Top
Begin typing your search above and press return to search.
exit_to_app
exit_to_app
തണുപ്പിന്‍ തപോവനത്തിലൂടെ ഒരുനാൾ സഞ്ചാരം
cancel

ണുത്തുവിറക്കുന്ന വയനാടിനെ കാണാനായിരുന്നു ആ യാത്ര. വൈകിയെത്തിയ ശൈത്യകാലം വയനാടിനെ നട്ടു ച്ചയിലും മഞ്ഞിൽ ചുരുട്ടിപ്പിടിച്ചിരിക്കുന്നു. വയനാടി​ന്‍െറ പല ഭാഗങ്ങളിലും താപനില എട്ടിലും പത്തിലും താഴെയാണ ിപ്പോൾ. കേരളത്തിലെല്ലായിടത്തും അസാധാരണമായ തണുപ്പ്​ അനുഭവിക്കുന്ന ഇൗ സമയത്ത്​ വയനാട്ടിലെ സ്​ഥിതി എന്തായിരി ക്കും? ആ കൗതുകപ്പുറത്തേറിയാണ്​​ ഞങ്ങൾ എട്ടു​പേർ ശനിയാഴ്​ച രാത്രി ഒമ്പത്​ മണിയോടെ താമരശ്ശേരി ചുരം കയറിയത്​.

ആഴ്​ചാന്ത്യമായതിനാൽ ചുരത്തിൽ നല്ല വാഹനത്തിരക്കുണ്ട്​. ഞങ്ങളെ പോലെ നാട്ടിലെ തണുപ്പൊന്നും പോരാഞ്ഞിട്ട് ​,​ വയനാടിന്‍െറ കുളിരു​ തേടി പുറപ്പെടുന്നവർ തന്നെയാകും മിക്കവരും. എത്ര കണ്ടാലും, എത്ര അനുഭവിച്ചാലും തീരാത്ത കാ ഴ്​ചകളാണല്ലോ വയനാട്​ ഉൾപ്പെടെയുള്ള ഹിൽസ്​റ്റേഷനുകളിലുള്ളത്​.

വയനാടി​ന്‍െറ തണുപ്പ്​ എന്നതിലപ്പുറം, ​വയ നാട്ടിൽ എവിടെ പോകണം എന്നതിൽ ചുരം കയറിയപ്പോഴും വ്യക്​തതയുണ്ടായിരുന്നില്ല. വയനാടൻ കാഴ്​ചകൾ തുടങ്ങുന്ന വൈത്ത ിരി, ഹിൽസ്​റ്റേഷനുകൾ ഏറെയുള്ള മേപ്പാടി, അതിർത്തി പ്രദേശമായ പുൽപ്പള്ളി, മാനന്തവാടി, മുത്തങ്ങ ഭാഗങ്ങളിലെല്ലാം ത ണുപ്പ്​ ഒരുപോലെ തീവ്രമാണ്​. വളയം എങ്ങോട്ടും തിരിക്കാം. ചുരത്തിലെ വ്യൂപോയിൻറിൽ എത്തിയപ്പോഴാണ്​ വാഹനത്തി​ ​​​െൻറ ഗ്ലാസ്​ തുറന്നത്​. തണുപ്പ്​ ഒരു മഹാപ്രവാഹം പോലെ ഇരച്ചുകയറി. ശരീരത്തിനൊപ്പം മനസ്സും തണുപ്പിലലിഞ്ഞു. പ ിന്നെ, അത്​​ ഞങ്ങളോടൊപ്പം വണ്ടിക്കകത്തേക്ക്​ കയറിയിരുന്നു. യാത്ര അവസാനിക്കും വരെ സഹയാത്രികയായി കൂടെയിരുന് നു!

