ എൻജിനുകളുടെ ആദ്യരൂപമുണ്ടായിരുന്നു. ആദ്യം ഇത്തരം ഫയർ എൻജിനുകൾ നാലുപേർ ചേർന്ന്​ ചുമന്നാണ്​ കൊണ്ടുപോയിരുന്നത്​. പിന്നീട്​ കുതിരകളുടെയും ആവി എൻജിനുകളുടെയും സഹായം തേടി. 1828ൽ ജോർജ് ബ്രെയ്ത്ത് വൈറ്റും ജോൺ എറിക്സണും ആവികൊണ്ട് പ്രവർത്തിക്കുന്ന ഫയർ എൻജിനുകൾ കണ്ടുപിടിച്ചു. ഇതോടെ അഗ്നിശമന പ്രവർത്തനങ്ങൾ വേഗത്തിലായി.

1887 ഏപ്രിൽ ഒന്നിനാണ്​ ഇന്ത്യയിൽ ബോംബൈ ഫയർ ബ്രിഗേഡ്​സ്​ നിലവിൽ വന്നത്​. എന്നാൽ, പൊലീസി​െൻറ പ്രവർത്തനങ്ങളുടെ ഭാഗമായി അതിന്​ മുമ്പും അഗ്നിശമന പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. വലിയ പാത്രങ്ങളിലും കുതിരവണ്ടികളിലും വെള്ളമെത്തിച്ചായിരുന്നു തീപിടിത്തം നിയന്ത്രിച്ചിരുന്നത്​. 1890ൽ ലണ്ടൻ ഫയർ ബ്രിഗേഡി​െൻറ ഭാഗമായിരുന്ന ഡബ്ല്യു. നിക്കോൺസ്​ ചീഫ്​ ഓഫിസറായി ചുമതലയേറ്റു. 1907ൽ ആദ്യ മോ​ട്ടോർ ഫയർ എൻജിൻ സേനയുടെ ഭാഗമായി. തീപിടിത്തം തടയാനും രക്ഷാപ്രവർത്തനങ്ങൾക്കുമായി 1913ൽ നഗരത്തിൽ ഫയർ അലാറം സ്ഥാപിക്കുകയുണ്ടായി. കുതിരകളെ ഉപയോഗിക്കും ആവിയന്ത്രത്തിലും പ്രവർത്തിക്കുന്ന സേനയെ പിന്നീട്​ പൂർണമായും യന്ത്രവത്​കരിച്ചു. ഇത്​ വലിയൊരു മാറ്റത്തിന്​ വഴിവെച്ചു. 1948 ൽ എം.ജി. പ്രധാൻ ചീഫ്​ ഓഫിസറായി ചുമതലയേറ്റു. ഈ ചുമതലയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.

കേരള ഫയർഫോഴ്​സ്​

കേരള സംസ്ഥാനം രൂപവത്​കരിക്കുന്നതി​ന്റെ മുമ്പു തന്നെ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ഫയർഫോഴ്​സി​ന്റെ സേവനമുണ്ടായിരുന്നു. തിരു-കൊച്ചിയിൽ മൂന്നും മലബാറിൽ അഞ്ചും നിലയങ്ങളാണുണ്ടായിരുന്നത്. പൊലീസ് വകുപ്പിന് കീഴിലായിരുന്നു ആദ്യകാലത്ത് പ്രവർത്തനം. 1956ൽ കേരള ഫയർ സർവിസ് നിലവിൽ വന്നു. 1963 വരെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആയിരുന്നു ഫയർഫോഴ്​സി​െൻറയും തലവൻ. 1962ൽ കേരള ഫയർ സർവിസ് നിയമം വന്നശേഷമാണ്​ പ്രത്യേക വകുപ്പായി പ്രവർത്തനം ആരംഭിച്ചത്. 1967 വരെ ഡയറക്ടർ ഓഫ് സിവിൽ ഡിഫെൻസും പിന്നീട്​ 1970 വരെ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസുമായിരുന്നു സേനയെ നയിച്ചിരുന്നത്. 1970ലാണ്​ സേനക്ക്​ ഒരു പ്രത്യേക ഡയറക്ടർ ഓഫ് ഫയർ സർവിസ് നിലവിൽ വന്നത്​. രക്ഷാപ്രവർത്തനത്തിനുള്ള പ്രാധാന്യം കണക്കിലെടുത്ത് 2002ൽ കേരള ഫയർ സർവിസ് എന്നത് കേരള അഗ്നി രക്ഷാ സേവനം (Kerala Fire And Rescue Services) എന്ന് പുനർനാമകരണം ചെയ്​തു. ​

