Begin typing your search above and press return to search.
exit_to_app
exit_to_app
Question mark
cancel
Homechevron_rightVelichamchevron_rightFact & Funchevron_rightനിങ്ങൾ ഒരുദിവസം എത്ര...

നിങ്ങൾ ഒരുദിവസം എത്ര ചോദ്യം ചോദിക്കും?

text_fields
bookmark_border
Listen to this Article

സംശയങ്ങളില്ലാത്തവരായി ആരുമില്ല. എന്നാൽ, ചിലരുടെ സംശയങ്ങൾ ​കേട്ടാൽ നമ്മുടെ കണ്ണുതള്ളും. ചിലപ്പോൾ ഉത്തരംമുട്ടുകയും ചെയ്യും. നിരന്തരം ചോദ്യങ്ങളും സംശയങ്ങളും ചോദിക്കുന്നവരിൽ നിന്ന് നമ്മൾ പതുക്കെ ഒഴിഞ്ഞുമാറുകയും ചെയ്യും.

കുറച്ചുമുമ്പ്​ രസകരമായ ഒരു പഠനം നടന്നു. അത്​ നടന്നത്​ കുട്ടികളിലാണ്​, അതായത്​ സംസാരിക്കാൻ തുടങ്ങി സംശയങ്ങളൊക്കെ ചോദിച്ചുതുടങ്ങിയ കുട്ടികളിൽ. പഠനത്തിനായി സമീപിച്ച കുട്ടികളിൽനിന്നും അച്ചനമ്മമാരിൽനിന്നും കിട്ടിയ വിവരങ്ങൾ നമ്മെ അത്​ഭുതപ്പെടുത്തുന്നതാണ്​. സംശയങ്ങൾ ഒക്കെ ചോദിക്കാൻ പ്രായമായ ഒരു കുട്ടി ഏകദേശം 300ഒാളം ചോദ്യങ്ങൾ ഒരു ദിവസം ചോദിക്കുമെന്നായിരുന്നു പഠന ഫലം.

കുഞ്ഞുങ്ങൾക്ക്​ എല്ലാത്തിനും സംശയങ്ങളാണ്​. 'വെള്ളം എന്തുകൊണ്ടാണ്​ നനഞ്ഞിരിക്കുന്നത്​' എന്നു മുതൽ 'നിഴലുകൾ എന്തുകൊണ്ട്​ ഉണ്ടാക്കിയതാണ്​' എന്ന ചോദ്യങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നത്രെ. ഇനി വീട്ടിൽ കുട്ടികൾ ചോദ്യക്കുന്ന ചോദ്യങ്ങളുടെ എണ്ണം ചുമ്മാ ഒന്ന്​ എടുത്ത്​ നോക്കൂ...

Show Full Article
TAGS:question Children 
News Summary - How many questions do you ask a day
Next Story