Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightസ്​നേഹത്തണുപ്പിലേക്ക്​...

സ്​നേഹത്തണുപ്പിലേക്ക്​ വീൽ ചെയറിൽ ഒരു യാത്ര

text_fields
bookmark_border
സ്​നേഹത്തണുപ്പിലേക്ക്​ വീൽ ചെയറിൽ ഒരു യാത്ര
cancel
camera_alt??????? ????????????????????? ?????? ?????

ഴിഞ്ഞ ദിവസം രാത്രി ഏകദേശം ഒരു പതിനൊന്നരയോടെയാണ് ഒന്ന് എറണാകുളത്തേക്കു പോയാലോ എന്നാലോച ിക്കുന്നത്.
ക്ലാസിൻെറയും പരീക്ഷകളുടെയും തിരക്കൊഴിഞ്ഞ്​ തെണ്ടാനുള്ള സമയമായെന്ന് ഉള്ളിന്ന് പറയാൻ തുടങ്ങീ ട്ട് മൂന്നാല് ദിവസമായി. പ്രിയപ്പെട്ടൊരാൾ രണ്ട് ദിവസമായിട്ട് അവിടെയുണ്ട്. ഒരിക്കലും നടക്കില്ല എന്നറിഞ്ഞിട്ട ും ഞങ്ങൾ രണ്ടും നിരന്തരം പ്ലാനിട്ടുകൊണ്ടിരിക്കുന്ന ഒന്നായിരുന്നു എറണാകുളത്തേക്കുള്ള യാത്ര.

പെട്ടെന്ന് ഞ ാൻ അവളെ വിളിച്ച് ചോദിച്ചു അവിടെ ഉണ്ടാവോന്ന്. ആകെ 500 രൂപയണ്​ അപ്പോൾ എന്റെ കൈയിൽ ഉണ്ടായിരുന്നത്. ഉള്ളത് വെച്ച് ഇറ ങ്ങാം എന്ന് കരുതി. എന്റെ സാമ്പത്തിക നില മനസ്സിലാക്കി അവളും പറഞ്ഞു, നിനക്ക് ഇങ്ങോട്ട് കയറാൻ ഉള്ളതിനെക്കുറിച്ച് മാത്രം നീ ആലോചിച്ചാൽ മതിയെന്ന്.

അടുത്ത പ്രശ്നം എങ്ങനെ പോവും, ആരെ കൂടെക്കൂട്ടും എന്നൊക്കെയായിരുന്നു. ‘ആനവണ് ടി’യിൽ കേറി ബസിന്റെ സമയം നോക്കുമ്പോ രാവിലെ ഒമ്പത്​ മണിക്കൊരു ലോ ഫ്ലോർ ഉണ്ട്. എനിക്ക് സ്വതന്ത്രമായി യാത്ര ചെയ്യ ാൻ പറ്റിയിരുന്ന (പറ്റുന്ന എന്ന് പറഞ്ഞാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ശരിയാവില്ല) ഒരേയൊരു പൊതു ഗതാഗത സൗകര്യം ഇപ്പോ ൾ ഇതാണ്. ഒറ്റയ്​ക്ക് ഇറങ്ങാൻ ഇപ്പോഴാത്തെ ലോ ഫ്ലോറിന്റെ അവസ്ഥ എന്നെ അനുവദിക്കുന്നില്ല.
അങ്ങനെ ചെറിയൊരു അനിശ് ചിതത്വത്തിൽ ഉറക്കത്തിലേക്ക് വഴുതി വീണു.

ഉറക്കം പിടിമുറുക്കുമ്പോ ഉമ്മാനെ വിളിച്ചിട്ട് പറഞ്ഞു, ‘മ്മാ.., നാളെ ഞാൻ ഒന്ന് എറണാകുളത്ത് പോവാട്ടോ, ലോ ഫ്ലോറിൽ’
‘ങേ..?’
‘ആഹ്,നേരത്തേ വിളിക്കണേ.’
‘ആഹ്...’