< i>ഉദയസൂര്യന്‍െറ തെളിവെട്ടം പതിഞ്ഞ തേയിലത്തോട്ടം

സൗഹൃദവഴികളിൽ വീണ്ടുമൊരു യാത്ര
കോളജ് കാലത്ത് തുടങ്ങിയതാണ് ഈ സൗഹൃദയാത്ര. കൃത്യം പത്ത്​ കൊല്ലമായി കലാലയം വിട്ടിട് ട്​. ജോലിയും കുടുംബവുമായി മിക്കവരും വിദേശത്താണ്. നാട്ടിൽ ഒരുമിച്ച്​ കൂടാനും യാത്രചെയ്യാനും വല്ലപ്പോഴും കിട ്ടുന്ന ഒരവസരവും പാഴാക്കാറില്ല. നേരം രാത്രി 11 മണി കഴിഞ്ഞിട്ടുണ്ട്​. താമസ സൗകര്യം ക​ണ്ടെത്തേണ്ടതുണ്ട്​. മേപ്പാട ിയിലേക്ക്​ വണ്ടി തിരിച്ചു. മേപ്പാടി തിരഞ്ഞെടുക്കാൻ പലതുണ്ട്​ കാര്യം. ഒന്ന്​, വയനാട്ടിൽ ഇക്കുറി തണുപ്പ്​ ഏറ്റവ ും കൂടുതൽ രേഖപ്പെടുത്തിയ മേഖലകളിലൊന്നാണ്​ മേപ്പാടി. രണ്ട്​^ചെ​മ്പ്ര പീക്ക്​, 900 കണ്ടി, എളമ്പിലേരി കാടുകൾ എന്നി ങ്ങനെ വൈവിധ്യമാർന്ന കാഴ്​ചകളാൽ സമൃദ്ധമാണ്​ ഇൗ പ്രദേശം. ഇതിൽ ഒന്നും നടന്നില്ലേൽ നേരെ ഉൗട്ടിയിലേക്ക്​ വെച്ചുപി ടിക്കാം എന്നതാണ്​ മൂന്നാമത്തെ സൗകര്യം. ഭാഗ്യവശാൽ മേപ്പാടിയിൽ തന്നെ ഞങ്ങൾക്ക്​ താമസം ഒത്തു.
രാത്രിയേറെ വൈകി യെങ്കിലും ഉറക്കം ഞങ്ങളെ മറന്നുപോയിരുന്നു. കഥകളെമ്പാടും പറയാനുണ്ടായിരുന്നു. പറഞ്ഞുതീരാത്ത വിശേഷങ്ങളും സൊറകളും പിന്നെയൽപ്പം ഉറക്കവുമായി ആ രാത്രിയങ്ങനെ കടന്നുപോയി.

എളമ്പിലേരി എസ്​റ്റേറ്റിലേക്കുള്ള ഒാഫ്​റോഡ്​ യാത്ര. പാതയിലേക്ക്​ വളർന്ന്​ ​നിൽക്കുന്ന ഏലച്ചെടികൾ

അതിരാവിലെയെഴുന്നേറ്റ്​​, ഉദയം കാണാൻ ഏതെങ്കിലും കുന്നു ​തേടിപ്പോകാനായിരുന്നു രാത്രി ഉറങ്ങുമ്പോഴത്തെ ധാരണ. പക്ഷേ, തണുപ്പിന്‍െറ ഉൗക്കിൽ, ഉറക്കം കനത്തതോടെ ആ പ്ലാൻ നൈസായി പൊട്ടി. പകലോന്‍െറ വിരലുകൾ മുറിയുടെ ജനവാതിലിലൂടെ ഞങ്ങളെയും തിരഞ്ഞു​വന്നു. എങ്കിലും, ആറ്​ ആറര മണിയോടെ പുറത്തിറങ്ങാനായി. തേയിലത്തോട്ടങ്ങളോട്​ ചാരിയാണ്​ താമസസ്​ഥലം. തണുപ്പ്​ അതിന്‍െറ പാരമ്യത്തിലെത്തുന്ന നേരമാണ്​. മൊബൈലിൽ താപനില​ 12 ഡിഗ്രി ആണ്​ കാണിക്കുന്നത്​. റോഡും വഴിയുമെല്ലാം തരിമഞ്ഞിൻപുക നിറഞ്ഞിരിക്കുന്നു. അന്നാട്ടുകാർക്ക്​ ഇൗ തണുപ്പൊന്നും ഒരു പുത്തരിയല്ല. അവർ തങ്ങളുടെ പതിവുകാര്യങ്ങളുമായി തിരക്കിലോടുകയാണ്​. തേയിലത്തോട്ടങ്ങൾക്ക്​ മുകളിൽ കോട തങ്ങിനിൽക്കുന്നത്​ കാണാം. അടുത്തൊരു ചായക്കടയുണ്ട്​. കട്ടൻചായയും ചെറുകടിയും കഴിച്ച്​, എസ്​റ്റേറ്റുകൾക്ക്​ നടുവിലെ ചെറുവഴിയിലൂടെ ഞങ്ങൾ പ്രഭാതസവാരി തുടങ്ങി. മഞ്ഞുപെയ്​ത്തിൽ തേയിലകൾക്ക്​ പച്ചയിൽ കവിഞ്ഞൊരു പച്ചനിറം. കാലും കൈയും ഒരുപോലെ വിറക്കു​േമ്പാൾ, നടത്തം അത്ര സുഖമുള്ള പരിപാടിയല്ല. തണുപ്പ്​ അനുഭവിക്കുക എന്നത്​ ഒരു സാഹസിക പ്രവർത്തനം കൂടിയാണ്​ എന്ന്​ ഇതാദ്യമായി തിരിച്ചറിയുകയാണ്​. ഇൗ തണുപ്പിനെന്തൊരു തണുപ്പാണ്​!

