Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightVelichamchevron_rightGeneral Storieschevron_rightഅന്യഗ്രഹ ജീവികൾ...

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വരുമോ?

text_fields
bookmark_border
Alien invasion on earth
cancel
camera_alt

പ്രതീകാത്മക ചിത്രം

ച്ച്.ജി വെൽസ്​ എന്ന ഇംഗ്ലീഷ്​ എഴുത്തുകാര​െൻറ ഏറെ പ്രസിദ്ധമായ ഒരു ശാസ്​ത്ര സാഹിത്യ രചനയാണ്​ 'വാർ ഓഫ് ദി വേൾഡ്സ്​' എന്ന കഥ. മനുഷ്യരേക്കാൾ ബുദ്ധിയും ശക്​തിയുമൊക്കെ കൂടുതലുള്ള ചൊവ്വാ ഗ്രഹത്തിലെ ജീവികൾ ഭൂമിയിലെത്തുകയും അവർ ഇവിടെ കുഴപ്പങ്ങൾ സൃഷ്​ടിക്കുന്നതുമൊക്കെയാണ്​ ഇൗ കഥയുടെ ഇതിവൃത്തം. 1898ൽ പ്രസിദ്ധീകരിച്ച ഇൗ രചന ശാസ്​ത്രലോകത്ത്​ ഏറെ ചർച്ച ചെയ്യുകയുണ്ടായി. ഇതിനെ ആസ്​പദമാക്കി നാടകങ്ങളും ചലച്ചി​ത്രങ്ങളുമൊക്കെ പിന്നീട്​ നിർമിക്കപ്പെട്ടതോടെ ചൊവ്വയിൽ ജീവികളു​ണ്ട്​ എന്നുതന്നെ ആളുകൾ ശരിക്കും വിശ്വസിച്ചു.

അടുത്തിടെ, നടത്തിയ ഒരു സർവേയിൽ അമേരിക്കയിലെ 20 ശതമാനം ആളുകളും ഇപ്പോഴും ഇത്തരം കഥളിലൊക്കെ വിശ്വസിക്കുന്നുണ്ട്​ എന്നാണ്​ വ്യക്​തമായത്​. യഥാർഥത്തിൽ ചൊവ്വയിലോ ഇതര ഗ്രഹങ്ങളിലോ മനുഷ്യരെപ്പോലുള്ള ജീവജാലങ്ങളുണ്ടോ എന്ന്​ നമുക്ക്​ ഇതുവരെയും സ്​ഥിരീകരിക്കാനായിട്ടില്ല.

അവിടെ ജീവ​െൻറ വല്ല പ്രാഥമിക രൂപങ്ങളുണ്ടോ, അല്ലെങ്കിൽ ജീവൻ നിലനിൽക്കാനുള്ള അനുകൂല സാഹചര്യങ്ങളുണ്ടോ എന്നൊക്കെയാണ്​ ഗവേഷകർ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്​. പക്ഷെ, ഇങ്ങനെയൊക്കെയാണെങ്കിലും, അന്യഗ്രഹങ്ങളിലെ മനുഷ്യർ ഭൂമിയിൽ സന്ദർശനം നടത്തുമെന്നും അവർ ഇവിടെയുള്ള മനുഷ്യരെ പലവിധ ആവശ്യങ്ങൾക്കായി തട്ടിക്കൊണ്ടുപോകുമെന്നുമൊ​െക്കയുള്ള ശാസ്​ത്രാന്ധവിശ്വാസങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്​. അന്യഗ്രഹങ്ങളിൽനിന്നുള്ള 'പറക്കും തളികകൾ' പ്രത്യക്ഷപ്പെട്ട വാർത്തകൾ നാം ഇടക്കിടെ കേൾക്കാറില്ലേ. അന്യഗ്രഹ ജീവികളുടെ വാഹനങ്ങളാണ്​ പറക്കും തളികകൾ എന്നാണ്​ ഇക്കൂട്ടർ പറയുന്നത്​. ഇതൊക്കെ വെറും കെട്ടുകഥകളാണെന്നറിയുക. ഒരു ശാസ്​ത്രീയ അടിത്തറയും അവക്കില്ല.

