Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightപച്ചയണിഞ്ഞ ടീസ്​റ്റ...

പച്ചയണിഞ്ഞ ടീസ്​റ്റ കടന്ന്​​ സിക്കിമിലേക്ക്​

text_fields
bookmark_border
പച്ചയണിഞ്ഞ ടീസ്​റ്റ കടന്ന്​​ സിക്കിമിലേക്ക്​
cancel
camera_alt?????????????????? ????? ??????????????? ??????? ?????

ത്​മാവുള്ള ഒരു ഇന്ത്യൻ നഗരത്തെ കാണണമെങ്കിൽ കൊൽക്കത്തയിൽ ചെന്നാൽ മതിയെന്ന്​ ആരൊക്കെയ ോ പറഞ്ഞു കേട്ടിട്ടുണ്ട്​. ടാഗോറും നേതാജി സുഭാഷ്​ ച​ന്ദ്രബോസും മതർതരേസയും സ്വാമി വിവേകാനന്ദനുമെല്ലാം ജീവി ച്ച മണ്ണ്​. ഹൗറ പാലവും വിക്​ടോറിയ പാലസും ഉൾപ്പെടെയുള്ള ദൃശ്യവിസ്​മയങ്ങളുടെ നാട്​. മോഹൻബഗാൻ, ഇൗസ്​റ്റ്​ ബംഗാ ൾ, മുഹമ്മദൻസ്​ പോലുള്ള വമ്പൻ ക്ലബുകളുടെ പോരിടങ്ങൾ, ഇതിഹാസ ഇന്നിങ്​സുകൾ ഏറെപ്പിറന്ന ഇൗഡൻ ഗാർഡൻസ്​...

അതിനെല്ല ാമുപരി, ഇന്ത്യൻ സാമൂഹികാവസ്​ഥയുടെ നേർകാഴ്​ചകളായ തെരുവുകളിലെ ജീവിതങ്ങളും. കണ്ടാലും അനുഭവിച്ചാലും തീരില്ല ഇൗ മ ഹാനഗരിയെങ്കിലും ഞങ്ങളെ സംബന്ധിച്ച്​ കൊൽക്കത്ത​ ഒരു ഇടത്താവളം മാത്രമാണ്​. സിക്കിം ആണ്​ ഇത്തവണ ഞങ്ങളുടെ ലക്ഷ് യം. കൊച്ചിയിൽനിന്ന്​ വിമാനം​ കൊൽക്കത്തയിൽ എത്തിയതാണ്​. ഏതാനും മണിക്കൂറുകൾ ഇൗ നഗരിയിൽ ചിലവഴിച്ച ശേഷം ബാക്കി കാഴ്​ചകൾ കാണുന്നത്​ യാത്രയുടെ അവസാന ദിനത്തിലേക്ക്​ മാറ്റി സിക്കിമിലേക്ക്​ പുറപ്പെടുകയായി ഞങ്ങൾ.

സ്​കൂളിൽ പോക ുന്ന കുട്ടികൾ. ജയ്​പാൽഗുരിയിലെത്തും മുമ്പ്​ ട്രെയിൻ പിടിച്ചിട്ട ചാത്തർഹാത്ത്​ ഗ്രാമത്തി​ൽനിന്ന്​

​ഫെബ്രുവരി മാസം ഞങ്ങൾക്ക്​ യാത്രക്കുള്ളതാണ്​. ഒരുമിച്ച്​ പഠിക്കുകയും ഒരേ സ്​ഥാപനത്തിൽ ഒരേ ദിവസം ജോലിയിൽ പ്രവേശിക്കുകയും ഇപ്പോഴും അത്​ തുടരുകയും ചെയ്യുന്ന ആറ്​ പേരും കൂടെ പഠിച്ച ഒരാളും - അങ്ങനെ ഏഴ്​ പേർ. സൗ ഹൃദത്തി​​​​െൻറ പത്താം വാർഷികാഘോഷം ഇത്തവണ ഹിമാലയ സാനുക്കളിലാവ​െട്ട...


കൊൽക്കത്ത ചിറ്റ്​പൂർ സ്​റ്റേഷ നിൽനിന്ന്​ കൊൽക്കത്ത - ദിബ്രുഗഢ് എക്​സ്​പ്രസിൽ പശ്ചിമബംഗാളിലെ തന്നെ ന്യൂ ജയ്​പാൽഗുരി (NJP) വരെയാണ്​ ട്രെയിൻ സഞ് ചാരം. സിക്കിമിലേക്ക്​ പോകാനുള്ള അവസാന റെയിൽവേ സ്​റ്റേഷനാണ്​ ഇത്​. ഇവിടെനിന്ന്​ 119 കിലോമീറ്റർ പിന്നെയും സഞ്ച രിച്ച്​​ വേണം സിക്കിം തലസ്​ഥാനമായ ഗാങ്​ടോകിലെത്താൻ. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്​ ഉൾപ്പെടെയുള്ള രാജ്യങ്ങളില േക്കും വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിലേക്കുമുള്ള എൻട്രി പോയിൻറ്​ കൂടിയാണ്​ ന്യൂ ജയ്​പാൽഗുരി. സിലുഗുരിക്കടുത ്ത്​​ ബാഗ്‌ടോഗ്രയിലും സിക്കിമിലെ പാക്​യോങിലും വിമാനത്താവളങ്ങളുണ്ട്​. സിക്കിമിലേക്കുള്ള യാത്രക്ക്​ ഇൗ വഴിയ ും തിരഞ്ഞെടുക്കാം. കുറച്ചധികം പണച്ചിലവുള്ള കാര്യമാണെന്ന്​ മാത്രം. പത്ത്​ മണിക്കൂറിലധികം യാത്രയുണ്ട്​ കൊൽകത ്തയിൽനിന്ന്​ ന്യൂ ജയ്​പാൽഗുരിയിലേക്ക്​.

സ്​റ്റേഷന്​ മുമ്പിൽ യാത്രക്കാരെ കാത്ത്​നിൽക്കുന്ന റിക്ഷകൾ


രാവിലെ എട്ട്​ മണിയോടെയാണ്​ ​ജയ്​പാൽഗുരിയിലെത്തിയത്​. ബംഗ്ലാദേശിനോട്​ ചേർന്ന്​ നിൽക്കുന്ന ഒര ു നഗരമാണ്​ ഇത്​. എട്ട്​ കിലോമീറ്റർ മാത്രം അകലെ​ അതിർത്തിയായ ബംഗ്ല ബന്ധ സീറോ പോയിൻറ്​.