കാടകത്തേക്ക്​ ഒരു ഒാഫ്​റോഡ്​ റൈഡ്​
മേപ്പാടിയിൽനിന്ന്​ ഏഴ്​ കിലോമീറ്റർ അകലെ എളമ്പിലേരി എസ്​റ്റേറ്റാണ്​ ഞങ്ങൾ യാത്രക്കായി തിര​ഞ്ഞെടുത്തത്​. മേപ്പാടി ടൗണിൽനിന്ന്​ ചോലമല റോഡിൽ നാല്​ കിലോമീറ്റർ പോന്നാൽ എസ്​റ്റേറ്റിലേക്കുള്ള റോഡ്​ കാണാം. സ്വന്തം വാഹനത്തിൽ പോകാമെന്ന പദ്ധതി മാറ്റി മേപ്പാടി ടൗണിൽനിന്ന്​ ഒരു ജീപ്പ്​ വാടകക്കെടുത്ത്​​ എളമ്പിലേരി എസ്​റ്റേറ്റ്​ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടങ്ങി. നമ്മുടെ നാട്ടിലൊക്കെ ജീപ്പ്​ നിരത്തൊഴിഞ്ഞിട്ടുണ്ടെങ്കിലും വയനാട്​ അടക്കമുള്ള മലയോര മേഖലകളിൽ ​ഇപ്പോഴും പ്രധാന വാഹനം ജീപ്പ്​ തന്നെ. മേപ്പാടി ടൗണിൽ ജീപ്പുകൾ ധാരാളമുണ്ട്​്​. ടൂറിസമാണ്​ അവരുടെ പ്രധാന വരുമാനം. ഹൈറേഞ്ചിലേക്കുള്ള സഞ്ചാരങ്ങൾക്ക്​ ജീപ്പിനോളം പോന്ന വാഹനം വേറെയില്ല. എളമ്പിലേരി ഒരു സ്വകാര്യ എസ്​റ്റേറ്റാണ്​. ഏലവും കുരുമുളകും കാപ്പിയും തേയിലയും അടക്കം പല തരം കൃഷികൾ ഇവിടെയുണ്ട്​. എങ്കിലും കാട്​ തന്നെയാണ്​ ഭൂരിഭാഗം സ്​ഥലങ്ങളും. ക​ാടെന്ന്​ പറഞ്ഞാൽ കിടിലൻ കാട്​- ചെറുഅരുവികളുടെ നട്ടുച്ചയിലും വെളിച്ചം ചെല്ലാത്ത, ചില്ലുമുഴക്കങ്ങളും കിളികളുടെ മധുരരാഗവും ചീവീടുകളുടെ ഒച്ചപ്പാടുമെല്ലാം നിറഞ്ഞ അസ്സൽ കാടകം.

