Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Students
cancel
Homechevron_rightVelichamchevron_rightCall your Teacherchevron_rightSSLC Easy...

SSLC Easy എളുപ്പമാക്കാം സാമൂഹ്യശാസ്ത്രം

text_fields
bookmark_border

സാമൂഹ്യശാസ്ത്രം പൊതു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് എങ്ങനെ സമയബന്ധിതമായി സ്കോറിനനുസരിച്ച് ചോദ്യങ്ങൾ എഴുതി പൂർത്തിയാക്കുക എന്നത് ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. ഉയർന്ന സ്​കോറിനുള്ള ചോദ്യങ്ങൾ ശ്രദ്ധാപൂർവം വായിച്ചു മനസ്സിലാക്കി സൂചനകൾക്കനുസരിച്ച് ഉത്തരമെഴുതുന്നത് സമയനഷ്ടം കൂടാതെ പരീക്ഷ എഴുതുന്നതിന് സഹായിക്കും. ദീർഘമായ വിവരണാത്മക ഉത്തരത്തിനുപകരം ആശയങ്ങളെ ആശയങ്ങളുടെ ​ഹ്രസ്വരൂപങ്ങളായ ചാർട്ടുകൾ, പട്ടികകൾ, താരതമ്യം തുടങ്ങിയ രീതികൾ സ്വീകരിച്ച്​ ലഘൂകരിക്കാം. വിവരണാത്മക ചോദ്യങ്ങളുടെ വിവിധ ഘട്ടങ്ങൾ വ്യത്യസ്ത തലക്കെട്ടുകൾ നൽകി എഴുതുന്നത് നന്നാകും. എട്ടുസ്കോർ, ആറുസ്കോർ എന്നീ ഭാഗങ്ങളിൽനിന്നും ചോദിക്കാൻ സാധ്യതയുള്ള സാമൂഹ്യശാസ്ത്രം ഭാഗം ഒന്നിലെ ചില യൂനിറ്റുകളിലൂടെ നമുക്കൊന്ന് കടന്നുപോകാം.

ഒന്നാമത്തെ യൂണിറ്റായ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ എന്ന യൂണിറ്റ് എട്ടു സ്കോറിന്റെ ചോദ്യങ്ങൾ കടന്നുവരാൻ സാധ്യതയുള്ള യൂണിറ്റാണ്. എട്ടു സ്കോർ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്ന് മാത്രമായതിനാൽ ഈ യൂണിറ്റിലെ ഫോക്കസ് ഏരിയയായി നിശ്ചയിച്ച അമേരിക്കൻ സ്വാതന്ത്ര്യസമരം, ഫ്രഞ്ച് വിപ്ലവം, റഷ്യൻ വിപ്ലവം എന്നിവയിൽ ഏതെങ്കിലും ഒന്നിന് സാധ്യതയുണ്ടാകും. അവ നമുക്കൊന്ന് പരിശോധിക്കാം.

ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ

അമേരിക്കൻ സ്വാതന്ത്ര്യസമരം

പ്രധാന ആശയങ്ങൾ: വടക്കേ അമേരിക്കയിൽ നടന്ന യൂറോപ്യൻ കുടിയേറ്റം -മെർക്കന്റലിസം എന്ന ആശയം -മെർക്കന്റലിസ്റ്റ് നിയമങ്ങൾ -സമരത്തിന് പ്രചോദനം നൽകിയ ചിന്തകർ (ജോൺ ലോക്ക് -മനുഷ്യാവകാശങ്ങളെ പിന്തുണച്ചു - തോമസ് പെയിൻ -വിദേശ ശക്തികൾ വ​ടക്കേ അമേരിക്ക കൈയടക്കുന്നതിനെ എതിർത്തു)

കോണ്ടിനന്റൽ കോൺഗ്രസുകൾ: ഒന്നാം കോണ്ടിനന്റൽ കോൺഗ്രസ് -ഫിലാഡൽഫിയ -1774

കോളനികളുടെ അംഗീകാരമില്ലാതെ നികുതി ചുമത്താൻ പാടില്ല എന്ന നിവേദനം ഇംഗ്ലണ്ടിലെ രാജാവിന് നൽകി

രണ്ടാം കോണ്ടിനന്റൽ കോൺ​ഗ്രസ് -1775 -ജോർജ് വാഷിങ്ടണിനെ കോണ്ടിനന്റൽ സൈന്യത്തിന്റെ തലവനായി തിരഞ്ഞെടുത്തു

1776 ജൂലൈ നാല് -സ്വാതന്ത്ര്യപ്രഖ്യാപനം -ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, തോമസ് ജെഫേഴ്സൻ -തയാറാക്കിയവർ

