ആദം- ഹൈമ റൂട്ടിൽ വാഹനം മറിഞ്ഞ് രണ്ടുപേർ മരിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ (ആദം-ഹൈമ) ഖർനുൽ ആലം പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചു. സൗദി പൗരന്മരാണ് മരണപ്പെട്ടത്. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണം വിട്ട വാഹനം മറിഞ്ഞാണ് അപകടം.
അപകടത്തെത്തുടർന്ന് റോയൽ ഒമാൻ പൊലീസ് അടിയന്തര രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ രണ്ട് സൗദി പൗരന്മാരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് അഞ്ച് പേരെ ആംബുലൻസുകളിൽ നിസ് വയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടസ്ഥലത്ത് എത്തിയ അടിയന്തര രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ റോയൽ ഒമാൻ പൊലിസ് അനുശോചനം അറിയിച്ചു. ദോഫാർ മേഖലയിലേക്ക് ദീർഘദൂര യാത്ര നടത്തുന്നവർ കൃത്യമായി വേഗ പരിധി പാലിക്കണമെന്നും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