അരുവിക്ക്​ നടുവിലൂടെ നിർമിച്ച റോഡ്​

കുന്നി​ന്‍െറ മുകളിൽ വരെ ജീപ്പിൽ പോകാം. ഇതിൽ ഭൂരിഭാഗവും ഒാഫ്​ റോഡാണ്​. ജീപ്പ്​ പോലുള്ള വാഹനങ്ങളിലും ബൈക്കിലും സ്വന്തംനിലക്ക്​ വരാമെങ്കിലും അതിസാഹസികമാണ്​. സ്വകാര്യ എസ്​റ്റേറ്റ്​ ആയതിനാൽ അനുമതി പ്രശ്​നവുമുണ്ട്​. ഇവിടേക്ക്​ പാക്കേജ്​ ടൂറുകൾ സംഘടിപ്പിക്കുന്ന സംഘങ്ങളുമുണ്ട്​. ചെങ്കുത്തായ, വളഞ്ഞും പുളഞ്ഞുമുള്ള ഏറെ ദുർഘടമായ പാതയിലൂടെയുള്ള ജീപ്പ്​ സഞ്ചാരം അതി സാഹസികമാണ്​, രസകരവുമാണ്​. കൂടുതൽ ഭാഗങ്ങളും മൺപാതകൾ. ചിലയിടങ്ങളിൽ ഇരു ടയറിനും ​പോകാൻ മാത്രം പാകത്തിൽ കോൺക്രീറ്റ്​ ചെയ്​തിട്ടുണ്ട്​. നല്ല പരിശീലനം സിദ്ധിച്ച ഡ്രൈവർമാർക്ക്​ മാത്രമേ ഇതുവഴി വാഹനം ഒാടിക്കാൻ കഴിയൂ.

നൈറ്റ്​ ക്യാമ്പിങ്ങിനുള്ള ട​​​െൻറുകൾ


റോഡിന്‍െറ ഒരു ഭാഗം വലിയ താഴ്​ചയാണ്​. ​ഡ്രൈവർക്ക്​ ഒന്ന്​ പാളിയാൽ വലിയ അപകടമാകും സംഭവിക്കുക. ചെരിഞ്ഞും നിവർന്നും ഇട​ക്ക്​ മുരണ്ട്​നിന്നും ജീപ്പ്​ മുകളിലോട്ട്​ കയറി. അരുവികളിൽ ജലം നന്നേ കുറവാണ്​. എന്നാലും വറ്റി വരണ്ടുവെന്ന്​ പറഞ്ഞുകൂടാ. ചിലയിടത്തെല്ലാം അവക്ക്​​ നടുവിലൂടെയാണ്​ റോഡുള്ളത്​​. രണ്ട്​ മൂന്ന്​ മാസം മുമ്പ്​ വരെ റോഡിന്​ മുകളിലൂടെ​ അരുവിയിലെ വെള്ളം ഒഴികിയിരുന്നുവെന്ന്​ ഞങ്ങളുടെ ജീപ്പ്​ ഡ്രൈവർ രതീഷ്​ പറഞ്ഞു. റോഡിനെ മുറിച്ച്​ കടന്ന്​ പോകുന്ന അരുവികളും അവയെ മുറിച്ച്​ കടക്കുന്ന ജീപ്പും മനസ്സിൽ കാണാൻ മാത്രമേ അന്നേരം നിർവാഹമുണ്ടായിരുന്നുള്ളൂ. മഴക്കാലം കഴിഞ്ഞ്​ വെള്ളം അൽപം കുറഞ്ഞ്​ നിൽക്കുന്ന കാലത്താണ്​ ഇവിടെ കാഴ്​ച ഏറ്റവും മനോഹരമാവുക. അക്കാലത്ത്​ ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങൾ ഇതുവഴി പോയാൽ കാണുമത്രെ. ചില ഭാഗങ്ങളിൽ ഏ​ലത്തോട്ടങ്ങൾക്ക്​ നടുവിലൂടെയാണ്​ റോഡ്​. റോഡി​ന്‍െറ ഇരുവശത്തേക്കുമായി തള്ളിനൽക്കുകയാണ്​ ഏലച്ചെടികൾ. അവ വകഞ്ഞുമാറ്റിയാണ്​ ജീപ്പ്​ മുന്നോട്ട്​ കയറുന്നത്​.

