Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightസുഷി വെറുമൊരു...

സുഷി വെറുമൊരു ഭക്ഷണമല്ല, സംസ്​കാരമാണ്​...

text_fields
bookmark_border
സുഷി വെറുമൊരു ഭക്ഷണമല്ല, സംസ്​കാരമാണ്​...
cancel
camera_alt?????? ??????????? ???????????? ???????????????????? ?????????????? ???????????????????? ??????????????? ???? ???????????.

ജീ​വ​​​​​െൻറ ചൂ​ട് വി​ട്ടു​പോ​കാ​ത്ത പ​ച്ചമ​ത്സ്യം തി​രു​കി​വെ​ച്ച സു​ഷി ടോ​ക്യോ ബേ​യി​ലെ ക്രൂ​യ്സി​ൽ ചാ ​ഞ്ഞു​വീ​ശി​യ നി​ലാ​ക്കു​ളി​രി​ലി​രു​ന്ന് രു​ചി​ക്കു​മ്പോ​ഴാ​ണ് മീ​ൻ​ജീ​വി​ത​ത്തെ ആ​ദ്യ​മാ​യി ആ​ഴ​ത്തി​ൽ അ​യ​വി​റ​ക്കു​ന്ന​ത്. മ​റ്റൊ​രു വി​ഭ​വം പ​ച്ച​മീ​ൻത​ന്നെ​യാ​യി​രു​ന്നു, നെ​ടു​കെ പി​ള​ർ​ത്തി​വെ​ച്ച​ത്. മാം​സ​ത്തി​ൽ പ​റ്റി​പ്പി​ടി​ച്ച അ​തി​​​​​െൻറ വ​ലി​യ മു​ള്ളു​ക​ളി​ൽ നി​ലാ​വെ​ളി​ച്ചം തി​ള​ങ്ങി​നി​ന്നു. വ​ലി​യ ക​ക്ക​യു​ടെ തോ​ടുകൊ​ണ്ട് ചു​ര​ണ്ടി​യെ​ടു​ത്ത് എ​ന്തൊ​ക്കെ​യോ ദ്ര​വ്യ​രു​ചി​ക​ളി​ൽ മു​ക്കി​യാ​ണ​ത് ക​ഴി​ക്കു​ക. ജാ​പ്പ​നീ​സ് രു​ചി​യു​ടെ പ്രാ​ചീ​ന​ത​യെ എ​ന്തും വ​ര​ട്ടെ എ​ന്ന് ക​ണ്ണ​ട​ച്ച് നാ​വി​ലേ​ക്ക് തി​രു​കി​വെ​ച്ചു. മാ​കി​സു​ഷി, ചി​രാ​ഷി​ സു​ഷി, ന​രേ​സു​ഷി, ഒ​ഷി​സു​ഷി, കാ​കി​നോ​ഹ സു​ഷി, സാ​ഷാ​സു​ഷി, ഗു​ങ്ക​ൻ​മാ​കി സു​ഷി എ​ന്നി​ങ്ങ​നെ സു​ഷി ​വ്യ​ത്യ​സ്ത പേ​രു​ക​ളി​ൽ, വ്യ​ത്യ​സ്ത രു​ചി​ക​ളി​ൽ. വ​ള​രെ സ്വാ​ഭാ​വി​ക​ത​യോ​ടെ മ​നസ്സും ശ​രീ​ര​വും ആ ​രു​ചി​യു​ടെ സം​സ്കാ​ര​ത്തെ സ്വീ​ക​രി​ച്ചു.​