സ്​റ്റേഷനിലെത് തിയ പാ​ടെ ടാക്​സിക്കാരുടെ പിടിവലി തുടങ്ങി. സിക്കിം ടൂർ മൊത്തമായി ഏറ്റെടുക്കുന്നവരും ഗാങ്​ടോക്​ വരെ മാത്രം കൊണ്ട്​പോകുന്നവരുമുണ്ട്​ അക്കൂട്ടത്തിൽ. പ്രാതൽ കഴിഞ്ഞ ശേഷം പറയാമെന്ന്​ പറഞ്ഞ്​ ഞങ്ങൾ ഒരുവിധം തടിയൂരി. ​ഭക് ഷണം കഴിച്ച്​ മടങ്ങി വന്നപ്പോഴും അത്​ തന്നെ സ്​ഥിതി. റ്റാറ്റ സുമോ, ബൊലേറോ പോലുള്ള വാഹനങ്ങളിൽ ഗാങ്​ടോക്ക് ​ വരെ ഒരാൾക്ക്​ 300 രൂപയാണ്​ ചാർജ്​. പത്ത്​ പേരെ വരെ ഒരു വാഹനത്തിൽ കയറ്റും. രണ്ടോ മൂന്നോ പേരുള്ള സംഘങ്ങളായി വരുന ്നവർ​ക്ക്​ ഇങ്ങനെ ഷെയറിങ്​ ടാക്​സി പിടിക്കുന്നതാണ്​ സാമ്പത്തികമായി മെച്ചം. ഞങ്ങൾ ഏഴ്​ പേരുള്ളതിനാലും ആറേഴ്​ മണിക്കൂർ യാത്ര ചെയ്യേണ്ടതിനാലും ഒരു വണ്ടി സ്വന്തമായി പിടിക്കാനായി തീരുമാനം. 2700 രൂപക്ക്​ ഒരു റ്റാറ്റ സുമോ പറഞ്ഞുറപ്പിച്ച്​ യാത്ര തുടങ്ങി.

കോറണേഷൻ പാലം

സിലുഗുരിയാണ്​ പോകും വഴിയിൽ ആദ്യം കണ്ട നഗരം. വടക്കന്‍ ബംഗാളിലെ ഒരു നഗരമാണ് സിലുഗുരി. സിലുഗുരിയിലെ കാഞ്ചൻഗംഗ സ്​റ്റേഡിയം കേൾക്കാത്ത കായികപ്രേമികളുണ്ടാവില്ല. ​െഎ ലീഗും ഫെഡറേഷൻ കപ്പും രഞ്​ജി ട്രോഫിയുമെല്ലാം നടക്കാറുള്ള സ്​റ്റേഡിയം. സിലുഗുരി നഗരത്തിലെ ഹോങ്കോങ്​ ബസാർ വളരെ പ്രസിദ്ധമാണ്. കുറച്ച്​ ദൂരം പിന്നിട്ടാൽ നീണ്ടുനിവർന്ന്​ കിടക്കുന്ന ഉഗ്രൻ റോഡ്​ കിട്ടും. പത്തോ പതി​നഞ്ചോ കിലോമീറ്റർ കുലുക്കങ്ങളില്ലാതെ, വളവും തിരിവുമില്ലാതെ സുഖസുന്ദര യാത്ര. അതിർത്തി പ്രദേശമായതിനാൽ ഇടക്കിടെ സൈനിക കേന്ദ്രങ്ങൾ കാണുന്നുണ്ട്​. സേവോക്​ വന്യജീവി സ​േങ്കതത്തിന്​ നടുവിലൂടെയാണ്​ യാത്ര. ഇരുവശത്തും ഇടതൂർന്ന വനങ്ങൾ. ഏതാനും കിലോമീറ്റർ മുന്നോട്ട്​ പോയാൽ പ്രസിദ്ധമായ ടീസ്​റ്റ നദി പ്രത്യക്ഷപ്പെടുകയായി.

ടീസ്​റ്റ നദിയുടെ ഭാവങ്ങൾ

ഹിമാലയ സാനുക്കളിൽനിന്ന്​ ഉത്​ഭവിച്ച്​ സിക്കിമിലൂടെ ഒഴുകി പശ്ചിമബംഗാൾ കടന്ന്​ ബംഗ്ലാദേശിലെത്തി ബംഗാൾ ഉൾകടലിൽ ചേരുന്ന 315 കിലോമീറ്റർ നീളമുള്ള മഹാനദി. സിലിഗുരിക്കാരൻ ഡ്രൈവർ മഹാ ബോറനാണ്​. എത്രയും വേഗം ഗാങ്​ടോക്കിലെത്തുക മാത്രമാണ്​ അയാളുടെ ലക്ഷ്യം. എവിടെയും വണ്ടിനിർത്താൻ അയാൾ കൂട്ടാക്കുന്നില്ല. ബ്രേക്ക്​ ചവിട്ടണമെങ്കിൽ അഞ്ഞൂറ്​ റൂപ എക്സ്​ട്ര^അതാണ്​ അയാളുടെ കണക്ക്​. യാത്ര മടുപ്പിക്കാൻ ഇങ്ങനെ ഒാരോ ഡ്രൈവർമാരെ കിട്ടിയാൽ മാത്രം മതിയല്ലോ. അത്​ പക്ഷേ, ഒരു പാഠമായി. തുടർന്നുള്ള യാത്രകളിൽ ട്രാവൽ ഒാപ​േററ്ററോട്​ ഞങ്ങൾ ആദ്യം മുന്നോട്ട്​ വെച്ച ഉപാധി ഡ്രൈവ​ർമാരെ സംബന്ധിച്ചായിരുന്നു. അത്​ വിജയിക്കുകയും ചെയ്​തു.