പുൽമേടി​ന്‍െറ കാഴ്​ച

അത്രയൊന്നും അറിയപ്പെടുന്ന സ്​ഥലമല്ല ഇത്​. അടുത്ത കാലത്ത്​​ മാത്രമാണ്​ സഞ്ചാരികൾ ഇവിടേക്ക്​ എത്തിത്തുടങ്ങിയത്​. എസ്​റ്റേറ്റിലെ ആവശ്യങ്ങൾക്ക്​ വേണ്ടി ഉടമകൾ നിർമിച്ചതാകാം ഇൗ​ റോഡ്​. പിന്നീട്​ ടൂറിസം ആവശ്യങ്ങൾക്കായി ഇത്​ ഉപയോഗിച്ചുവെന്ന്​ മാത്രം. സ്വകാര്യ എസ്​റ്റേറ്റ്​ ആണെങ്കിലും വനംവകുപ്പി​​​​െൻറ കർശന നിരീക്ഷണത്തിലാണ്​ ഇൗ പ്രദേശം മുഴുവനും. സഞ്ചാരികളുടെ തന്നെ സാമൂഹിക വിരുദ്ധ പ്രവർത്തനവും മറ്റുമുണ്ടാകുന്നത്​ കൊണ്ട്​ ഇടക്ക്​ വനംവകുപ്പ്​ നിയന്ത്രണം കടുപ്പിക്കാറുമുണ്ട്​. ചിലയിടങ്ങളിലെല്ലാം പ്രവേശനം വിലക്കാറുമുണ്ട്​.

അരുവിയെ മുറിച്ച്​ കടക്കുന്ന തൂക്ക്​ പാലം

​​ഒരു ചോലക്ക്​ സമീപമാണ്​ ഡ്രൈവർ വണ്ടിചവിട്ടിയത്​. മുമ്പ്​ സൂചിപ്പിച്ച പോലെ ചോലയിൽ വെള്ളം നന്നേകുറവാണ്​. ഇൗ ഭാഗത്തായി ഒരു റിസോർട്ടുണ്ട്​. ​അവരുടെ തന്നെ ട​​​െൻറ്​ ഹൗസുകൾ ധാരാളം അവിടെയിവിടെയായി ഉണ്ട്​. രാത്രി ക്യാമ്പിങ്ങിനുള്ളതാണ്​. ഇൗ കൊടും തണുപ്പിലും രാത്രി ട​​​െൻറിൽ കഴിയാൻ ഇഷ്​ടപ്പെടുന്നവർ ഉണ്ടത്രെ! തണുപ്പ്​ കുറഞ്ഞ സീസണിൽ ട​​​െൻറ്​ താമസം വ്യത്യസ്​തമായ അനുഭവമാകുമെന്നതിൽ സംശയമില്ല. മുൻകൂട്ടി പറഞ്ഞാൽ സഞ്ചാരികൾക്ക്​ അവർ ഭക്ഷണവും തയാറാക്കി നൽകുന്നുണ്ട്​. ഉൗഞ്ഞാൽ, കാരംസ്​, ചെസ്​, ടേബിൾ ടെന്നീസ്​ എന്നിങ്ങനെ വിനോദത്തിനുള്ള അല്ലറ ചില്ലറ പരിപാടികളും അവർ ഒരുക്കിയിട്ടുണ്ട്​.