സെൻസോജി ടെമ്പിളിന് മുന്നിൽ ജോലിയിൽ ഏർപ്പെട്ട ജാപ്പനീസ്​ സുന്ദരി

ഒ​രി​ന്ത്യ​ക്കാ​ര​ന് ഏ​തു സം​സ്കാ​ര​വും സ്വീ​കാ​ര്യ​മാ​യി​രി​ക്കും, ന​മ്മ​ൾ അ​നേ​ക രു​ചി​ക​ളി​ൽ കി​ട​ന്ന് ശ​ണ്ഠകൂ​ടു​ന്ന​വ​ർ. ത​നി​മ​ല​യാ​ളി​ക​ളു​ടെ സം​രം​ഭ​മാ​യ സൗ​ത്ത് പാ​ർ​ക്ക് ഹോ​ട്ട​ലി​ലേ​ക്ക് ര​ണ്ടു ദി​വ​സം ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു. മ​ല​യാ​ളി​യു​ടെ രു​ചി​യാ​തു​ര​ത​യെ ഉ​ണ​ർ​ത്താ​ൻത​ക്ക പാ​ച​ക വി​ശേ​ഷ​മാ​ണ​വി​ടെ. ചെ​റി​യ​കാ​ല യാ​ത്ര​യാ​യ​തി​നാ​ൽ ജാ​പ്പനീ​സ് രു​ചി​യി​ലും സം​സ്കാ​ര​ത്തി​ലും കു​ത്തിമ​റി​യാ​നാ​യി​രു​ന്നു എ​നി​ക്ക് താൽപ​ര്യം. എ​ത്ര പെ​ട്ടെ​ന്നാ​ണ് മ​നു​ഷ്യ​ൻ മ​റ്റൊ​ന്നാ​വു​ന്ന​ത്, ഓ​ന്തി​നേ​ക്കാ​ൾ ​ദ്രുത​ഗ​തി​യി​ൽ. ജ​ല​ത്തി​ൽനി​ന്ന് ഭ​ക്ഷ​ണ​മേ​ശ വ​രെ​യു​ള്ള മീ​നി​ന്മേ​ലു​ള്ള മ​നു​ഷ്യാ​ധ്വാന​ം ഒ​ന്നോ​ർ​ത്തു​നോ​ക്കി. ചെ​മ്മീ​നും ക​പ്പ​ൽ​ച്ചേ​തം വ​ന്ന നാ​വി​ക​നും കി​ഴ​വ​നും ക​ട​ലും ഓ​ർ​മ​ക​ളി​ൽ ആ​ലോ​ല​മാ​ടി. എ​​​​​െൻറ ക​ട​ലി​ലേ​ക്ക് ര​ണ്ടുമൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ടെ​ങ്കി​ലും ബാ​ല്യ​ത്തി​​​​​െൻറ ധിറുതി​യി​ന്മേ​ൽ ക​ട​ൽ​പ്പൂ​ഴി പ​തി​യാ​ൻ അ​ധി​ക സ​മ​യ​മൊ​ന്നും വേ​ണ്ടി​വ​രി​ല്ല. ക​ട​ലെ​പ്പോ​ഴും തൊ​ട്ട​ടു​ത്ത്.​