ഫാസിലും സുഹൃത്ത് ചാച്ചു വും ലോ ​​ഫ്ലോർ ബസിൽ

എണീറ്റ ഉടനെ തന്നെ ഒരു ട്രാവൽ പാർട്ണറെ അന്വേഷിക്കാൻ തുടങ്ങി. അങ്ങനെ യാണ് ചാച്ചുവിനെ വിളിക്കുന്നത്. കണ്ണൂർ സ്നേഹത്തിന്റെയും രുചിയുടെയും കൂടെ നാടാണ് എന്ന് കാട്ടിത്തന്നത് ഈ നൻപനാണ ്. കോഴിക്കോടുണ്ടായിരുന്ന അവന്റെ അന്നത്തെ പ്ലാനിങ് മുഴുവൻ തെറ്റിച്ച് അവിടന്ന് എടുക്കുന്ന അടുത്ത ലോ ഫ്ലോറിന് ക േറിപ്പോരാൻ പറഞ്ഞു. കെ.യു.ആർ.ടി.സി ലോ ഫ്ലോർ ബസിൽ കയറി ഇരുന്നപ്പോ മാത്രമാണ് ഒരു യാത്ര പോവുകയാണ് എന്ന് ഞാൻ തന്നെ അറി യുന്നത്. അത്രയും അനിശ്ചിതത്വത്തിൽ ആയിരുന്നു എല്ലാം.

വല്ല്യുമ്മയോട് ‘ഭൂമി ഉരുണ്ടതല്ലേ..പോയ് നോക്കട്ടെ..’ എന ്നും പറഞ്ഞ് ഇറങ്ങിയതാണ്. അങ്ങനെ ഞങ്ങൾ ആലുവക്ക്​ ടിക്കറ്റ് എടുത്തു. വെറുതെ ഇറങ്ങിയതാണ് എന്ന് പറഞ്ഞപ്പോ സഹയാത്ര ികർക്കൊക്കെ ഒരു പൊടിക്ക് അത്ഭുതം തോന്നി.
കാരണം വീൽചെയറിൽ ആണല്ലോ..!

നാലഞ്ച് മണിക്കൂർ ഒരു ലോക്ക് പോലും ഇല്ല ാത്ത ബസിൽ അവിടെ എത്തുമോയെന്ന് ഒരു നിശ്ചയവും ഇല്ല. അതുകൊണ്ട് സീറ്റിലേക്ക് മാറിയിരുന്നു.
ആദ്യമായിട്ടാണ് ഒരു ബ സിന്റെ സീറ്റിൽ ഇരിക്കുന്നത്. ഇത് ഞങ്ങളുടെ തള്ളലിന്റെ വീര്യം കൂട്ടി. അങ്ങനെ ബസ് പാഞ്ഞു കൊണ്ടേയിരുന്നു.
പാസ്സ േജിലായിരുന്നു വീൽചെയർ നിർത്തിയിരുന്നത്. അതുകൊണ്ട് യാത്രക്കാർക്ക് തെല്ല് ബുദ്ധിമുട്ടുണ്ടായെങ്കിലും അവരത് കാ ര്യമാക്കിയില്ല എന്നെനിക്ക് മനസ്സിലായി. അല്ലാതെ വേറെ വഴിയില്ലല്ലോ.

ഫാസിലും സുഹൃത്തും ലോ ഫ്ലോർ ബസിൽ

രാവിലെ ഞങ്ങൾ രണ്ടാളും ഒന്നും കഴിക്കാതെയാണ് യാത്ര തിരിച്ചത്. തലേദിവസം വൈകീട്ട് ‘ലൂസിഫറി’ന്​ പോയിവരുമ്പോ മുബാറക്കിന്റെ പുമ്മൊളൂന്ന് കഴിച്ച ഒരു പ്ലേറ്റ് കപ്പ ബിരിയാണിയും ഒരു പൊറോട്ടയുമാണ് ഞങ്ങൾ രണ്ടാളുടെയും വയറ്റിൽ ആകെ ഉണ്ടായിരുന്നത്. രാവിലെ ഇറങ്ങാനിരിക്കുമ്പോ ചെറിയ കഷ്ണം പുട്ട് വായിൽ ഇട്ടെങ്കിലും അതതുപോലെത്തന്നെ തിരിച്ചു പോന്നു. യാത്ര മുടങ്ങണ്ടാന്ന് കരുതി ഇറങ്ങി ഓടുകയും ചെയ്തു .