ഇരുമ്പുപാലം കടക്കുന്ന ജീപ്പ്​

അൽപം കൂടി മുകളിലേക്ക്​ നടന്നാൽ അരുവിക്ക്​ കുറുകെ ഇരുമ്പ്​ പാലം കാണാം. അതിലൂടെയും ജീപ്പ് പോകും. ഞങ്ങൾ ചെന്നപ്പോൾ പാലത്തിനപ്പുറത്ത്​,​ റിസോട്ടി​ന്‍െറ ഭാഗമായ ചെറു കോ​േട്ടജുകളിൽനിന്നുള്ള സഞ്ചാരികൾ ഇൗ ഇരുമ്പ്​ പാലത്തിലൂടെ ജീപ്പ്​ ഒാടിച്ച്​ വരുന്നത്​ കണ്ടു. തൊട്ടപ്പുറത്ത്​ ഒരു ചെറു തൂക്കു​പാലവുമുണ്ട്​. മറ്റൊരു ഭാഗത്ത്​ മരപ്പാലവും കാണാം. അധികം വെള്ളമില്ലെങ്കിലും ഉള്ള വെള്ളം തണുത്തുറഞ്ഞതാണ്​, ശുദ്ധവും. കാടി​ന്‍െറ താഴ്​വാരത്തുള്ള ജനങ്ങൾ ഇൗ ചോല ആണ്​​ കുടിവെള്ളത്തിന്​ ആശ്രയിക്കുന്നത്​. ഇരുമ്പ്​ പാലത്തിനു​ മുകളിൽനിന്നുള്ള കാഴ്​ച വിസ്​മയകരമാണ്​. പച്ചപ്പുല്ലണിഞ്ഞ ചെങ്കുത്തായ മലവാരങ്ങൾക്ക്​ നടുവിൽ​ ഒറ്റയാൻ കണക്കെ നമ്മൾ നിൽക്കുന്നപോലെ. ഇരുമ്പുപാലം കടന്നുള്ള കോട്ടജുകളുടെ മുന്നിൽ റോഡ്​ അവസാനിക്കുകയാണ്​. അതിന്​ മുകളിലേക്ക്​ ട്രക്കിങ്ങിനുള്ള ചെറുനടപ്പാതകളുണ്ട്​. യാത്ര അതിസാഹസികമാണെന്ന്​ മാത്രം. നല്ല ആരോഗ്യവും ട്രക്കിങ്​ നടത്തി പരിചയവുമുള്ളവർക്ക്​ മാത്രം പരീക്ഷിക്കാവുന്ന വഴികളാണ്​ അത്​.

നടുക്കാട്ടിൽ ധ്യാനമിരിക്കുന്ന പൊയ്​ക
ഒന്ന്​ രണ്ട്​ മണിക്കൂർ അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ അടുത്ത കേന്ദ്രം ലക്ഷ്യമാക്കി യാത്ര തുടങ്ങി. കുളിക്കാനും ചാടാനും ഒരിടമാണ്​ മനസ്സിൽ. ആവശ്യം അറിയിച്ചപ്പോൾ നീന്തൽ അറിയുന്നവരാണോ എന്നായി ​ഡ്രൈവറുടെ ചോദ്യം. എല്ലാവരും നീന്തലിൽ മിടുക്കരാണ്​ എന്ന്​ ഞങ്ങളും. ​എന്നാൽ ഒന്നും നോക്കേണ്ട ഒരടിപൊളി സ്​ഥലമുണ്ട്​, നമുക്ക്​ പോകാമെന്നായി അയാൾ. നീന്തൽ വശമില്ലാത്തവർക്ക്​ കുളിക്കാൻ പാകത്തിലുള്ള ​അരുവി മറ്റൊരു സ്​ഥലത്തുള്ളതിനാലാണ്​ ഡ്രൈവർ അങ്ങനെ ചോദിച്ചത്​.

അരുവിയിലെ തെളിഞ്ഞ ജലം

എസ്​റ്റേറ്റിന്‍െറ മുകളിൽനിന്ന്​ ജീപ്പ്​ ഇറങ്ങുകയാണ്​. കുണ്ടും കുഴിയും നിറഞ്ഞ മൺപാതകളിലൂടെ കയറുന്നതിനേക്കാൾ ഹരം ഇറങ്ങുന്നതാണ്​. ടാറിട്ട വഴിയിലേക്ക്​ പ്രവേശിക്കുന്നതിനോട്​ ചേർന്നാണ്​ കുളിക്കാനുള്ള സ്​ഥലമുള്ളത്​. അപകട സാധ്യത കൂടുതലായതിനാൽ പലപ്പോഴും വനംവകുപ്പ്​ ഇവിടെ ഇറങ്ങാൻ അനുവദിക്കാറില്ലെന്നും സൂക്ഷിക്കണമെന്നും ഡ്രൈവർ പറഞ്ഞിരുന്നു.