ജപ്പാനിലെ യുദ്ധസ്​മാരകം


കാ​ഴ്ച​യി​ൽ, കേ​ൾ​വി​യി​ൽ, ഭാ​വ​ന​യി​ൽ. മാ​ർ​ക്ക​റ്റി​ലാ​യാ​ലും ക​ട​പ്പുറ​ത്താ​യാ​ലും മീ​ഞ്ച​ട്ടി​യി​ലാ​യാ​ലും മീ​ൻ​ക​ണ്ണു​ക​ൾ ഒ​രു നി​മി​ഷനേ​ര​ത്തേ​ക്കെ​ങ്കി​ലും അ​ലോ​സ​ര​പ്പെ​ടു​ത്താ​റു​ണ്ട്. നാ​വി​ലേ​ക്കൂ​റിവ​രു​ന്ന കൊ​തി​യി​ൽ അ​തെ​ല്ലാം നി​മി​ഷം​കൊ​ണ്ട് മു​ങ്ങി​പ്പോ​കു​ക​യും ചെ​യ്യും.​ സൗ​ന്ദ​ര്യം ഊ​രി​വെ​ച്ചാ​ണ് മീ​ൻ ക​ര​യി​ലെ​ത്തു​ന്ന​ത്, ജീ​വ​​​​​െൻറ തെ​ളി​ച്ചം കു​റ​ച്ചു​നേ​രംകൂ​ടി നി​ല​നി​ൽ​ക്കും. ക​ര​യി​ലെ അ​വ​സാ​ന​ത്തെ പി​ട​യ​ലോ​ടു​കൂ​ടി മീ​ൻ​സൗ​ന്ദ​ര്യം അ​വ​സാ​നി​ക്കും.​ പി​ന്നെ​യ​ത് മൃ​ത​ശ​രീ​ര​മാ​ണ്, ഭ​ക്ഷ്യ​വ​സ്തു​വാ​ണ്. ചൂ​ണ്ട​യി​ൽ കൊ​ത്തു​മ്പോ​ഴും കു​ടു​ങ്ങി അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ ക​ര​ക്കെ​ത്തു​മ്പോ​ഴു​മൊ​ക്കെ പ​ഴ​യൊ​രു ചൂ​ണ്ട​ക്കാ​ര​നെ​ന്ന നി​ല​യി​ൽ മീ​നി​നെ അ​നു​ഭ​വി​ച്ച വി​കാ​ര​മെ​ന്താ​യി​രു​ന്നു, സു​ഷി​യു​ടെ രു​ചി നു​ണ​യു​ന്ന​തി​നി​ട​യി​ൽ ഒ​ന്നാ​ലോ​ചി​ച്ചു. ചൂ​ണ്ട​യി​ൽ മീ​ൻ കൊ​ത്തു​മ്പോ​ഴു​ള്ള ഉ​ണ​ർ​വ് സ​ന്തോ​ഷം, കു​ടു​ങ്ങു​മ്പോ​ഴു​ള്ള മീ​ൻ​വെ​പ്രാ​ള​ത്തി​​​​​െൻറ ക​നം, പൊ​ക്കി​യെ​ടു​ക്കു​മ്പോ​ഴ​ത്തെ ഭാ​ര​ത്തി​ൽ വ​ലു​പ്പ​ച്ചെ​റു​പ്പ​ത്തെ​ക്കു​റി​ച്ചു​ള്ള ക​ണ​ക്കു​കൂ​ട്ട​ൽ. അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്കു​യ​ർ​ത്തു​മ്പോ​ൾ ചൂ​ണ്ട​യി​ൽ കി​ട​ന്നു​ള്ള പി​ട​ച്ചി​ൽ വ​ല്ലാ​ത്തൊ​ര​വ​സ്ഥ ത​രും. ഒ​രു കൊ​ല​പാ​ത​ക​ത്തെയോ ആ​ത്മ​ഹ​ത്യയെയോ ചി​ന്തി​ക്കു​ക, അ​പ്പോ അ​നു​ഭ​വി​ക്കു​ന്ന വി​റ​യ​ലി​​​​​െൻറ അ​തേ അ​വ​സ്ഥ. ക​ര​ക്ക​ലെ​ത്തി​യ മീ​ൻ കു​റ​ച്ച് പി​ട​ച്ചി​ലോ​ടെ അ​വ​സാ​നി​ക്കും, മീ​ൻ​ശോ​ഭ പെ​ട്ടെ​ന്ന് മാ​യും.​ അ​ത് ജ​ല​ത്തി​ൽത​ന്നെ ക​ഴി​യേ​ണ്ട​താ​ണ് എ​ന്ന അ​ടി​സ്ഥാ​ന വി​ചാ​രം കു​റ​ച്ച് നേ​ര​മെ​ങ്കി​ലും ന​മ്മെ അ​ല​ട്ടും. ന​മ്മു​ടെ ശീ​ല​ത്തി​​​​​െൻറ​യും രു​ചി​യു​ടെ​യും പി​ൻ​ബ​ല​ത്തി​ൽ അ​തി​​​​​െൻറ അ​വ​സാ​നം തീ​ന്മേശ​യി​ലാ​വു​ന്നു എ​ന്നു മാ​ത്രം.