എ.സി ബസ്​ ആയതുകൊണ്ട് ചൂട് തീരെ അനുഭവപ്പെട്ടില്ലെങ്കിലും ആകെ ഒരു വീർപ്പുമുട്ടൽ തോന്നി. ഇതാണോ ശരിക്കും യാത്ര എന്നുപോലും ഒരുവേള ചിന്തിച്ചു. അടച്ചുമൂടി പുറമെ നിന്നുള്ള ശബ്​ദകോലാഹളങ്ങളും ഗന്ധങ്ങളുമൊന്നുമില്ലാതെയുള്ള യാത്രകളോട് പൊതുവെ എനിക്ക് താൽപര്യമില്ല. ഒരു നാട്ടിലേക്ക് ഇറങ്ങുമ്പോ അവിടുത്തെ സാധാരണക്കാർ കയറുന്ന തിരക്കുള്ള തുറന്നിട്ട ബസ്സിൽ പുറമേനിന്നുള്ള ഗന്ധങ്ങളെല്ലാം ഉള്ളിലേക്ക് ആവാഹിച്ച് കുറെ മനുഷ്യരോടൊക്കെ അടുത്തിടപഴകിയ ഒന്നാവണമെന്നുണ്ട്. പക്ഷേ, സാഹചര്യങ്ങൾ...!
ഹെഡ്‌സെറ്റിലൂടെ ഒഴുകിയെത്തുന്ന സംഗീതത്തിന്റെ ഓരം പിടിച്ച് ചിന്തകളുടെ ഭാരം കുറച്ചു.

ഒരു വീൽചെയറുകാരന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ പോവാൻ പറ്റിയ കൊച്ചിയിലെ രണ്ട് ഇടങ്ങളാണ് ലുലുവും മെട്രോയും

1.30ന് ഞങ്ങൾ ആലുവ മെട്രോ സ്റ്റേഷന്റെ മുന്നിലിറങ്ങി. അവിടെ നിന്ന് ഞാനും ചാച്ചുവും പ്രിയപ്പെട്ടവളുടെയും കൂട്ടാളികളുടെയും കൂടെ മെട്രോയിൽ കയറി, ആദ്യമായിട്ടായിരുന്നു ഞാനും ആയിഷയും മെട്രോയിൽ കയറുന്നത്. അവൾ ദുബായിലെ ഭൂമിയുടെ അടിയിലൂടെ പോകുന്ന മെട്രോയിൽ മാത്രമേ കേറിയിട്ടുള്ളൂന്ന്..
ആയിഷ, പ്രിയപെട്ടവളുടെ കുഞ്ഞനിയത്തിയാണ്. അവിടന്നങ്ങോട്ട് ഞങ്ങളുടെ യാത്രയിലുണ്ടായിരുന്ന കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞവൾ. ഞങ്ങളുടെ കുഞ്ഞുപെങ്ങള്, നല്ല അസ്സല് വായാടി.

ഞങ്ങളുടെ തള്ളലുകൊണ്ട് മെട്രോയ്ക്ക് വീണ്ടും വേഗത കൂടിയോന്നൊരു സംശയം ഇല്ലാതില്ല. ഇടപ്പള്ളി സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്ന് നമ്മുടെ യൂസഫലിയുടെ ലുലു മാളിലേക്ക്. അതും ആദ്യതവണ തന്നെയായിരുന്നു. അതിന്റെയകത്ത് അത്യാവശ്യം ചെറിയ ഭാഗങ്ങളൊക്കെ കണ്ട് തീർത്തു. രാവിലെ തൊട്ട് ഒന്നും കഴിക്കാത്തതുകൊണ്ട് എനിക്കും ചാച്ചുവിനും പള്ളേല് കത്താൻ തുടങ്ങി. അതിന്റെ പ്രതിപ്രവർത്തനമെന്നോണം ലിഫ്റ്റിന്റെ സ്വിച്ചൊക്കെ മാറിപ്പോകാൻ തുടങ്ങി.