കാടിനുള്ളിലെ ഇരുമ്പു പാലം


നോക്കിയാൽ കാണില്ല വെള്ളമുള്ള ആ സ്​ഥലം. വലിയ പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഏതാണ്ട്​ അരക്കിലോമീറ്റർ കുത്തനെ നടക്കാനുണ്ട്​. അതും ഒരു ട്രക്കിങ്​ തന്നെ. അരുവി ആണെങ്കിലും ചെറുപുഴയുടെ വീതിയുണ്ട്​. വെള്ളമുള്ള സമയത്താണെങ്കിൽ മുകളിലേക്ക്​ ഒട്ടും പോകാൻ കഴിയില്ല. വെള്ളമുള്ള സ്​ഥലത്തേക്കുള്ള വഴിയിൽ ചിലയിടത്തെല്ലാം പാറകൾക്ക്​ വലിയ ഉയരമുണ്ട്​. ഒന്നിൽനിന്ന്​ മറ്റൊന്നിലേക്ക്​ കടക്കൽ അതീവ ദുഷ്​കരമാണ്​. ചിലയിടത്തെല്ലാം മരത്തിൽ പൊത്തിപ്പിടിച്ച്​ കയറി വേണം അടുത്ത പാറക്ക്​ മുകളിലെത്താൻ. ഇച്ചിരി പ്രയാസപ്പെട്ടാണെങ്കിലും ഉദ്ദേശിച്ച സ്​ഥലത്ത്​ ഞങ്ങളെത്തി. ​വിസ്​മയിപ്പിക്കുന്നതായിരുന്നു ആ കാഴ്​ച. അനക്കമൊട്ടുമില്ലാത്ത, ആ ശുദ്ധജല പൊയ്​ക നടുക്കാട്ടിൽ തപസ്സിരിക്കുകയാണ്​​.

കാടിന്‍െറ വന്യത

പൊയ്​കയുടെ ഒരറ്റത്തുള്ള ചെറുവെള്ളച്ചാട്ടത്തിലൂടെ വെള്ളം പാറകളിൽവന്ന്​​വീഴുന്ന ശബ്​ദമല്ലാതെ മറ്റൊന്നും അവിടെയില്ല. ഞങ്ങളല്ലാതെ ആരുമിന്നിവിടെ വന്നിട്ടുമില്ലെന്ന്​ ഡ്രൈവർ പറഞ്ഞിരുന്നു. കറുത്തിരുണ്ട്​ നിൽക്കുന്ന പൊയ്​കയുടെ ഭാവം ഏത്​ നീന്തൽ വിദഗ്​ധനെയും പേടിപ്പിക്കും. ആഴവും വെള്ളത്തി​ന്‍െറ ശുദ്ധിയും ആണ്​ അത്​ സൂചിപ്പിക്കുന്നത്​. ആദ്യം എല്ലാവരും ഒന്നന്തിച്ച്​ നിന്നെങ്കിലും കൂട്ടത്തിലൊരുവൻ രണ്ടും കൽപിച്ച്​ എടുത്ത്​ചാടി. ഷോക്കടിച്ച പോലെയായിരുന്നു അവന്‍െറ ഭാവം. പേടിച്ചരണ്ട പോൽ, എന്തോ ശബ്​ദമുണ്ടാക്കി അവൻ തിരിച്ചുകയറി, വെയിലത്തിരുന്നു. െഎസ്​ ആയിട്ടില്ലന്നേയുള്ളൂ വെള്ളം. തന്‍െറ തപസ്സിളക്കിയ​തിന്​ ആ അരുവി പ്രതികാരം തീർത്തതാകും!