ജാപ്പനീസ്​ ക്രൂയിസിലെ ഡിന്നർ പാർട്ടി


സു​ഷി​ക്ക് നെ​ൽ​കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​ത്ര​മാ​ണ്. അ​രി​യും ഉ​പ്പും ചേ​ർ​ത്ത് മീ​ൻ​വാ​റ്റി സൂ​ക്ഷി​ക്കു​ന്ന രീ​തി​യാ​ണ് സു​ഷി​യു​ടെ തു​ട​ക്കം. ജാ​പ്പനീ​സ് സം​സ്കാ​ര​ത്തോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ഒ​രു ഫാ​സ്​റ്റ്​ ഫു​ഡാ​യി സു​ഷി ഇ​ന്ന് മാ​റി​യി​രി​ക്കു​ന്നു.​ ക്രൂ​യ്സി​ൽ സു​ഷി​യും പ​ച്ച​മീ​നും തി​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ നി​ലാ​വെ​ളി​ച്ച​ത്തി​ൽ മീ​നു​ക​ൾ ക​ട​ലി​ൽ പു​ള​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മൂ​ന്ന് ജാ​പ്പനീ​സ് പെ​ൺ​കു​ട്ടി​ക​ൾ ക്രൂ​യ്സി​ന​ക​ത്ത് നൃ​ത്തം ചെ​യ്യു​ന്നു. കൊ​ഴു​പ്പ് കു​റ​ഞ്ഞ മ​നു​ഷ്യ​ശ​രീ​ര​ങ്ങ​ൾ, ആ​ണാ​യാ​ലും പെ​ണ്ണാ​യാ​ലും ജ​പ്പാ​നി​ലെ ആ​ക​ർ​ഷ​ണ​മാ​ണ്. സെ​ൻ ബു​ദ്ധി​സ​ത്തി​​​​​െൻറ സ്വാ​ധീ​ന​ത്തി​ൽ സാം​സ്കാ​രി​ക​മാ​യ ഉ​ന്ന​തി നേ​ടി​യ മു​റോ​മാ​ച്ചി കാ​ല​ഘ​ട്ട​മാ​ണ് (1392-1573) സു​ഷി​യു​ടെ​യും തു​ട​ക്കം. കാ​ല​ത്തി​​​​​െൻറ ഇ​ങ്ങേ ത​ല​ക്ക​ലി​രു​ന്ന് 2018ൽ ​സു​ഷി രു​ചി​ക്കു​മ്പോ​ൾ നൂ​റ്റാ​ണ്ടു​ക​ൾ​ക്കി​ട​യി​ലെ ബ​ഹു​ദൂ​ര​ങ്ങ​ൾ സു​ഷി എ​ന്ന ഭ​ക്ഷ​ണ​പ​ദാ​ർ​ഥത്തെ വ​ലി​യ വ്യ​ത്യാ​സം കൂ​ടാ​തെ നി​ല​നി​ർ​ത്തി​പ്പോ​രു​ന്ന ജ​പ്പാ​ൻ സം​സ്കാ​ര​ത്തെ വെ​റു​തെ മ​ന​സ്സിലി​ട്ട് നു​ണ​ഞ്ഞു.

