Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Cloudburst
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightമേ​ഘ​വി​സ്ഫോ​ട​നം

മേ​ഘ​വി​സ്ഫോ​ട​നം

text_fields
bookmark_border
Listen to this Article

​മ​ർ​നാ​ഥി​ൽ മേ​ഘ​വി​സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നി​ര​വ​ധി പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​കു​ക​യും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​കു​ക​യും ചെ​യ്ത വാ​ർ​ത്ത​ക​ൾ നി​ങ്ങ​ൾ വാ​യി​ച്ചു​കാ​ണും.

രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഇ​ത്ത​രം മ​ഴ​ക്കെ​ടു​തി​ക​ളു​ടെ വാ​ർ​ത്ത​ക​ൾ മു​മ്പും പു​റ​ത്തു​വ​ന്നി​രു​ന്നു. പ്ര​ള​യ​വും വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും കാ​ര​ണം അ​നേ​കം ജീ​വ​നു​ക​ളാ​ണ് ഓ​രോ മ​ഴ​ക്കാ​ല​ത്തും ന​ഷ്ട​മാ​കു​ന്ന​ത്. ഇ​തി​ന് ഒ​രു പ​രി​ധി​വ​രെ കാ​ര​ണ​മാ​കു​ന്ന​ത് മേ​ഘ​വി​സ്ഫോ​ട​നം (Cloudburst) എ​ന്ന പ്ര​തി​ഭാ​സ​വും. വ​ള​രെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഇ​വ സം​ഭ​വി​ക്കാ​റു​ള്ളൂ. എ​ന്നാ​ൽ, ഇ​വകൊ​ണ്ടു​ണ്ടാ​വു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ തോ​ത് വ​ള​രെ വ​ലു​താ​യി​രി​ക്കും.

എ​ന്താ​ണ് മേ​ഘ​വി​സ്ഫോ​ട​നം​?

കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഒ​രു പ്ര​ദേ​ശ​ത്ത് പെ​യ്യു​ന്ന അ​തി​ശ​ക്ത​മാ​യ പേ​മാ​രി​യാ​ണ് മേ​ഘ​വി​സ്ഫോ​ട​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. ഏ​ക​ദേ​ശം 20 മു​ത​ൽ 30 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള ഭൂ​പ്ര​ദേ​ശ​ത്ത് മ​ണി​ക്കൂ​റി​ൽ 100 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​നെ മേ​ഘ​വി​സ്ഫോ​ട​നം എ​ന്നു വി​ളി​ക്കാം.

മ​ഴമേ​ഘ​ങ്ങ​ൾ

അ​ന്ത​രീ​ക്ഷ​ത്തി​ലെ നീ​രാ​വി ഘ​നീ​ഭ​വി​ച്ചാ​ണ് മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​ത്. മേ​ഘ​ങ്ങ​ളെ അ​വ​യു​ടെ രൂ​പ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ധാ​ന​മാ​യും മൂ​ന്നാ​യി ത​രം​തി​രി​ച്ചി​രി​ക്കു​ന്നു. ക്യു​മു​ല​സ് മേ​ഘ​ങ്ങ​ൾ (കൂ​മ്പാ​ര മേ​ഘ​ങ്ങ​ൾ), സ്ട്രാ​റ്റ​സ് മേ​ഘ​ങ്ങ​ൾ (പാ​ളി മേ​ഘ​ങ്ങ​ൾ), സി​റ​സ് മേ​ഘ​ങ്ങ​ൾ (തൂ​വ​ൽ​മേ​ഘ​ങ്ങ​ൾ) എ​ന്നി​വ​യാ​ണ​വ. മ​ഴമേ​ഘ​ങ്ങ​ൾ പൊ​തു​വെ ര​ണ്ടു​ത​ര​മാ​ണു​ള്ള​ത് ക്യു​മു​ലോ നിം​ബ​സും നിം​ബോ സ്ട്രാ​റ്റ​സും. ഇ​വ​യി​ൽ ക്യു​മു​ലോ നിം​ബ​സ് മേ​ഘ​ങ്ങ​ളാ​ണ് മേ​ഘ​വി​സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. അ​ന്ത​രീ​ക്ഷ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടോ ച​ങ്ങ​ല​പോ​ലെ കൂ​ട്ട​മാ​യോ ഇ​വ കാ​ണ​പ്പെ​ടാ​റു​ണ്ട്. ഇ​രു​ണ്ട നി​റ​ത്തി​ൽ ക​ണ്ടു​വ​രു​ന്ന ക്യു​മു​ലോ നിം​ബ​സ് മേ​ഘ​ങ്ങ​ൾ ഇ​ടി​യോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​ക്ക് കാ​ര​ണ​മാ​കും.

മേ​ഘ​വി​സ്ഫോ​ട​നം ഉ​ണ്ടാ​വു​ന്ന​തെ​ങ്ങ​നെ​?