ടീസ്​റ്റയിലെ മണൽ ഖനനം

ഡ്രൈവറുടെ കയ്യും കാലും പിടിച്ചിട്ടാണേലും​ ടീസ്​റ്റ നദിക്ക്​ കുറുകെയുള്ള പ്രസിദ്ധമായ കോറണേഷൻ ബ്രിഡ്​ജിനരികെ വണ്ടിനിർത്തി. ​ ജോർജ്​ ആറാമ​​​​െൻറയും എലിസബത്ത്​ രാഞ്​ജിയുടെയും കിരീട ധാരണത്തി​​​​െൻറ അനുസ്​മരണാർഥം അധിനിവേശ ബ്രിട്ടീഷ്​ ഭരണകൂടം 1937ൽ സ്​ഥാപിച്ച ഇൗ പാലം ഒരു കാഴ്​ച തന്നെയാണ്​. പാലം കടന്ന്​ ഏതാണ്ട്​ 150 കിലോമീറ്റർ സഞ്ചരിച്ചാൽ ഭൂട്ടാനിലെത്താം. ഭൂട്ടാനിൽ നിന്നുള്ള ധാരാളം വാഹനങ്ങൾ പാലം കടന്നുവരുന്നത്​ കണ്ടു. ബുദ്ധമതവുമായി ബന്ധപ്പെട്ട എന്തോ ഫെസ്​റ്റിവൽ ഗാങ്​ടോകിൽ നടക്കുന്നുണ്ട്​്. അവിടേക്ക്​ പോകുന്നവരും മടങ്ങുന്നവരുമാണ്​ കൂടുതൽ ഭൂട്ടാനികളും. ചുവന്ന കളറിലുള്ള നമ്പർ ​േപ്ലറ്റിലാണ്​ വാഹനങ്ങളുടെ രജിസ്​റ്റർ നമ്പർ രേഖപ്പെടുത്തിയിരിക്കുന്നത്​. മറ്റൊരു രാജ്യമാണെങ്കിലും ഭൂട്ടാനിൽ പോകാൻ ഇന്ത്യക്കാർക്ക്​ പാസ്​പോർട്ട്​ വേണ്ട. സ്വന്തം വാഹനത്തിൽ തന്നെ ഭൂട്ടാൻ ചുറ്റാം. ഭൂട്ടാൻകാർക്ക്​ തിരിച്ചും.

ഡാർജിലിങിലേക്കുള്ള ഇരുമ്പുപാലം

കുത്തനെയുള്ള മലകൾക്കിടയിലൂടെ കൈവരിപോലുമില്ലാത്ത അപകടപാതകളിലൂടെയാണ്​​ സഞ്ചാരം. ഒരു ഭാഗത്ത്​ വലിയ കൊക്കകൾ. പതിയെയൊഴുകുന്ന ടീസ്​റ്റ കണ്ണുകളെ വലംവെപ്പിക്കും.​ സിലിഗുരി മുതൽ ഗാങ്​ടോക്​ വരെയും അവിടെനിന്നുള്ള മുറ്റുയാത്രകളി​ലുമെല്ലാം ടീസ്​റ്റ ഞങ്ങൾക്ക്​ ചുറ്റുമൊഴുകിക്കൊണ്ടിരുന്നു. നേരത്തെയുള്ള റോഡ്​ പോലെയല്ല. ടീസ്​റ്റ അപ്പുറത്തും ഇപ്പുറത്തുമായി കാഴ്​ചകളിൽ വന്നും പോയും ​െകാണ്ടിരുന്നു. എല്ലായിടത്തും ടീസ്​റ്റക്ക്​ പച്ച നിറമാണ്​. ചിലയിടത്ത്​ അത്​ കടും പച്ചനിറമാകും. മറ്റുചിലയിടങ്ങളിൽ പച്ചയുടെ കടുപ്പം കുറയും. ഭൂപ്രകൃതിയുടെ സവിശേഷത കാരണമാണത്രെ പുഴക്ക്​ ഇൗ നിറം വന്നിരിക്കുന്നത്​. ചിലയിടത്ത്​ നല്ല ഒഴുക്കുണ്ട്​. മറ്റുചിലയിടങ്ങളിൽ പുഴയൊരു ചെറുതോടായി ചുരുങ്ങും. പിന്നെയും ചിലയിടങ്ങളിൽ ഡാമുകൾ​ കെട്ടി ടീസ്​റ്റയെ തടഞ്ഞുനിർത്തിയത്​ കാണാം. ഡാമി​​​​െൻറ കെട്ടിനിറുത്തലിൽ പുഴ വെള്ളത്തിനു നടുവിൽ പെട്ട്​ പോയ ചില ഒറ്റമരങ്ങൾ നിസ്സഹായതോടെ തലയുയർത്തി നിൽക്കുന്നു. അവർ പക്ഷേ, ഏകാന്തരല്ല;​ മുകളിൽ ദേശാടന പക്ഷിക്കൂട്ടം ചേക്കേറിയിരിക്കുന്നു. ഇതൊക്കെയൊന്ന്​ കാമറയിൽ പകർത്താൻ ഡ്രൈവർ വണ്ടി നിർത്തിയിട്ട്​ വേണ്ടേ!

മഹാത്​മാ ഗാന്ധി മാർഗ്​

പല ഭാഗങ്ങളിലും ടീസ്​റ്റ അങ്ങേയറ്റം മലിനമാണ്​. ചില ഭാഗങ്ങളിൽ വലിയ ലോറികളും മറ്റു വാഹനങ്ങളും പുഴയിലിറങ്ങി നിൽക്കുന്നത്​ കണ്ടു. വലിയ തോതിൽ മണൽ ഖനനം നടക്കുന്നുണ്ട്​. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ധാരാളം വലിയ കുടിവെള്ള പദ്ധതികളുടെ സ്രോതസ്സ്​ കൂടിയായ ഇൗ നദിയിലെ ജലവിനിയോഗത്തെ ചൊല്ലി ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ​തർക്കങ്ങൾ പതിവാണ്​. ഇരുമ്പു പാലങ്ങൾ ധാരാളം യാത്രയിൽ കടന്നുവന്നു. കുറേ ചെന്നപ്പോൾ കണ്ട ഒരു നീണ്ട ഇരുമ്പുപാലം ഡാർജിലിങിലേക്കുള്ള വഴിയാണെന്ന്​ ഡ്രൈവർ പറഞ്ഞറിഞ്ഞു.