1781ൽ യുദ്ധം അവസാനിച്ചു

1783- പാരിസ് ഉടമ്പടി -ഇംഗ്ലണ്ട് 13 കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിച്ചു

ഫിലാഡൽഫിയയിൽ ഭരണഘടന സമ്മേളനം -നേതൃത്വം -​ജയിംസ് മാഡിസൺ

അമേരിക്കൻ ഐക്യനാടുകളിലെ ആദ്യ പ്രസിഡന്റ് ജോർജ് വാഷിങ്ടൺ


ഫ്രഞ്ച് വിപ്ലവം

ഫ്രഞ്ച് വിപ്ലവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകൾ

സാമൂഹിക അസമത്വം -സാമ്പത്തിക അസമത്വം

ഫ്രഞ്ച് സമൂഹത്തിന്റെ മൂന്നു തട്ടുകൾ -എസ്റ്റേറ്റുകൾ

ഒന്നുംരണ്ടും എസ്​റ്റേറ്റുകൾ സമാന സവിശേഷതകൾ ഉള്ളതിനാൽ ഒരുമിച്ച് മനസ്സിലാക്കുന്നത് പഠനം എളുപ്പമാക്കാം. അവ താഴെ പറയും പ്രകാരം ക്രോഡീകരിക്കുക

  • ധാരാളം ഭൂപ്രദേശം കൈവശംവെച്ചു
  • ഉയർന്ന സാമൂഹികപദവി
  • നികുതികളിൽനിന്നും ഒഴിവാക്കപ്പെട്ടിരുന്നു
  • ആഡംബര ജീവിതം നയിച്ചു

ഇവ നിഷേധിക്കപ്പെട്ട സമൂഹമായിരുന്നു മൂന്നാം എസ്റ്റേറ്റിലെ പ്രതിനിധികൾ. അവ ഇപ്രകാരം ക്രോഡീകരിക്കുക

  • താഴ്ന്ന സാമൂഹികപദവി
  • പ്രഭുക്കന്മാർ, പുരോഹിതർ എന്നിവർക്ക് നികുതി നൽകണം
  • ഭരണപങ്കാളിത്തം ഇല്ല
  • ദുരിതപൂർണമായ ജീവിതം

ടെന്നീസ്​കോർട്ട് പ്രതിജ്ഞ (Tennis Court Oath)

മൂന്നാം എസ്റ്റേറ്റിനെ ദേശീയ അസംബ്ലിയായി പ്രഖ്യാപിച്ചതിനുശേഷം ഭരണഘടന തയാറാക്കുന്നതിനുള്ള തുടക്കം

തുടർന്നുള്ള പ്രഖ്യാപനം -ബാസ്റ്റീൻ ജയിൻ തകർത്തു -മനുഷ്യാവകാശ പ്രഖ്യാപനം -സ്ത്രീകളുടെ വെഴ്സായ് കൊട്ടാരത്തിലേക്കുള്ള പ്രകടനം -ഫ്രഞ്ച് റിപ്പബ്ലിക് പ്രഖ്യാപനം

റഷ്യൻ വിപ്ലവം

ചക്രവർത്തിമാരുടെ സേച്ഛാധിപത്യ ഭരണം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങൾ എന്നിവ ഫ്രഞ്ചുവിപ്ലവവുമായി താരതമ്യം ചെയ്ത് പഠനം എളുപ്പമാക്കാം

വിപ്ലവത്തിന് പ്രചോദനമായ സംഭവങ്ങൾ

സാഹിത്യകാരന്മാരുടെ പങ്ക് -മാക്സിംഗോർക്കി, ലിയോ ​ടോൾസ്റ്റോയി, ഇവാൻ തുർഗ് നേവ്, ആന്റൺ ചെക്കോവ് തുടങ്ങിയവർ

മാർക്സിസ്റ്റ് ആശയങ്ങൾ -ലെനിൻ -ട്രോട്സ്കി


റഷ്യ-ജപ്പാൻ യുദ്ധം -1905

രക്തരൂഷിതമായ ഞായറാഴ്ച (Bloody Sunday)

ഒന്നാംലോകയുദ്ധത്തിലെ പങ്കാളിത്തം

ഭക്ഷ്യക്ഷാമവും തൊ​ഴിലാളി പ്രതി​​​ഷേധവും

നിക്കോളാസ് രണ്ടാമൻ സ്ഥാനത്യാഗം ചെയ്യുന്നു

മെൻഷെവിക് ഗവൺമെന്റ് നിലവിൽവന്നു

ഫെബ്രുവരി വിപ്ലവം -ബോൾഷെവിക് വിപ്ലവം എന്നീ ക്രമത്തിൽ സംഭവങ്ങൾ ക്രമീകരിക്കാം

ലോകം ഇരുപതാം നൂറ്റാണ്ടിൽ

ഈ യൂനിറ്റിൽനിന്നും ഫോക്കസ് ഏരിയയിൽ ഒന്നാം ലോകയുദ്ധവും ഫാഷിസവും നാസിസവും ഉൾപ്പെടുന്നതിനാൽ എട്ട് ​സ്കോർ ചോദ്യങ്ങൾക്ക് സാധ്യതയുണ്ട്.