മേ​ഘ​ങ്ങ​ളി​ൽ ഏ​റ്റ​വും വ​ലുപ്പ​മേ​റി​യ ഇ​ന​മാ​ണ് ക്യു​മു​ലോ നിം​ബ​സ്. അ​ന്ത​രീ​ക്ഷ​ത്തി​ന്റെ താ​ഴെത​ട്ടി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ഏ​ക​ദേ​ശം 13 കി​ലോ​മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ലു​ള്ള അ​ന്ത​രീ​ക്ഷ മേ​ഖ​ല​യി​ൽ വ​രെ ഇ​വ രൂ​പ​പ്പെ​ടാ​റു​ണ്ട്. ഇ​ങ്ങ​നെ രൂ​പ​പ്പെ​ടു​ന്ന വ​ലി​യ ക്യു​മു​ലോ നിം​ബ​സ് മേ​ഘ​ങ്ങ​ളാ​ണ് മേ​ഘ​വി​സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​വു​ന്ന​ത്. ഇ​ത്ത​രം മേ​ഘ​ങ്ങ​ൾ​ക്കു​ള്ളി​ൽ ശ​ക്തി​യാ​യ വാ​യു​പ്ര​വാ​ഹം ഉ​ണ്ടാ​യി​രി​ക്കും. ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​ഷ്ണ​വാ​യു മു​ക​ളി​ലേ​ക്ക് പ്ര​വ​ഹി​ക്കു​ന്ന​ത് കാ​ര​ണം ക്യു​മു​ലോ നിം​ബ​സ് മേ​ഘ​ങ്ങ​ൾ​ക്ക് മ​ഴ​യാ​യി പെ​യ്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ വ​രു​ന്നു. തു​ട​ർ​ന്ന് ചം​ക്ര​മ​ണ​രീ​തി​യി​ൽ ശ​ക്തി​യേ​റി​യ വാ​യു​പ്ര​വാ​ഹം ഉ​ണ്ടാ​വു​ക​യും മേ​ഘ​ങ്ങ​ൾ മു​ക​ളി​ലേ​ക്ക് ഉ​യ​രു​ക​യും ചെ​യ്യു​ന്നു. മു​ക​ളി​ലേ​ക്ക് പോ​കുംതോ​റും അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​യു​ന്ന​തി​നാ​ൽ മേ​ഘ​ങ്ങ​ളി​ലെ നീ​രാ​വി മ​ഞ്ഞു​ക​ണ​ങ്ങ​ളാ​വു​ക​യും ഉ​ഷ്ണ​വാ​യുപ്ര​വാ​ഹം കു​റ​യു​മ്പോ​ൾ ഇ​വ അ​ന്ത​രീ​ക്ഷ​ത്തി​​ന്റെ താ​ഴെ​ത​ട്ടി​ലെ​ത്തു​ക​യും ചെ​യ്യും. കൂ​ടാ​തെ, വ​ലു​പ്പം കൂ​ടി​യ മ​ഴ​ത്തു​ള്ളി​ക​ളു​ണ്ടാ​കും. ഒ​രു ഘ​ട്ട​ത്തി​നുശേ​ഷം, മ​ഴ​ത്തു​ള്ളി​ക​ൾ മേ​ഘ​ത്തി​ന് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം ക​ന​ത്ത​താ​യി​ത്തീ​രു​ക​യും പെ​ട്ടെ​ന്നു​ള്ള പൊ​ട്ടി​ത്തെ​റി​യി​ൽ അ​വ ഒ​രു​മി​ച്ച് പേ​മാ​രി​യാ​യി താ​ഴേ​ക്കു പ​തി​ക്കു​ന്നു.

വ​ള​രെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി മേ​ഘ​വി​സ്ഫോ​ട​നം ഉ​ണ്ടാ​വാ​റു​ള്ള​ത്. മേ​ഘ​വി​സ്ഫോ​ട​നം ഉ​ണ്ടാ​യി മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​ദേ​ശം പ്ര​ള​യ​ത്തി​ലാ​വു​ക​യും ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​വു​കും ചെ​യ്യു​ന്നു. എ​ന്നാ​ൽ മേ​ഘ​വി​സ്ഫോ​ട​നം നേ​ര​ത്തെ പ്ര​വ​ചി​ക്കാ​ൻ ക​ഴി​യി​ല്ല. കൂ​ടാ​തെ വ​ള​രെ കു​റ​ഞ്ഞ സ​മ​യ​ത്ത് പെ​യ്യു​ന്ന എ​ല്ലാ മ​ഴ​ക​ളും മേ​ഘ​വി​സ്ഫോ​ട​ന​മ​ല്ല എ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ എ​ത്ര മേ​ഘ​വി​സ്ഫോ​ട​നം ന​ട​ന്നു ന്ന​തി​ന് കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cloudburst
News Summary - Cloudburst quickly dump large amounts of water
Next Story