കാട്ടിനുള്ളിലെ പൊയ്​കയിലെ നീരാട്ട്​

എല്ല്​ നുറുങ്ങിപ്പോകുന്നത്ര കഠിനമായ തണുപ്പാണ്​ വെള്ളത്തിന്​. തുടക്കത്തിലെ പരിഭ്രമം മാറ്റി ഞങ്ങൾ എല്ലാവരും എടുത്ത്​ചാടി. ഏത്​ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയാലും മുങ്ങിത്താഴ്​ന്ന്​ ആഴം നോക്കാറുള്ള ചങ്ങാതിക്കും ഇവിടെ ആഴം നോക്കാൻ ഭയം. താഴെ പോയാൽ പിന്നെ പൊന്തിയുയരാൻ സാധിച്ചില്ലെങ്കിലോ! ​ആകെ നനഞ്ഞാൽ കുളിരില്ല എന്ന്​ പറയും പോലെ, കുറച്ച്​ നേരം തലങ്ങും വിലങ്ങും നീന്തിയതോടെ ഇൗ തണുപ്പൊരു തണുപ്പല്ലാതായി. ഒരു കരയിൽനിന്ന്​ മറുകരയിലേക്ക്​ പലവുരു നീന്തിച്ചെന്നു. വെയിൽ കനത്തിട്ടുണ്ട്​. പാറകളെല്ലാം ചുട്ടുപൊള്ളുന്നുണ്ട്​. അൽപം നീന്തി പാറപ്പുറത്ത്​ കയറിയിരിക്കു​േമ്പാൾ മരംകോച്ചുന്ന തണുപ്പിൽ തീകായുന്ന സുഖം. വെള്ളച്ചാട്ടങ്ങളിലൊരുപാട്​ പോയിട്ടുണ്ടെങ്കിലും അവി​ടങ്ങളിലെ ആഴങ്ങളിൽ പലവുരു മുങ്ങിയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ഇതാദ്യമായാണ്​. നേരം നട്ടുച്ചയായിട്ടുണ്ടെങ്കിലും, വെയിൽ കനത്തിട്ടുണ്ടെങ്കിലും തണുപ്പിനൊട്ടും അയവില്ല. ഞങ്ങൾ തിരിച്ചുകയറി. മകരമെത്താൻ ഇനിയും ദിവസങ്ങളുണ്ട്​. മകരത്തിലെ മഞ്ഞും കുളിരും തേടി തൊട്ടപ്പുറത്തെ 900 കണ്ടിയിലേക്ക്​ അടുത്ത യാത്രയുറപ്പിച്ച്​ ഞങ്ങൾ തിരിച്ചിറങ്ങി.

യാത്രക്കാരു​െട ശ്രദ്ധക്ക്​....
* വയനാട്​ മേപ്പാടിയിൽനിന്ന്​ ആറ്​ കിലോമീറ്റർ അകലെയാണ്​ ഇൗ സ്​ഥലം.
* ഒരു ദിവസം കൊണ്ട്​ കണ്ട്​ വരാവുന്ന സ്​ഥലങ്ങളാണ്​ 900 കണ്ടിയും എളമ്പിലേരി എസ്​റ്റേറ്റും.
* ഒാഫ്​ റോഡ്​ യാത്രക്ക്​ പറ്റിയ വാഹനങ്ങൾ ഉണ്ടേൽ സ്വന്തം നിലയ്​ക്ക്​ പോകാം
* വയനാട്​ മേപ്പാടിയിൽ ജീപ്പ്​ ഡ്രൈവർമാരെ കണ്ടാൽ ഇങ്ങോട്ട്​ കൊണ്ട്​പോകും.
* പാക്കേജ്​ ടൂർ സംഘടിപ്പിക്കുന്ന ഏജൻസികളെ ആവശ്യമെങ്കിൽ സമീപിക്കാം
* മേപ്പാടിയിൽ തന്നെയാണ്​ 900 കണ്ടി, ചെ​മ്പ്ര പീക്ക്​ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുമുള്ളത്​.

Show Full Article
TAGS:wayanad Tour wyanad travelogue Kerala Travelogue 
Next Story