കൂടുതൽ മണ്ടത്തരങ്ങൾ ചെയ്തു കൂട്ടുന്നതിന് മുമ്പ് ഞങ്ങൾ വേഗം ഭക്ഷണം കഴിച്ചു. അതിനു ശേഷം പ്രിയപെട്ടവളുടെ കൂട്ടുകാരികളിരുവരും ഞങ്ങളിൽ നിന്നും പിരിഞ്ഞുപോയി. പടം തിയറ്റർ വി​ട്ടൊഴിഞ്ഞതിനാൽ ‘കുമ്പളങ്ങി നൈറ്റ്സ്’ കാണാമെന്ന ഞങ്ങളുടെ പ്ലാൻ അടിപൊളിയായി പൊളിഞ്ഞു. മറ്റു ചില കാരണങ്ങളാൽ ‘ഉബർ’ വിളിച്ച് മട്ടാഞ്ചേരിയിൽ പോയേക്കാം എന്ന പ്ലാനും പൊളിഞ്ഞു.
ഒരു വീൽചെയറുകാരന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ പോവാൻ പറ്റിയ കൊച്ചിയിലെ രണ്ട് ഇടങ്ങളാണ് ലുലുവും മെട്രോയും. പുറമേ ഉള്ളത് പോലെ ഒരു പടിക്കെട്ടിന് മുന്നിലും നോക്കി നിൽക്കേണ്ട അവസ്ഥയില്ലവിടെ രണ്ടിടത്തും. കൂളായിട്ട് എല്ലാ ഭാഗത്തുമെത്താം. വഴികളിലൊക്കെ ഒരു മഞ്ഞ ലൈൻ കാണാനിടയായി. അന്വേഷിച്ചപ്പോ കണ്ണ് കാണാത്തവർക്ക് നടക്കാനുള്ള വഴിയാണെന്നറിയാൻ സാധിച്ചു. ആധുനിക സംസ്കാരത്തിന്റെ ഒരു പ്രതിഫലനമാണ് ഇത്തരം മാളുകളെങ്കിലും ചില കാര്യങ്ങളിൽ അവർ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കുന്നുണ്ട്.

റിഫത്തായുടെയും കുടുംബത്തിൻെറയും സ്​നേഹത്തണലിൽ

പിന്നീടാണ് അവിടേക്ക് റിഫത്തയും, ഉമ്മയും, ഉപ്പയും, കുഞ്ഞു നൂസും വരുന്നത്.
അതോടെ ഞങ്ങളുടെ യാത്ര മറ്റൊരു വഴിതിരിവിലേക്ക് എത്തി. വെളിപാടിന്റെ പുസ്തകത്തിലെ മറ്റൊരു അധ്യായം എന്നൊക്കെ വേണമെങ്കിൽ ഇതിനെ പറയാം. ദൈവം നമുക്ക് അയച്ചിട്ടുള്ള കുറെ കത്തുകളുണ്ട്, അങ്ങനെയുള്ളൊരു കത്താണെന്ന് തോന്നുന്നു റിഫത്തയും അവരുടെ ചെറിയ വലിയ കുടുംബവും.
സ്നേഹത്തിന്റെ പുതിയൊരു അധ്യായം.
ആദ്യമായിട്ടാണ് കാണുന്നതും അടുത്തറിയുന്നതും.
ഫേസ്ബുക്കിലൂടെ ചെറിയൊരു പരിചയം മാത്രമാണുണ്ടായിരുന്നത്. വീട്ടിലേക്ക് വരണമെന്ന ഒരേ നിർബന്ധം. ആ ക്ഷണം നിരസിച്ചിരുന്നെങ്കിൽ അതൊരു വൻ നഷ്ടമാകുമായിരുന്നു.

സ്നേഹിച്ച് മത്സരിക്കുന്ന ഒരു കുടുംബം. കാലങ്ങൾക്ക് ശേഷം വളരെ പരിചയമുള്ള ഒരു പുഴവക്കിൽ വന്നിരിക്കുന്ന പോലെയായിരുന്നു അവരോടൊപ്പം ഇരിക്കുമ്പോൾ. പല കുടുംബങ്ങളിലും അന്യം നിന്നു പോകുന്ന ചിലത് എനിക്കവിടെ കാണാനായി.

അവരുടെ അഷ്റഫ്‌ക്കയുടെ അൽഫാമും വീട്ടിലുണ്ടാക്കിയ കക്കയിറച്ചിയും മാങ്ങാക്കറിയും നാവിലിപ്പഴും ഉണ്ട്. ഉമ്മാന്റെ ‘ദിക്ക്റ്പാടികിളിയേ...’ പാട്ടൊക്കെ കേട്ട് കൂടെപാടി ഇറങ്ങുമ്പോ എന്തെന്നില്ലാത്ത ഒരു വിങ്ങലായിരുന്നു ഉള്ളിൽ. മൂന്നാല് മണിക്കൂർ കൊണ്ട് ആരെല്ലാമോ ആയപോലെ ആ മനുഷ്യരത്രയും എന്നിൽ നിന്നും പിരിഞ്ഞുപോയില്ല.
അപ്രതീക്ഷിതം എന്ന വക്കൊക്കെ ഇവിടെ അപ്രസക്തമാണ്.
ഒന്നും അപ്രതീക്ഷിതമല്ല...!