ഒന്നാംലോകയുദ്ധം

സംഭവങ്ങൾ ക്രമീകരിച്ച് ഉത്തരമെഴുതാൻ ശ്രദ്ധിക്കണം. സൂചനകൾ (Hints) നൽകിയിട്ടുണ്ടെങ്കിൽ അവക്ക് ഊന്നൽ നൽകി ഉത്തരമെഴുതണം

സൈനിക സഖ്യങ്ങളുടെ രൂപവത്​കരണം -ത്രികക്ഷിസഖ്യം -ജർമനി, ആസ്ട്രിയ -ഹംഗറി-ഇറ്റലി

ത്രികക്ഷി സൗഹാർദം -ഇംഗ്ലണ്ട്, ഫ്രാൻസ്, റഷ്യ

തീവ്രദേശീയത -പാൻ സ്ലാവ്, പാൻ ജർമൻ, പ്രതികാര പ്രസ്ഥാനങ്ങൾ

സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ പ്രതിസന്ധികൾ മൊറോക്കൻ പ്രതിസന്ധി, ബാൾക്കൻ പ്രതിസന്ധി

ഫാഷിസവും നാസിസവും തമ്മിലെ സമാനതകൾ കണ്ടെത്തിയാൽ പഠനം എളുപ്പത്തിലാക്കാം. ഉദാഹരണമായി

ഒന്നാം​ലോകയുദ്ധാനന്തരം ജർമനിയിലും ഇറ്റലിയിലും ഉണ്ടായ സംഭവങ്ങൾ

പണപ്പെരുപ്പം, തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം എന്നിവ ഉണ്ടാക്കിയ പ്രശ്നങ്ങൾ

സൈനിക വിഭാഗങ്ങൾ -കരിങ്കുപ്പായക്കാർ (Black shirts) -തവിട്ടുകുപ്പായക്കാർ (Brown shirts)

സാമ്രാജ്യത്വ മോഹങ്ങൾ

സൈനിക നയങ്ങളുടെ ​രൂപവത്​കരണം -ഇവ വിശദീകരിച്ച് എട്ടു സ്കോർ ചോദ്യം പൂർത്തീകരിക്കാം.

പൊതുഭരണം

ഈ യൂനിറ്റിൽ ആറുസ്കോറിന് സാധ്യതയുളള ഭാഗങ്ങൾ ഉദ്യോഗസ്ഥ വൃന്ദവും (Bureaucracy) അതിന്റെ സവിശേഷതകൾ (Features) ഉൾപ്പെടുന്ന ഭാഗവും ഇന്ത്യൻ സിവിൽ സർവിസിന്റെ വർഗീകരണവും (Classification of Indian Civil Service)


ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനിൽപ്പും

ഈ യൂനിറ്റിലെ ഫോക്കസ് ഏരിയയുടെ ഭാഗമായി വരുന്നത് ബ്രിട്ടീഷ് ഭൂനികുതി സമ്പ്രദായങ്ങൾ, കുറിച്യകലാപം, 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം എന്നിവയാണ്.

ഒന്നാം സ്വാതന്ത്ര്യ സമരത്തിലേക്ക്​ നയിച്ച കാരണങ്ങൾ നമുക്കൊന്ന് പരിചയപ്പെടാം.


സമരവും സ്വാതന്ത്ര്യവും

ഈ യൂനിറ്റിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട ദേശീയ സമരങ്ങൾ പരിചയപ്പെടാം.

നിസ്സഹകരണ സമരം-ബഹിഷ്കരണവും നിർമാണ പ്രവർത്തനവും (NCM)

ഖിലാഫത്ത് പ്രസ്ഥാനം

ചൗരി ചൗരാ സംഭവം

സിവിൽ നിയമലംഘനം (CDM)

പൂർണ സ്വരാജ്, ലാഹോർ കോൺഗ്രസ് സമ്മേളനം

ഉപ്പ് സത്യഗ്രഹം

ക്വിറ്റ് ഇന്ത്യ സമരം (QI)

ബോംബെ കോൺഗ്രസ് സമ്മേളനം

ഗാന്ധിജി നേതൃത്വം നൽകിയ അവസാനത്തെ ബഹുജന സമരം

Show Full Article
TAGS:SSLCSocial Science
News Summary - SSLC Easy Social Science
Next Story