ഗൂർഖകളുടെ സ്വന്തം മണ്ണ്​
പശ്ചിമ ബംഗാളിലെ ഡാർജിലിങ്​ ജില്ലയുടെ ഭാഗമാണ്​ സിക്കിമിലേക്കുള്ള വഴിയിലെ ഇൗ പ്രദേശങ്ങൾ. ചുരത്തിലെ എല്ലാ വളവുകളിലും കണ്ട പൊതുകാഴ്​ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക്​ അഭിവാദ്യം അർപ്പിച്ചുള്ള ഗൂർഖ ജനമുക്​തി മോർച്ചയുടെ ഫ്ലക്​സ്​ ബോർഡുകൾ ആയിരുന്നു. ഗൂർഖ സമൂഹത്തിന്​ സംരക്ഷണം നൽകുന്നതിൽ നന്ദി അറിയിച്ചുള്ള ബോർഡുകൾ. ജനമുക്​തി മോർച്ചയിലെ രണ്ട്​ വിഭാഗങ്ങളിൽ ബിനയ്​ തമാങ്​ എന്ന ഗൂർഖ നേതാവ്​ നേതൃത്വം നൽകുന്ന വിഭാഗത്തി​​​​െൻറ പേരിലുള്ളതാണ്​ ബോർഡുകൾ. ഡാർജിലിങിലെ ഭൂരിപക്ഷ ജനവിഭാഗമായ ഗൂർഖകൾ പശ്ചിമബംഗാളി​​​​െൻറ വടക്കൻ മേഖലകൾ വിഭജിച്ച്​ ഡാർജിലിങ്​ കേന്ദ്രമായി ഗൂർഖലാൻഡ്​ സംസ്​ഥാനം രൂപവത്​കരിക്കണമെന്ന ആവശ്യക്കാരാണ്​. ഇൗ ആവശ്യമുന്നയിച്ച്​ ഗൂർഖ ജനമുക്​തി മോർച്ച പോലുള്ള സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു വരുന്നു. പലഘട്ടങ്ങളിലും അക്രമാസക്​തമായ സമരങ്ങളെ സർക്കാർ അടിച്ചമർത്തുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്​തിരുന്നു. സംസ്​ഥാനം രൂപവത്​കരിക്കുമെന്ന ഉറപ്പിൽ ജനമുക്​തി മോർച്ച ബി.ജെ.പിയെ ആണ്​ പിന്താങ്ങിപോന്നത്​. അതുകൊണ്ട്​ തന്നെ ഡാർജിലിങ്​ പാർലമൻറ്​ സീറ്റിൽ ബി.ജെ.പി സ്​ഥാനാർഥികൾ വിജയിച്ചുപോന്നിരുന്നു. 2014 തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്​ഥാനാർഥിയോട്​ പരാജയപ്പെട്ട തൃണമൂൽ കോൺ​ഗ്രസി​​​​െൻറ സ്​ഥാനാർഥി, സാക്ഷാൽ ബൈച്യുങ്​ ബൂട്ടിയ ആയിരുന്നു- ഇന്ത്യൻ ഫുട്​ബാളിലെ ഇതിഹാസം. കഴിഞ്ഞ വർഷം തൃണമൂൽ വിട്ട ബൂട്ടിയ ത​​​​െൻറ നാടായ സിക്കിമിൽ ഹംരോ സിക്കിം പാർട്ടിയെന്ന പേരിൽ സ്വന്തം പാർട്ടിയുണ്ടാക്കി ഇൗ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്​.

ചെടി നനക്കുന്ന ബ്യൂട്ടിഫൈയർ

ഇക്കുറി പക്ഷേ, ഡാർജിലിങിൽ സ്​ഥിതി മാറി. ഗൂർഖലാൻഡ്​ ആവശ്യം അംഗീകരിക്കാതിരുന്ന മോദി സർക്കാർ നിലപാടിൽ പ്രതിഷേധിച്ച്​ ഗൂർഖ ജനമുക്​തി മോർച്ചയിലെ ഒരു വിഭാഗം ഇൗ വർഷം ആദ്യം ബി.ജെ.പിയുമായുള്ള സഹകരണം അവസാനിപ്പിക്കുകയും മമത ബാനർജിയെ പിന്തുണക്കുമെന്ന്​ പ്രഖ്യാപിക്കുകയുമുണ്ടായി. ഡാർജിലിങ്​ പാർലമൻറ്​ സീറ്റിൽ ഇരു വിഭാഗം ജനമുക്​തി മോർച്ചകൾ പിന്തുണക്കുന്ന പാർട്ടികൾ മുഖാമുഖം മത്സരിക്കുകയാണ്​ ഇൗ തെരഞ്ഞെടുപ്പിൽ. ഒരു വിഭാഗം ബി.ജെ.പിയെയും മറു വിഭാഗം തൃണമൂലിനെയും പിന്തുണക്കുന്നു.
ജയ്​പാൽഗുരിയിൽനിന്ന്​ ഏതാണ്ട്​ നാല്​ മണിക്കൂർ യാത്ര ചെയ്​താണ്​ സിക്കിം അതിർത്തിയിലേക്ക്​​ പ്ര​േവശിച്ചത്​. സിക്കിം ചെക്ക്​ പോസ്​റ്റിൽ പൊലീസ്​ പരിശോധന ഉണ്ട്​. ​തിരിച്ചറിയൽ രേഖ കൈയിൽ വെക്കാൻ ഡ്രൈവർ പറഞ്ഞിരുന്നു. കേരളത്തിൽനിന്നുള്ളവരാണ്​ എന്നറിഞ്ഞപ്പോൾ പരിശോധന കൂടാതെ ഞങ്ങളെ അവർ​ കടത്തിവിട്ടു.

ഹിമാലായത്തി​​​​െൻറ തൊട്ടിൽ
ഹിമാലയ താഴ്​വരകളിൽ ഭൂട്ടാനിനും നോപ്പാളിനും ചൈനക്ക്​ കീഴിലെ തിബത്തിനും പശ്ചിമബംഗാളിനും നടുവിൽ സ്​ഥിതി ചെയ്യുന്ന ഒരു ചെറു സംസ്​ഥാനമാണ്​ സിക്കിം. 1975 വരെ ചോഗ്യാൽ രാജവംശത്തി​​​​െൻറ കീഴിലായിരുന്ന​ു ഇൗ പ്രദേശം. തിബത്തിൽ സംഭവിച്ച പോലെ ഏത്​ നിമിഷവും ചൈനീസ്​ കടന്നുകയറ്റം പ്രതീക്ഷിക്കാവുന്ന നിലയിലായിരുന്നു സിക്കിം അതുവരെ. 1975 ൽ പക്ഷേ, അന്നാട്ടിൽ ഒരു ഹിതപരിശോധന നടന്നു. ജനങ്ങളിൽ 90 ശതമാനത്തിലധികം പേർ ഇന്ത്യയോട്​ ചേരണമെന്ന്​ നിലപാടറിയിച്ചു. അങ്ങനെ സിക്കിമിനെ ഇന്ത്യയുടെ ഇരുപത്തിരണ്ടാമത്​ സംസ്ഥാനമായി ഒപ്പംകൂട്ടി.