നമ്മൾ അവരെയും അവർ നമ്മെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. പരസ്പരം പകർന്ന് നൽകാൻ.
അതുകൊണ്ടാണല്ലോ കഴിഞ്ഞ ദിവസം 11മണിക്ക് ദൈവവിളി പോലെ ഇങ്ങനെ ഒരു ആലോചനയുണ്ടായത്.
പറവൂർ ഉള്ള ഈ കുടുംബത്തെ എന്റെ ഹൃദയത്തോട് തുന്നിച്ചേർത്ത് വെച്ചതിന് ആരോടാണ് ഞാൻ നന്ദി പറയേണ്ടത്. അങ്ങനെ പറഞ്ഞു തീർക്കാവുന്നതാണോ ഇത്..?!

റിഫത്തയും കുടുംബവും

12.30ന് ആലുവയിൽ നിന്നുള്ള ബസ് കയറുന്നത് വരെ കൂടെയുണ്ടായിരുന്നു റിഫത്തയും നിയാസ്ക്കയും. മടക്കത്തിൽ ഉറക്കം എന്നെ തിരിഞ്ഞു നോക്കിയതേയില്ല. കണ്ട ഓരോ ഫ്രെയിമും ഉള്ളിലേക്ക് ഓടിയെത്തിക്കൊണ്ടിരിക്കുകയായിരുന്നു. പരിചയിച്ച ഓരോ മനുഷ്യരും ഉള്ളിൽ വീണ്ടും മിണ്ടിത്തുടങ്ങി. ഇനിയൊരിക്കലും ചിലപ്പോ അവരെയൊന്നും കണ്ടെന്ന് വരില്ല. കാരണം ജീവിതം ഒഴുകിക്കൊണ്ടിരിക്കുകയാണല്ലോ.

പോയ ഞാൻ ആയിരുന്നില്ല തിരിക്കുമ്പോൾ. ഉള്ളം നിറഞ്ഞതു പോലെ. കാലങ്ങളായിട്ട് പരിചയമുള്ള ഏറ്റവും അടുത്ത ഒരു കുടുംബത്തെ വിട്ടു പോരുന്നപോലെ....

ഞാനായിട്ട്, എനിക്കിരിക്കാൻ പറ്റുന്ന അപൂർവം ചില കൂട്ടങ്ങളിൽ ഒന്നായി മാറിയ ചിലർ. പിരിഞ്ഞു പോരുമ്പോ ഉള്ളിലൊരു വിങ്ങലായിരുന്നു. ചിലരുടെ കണ്ണ് നനയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. കാണാത്ത ഭാവം നടിക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു.

എന്റെ പ്രിയപ്പെട്ടവളാണ് അവരെ എന്നിലേക്കെത്തിച്ചത്. അവളിലൂടെ അവർ എന്നെ അറിയുന്നുണ്ടായിരുന്നു. അവരുടെ പ്രാർത്ഥനയുടെയും സ്നേഹത്തിന്റെയും തണുപ്പ് ഞാനറിയാതെ എന്നോടൊപ്പം ഉണ്ടായിരുന്നു.
എന്റെ വഴികളിൽ എനിക്ക് വെളിച്ചം കാട്ടുന്നുണ്ടായിരുന്നു. അതാകാം ചിലപ്പോ പൊള്ളത്തരങ്ങളിൽ മാത്രം ജീവിക്കുന്ന ഈ ഉടലിനെ നിലനിർത്തിപ്പോന്നത്.അതാകാം ഇടത്തെ നെഞ്ചിലെ ഇറച്ചിക്കഷ്ണത്തെ ഇത്രയും കാലം ഊട്ടിക്കൊണ്ടിരുന്നത്.

കണ്ട കാഴ്ചകളല്ല ഉള്ളിലിപ്പഴും നിറയുന്നത്, ആഴമുള്ള ബന്ധങ്ങളുടെ നനവാണ്.
തുന്നിചേർക്കപ്പെടുന്ന ഇത്തരം ബന്ധങ്ങളാണ് എന്നും യാത്രകൾ എനിക്ക് നൽകിക്കൊണ്ടിരിക്കുന്നത്..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Traveloguewheelchair journeywheel chair Traveler
News Summary - A travel in wheelchair to the shade of love and affection - Travelogue
Next Story