പ​െക്ഷ, എച്ച്​.ജി വെൽസി​െൻറ കഥ നമുക്ക്​ പൂർണമായും എഴുതിത്തള്ളാനാകില്ല. ഒരു കഥ എന്നതിലുപരി അതിൽ ശാസ്​ത്രത്തി​െൻറ അംശങ്ങളുണ്ട്​. ഒരുപക്ഷെ, ഭൂമിക്ക്​ പുറത്ത്​ എവിടെയെങ്കിലും ജീവൻ പതിയിരിക്കുന്നുണ്ടെങ്കിലോ? അതിനുള്ള സാധ്യത പുതിയ കാലത്ത്​ തള്ളിക്കളയാനാകില്ല. ഭൂമിക്ക് സമാനമായ പല ഗ്രഹങ്ങളെയും നാം സമീപ കാലത്ത് കണ്ടെത്തിയ കാര്യം മുൻലക്കങ്ങളിൽ നാം ചർച്ച ചെയ്​തിരുന്നുവല്ലൊ. അവിടെയൊക്കെ ജീവ​െൻറ ഏതെങ്കിലും തരത്തിലുള്ള രൂപങ്ങൾ നിലനിൽക്കുന്നുണ്ടാകുമോ? ഭൂമിയിൽ ജീവൻ ആവിർഭവിക്കുന്നതിനും മുമ്പാണ് അവിടെ ജീവൻ ഉടലെടുത്തതെങ്കിൽ, എച്ച്.ജി. വെൽസും മറ്റും സങ്കൽപിച്ചതുപോലെ തീർച്ചയായും അവർക്ക്​ നമ്മേക്കാൾ ബുദ്ധിയും ശക്​തിയും കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ, അന്യഗ്രഹ ജീവിക​ൾക്കായുള്ള അന്വേഷണം ശാസ്​ത്രലോകത്ത്​ സജീവമായിരിക്കുകയാണിപ്പോൾ. ജ്യോതിർജീവശാസ്​ത്രം(അസ്​ട്രോബയോളജി) എന്ന പേരിൽ ഒരു ശാസ്​​ത്രശാഖയായി തന്നെ ഇൗ മേഖലയിൽ ഗവേഷണങ്ങൾ പരോഗമിക്കുകയാണ്​.