ഗാങ്​ടോക്കി​ലെ ഡോഡ്രുൽ ചോർടൻ മൊണാസ്​ട്രി

പ്രകൃതി രമണീയതയാണ്​ സിക്കിമി​​​​െൻറ വലിയ ആകർഷക ഘടകം. കാഴ്​ചവിസ്​മയങ്ങളു​െട കലവറയാണ്​ ഇൗ നാട്​ യാത്രികർക്കായി ഒരുക്കിവെച്ചിരിക്കുന്നത്​. അതുകൊണ്ട്​ തന്നെ ലോകത്തി​​​​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികൾ ഇവിടേക്ക്​ ഒഴുകിയെത്തുന്നു.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻ‌ജംഗ സിക്കിം - നേപ്പാൾ അതിർത്തിയിലാണ്​ സ്ഥിതിചെയ്യുന്നത്. ഹിമാലയത്തി​​​​െൻറ ഭാഗമായ ഒ​േട്ടറെ പർവതങ്ങൾ സിക്കിമിൽ സ്​ഥിതിചെയ്യുന്നു. ഇന്ത്യയിൽ ഏറ്റവും കുറവ്​ ജനസംഖ്യയുള്ള സംസ്​ഥാനം കൂടിയാണ്​ ഇത്​. വെറും ആറ്​ ലക്ഷത്തി പതിനായിരം ആണ്​ സിക്കിമിലെ ജനസംഖ്യ. എന്നാൽ, പത്ത്​ ​പ്രധാന ഭാഷകൾ സംസാരിക്കുന്നവർ ഇവിടെയുണ്ട്​. 60 ശതമാനം പേരും സംസാരിക്കുന്നത്​ നേപ്പാളിയാണ്​. നേപ്പാളി വംശജരാണ്​ ജനസംഖ്യയിൽ കൂടുതൽ.​ പിന്നെ തിബത്ത്​ ഭാഷയായി ബൂട്ടിയ. ഇത്രയും സങ്കീർണമായ ഭാഷ ഘടനയുള്ളതുകൊണ്ടാവണം സർക്കാർ ഒൗദ്യോഗിക ഭാഷയായി നിശ്ചയിച്ചത്​ ഇംഗ്ലീഷ്​ ആണ്​. ജനസംഖ്യയിൽ 58 ശതമാനവും ഹിന്ദുക്കളാണ്​. 27 ശതമാനം വരും ബുദ്ധമതസ്​ഥർ. മുസ്​ലിം, ക്രൈസ്​തവ മതക്കാർ പേരിന്​ മാത്രം. ഇൗ ഭാഷ വൈവിധ്യം ഇവിടെനിന്ന്​ ഇറങ്ങുന്ന പത്രങ്ങളിലും കാണാം. ജനസംഖ്യ ക​ുറവാണെങ്കിലും എമ്പാടും ദിനപത്രങ്ങൾ കടകളിൽ വിൽപനക്ക്​ വെച്ചിട്ടുണ്ട്​. ഹിന്ദി, നേപ്പാളി, ഇംഗ്ലീഷ്​ ഭാഷകളിലുള്ള ഒരു ഡ​സനോളം പത്രങ്ങൾക്ക്​ ഇവിടെ വായനക്കാരുണ്ട്​. യാത്രയുടെ ഒാർമക്കായി സ്​ഥിരമായി ചെയ്യാറുള്ളത്​ അന്നാട്ടിലെ പത്രങ്ങൾ വാങ്ങുക എന്നതാണ്​. ഇത്തവണയും അത്​ തെറ്റിച്ചില്ല. എല്ലാം ഒരോ കോപ്പി വാങ്ങി.

മൊണാസ്​ട്രിയിൽ പ്രദക്ഷിണം ചെയ്യുന്ന ബുദ്ധമതവിശ്വാസി

പൊതുവെ ശാന്ത ശീലരാണ്​ സിക്കിം ജനത. സിക്കിമിൽ ചിലവഴിച്ച ഒരാഴ്​ച ഞങ്ങൾ ഇടപഴകിയ മനുഷ്യരിലെല്ലാം പൊതുവായി കണ്ട സവിശേഷത അതുതന്നെയായിരുന്നു. തർക്കിക്കാനോ ബഹളം വെക്കാനോ അവരെ കിട്ടില്ല. തങ്ങളുടെ നാട്​ സന്ദർശിക്കാനെത്തുന്നവരോട്​ ഏറ്റവും മാന്യമായി പെരുമാറുന്ന കുറേ മനുഷ്യർ. ഇൗ നഗരവും ശാന്തമാണ്​. വാഹനങ്ങളുടെ നിലക്കാത്ത ഹോൺ മുഴക്കങ്ങൾ നമ്മുടെ ചെവിയെ ഇവിടെ അസ്വസ്​ഥപെടുത്തില്ല. നല്ല വാഹനത്തിരക്കുള്ള നേരങ്ങളിൽ​ പോലും ഹോൺ അടിക്കുന്നില്ല ഡ്രൈവർമാർ. മുമ്പിലുള്ള വാഹനം പോകുന്നത്​ വരെ ക്ഷമാപൂർവം അവർ കാത്തിരിക്കുന്നു.