ഇംപീരിയൽ പാലസിന്റെ കവാടത്തിൽ ലേഖകനും സുഹൃത്ത്​ അബ്​ദുല്ലക്കോയയും കുടുംബവും


ഏ​തൊ​രു ച​രി​ത്ര​വുംപോ​ലെ ജാപ്പ​നീ​സ് ച​രി​ത്ര​വും ല​ഹ​രി​പി​ടി​പ്പി​ക്കു​ന്ന​താ​ണ്, സാ​മു​റാ​യ് പ്ര​ക​മ്പ​ന​ങ്ങ​ൾ അ​കി​റ കു​റ​സോ​വ മ​ന​സ്സി​ലേ​ക്ക് ദൃ​ശ്യ​വും ശ​ബ്​ദ​വു​മാ​യി നി​റ​ച്ചു​ത​ന്നി​ട്ടു​മു​ണ്ട്. ഭ​ക്ഷ​ണ​ത്തി​ന് ഒ​രു ച​രി​ത്ര​മു​ണ്ട്, സം​സ്കാ​ര​മു​ണ്ട്. അ​ത് നി​ർബ​ന്ധി​ച്ച് തീ​റ്റാ​നോ നി​ർ​ദാക്ഷി​ണ്യം ത​ട്ടി​ത്തെ​റി​പ്പി​ക്കാ​നോ ഉ​ള്ള​ത​ല്ല. ശ്രീ​കു​മാ​ർ, സെ​ല​സ്, ഉ​ല്ലാ​സ്, അ​ജു, അ​രു​ൺ തു​ട​ങ്ങി​യ ന്യൂ​ജെ​ൻ യു​വാ​ക്ക​ൾ ഞ​ങ്ങ​ളെ കാ​ണാ​ൻ വ​ന്നു. എ​ല്ലാ​വ​രും ഐ.​ടി രം​ഗ​ത്തു​ള്ള​വ​ർ.​ സു​ഷി ക​ഴി​ക്കാ​തെ ജ​പ്പാ​ൻ വി​ട​രു​ത്, അ​വ​ർ സ്​നേ​ഹ​പൂ​ർവം നി​ർബ​ന്ധി​ച്ചു. അ​താ​യി​രു​ന്നു തു​ട​ക്കം.​ സു​ഷി​യെ എ​ങ്ങ​നെ നേ​രി​ട​ണം, നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി ഉ​ല്ലാ​സ് ക്രൂ​യ്സി​ൽ ഞ​ങ്ങ​ൾ​ക്കൊ​പ്പം വ​ന്നു. ക​ട​ൽ തി​ള​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. അ​ക​ലെ പാ​ല​ത്തി​ലൂ​ടെ പാ​ഞ്ഞുപോ​യ വെ​ളി​ച്ച​ത്തോ​ടൊ​പ്പ​മു​ള്ള ട്രെ​യി​ൻ ദൃ​ശ്യം ക​ട​ലി​​​​​െൻറ അ​ടി​ത്ത​ട്ടുവ​രെ പ്ര​തി​ഫ​ലി​ച്ചു.


മീ​ൻ വ​ഴു​ക്കി​പ്പോ​കു​ന്ന​തുപോ​ലെ ഓ​ർമ​ക​ൾ.​ നാ​ട്ടി​ലെ പ്ര​ധാ​ന വീ​ശ​ക്കാ​ര​നാ​യി​രു​ന്നു കൃ​ഷ്ണ​ൻ​കു​ട്ടി​യേ​ട്ട​ൻ. ​വ​ല​യും കൂ​ട​യു​മാ​യി രാ​വി​ലെ​ത്ത​ന്നെ ഞ​ങ്ങ​ൾ ക​ണി​കാ​ണും. കാ​യ​ലിനെ​യും സൂ​ര്യ​നെ​യും ല​ക്ഷ്യ​മാ​ക്കി കി​ഴ​ക്കോ​ട്ടാ​ണ് ആ ​ന​ട​പ്പ്.​ 60 വ​യ​സ്സി​നുശേ​ഷ​മാ​ണ് മീ​ൻ കൊ​തി മൂ​ലം വ​ല​യി​ലേ​ക്ക് വീ​ണ​ത്. അ​തുവ​രെ റേ​ഷ​ൻ​ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ ക്ഷീ​ണി​ച്ച ശ​രീ​ര​വു​മാ​യി തി​രി​കെ വ​രും, ന​ന​ഞ്ഞ വ​ല​യും ഒ​ഴി​ഞ്ഞ കൂ​ട​യും പ​തി​വു​പോ​ലെ. ഇ​ടം​ൈകയി​ൽ പൊ​ക്കി​പ്പി​ടി​ച്ച ഒ​രു പൊ​തി​യു​മു​ണ്ടാ​വും. ആ​രെ​ങ്കി​ലും വ​ഴി​യി​ൽ വെ​റു​തെ മ​ര്യാ​ദ​ച്ചോ​ദ്യം ചോ​ദി​ക്കും, ഇ​ന്നെ​ന്താ കി​ട്ടീ​ത് കൃ​ഷ്ണ​ൻ കു​ട്ട്യേ​ട്ടാ... ഇ​ന്ന് മ​ത്തി​യാ, മീ​നി​നൊ​ക്കെ എ​ന്താ വെ​ല. കാ​യ​ലി​ൽ വ​ലവീ​ശാ​ൻ പോ​യി ക​ട​ൽ​മീ​നു​മാ​യി വ​രു​ന്ന കൗ​തു​കം നാ​ട്ടു​കാ​ർ അ​ന്നും ഇ​ന്നും ക​ഥ​ക​ളാ​യി ആ​ഘോ​ഷി​ച്ചുകൊ​ണ്ടി​രി​ക്കു​ന്നു. കു​ട്ടി​ക്കാ​ല​ത്ത് പ​പ്പ​ട​ത്തി​ന് ഇ​ഷ്​ടം കൂ​ടു​ത​ൽ കാ​ണി​ച്ചാ​ൽ അ​മ്മ പ​റ​യും, ഇ​വ​ന് ഒ​രു പ​പ്പ​ട​ക്കാ​രി​യെ ക​ല്യാ​ണം ക​ഴി​പ്പി​ക്ക​ണം. മീ​ൻ കൊ​തി കാ​ണി​ച്ചാ​ൽ മു​ക്കു​വ​ത്തി​യെ. ഓ​രോ ഇ​ഷ്​ടത്തി​നും ഓ​രോ ക​ല്യാ​ണം. കാ​ല​ങ്ങ​ൾ​ക്കി​പ്പു​റം അ​റി​യു​ന്നു, ഓ​രോ ഇ​ഷ്​ട​ങ്ങ​ൾ​ക്കും ഓ​രോ മൂ​ഡി​നും യോ​ഗ്യ​രാ​യ സു​ഹൃ​ത്തു​ക്ക​ൾ വേ​ണം.

