Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Best Books For Childrens
cancel
Homechevron_rightVelichamchevron_rightGeneral Storieschevron_rightവായിച്ചു വളരാം

വായിച്ചു വളരാം

text_fields
bookmark_border
വായിച്ചാൽ വളരും
വായിച്ചില്ലേലും വളരും
വായിച്ചുവളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും
-കുഞ്ഞുണ്ണിമാഷ്

വെളിച്ചത്തിന്റെ കുഞ്ഞുകൂട്ടുകാർക്ക് പരീക്ഷയെല്ലാം കഴിഞ്ഞ് അവധിക്കാലമായില്ലേ. രണ്ടുമാസം കണ്ണടച്ചുതുറക്കുന്നതിനുമുമ്പ് പോകും. എന്നാൽ, വെറുതെ കളയാതെ ഈ സമയം വായിച്ചുതീർത്താലോ. കൂട്ടുകാർ നിർബന്ധമായും വായിച്ചിരിക്കേണ്ട മനോഹരമായ ചില പുസ്തകങ്ങൾ ഈ ലക്കം പരിചയപ്പെടുത്താം. ഈ പുസ്​തകങ്ങളെല്ലാം എങ്ങനെ കിട്ടും എന്ന്​ ആലോചിച്ച്​ വിഷമി​േക്കണ്ട. നാട്ടിലെ വായനശാലകളുമായി ബന്ധപ്പെട്ടാൽ നിങ്ങൾക്ക് പുസ്തകം ലഭിക്കും. കൂടാതെ, പല പുസ്​തകങ്ങളും ഒാൺലൈനായി ഡൗൺലോഡ്​ ചെയ്തെടുക്കാം. എന്നിട്ടും ലഭിക്കാത്തവയുണ്ടെങ്കിൽ നിങ്ങളുടെ അധ്യാപകരോടോ രക്ഷാകർത്താക്കളോടോ മുതിർന്നവരോടോ ചേദിച്ചുനോക്കൂ​ അവർ അവ​ ലഭ്യമാക്കാനുള്ള വഴി പറഞ്ഞുതരും.

ആലീസ് ഇൻ വണ്ടർലാൻഡ് (Alice in Wonderland)

മധ്യകാല വിക്ടോറിയൻ യുഗത്തിലെ പെൺകുട്ടിയായ ആലീസ് കളിച്ചുകൊണ്ടിരിക്കെ ഒരു വെള്ളമുയലിനെ പിന്തുടർന്ന് വിചിത്ര ലോകത്തെത്തിച്ചേരുന്നതും പിന്നീട് വിസ്മയകരമായ അനുഭവങ്ങളിൽകൂടി കടന്നുപോകുന്നതുമായും സ്വപ്നം കാണുന്നതാണ് കഥയുടെ പ്രമേയം. 150 വർഷങ്ങൾക്കുമുമ്പ്, ഒരു ബോട്ട് യാത്രയിൽ പരിചയപ്പെട്ട ആലീസ് ലീഡിൽ എന്ന പെൺകുട്ടിയിൽനിന്ന്​ പ്രചോദനം ഉൾക്കൊണ്ടാണ് ലൂയിസ് കാരൾ ഈ കൃതി എഴുതിയത്. വിക്ടോറിയ റാണിക്ക് ഏറ്റവും ഇഷ്​ടപ്പെട്ട പുസ്തകവും ഇതായിരുന്നു. 1865ൽ പുറത്തിറങ്ങിയ ഈ പുസ്‌തകം 200ഓളം ഭാഷകളിലേക്ക് തർജമ ചെയ്തു.

ടോട്ടോ-ചാൻ

ജാപ്പനീസ് ടെലിവിഷൻ പ്രതിഭയായ തെത്സുകോ കുറോയാനഗി എഴുതിയ ഗ്രന്ഥമാണ് ടോട്ടോചാൻ. 1981ൽ പ്രസിദ്ധീകരിച്ച ടോട്ടോചാൻ^ദ ലിറ്റിൽ ഗേൾ അറ്റ് ദ വിൻഡ് എന്ന പുസ്തകം ടോമോ ഗാക്വെൻ എന്ന സ്ഥലത്തെ ഗ്രന്ഥകാര​െൻറ ബാല്യകാല അനുഭവങ്ങളാണ്‌ വിവരിച്ചിരിക്കുന്നത്. ടോേട്ടാചാൻ എന്ന വികൃതിപ്പെൺകുട്ടിയുടെ അനുഭവങ്ങളിലൂടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് പുതിയ മാനം നൽകുന്നതാണ് ഗ്രന്ഥം. 'ടോട്ടോചാൻ, ജനാലക്കരികിലെ വികൃതിക്കുട്ടി' എന്ന പേരിൽ അൻ‌വർ അലി ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

അഗ്​നിച്ചിറകുകൾ (Wings Of Fire)

മുൻ രാഷ്​ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ. അബ്​ദുൽ കലാമിെൻറ ആത്മകഥയാണ് അഗ്​നിച്ചിറകുകൾ. 1999ൽ ഇംഗ്ലീഷിൽ Wings Of Fire എന്ന പേരിൽ പുറത്തിറങ്ങിയ ആത്മകഥ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്തു. കലാമിെൻറ ജീവിതത്തിലെ ഉയർച്ചതാഴ്ചകളും അദ്ദേഹത്തിെൻറ കഠിനാധ്വാനവും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