മൊണാസ്​ട്രിയിൽ പ്രാർഥിക്കുന്ന വിശ്വാസി

​വൈകുന്നേരം നാലോടെയാണ്​ സിക്കിം തലസ്​ഥാനമായ ഗാങ്​ടോകിലെത്തിയത്​. ഗാങ്​ടോകിലെ മഹാത്​മ ഗാന്ധി മാർഗിലാണ് (എം.ജി. മാർഗ്​)​ താമസിക്കാൻ ഉദ്ദേശിക്കുന്നത്​. ഞങ്ങളുടെ വാഹനം പക്ഷേ, നഗരകേന്ദ്രമായ എം.ജി മാർഗ്​ വരെ പോകില്ല. രണ്ട്​ കിലോമീറ്ററിപ്പുറം ടാക്സി സ്​റ്റാൻഡിലാണ്​ വാഹനം നിർത്തിയത്​. ഗതാഗത നിയ​ന്ത്രണത്തി​​​​െൻറ ഭാഗമായി എം.ജി മാർഗിലേക്ക്​ ലോക്കൽ ടാക്​സികൾക്ക്​ മാത്രമേ പ്രവേശനമുള്ളൂ. നഗരത്തിലെ​ പ്രധാന സഞ്ചാരോപാധി ഇത്തരം ടാക്​സി കാറുകളാണ്​. മാരുതിയുടെ ചെറിയ കാറുകളാണ്​ കൂടുതലും. 200 രൂപ വീതം കൊടുത്ത്​ രണ്ട്​ ടാക്​സികളിലായി ഞങ്ങൾ എം.ജി മാർഗിലെത്തി. ആദ്യമന്വേഷിച്ചത്​ താമസമായിരുന്നു. ഇനിയുള്ള എല്ലാ യാത്രകളും തുടങ്ങേണ്ടത്​ ഇവിടെ നിന്നായതിനാൽ നാലഞ്ച്​ ദിവസത്തേക്ക്​ റൂം ആവശ്യമുണ്ട്​. ചെറിയ അന്വേഷണങ്ങൾക്കൊടുവിൽ എം.ജി മാർഗിൽ തന്നെ മിതമായ നിരക്കിൽ റൂം ലഭിച്ചു.

ഗുമ്പയിൽ തെളിയിച്ച ദീപങ്ങൾ

എം.ജി മാർഗ്​ സിക്കിമിലെ ഏറ്റവും ജനത്തിരക്കുള്ള ഇടമാണ്​. ഒരു കിലോമീറ്റർ നീളമുള്ള പാതയുടെ ഒരു ഭാഗം വാഹനങ്ങൾക്കും മറുഭാഗം കാൽനടക്കാർക്കുമായി നീക്കിവെച്ചിരിക്കുന്നു. ഇരുപാതകളുടെയും നടുവിലായി രണ്ട്​ വശത്തായി ഇരിപ്പിടങ്ങളുടെ നീണ്ടനിര​. ഇരിപ്പിടങ്ങൾക്ക്​ പിറകിൽ ഇടക്ക​ിടെ ബോക്​സുകൾ ചെറിയ ശബ്​ദത്തിൽ തുടർച്ചയായി സംഗീതം പൊഴിക്കുന്നു. ചെറുചാറ്റൽ മഴയാണ്​ ഗാങ്​ടോകിൽ ഞങ്ങളെ വരവേറ്റത്​. ആളുകൾ അതൊന്നും കൂസാതെ ഇരിപ്പിടങ്ങളിൽ സൊറ പറഞ്ഞും പാട്ടു​കേട്ടുമിരിക്കുന്നു. അതിനിടയിൽ​ കുറേ ബുദ്ധ സന്യാസിമാർ കടന്നുപോയി. റോഡി​​​​െൻറ ഇരുവശത്തുമായി പലതരം കടകൾ. തുണിക്കടകളിൽ ജാക്കറ്റുകൾ മാത്രമാണ്​ കാണുന്നത്​. സദാ തണുപ്പായതിനാൽ മറ്റു വസ്​ത്രങ്ങൾക്കൊന്നും ഇന്നാട്ടിൽ പ്രസക്​തിയില്ല. സഞ്ചാരികളും തദ്ദേശീയരുമെല്ലാം ജാക്കറ്റ്​ അണിഞ്ഞിട്ടുണ്ട്​. ഹോട്ടലുകളെല്ലാം ബാറുകൾ കൂടിയാണ്​. ചൈനീസ്​^ഉത്തരേന്ത്യൻ ഭക്ഷണങ്ങളാണ്​ ആളുകൾക്ക്​ പ്രിയം. സിക്കിമുകാരുടെ ദേശീയ ഭക്ഷണം മോമോസ്​ ആണെന്ന്​ പറയാം. പിന്നെ ന്യൂഡിൽസ്​ പോലുള്ള ചോമീനും. രണ്ടും​ ചൈനീസ്​ വിഭവങ്ങളാണ്​. എം.ജി മാർഗിൽ നല്ല ബിരിയാണി വിളമ്പുന്ന ഒരു ഹോട്ടലുണ്ട്​. ഖാൻസ്​ റസ്​റ്ററൻറ്​. ഒരു ദിവസം അവിടെനിന്നായിരുന്നു ഭക്ഷണ പരീക്ഷണം. പാതയുടെ ഇരുവശവുമായുള്ള ചെറുകടകളിലും മദ്യം വിൽപ്പനക്ക്​ വെച്ചിട്ടുണ്ട്​. മൊത്തത്തിൽ സിനിമകളിലൊക്കെ കണ്ട യൂറോപ്യൻ വീഥിയുടെ പ്രതീതി​യാണ്​ എം.ജി മാർഗിന്​. നല്ല വൃത്തിയും​ വെടിപ്പും. സിക്കിം സർക്കാറി​​​​െൻറ ബൂട്ടിഫയർ പെണ്ണുങ്ങൾ പാതകൾക്ക്​ നടുവിലെ അലങ്കാരച്ചെടികൾ എല്ലാ ദിവസവും നനക്കുകയും വെട്ടിയൊതുക്കുകയും ചെയ്യുന്നു. തദ്ദേശീയരായ ജനങ്ങളെമ്പാടും തലങ്ങും വിലങ്ങും സഞ്ചരിക്കുന്നു. മുറിയിൽ അൽപം വിശ്രമിച്ച ശേഷം ഞങ്ങൾ ഇൗ മനോഹര പാതയുടെ തുടർകാഴ്​ചകൾ തേടിയിറങ്ങി.

