Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
The US Canada Border Through This Library
cancel
Homechevron_rightVelichamchevron_rightFact & Funchevron_rightലൈബ്രറി ഒന്ന്, രാജ്യം...

ലൈബ്രറി ഒന്ന്, രാജ്യം രണ്ട്

text_fields
bookmark_border
Listen to this Article

ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി​യി​ൽ ഒ​രു ലൈ​ബ്ര​റി. ലൈ​ബ്ര​റി​ക്ക് ന​ടു​വി​ലൂ​ടെ അ​തി​ർ​ത്തി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഒ​രു ക​റു​ത്ത വ​ര. വാ​യ​ന​ക്കാ​ർ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും ഒ​രു​പോ​ലെ കൗ​തു​കം പ​ക​രു​ന്ന​താ​ണ് ഹാ​സ്ക​ൽ ലൈ​ബ്ര​റി.

അ​മേ​രി​ക്ക​യു​ടെ​യും കാ​ന​ഡ​യു​ടെ​യും അ​തി​ർ​ത്തി​യ​ി​ലാ​ണ് ഈ ​ലൈ​ബ്രറി സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഹാ​സ്ക​ൽ ലൈ​ബ്ര​റി​യു​ടെ ത​റ​യി​ലൂ​ടെ ക​റു​ത്ത നി​റ​മു​ള്ള ഒ​രു വ​ര പോ​കു​ന്ന​ത് കാ​ണാം. രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​തി​ർ​ത്തി രേ​ഖ​യാ​ണ​ത്. ഹാ​സ്ക​ൽ ലൈ​ബ്ര​റി​യു​ടെ മു​ൻ​വ​ശം അ​മേ​രി​ക്ക​യി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ആ ​വ​ഴി ചെ​ന്നെ​ത്തു​ന്ന​ത് കു​ട്ടി​ക​ൾ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്കും. അ​വി​ടെ​നി​ന്നു മുന്നോ​ട്ട് ന​ട​ന്നാ​ൽ മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള പു​സ്ത​ക​ത്തി​ന്റെ ശേ​ഖ​ര​ത്തി​ന​ടു​ത്തെ​ത്താം. അ​വ സ്ഥി​തിചെ​യ്യു​ന്ന​താ​ക​ട്ടെ കാ​ന​ഡ​യി​ലും.

അ​മേ​രി​ക്ക​യു​ടെ​യും കാ​ന​ഡ​യു​ടെ​യും അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ റോ​ക്ക് ഐ​ല​ൻ​ഡി​ൽ സ്ഥി​തിചെ​യ്യു​ന്ന ഈ ​ലൈ​ബ്ര​റി അ​തി​ർ​ത്തി​ക​ൾ നി​ശ്ച​യി​ച്ച​പ്പോ​ൾ ര​ണ്ടു രാ​ജ്യ​ത്താ​യി​പ്പോ​യ​ത​ല്ല. മ​നഃ​പൂ​ർ​വം അ​തി​ർ​ത്തി​യി​ൽത്ത​ന്നെ നി​ർ​മി​ച്ച​താ​ണ്. മാ​ർ​ത്താ സ്റ്റു​വ​ർ​ട്ട് ഹാ​സ്ക​ൽ എ​ന്ന വ​നി​ത​യും അ​വ​രു​ടെ മ​ക​നാ​യ ഹൊ​റെ​സ് സ്റ്റു​വ​ർ​ട്ട് ഹാ​സ്ക​ലും ചേ​ർ​ന്ന് മാ​ർ​ത്ത​യു​ടെ ഭ​ർ​ത്താ​വും ഹൊ​റെ​സി​ന്റെ അ​ച്ഛ​നു​മാ​യ കാ​ർ​ലോ​സ് ഫ്രീ​മാ​ൻ ഹാ​സ്ക​ലി​ന്റെ​യും, മാ​ർ​ത്ത​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ കാ​ത​റീ​ൻ, ഹൊ​റെ​സ് സ്റ്റു​വ​ർ​ട്ട് എ​ന്നി​വ​രു​ടെ​യും ഓ​ർ​മ​ക്കാ​യി ഒ​രു ലൈ​ബ്ര​റി നി​ർ​മി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു. എ​ന്നാ​ൽ, ലൈ​ബ്ര​റി​യി​ൽ അ​മേ​രി​ക്ക​ക്കാ​ർ​ക്കും കാ​ന​ഡ​ക്കാ​ർ​ക്കും തു​ല്യ അ​വ​കാ​ശം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. അ​ങ്ങ​നെ​യാ​ണ് ഈ ​ലൈ​ബ്ര​റി​യും ലൈ​ബ്ര​റി​യോ​ട് ചേ​ർ​ന്നു​ള്ള ഓ​പ​റ ഹൗ​സും പ​ണി​ത​ത്.

1901ലാ​ണ് കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 1904ൽ ​ഓ​പറ ഹൗ​സി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. 1905ൽ ​ലൈ​ബ്ര​റി​യു​ടെ​യും നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ഹാ​സ്ക​ൽ ലൈ​ബ്ര​റി​യി​ൽ ഇ​ന്ന് ഇ​രു​പ​തി​നാ​യി​ര​ത്തി​ലേ​റെ പു​സ്ത​ക​ങ്ങ​ളു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ആ​ഴ്ച​യി​ൽ മു​പ്പ​ത്തി​യാ​റ് മ​ണി​ക്കൂ​ർ തു​റ​ന്നുകൊ​ടു​ക്കും. ഒ​രേ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലൈ​ബ്ര​റി​ക്ക് ര​ണ്ടു മേ​ൽ​വി​ലാ​സ​ങ്ങ​ളാ​ണു​ള്ള​ത്. ഒ​ന്ന് കാ​ന​ഡ​യു​ടെ​തും മ​റ്റൊ​ന്ന് അ​മേ​രി​ക്ക​യു​ടെ​തും. ര​ണ്ടു രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​ധാ​ന​പ്പെ​ട്ട പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഹാ​സ്ക​ൽ ലൈ​ബ്ര​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USCanadaLibraryhaskell library
News Summary - The US Canada Border Through This Library
Next Story