1944 ഏപ്രില്‍ 14 ന്‌ ഉച്ചക്ക്​ 12.45 ന്‌ മുംബൈ തുറമുഖത്ത്‌ നങ്കൂരമിട്ടുകിടന്ന സ്‌ഫോടകവസ്‌തുക്കള്‍ കയറ്റിയിരുന്ന ‘എസ്‌.എസ്‌ ഫോര്‍ട്ട്‌ സ്‌റ്റിക്കിനേ’ എന്ന കപ്പലില്‍ വന്‍ തീപിടിത്തമുണ്ടായി. ഈ സംഭവത്തിൽ ഒട്ടേറെ പേർക്ക്​ ജീവൻ നഷ്​ടമായി. സ്‌ഫോടകവസ്‌തുക്കളാണ്‌ കപ്പലില്‍ സംഭരിച്ചിരിക്കുന്നതെന്ന്‌ മനസ്സിലാക്കിയിട്ടും അഗ്നിശമന സേന പല വിഭാഗങ്ങളിലായി തിരിഞ്ഞ്‌ തീ അണക്കാൻ സധൈര്യം പ്രവർത്തിച്ചു. 59 സേനാംഗങ്ങളാണ്​ അന്ന്​ രക്തസാക്ഷികളായത്​. നിരവധി പേര്‍ക്കു അംഗവൈകല്യം സംഭവിച്ചു. അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ്‌കുറ്റിയാണ്‌ ഈ അപകടത്തിന്​ കാരണമായതെന്ന്‌ പിന്നീട്‌ തെളിഞ്ഞു. ഇതോടെ​ എല്ലാവര്‍ഷവും ഏപ്രില്‍ 14 രാജ്യമൊന്നായി അഗ്നിശമന സേനാ ദിനം ആചരിക്കുന്നു.

കൊച്ചിന്‍ ഓയില്‍ റിഫൈനറിയില്‍ ഉണ്ടായ തീപിടിത്തത്തിൽ അഗ്നിസേനാംഗങ്ങൾ കാണിച്ച മനോധൈര്യത്തി​െൻറയും പ്രയത്​നത്തി​െൻറയും സ്​മരണക്കായി​ മാര്‍ച്ച്‌ എട്ടിന്​ പതാകാദിനവും ആചരിച്ചുവരുന്നു​. 1984 മാര്‍ച്ച്‌ എട്ടിന്​ അമ്പലമുകളിലുളള റിഫൈനറിയിൽ തീപിടിച്ച്​ നാഫ്‌ത ടാങ്ക്‌ പൊട്ടിത്തെറിച്ച്‌ കൊച്ചി പ്രദേശം മുഴുവന്‍ കത്തിപ്പടരുമായിരുന്ന ദുരന്തം വകുപ്പിലെ ജീവനക്കാരുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലാണ്​ തടഞ്ഞത്​.

101 ലേക്ക്​ വിളി

തീപിടിത്തമുണ്ടായാലും അപകടമുണ്ടായാലും 101ലേക്ക്​ വിളിക്കൂ എന്നു​ പറയുന്നത്​ കേട്ടിട്ടില്ലേ. മൊബൈലിൽനിന്നും ലാൻഡ്​ ഫോണിൽനിന്നും 101 എന്ന നമ്പറിലേക്ക് ഒരു ഫോൺകോൾ മതി അപകടസ്ഥലത്തേക്ക് ഫയർഫോഴ്സ് കുതിച്ചെത്താൻ. അപകടത്തി​െൻറ തരവും സ്ഥലവും എത്തിച്ചേരേണ്ട വഴിയും വിളിക്കുന്നയാളുടെ പേരും ബന്ധപ്പെടാനുള്ള നമ്പറും നൽകാൻ മറക്കരുത്​. ഇനി കൂട്ടുകാർ അപകടങ്ങൾക്ക്​ സാക്ഷിയാകേണ്ടി വരു​േമ്പാൾ 101ലേക്ക്​ വിളിച്ച്​ സഹായമെത്തിക്കാൻ ഓർക്കുമല്ലോ. ഈ സേവനം സൗജന്യമാണ്​.