കൊടും തണുപ്പിലെ തെരഞ്ഞെടുപ്പ്​ ചൂട്​
അന്തരീക്ഷം നേരത്തെയിരുട്ടി. വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിൽ ഇങ്ങനെയാണ്​. നേരത്തെ സന്ധ്യമയങ്ങും. ഇരുട്ട്​ കനക്കും തോറും തണുപ്പി​​​​െൻറ കാഠിന്യവും കൂടി വരുന്നു. അത്​ വകവെക്കാതെ എം.ജി മാർഗി​​​​െൻറ രാക്കാഴ്​ചകളിലേക്ക്​ ഞങ്ങളിറങ്ങി നടന്നു. ഡാർജിലിങ്​ മുതൽ വഴിയോരങ്ങളിൽ കാണാൻ തുടങ്ങിയതാണ്​ ബഹുവർണ ബുദ്ധപതാകകളും തോരണങ്ങളും. ഗാങ്​ടോകിലെത്തിയപ്പോൾ രാഷ്​ട്രീയ പാർട്ടികളുടെ കൊടികൾ കൂടി അവക്കൊപ്പം ചേരുന്നു. ഇവിടെയും തെരഞ്ഞെടുപ്പ്​ സീസണാണ്​. ലോക്​സഭയിലേക്കും സിക്കിം അസംബ്ലിയിലേക്കും ഒരുമിച്ച്​ തെരഞ്ഞെടുപ്പ്​ നടക്കുന്നതിനാൽ നമ്മുടെ നാട്ടിലെതിനേക്കാൾ ആവേശം നിഴലിച്ചു കാണാം സിക്കിമിൽ. ഞങ്ങൾ നാട്ടിലെത്തിയ ശേഷമാണ്​ തെരഞ്ഞെടുപ്പ്​ തിയതി പ്രഖ്യാപിച്ചത്​. ഏപ്രിൽ 11നാണ്​ ഇവിടെ തെരഞ്ഞെടുപ്പ്​. ജനങ്ങളുടെ മുഖത്തെല്ലാം ആ ​ആവേശം കാണാം.

ഉന്തുവണ്ടി തള്ളുന്ന സന്യാസി ബാലൻമാർ

എല്ലാ കടകൾക്ക്​ മുമ്പിലും വീടുകൾക്ക്​ മുമ്പിലും ഒന്നിലധികം കൊടികൾ തൂക്കിയത്​ കാണാം. സിക്കിം ഭരിക്കുന്ന സിക്കിം ഡമോക്രാറ്റിക്​​ ഫ്രണ്ടി​​​​െൻറ (എസ്​.ഡി.എഫ്​) കൊടികളാണ്​ കൂടുതലും​. ​പ്രതിപക്ഷ പാർട്ടിയായ സിക്കിം ​ക്രാന്തികാരി മോർച്ചയുടെ (എസ്​.കെ.എം) കൊടികളും കുറവല്ല. ഞങ്ങൾ താമസിക്കുന്ന ഹോട്ടലി​ൽനിന്ന്​ ഒരു കിലോമീറ്റർ ദൂരമേയുള്ളൂ സിക്കിം നിയമസഭ മന്ദിരത്തിലേക്ക്​. എം.ജി മാർഗ്​ കഴിഞ്ഞ്​ ഒരു ചെറുകയറ്റം കയറിവേണം അങ്ങോട്ട്​ എത്താൻ. രാത്രി ആയതിനാൽ കാവലിലുള്ള പൊലീസുകാർ അല്ലാതെ ആരുമില്ല. 32 അംഗങ്ങൾ അടങ്ങിയതാണ്​ സിക്കിം അസംബ്ലി. അതുകൊണ്ട്​ തന്നെ താരതമ്യേന ചെറിയ കെട്ടിടമാണ്​. കഴിഞ്ഞ 25 വർഷമായി എസ്​.ഡി.എഫ്​ ആണ്​ ഭരിക്കുന്നത്​. മുഖ്യമന്ത്രി പവൻകുമാർ ചമ്​ലിങും. ദേശീയ പാർട്ടികൾക്കൊന്നും കാര്യമായി വേരോട്ടമില്ലാത്ത പ്രദേശം കൂടിയാണ്​ സിക്കിം.​ ജനസംഖ്യയിൽ ഭൂരിഭാഗവും നോപ്പാളി ഹിന്ദു സമൂഹമായിട്ടും ബി.ജെ.പിക്ക്​ ഇതുവരെ ഇവിടെ കാലുറപ്പിക്കാൻ ആയിട്ടില്ല. കോൺഗ്രസിന്​ തുടക്കത്തിൽ ചില അനക്കങ്ങളൊക്കെ ഉണ്ടാക്കാൻ സാധിച്ചുവെങ്കിലും പിന്നീട്​ അവരും കളം വിട്ടു. ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ സവിശേഷ കാഴ്​ച ഒരു പുതിയ പാർട്ടിയ​ുടെ കടന്നു​വരവാണ്​. നേരത്തെ സൂചിപ്പിച്ച ബൈച്യുങ്​ ബൂട്ടിയയുടെ ഹംരോ സിക്കിം പാർട്ടി (എച്ച്​.എസ്​.പി ). സഖ്യമില്ലാതെ മുഴുവൻ സീറ്റുകളിലും തനിച്ച്​ മത്സരിക്കുന്ന എച്ച്​.എസ്​.പി മികച്ച പ്രകടനം കാഴ്​ചവെക്കുമെന്നാണ്​ സിക്കിം മാധ്യമങ്ങൾ പ്രവചിക്കുന്നത്​. പ്രധാന കക്ഷികളുടെയെല്ലാം സംസ്​ഥാന കമ്മിറ്റി ഒാഫിസുകൾ ഗാങ്​ടോക്കിലുണ്ട്​. അവിടെയല്ലാം ഞങ്ങളെത്തി.

