കന്തൂറയണിഞ്ഞ്, ഈദ് ആഘോഷിച്ച് അൽ നിയാദി
text_fieldsഈദ് ദിനത്തിൽ കന്തൂറയണിഞ്ഞ് നിയാദി
ദുബൈ: ബഹിരാകാശത്ത് കന്തൂറയണിഞ്ഞ് ഈദ് ആഘോഷിച്ചും ആശംസനേർന്നും സുൽത്താൻ അൽ നിയാദി. പരമ്പരാഗത അറബ് വസ്ത്രമായ കന്തൂറയും തലപ്പാവും അണിഞ്ഞ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിൽക്കുന്ന വീഡിയോ ട്വിറ്റർ വഴിയാണ് പുറത്തുവിട്ടത്. സംഗീത പശ്ചാത്തലത്തിലാണ് വീഡിയോ. എന്‍റെ വിശ്വസ്ത സുഹൃത്ത് ‘സുഹൈലി’നൊപ്പം ഈദ് ആഘോഷിക്കുമെന്നാണ് ട്വീറ്റിൽ കുറിച്ചിരിക്കുന്നത്. യു.എ.ഇ ബഹിരാകാശ എജൻസിയുടെ ഭാഗ്യചിഹ്നമാണ് ‘സുഹൈൽ’ എന്ന കുഞ്ഞുപാവ. അനുഗ്രഹീതമായ ഈ അവസരത്തിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഭൂമിയിലുള്ള എല്ലാവർക്കും ഊഷ്മളമായ ആശംസകൾ നേരുന്നു. നിങ്ങൾക്ക് സമാധാനവും സന്തോഷവും സമൃദ്ധിയും നൽകട്ടെ -എന്ന് അറബിയിൽ ആശംസ അറിയിക്കുന്നുമുണ്ട് അൽ നിയാദി. ആദ്യമായാണ് മുസ്ലിം ബഹിരാകാശ സഞ്ചാരി റമദാൻ പൂർണമായും ബഹിരാകാശ നിലയത്തിൽ ചിലവഴിച്ച് പെരുന്നാളിനെ സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