ഒലിവർ ട്വിസ്​റ്റ്​

ചാൾസ് ഡിക്കൻസിെൻറ ലോകപ്രശസ്ത ഇംഗ്ലീഷ് നോവലാണ് ഒലിവർ ട്വിസ്​റ്റ്. 1838 കാലഘട്ടത്തിലാണ് ആദ്യ കോപ്പി പ്രസിദ്ധീകരിച്ചത്. ഒലിവർ ട്വിസ്​റ്റ്​ എന്ന അനാഥ ബാല​െൻറ കഥ പറയുന്ന പുസ്തകം മധ്യകാല ഇംഗ്ലണ്ടിെൻറ സാമൂഹികാവസ്ഥകളും ദുരിതങ്ങളും ദാരിദ്ര്യവും വായനക്കാരിലെത്തിക്കുന്നു. അനാഥാലയത്തിൽനിന്നു രക്ഷപ്പെട്ടുവരുന്ന ഒലിവർ, ഫാഗിൻ എന്ന കുപ്രസിദ്ധ മോഷ്​ടാവിെൻറ കൂട്ടത്തിൽ എത്തിപ്പെടുകയും അവനെ മോഷണം പഠിപ്പിക്കുകയും ചെയ്യുന്നതാണ് കഥയുടെ പ്രമേയം.

ഹാരി പോട്ടർ (Harry Potter)

ജെ.കെ. റൗളിങ് എന്ന ബ്രിട്ടീഷ് എഴുത്തുകാരിയുടെ നോവലാണ് ഹാരി പോട്ടർ. വട്ടക്കണ്ണടയും നെറ്റിയിൽ ഒരു മുറിപ്പാടുമായെത്തിയ ഹാരി പോട്ടറിനെ ഇരു കൈകളും നീട്ടി ലോകം സ്വീകരിച്ചു. മാന്ത്രിക സ്‌കൂളായ ഹോഗ്വാട്സിലേക്ക് ഹാരി പോട്ടർ എത്തിച്ചേരുന്നിടത്താണ് കഥ തുടങ്ങുന്നത്. 1997ലാണ് ഹാരി പോട്ടർ പരമ്പരയിലെ ആദ്യ നോവൽ പ്രസിദ്ധീകരിച്ചത്. ഹാരി പോട്ടർ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും ലോകപ്രശസ്തിനേടി. പരമ്പരയുമായി ബന്ധപ്പെട്ട സിനിമകളും ഗെയിമുകളും പുറത്തിറങ്ങിയിരുന്നു.

പഞ്ചതന്ത്രം

ലോക ബാലസാഹിത്യശാഖയിലെ ആദ്യ കഥാസമാഹാരമാണ് പഞ്ചതന്ത്രം കഥകൾ എന്ന് കരുതുന്നു. ബി.സി 300നോടടുത്ത് രചിക്കപ്പെട്ട പഞ്ചതന്ത്രത്തിെൻറ രചയിതാവ് വിഷ്ണുശർമയാണ്. മിത്രഭേദം (കൂട്ടുകാരെ ഭിന്നിപ്പിക്കൽ), മിത്രസംപ്രാപ്തി (കൂട്ടുകാരെ സമ്പാദിക്കൽ), കാകോലുകീയം (കാക്കകളും മൂങ്ങകളും തമ്മിലുള്ള യുദ്ധം), ലബ്​ധപ്രണാശം (കൈയിലുള്ളത് നഷ്​ടപ്പെടൽ), അപരീക്ഷിതകാരിതം (വിവേകശൂന്യ പ്രവൃത്തി) എന്നിങ്ങനെ അഞ്ചു ഭാഗങ്ങളിലാണ് പുസ്തകം. അതിനാൽതന്നെയാണ് ഇതിന് പഞ്ചതന്ത്രം കഥകളെന്ന പേരുവന്നതും. എന്നാൽ, ഇത് ഒരാൾ രചിച്ചതല്ലെന്നും നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞുവന്നതാണെന്നും പറയുന്നു.

ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (Letters from a Father to His Daughter)

ജവഹർലാൽ നെഹ്‌റു മകൾ ഇന്ദിരക്ക് അയച്ച കത്തുകളാണ് 'ഒരു അച്ഛൻ മകൾക്കയച്ച കത്തുകൾ'. ജയിലിൽ നിന്നാണ് അദ്ദേഹം ഇന്ദിരക്ക് കത്തുകൾ അയച്ചത്. ഒരച്ഛൻ മകളുടെ സുഖവിവരങ്ങൾ അന്വേഷിച്ചുകൊണ്ട് എഴുതിയ കത്തുകളായിരുന്നില്ല അവ. പകരം, ഈ കത്തുകളിൽ ത​െൻറ മകൾ ലോകത്തെ അറിഞ്ഞ് വളരാനുള്ളതെല്ലാം അദ്ദേഹം കുറിച്ചിരുന്നു. ഭൂമിയുടെ ഉത്ഭവം, മനുഷ്യ​െൻറ പരിണാമം, പ്രകൃതിയുടെ വൈവിധ്യം, ഭാഷ, ചരിത്രം, സംസ്കാരം എന്നിവയെല്ലാം മകൾക്കായി അദ്ദേഹം ലളിതമായി എഴുതി. നെഹ്​റുവി​െൻറ അറിവും കാഴ്ചപ്പാടും ഇന്ദിരയുടെ വളർച്ചയിൽ വഹിച്ച പങ്ക് എത്ര വലുതായിരുന്നു എന്നറിയാൻ ഈ കത്തുകൾ നമ്മെ സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BookAlice in WonderlandWings Of Fire
News Summary - Best Books For Childrens
Next Story