സിക്കിമി​​​​െൻറ ദേശീയ വിഭവമായ മോമോ

രാഷ്​ട്രീയമായി നല്ല അവബോധമുള്ള ജനത കൂടിയാണ്​ സിക്കിമുകാർ. മാറി മാറി വന്ന ഞങ്ങളുടെ ഡ്രൈവർമാരോടെല്ലാം സംസാരിക്കാൻ ശ്രമിച്ചത്​ രാഷ്​ട്രീയമായിരുന്നു. ഭൂരിഭാഗം പേരും എസ്​.ഡി.എഫുകാരാണ്​. സിക്കിം സ്​പെഷൽ ചായപ്പൊടി വാങ്ങാൻ പോയ ഒരു കടയുടെ ഉടമ നല്ല സംസാര പ്രിയനാണ്​. അയാൾ പക്ഷേ, ബി.ജെ.പിക്കാരനാണ്​. എസ്​.ഡി.എഫി​െനയും ചമ്​ലാങിനെയും കണക്കിന്​ വിമർശിക്കുകയാണ്​ അയാൾ. എൻ.ഡി.എയുടെ ഭാഗമാണല്ലോ എസ്​.ഡി.എഫ്​ എന്ന്​ പറഞ്ഞപ്പോൾ, അതൊ​ക്കെ അവരുടെ നമ്പറാണെന്നായിരുന്നു മറുപടി. ​കേന്ദ്രത്തിൽ അധികാരത്തിലെത്തുന്ന കക്ഷിയോടൊപ്പം നിൽക്കലാണ്​ എസ്​.ഡി.എഫി​​​​െൻറ രീതിയത്രെ. ഇത്തവണ പ്രതിപക്ഷ പാർട്ടിയായ എസ്​.കെ.എമ്മുമായി സഖ്യത്തിലെത്താൻ ബി.ജെ.പി ശ്രമിച്ചിരു​ന്നുവെങ്കിലും വിജയിച്ചില്ല.

തിബത്തി​​​​െൻറ ചരിത്രം പറയുന്ന മ്യൂസിയം
ഗാങ്​ടോക്കിലെ കാഴ്​ചകൾ കാണാൻ തന്നെ ഒരു ദിവസം വേണം. 'ഗുമ്പ'കൾ (ബുദ്ധ ക്ഷേത്രം) കുറേയുണ്ട്​ ഇവിടെ. രാവിലെ ലാച്ചൂങ​ിലേക്ക്​ പുറപ്പെടും മുമ്പുള്ള ഏതാനും മണിക്കൂറുകൾ ബുദ്ധ ​ക്ഷേത്രങ്ങൾ സന്ദർശിക്കാൻ നീക്കിവെച്ചു. നാമഗ്യാൽ ഇൻസ്​റ്റിട്യൂട്ട്​ ഒാഫ്​ തിബത്തോളജിയും അതിനോട്​ ചേർന്ന ഡോഡ്രുൽ ചോർടൻ മൊണാസ്​ട്രിയും സന്ദർശിക്കേണ്ട സ്​ഥലങ്ങളാണ്​. 1957 ൽ ദലൈലാമയാണ്​ തിബത്തോളജി ഇൻസ്​റ്റിട്യുട്ടിന്​ തറക്കല്ലിടുന്നത്​. 1958 ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റു ഉദ്​ഘാടനം നിർവഹിച്ചു. പൗരാണിക തിബത്തി​​​​െൻറ ചരിത്രവും പുരാതന രേഖകളും ഇൗ മ്യൂസിയത്തിലുണ്ട്​. ബുദ്ധ മതത്തി​​​​െൻറ ചരിത്രം സമഗ്രമായി ഇവിടെ പരിചയപ്പെടുത്തുന്നു. സിക്കിമിലെ ബുദ്ധ​ ആരാധനാലയങ്ങളുടെ സമ്പൂർണ വിവരങ്ങളും നമുക്ക്​ ഇവിടെനിന്ന്​ അറിയാം. 20 രൂപ ടിക്കറ്റ്​ നൽകിയാൽ മ്യൂസിയത്തിൽ പ്രവേശിക്കാം. ഫോ​േട്ടാഗ്രാഫി പറ്റില്ല.

തിബത്തോളജി ഇൻസ്​റ്റിട്യൂട്ടി​​​​െൻറ കവാടത്തിൽ സാരംഗി വായിക്കുന്ന തെരുവ്​ കലാകാരൻ

ഇവിടേക്കുള്ള വഴിയിൽ ഒരു തെരുവ്​ സംഗീതജ്​ഞനെ കണ്ടു. സാരംഗിയാണ്​ അയാൾ വായിക്കുന്നത്​. സാരംഗിയുടെ മാന്ത്രിക ശബ്​ദം ആ അന്തരീക്ഷത്തിന്​ വല്ലാത്തൊരു ഭാവം പകർന്നു. കുറേ നേരം അതിൽ ലയിച്ചിരുന്നു. ബുദ്ധ മന്ത്രചരടുകളും പതാകകളും വിൽക്കുന്ന ഒരു കച്ചവടക്കാരനെ കണ്ടു. ദലൈലാമയുടെ ചിത്രമുള്ള ലോക്കറ്റ്​, ബുദ്ധ തോരണങ്ങൾ, മന്ത്രമാലകൾ എന്നിവക്കെല്ലാം നല്ല ഡിമാൻഡുണ്ട്​​. തിബത്തൻ സ്വാതന്ത്ര്യവാദികളുടെ അടയാളമായ റാങ്​സെൻ ചരടും വിൽപനക്കുണ്ട്​. റാങ്​സെൻ എന്നാൽ തിബത്ത്​ ഭാഷയിൽ സ്വാതന്ത്ര്യം എന്നർഥം. ലോക​ത്തി​​​​െൻറ വിവിധ ഭാഗങ്ങളിൽ അഭയാർഥികളായി കഴിയുന്ന തിബത്തൻ ജനതയുടെ പ്രധാന മുദ്രാവാക്യം കൂടിയാണ്​ റാങ്​സെൻ. ഇതിന്​ സമീപത്തെ ഗുമ്പയും കാണേണ്ട കാഴ്​ചയാണ്​. ബുദ്ധ സന്യാസിമാരും സന്യാസിനിമാരും സന്ദർശകരുമായി ധാരാളം പേർ ഇവിടെ പ്രാർഥനകളിൽ മുഴുകികഴിയുന്നു.
വടക്കൻ സിക്കിമിലെ ലാച്ചൂങിലേക്കുള്ള വാഹനത്തി​​​​െൻറ ഡ്രൈവറുടെ വിളിയെത്തി. ആദ്യം വടക്കൻ സിക്കിമിൽ പോകുക, ഒരു ദിവസം അവിടെ താമസിച്ച്​ കടാവോ, യുംതാങ്​ വാലി തുടങ്ങിയ സ്​ഥലങ്ങൾ സന്ദർശിക്കുക, പിന്നെ ഗാങ്​ടോക്കിലേക്ക്​ തിരിച്ചെത്തി നാഥുലയിലേക്ക്​ പോകുക. ഇതാണ്​ ഞങ്ങളുടെ ഇനിയുള്ള പ്ലാൻ.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india TourTibetSikkim TravelNorth East Travelogue
Next Story