Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ants
cancel
Homechevron_rightVelichamchevron_rightFact & Funchevron_rightഉറുമ്പുകളും മാപ്പ്​...

ഉറുമ്പുകളും മാപ്പ്​ വരക്കും

text_fields
bookmark_border
Listen to this Article

സാമൂഹിക ജീവിതം നയിക്കുന്ന ഇത്തിരിക്കുഞ്ഞൻമാരാണ് ഉറുമ്പുകൾ. ഒരു കൂട്ടിൽ നൂറുമുതൽ ലക്ഷക്കണക്കിന് ഉറുമ്പുകൾ ഉണ്ടാകും.

അടുക്കളയിൽ പഞ്ചസാര തുറന്നുവെച്ചാൽ മിനിറ്റുകൾക്കകം ഉറുമ്പിൻകൂട്ടം വന്ന്​ അത്​ പൊതിയുന്നത്​ കണ്ടിട്ടില്ലേ? ഇനി ഉറുമ്പ്​ കാണാതിരിക്കാൻ ഒളിപ്പിച്ചുവെച്ചുനോക്കൂ. എങ്കിലും വലിയ കാര്യമൊന്നുമില്ല, ഒരു ഉറുമ്പ്​ അത്​ കണ്ടാൽ മതി, ബാക്കി ഉറുമ്പുകളൊക്കെ പിന്നാലെ വന്നോളും. അതെങ്ങനെയാണെന്ന്​ ചിന്തിച്ചിട്ടുണ്ടോ?

ഉറുമ്പുകൾ അവർ പോവുന്ന സ്​ഥലങ്ങളിലെല്ലാം ഫിറമോണുകൾ നിക്ഷേപിച്ചുകൊണ്ടാണ്​ പോകുന്നത്​. ഇത്​ മറ്റ്​ ഉറുമ്പുകൾക്കുള്ള മാപ്പ്​ ആകും. പിന്നാലെ വരുന്ന ഓരോ ഉറുമ്പുകളും ഇത്തരത്തിൽതന്നെ വരു​േമ്പാൾ ആ മാപ്പിെൻറ ശക്​തിയും കൂടും. അത്രപെട്ടന്ന്​ പറ്റിക്കാൻ പറ്റുന്നവരല്ലകെ​േട്ടാ ഇൗ കുഞ്ഞന്മാർ.

സ്പർശികകൾ ഉപയോഗിച്ചാണ് ഇവരുടെ ആശയവിനിമയം. വഴിയിലുടനീളം നിക്ഷേപിച്ച് പോകുന്ന ഫിറമോണുകളിൽ മറ്റ് ഉറുമ്പുകൾ സ്പർശിക ഉപയോഗിച്ച് തൊട്ടാണ് ആശയവിനിമയം ന​ട​ത്തുക. ഭക്ഷണം, ഭക്ഷണമുള്ള സ്ഥലത്തേക്കുള്ള ദൂരം തുടങ്ങിയവ ഇവർ ഇത്തരത്തിൽ ആശയവിനിമയം നടത്തും.

സ്വന്തം ഭാരത്തേക്കാൾ ​അനേകം ഇരട്ടി ഭാരം വഹിക്കാൻ സാധിക്കുമെന്നതാണ് ഉറുമ്പുകളുടെ മറ്റൊരു പ്രത്യേകത. ഉറുമ്പിനേക്കാൾ വലുതല്ലേ അരിമണി. അവ ചുമന്നുപോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകു​മല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:antpheromone
News Summary - ants communication through pheromones
Next Story