അന്യഗ്രഹങ്ങളിൽനിന്നുള്ള ജീവജാലങ്ങളെ കണ്ടെത്തുന്ന കാലം അത്ര വിദൂരത്തൊന്നുമല്ലെന്നാണ് പുതിയ പഠനങ്ങൾ തെളയിക്കുന്നത്. ചില അന്യഗ്രഹ ജീവികളുടെ ഫോസിലുകൾ ഇതിനോടകം തന്നെ നമുക്ക് ലഭിച്ചിട്ടുണ്ട്. പാൻസ്​പെർമിയ എന്നൊരു സിദ്ധാന്തമുണ്ട്. ധൂമകേതുക്കൾ (വാൽനക്ഷത്രങ്ങൾ) ഭൂമിയിൽ പതിച്ചപ്പോഴാകാം ജീവെൻറ അടിസ്​ഥാന രാസഘടകങ്ങൾ ഭൂമിയിൽ രൂപംകൊണ്ടതെന്നാണ്​ ഇൗ സിദ്ധാന്തം നിർവചിക്കുന്നത്​. 1996ൽ നാസയിലെ ശാസ്​ത്രജ്ഞർ അലൻഹിൽസ്​ എന്ന ഉൽക്കാദ്രവ്യത്തിൽ (ഭൂമിയിൽ പതിച്ച ഉൽക്കകളുടെ അവശിഷ്​ടം) സൂക്ഷ്മജീവികളുടെ ഫോസിലുകൾ കണ്ടെത്തുകയുണ്ടായി. ഏകദേശം 360 കോടി വർഷംമുമ്പ് ചൊവ്വയിൽ സൂക്ഷ്മജീവികൾ ഉണ്ടായിരുന്നുവെന്നാണ്​ ഇൗ ഫോസിലുകൾ പരിശോധിച്ച ഗവേഷകരുടെ നിഗമനം. സേറ്റി എന്ന പേരിൽ മറ്റൊരു അന്വേഷണം കൂടി കഴിഞ്ഞ 50 വർഷമായി ഇൗ മേഖലയിൽ നടക്കുന്നു. അന്യഗ്രഹ ജീവികൾ എവിടെയെങ്കിലുമുണ്ടെങ്കിൽ അവ പരസ്​പര ആശയ വിനിമയത്തിനായി ചില സിഗ്നലുകൾ അയക്കാൻ സാധ്യതയുണ്ട്. എക്സ്​ട്രാ ടെറസ്​ട്രിയൽ ഇൻറലിജെൻറ്സ്​ സിഗ്നലുകൾ (ഇ.ടി.ഐ സിഗ്നൽ) എന്നാണ് ഇവയെ വിളിക്കുന്നത്. ഇ.ടി.ഐ സിഗ്നലുകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നാസ തുടങ്ങിയ പദ്ധതിയാണ് സേറ്റി (സേർച്ച് ഫോർ എക്സ്​ട്രാ ടെറസ്​ട്രിയൽ ഇൻറലിജെൻറ്സ്​). ഭൂമിയുടെ പല ഭാഗത്തും ട്രാൻസ്​മിറ്ററുകൾ സ്​ഥാപിച്ച് സിഗ്നലുകളെ തിരിച്ചറിയുന്നതിനുള്ള സംവിധാനമായിരുന്നു ഇത്. എന്നാൽ, ഇക്കാലത്തിനിടെ ഒരൊറ്റ സിഗ്നലുകളെയും നമുക്ക് തിരിച്ചറിയാനായില്ല.

ഇനി മറ്റൊരു കാര്യം കൂടി. ഭൂമിക്ക് പുറത്ത് ജീവൻ കണ്ടെത്തി എന്നു വിചാരിക്കുക. അങ്ങനെയെങ്കിൽ അവർ ഭൂമി സന്ദർശിക്കാനും പണ്ട്​ ആളുകൾ ഭയപ്പെട്ടതുപോലെ നമ്മെ ആക്രമിക്കാനും സാധ്യതയു​േണ്ടാ? ഇല്ലന്നാണ്​ പ്രാഥമികമായി മനസി​ലാക്കേണ്ടത്​. ഭൂമിക്ക് പുറത്ത് ജീവൻ നിലനിൽക്കണമെങ്കിൽ അത് ഭൂമിയിൽ നിന്ന് ഏകദേശം 200 പ്രകാശ വർഷമെങ്കിലും അകലെയായിരിക്കണം. അഥവാ, അവർ അവിടെ നിന്നും ഭൂമിയെ നിരീക്ഷിക്കുമ്പോൾ കാണുക 200 വർഷം മുമ്പുള്ള ഭൂമിയും അക്കാലത്തെ ആളുകളെയുമായിരിക്കും. വർത്തമാന കാലം കാണണമെങ്കിൽ, പിന്നെയും അവർ 200 വർഷം കാത്തിരിക്കണമെന്നർഥം. നിലവിൽ നമ്മുടെ പ്രപഞ്ചസിദ്ധാന്തങ്ങളനുസരിച്ച്​ ഇത്രയും ദൂരവും കാലവുംതാണ്ടി അവർക്ക്​ ഭൂമിയിൽ എത്തിച്ചേരാനാകില്ല. അപ്പോൾ നാം പിന്നെ എന്തിന്​ പറക്കുംതളികകളെ ഭയക്കണം?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthAlien
News Summary - Alien invasion on earth
Next Story