ഉപകരണങ്ങൾ പലവിധം

തീപിടിത്തവും മറ്റ്​ അപകടങ്ങളും ഉണ്ടായാൽ പാഞ്ഞെത്തുന്ന സേനാംഗങ്ങൾക്ക്​ സഹായത്തിനായി ആധുനികരീതിയിലുള്ള ഒരുപാട്​ ഉപകരണങ്ങളുണ്ട്​. ഫയർ എൻജിൻ മുതൽ ഉയരത്തിലേക്ക്​ കയറാനുള്ള ഏണി വരെ പട്ടിക നീളുന്ന​ു. ഫയർ എൻജിനുകളിൽ 1,000 മുതൽ 10,000 ലി. വരെ വെള്ളം കൊള്ളുന്ന ടാങ്കുകൾ ഉണ്ടായിരിക്കും. ഫയർ എൻജിനുകളിൽ ടാങ്കും പമ്പും ഹോസുമുണ്ട്​. അഗ്നിബാധയുള്ള സ്ഥലത്ത് എത്തിയാൽ ടാങ്കിൽനിന്നു പമ്പുചെയ്ത് വെള്ളം ചീറ്റും. അപ്പോഴേക്കും അടുത്തുള്ള കുളത്തിലോ പുഴയിലോ ഹോസ് ബന്ധിച്ചിടും. ടാങ്കിലെ വെള്ളം തീരുമ്പോഴേക്കും ജലാശയത്തിൽനിന്നു നേരിട്ട് പമ്പു ചെയ്യുകയാണ്​ പതിവ്​. മരത്തിലോ മറ്റ്​ ഉയരമുള്ളയിടങ്ങളിലോ കുടുങ്ങിയവരെ രക്ഷിക്കാൻ ഏണികളും കയറും ക്രയിനുമാണ്​ ഉപയോഗിക്കുന്നത്​.

വെള്ളത്തിലും ഉരുൾപൊട്ടലിലും അകപ്പെട്ടവരെ രക്ഷിക്കാൻ പ്രത്യേകം സംവിധാനങ്ങളും ആംബുലൻസ്​ സേവനവുമുണ്ട്​. കതകുകൾ, പൂട്ടുകൾ, മുതലായവ തുറക്കുന്നതിനും പൊട്ടിക്കുന്നതിനും മറ്റുമുള്ള ആയുധങ്ങളും സേനാംഗങ്ങൾ കരുതും. അഗ്നിശമനപ്രവർത്തകർക്കുള്ള പ്രത്യേക ഉടുപ്പുകളും തൊപ്പികളും മുഖാവരണങ്ങളും ശ്വസനോപകരണങ്ങളും അണിഞ്ഞാണ്​ അത്യാവശ്യഘട്ടങ്ങളിലെ രക്ഷാപ്രവർത്തനം. ട്രക്കുകളിൽ ഉറപ്പിച്ച സ്നോർക്കൽ (Snorkel) എന്ന ഉപകരണം സേനാംഗങ്ങളെ ഉയർത്തിപ്പിടിച്ച് പല ഉയരങ്ങളിൽ നിന്നും സ്ഥാനങ്ങളിൽ നിന്നും അഗ്നിശമനപ്രവർത്തനത്തിന്​ സഹായിക്കും. ഫയർഫോഴ്​സി​െൻറ പ്രവർത്തനങ്ങളും ഉപകരണങ്ങളും വിദ്യാർഥികൾക്ക്​ പരിചയപ്പെടുത്താനും മോക്​ഡ്രിൽ നടത്താനുമായി സേനാംഗങ്ങൾ സ്​കൂളുകളിലുമെത്താറുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireforceFire and Rescue
News Summary - Dial 101 Fire and Rescue services
Next Story