സെൻസോജി ടെമ്പിളിന്​ മുന്നിൽ ലേഖകൻ


ആ​ഴ​ക്ക​ട​ലി​ലെ മീ​നെ​ല്ലാം പ​ല രു​ചി​ക​ളി​ൽ മു​ന്നി​ൽ നി​ര​ത്തി അ​വ​ൾ അ​ണി​യു​ന്ന ഒ​രു നോ​ട്ട​മു​ണ്ട്, നാ​വി​ൽ ഊ​റു​ന്ന​തി​നേ​ക്കാ​ൾ ഓ​ർ​മ​യി​ലെ അ​മ്മ​യാ​യി​രി​ക്കും അ​വി​ടെ പി​ട​യു​ക. സു​ഷി കാ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്നു, ജ​പ്പാ​ൻ ജ​ന​ത​യു​ടെ നെ​ഞ്ചോടു ചേ​ർ​ന്ന്. മ​റ്റെ​ന്തി​ലു​മെ​ന്നപോ​ലെ ഭ​ക്ഷ​ണ​ത്തി​ലും മ​ത​മി​ല്ലാ​ത്ത ജ​ന​ത, ജ​പ്പാ​ൻ. ടോ​ക്യോ പ്ര​വി​ശ്യ​യി​ലെ സാ​ൻ​സോ​ജി അ​മ്പ​ല​ത്തി​ൽ പോ​യ​ി. അ​വി​ടെ എ​ന്തു​മാ​വാം, മ​റ്റു​ള്ള​വ​ർ​ക്ക് അ​ലോ​സ​ര​മ​രു​ത് എ​ന്നു മാ​ത്രം.​ അ​താ​ണ് ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ അ​മ്പ​ലം, ആ​ർ​ക്കും പോ​കാ​വു​ന്ന സാം​സ്കാ​രി​ക നി​ല​യ​ങ്ങ​ൾ. ഒ​രു വ​ലി​യ ഓ​ട്ടു​വ​ട്ട​ക​ക്കു ചു​റ്റും കൂ​ടിനി​ന്ന് ആ​ളു​ക​ൾ കു​ന്തി​രി​ക്കം പു​ക​യു​ന്ന​ത് ശ്വ​സി​ക്കു​ന്നു, അ​കം ശു​ദ്ധ​മാ​ക്ക​ുന്നു. ജാ​തി​ദേ​ശലിം​ഗ ഭേ​ദ​മി​ല്ലാ​തെ മ​നു​ഷ്യ​ർ ഇ​ട​ക​ല​രു​ന്ന​തി​​​​​െൻറ സു​ഗ​ന്ധ​മാ​യി​രു​ന്നു അ​വി​ടം. സുഷി ഒ​രു സം​സ്കാ​ര​മാ​ണ്, സാ​മു​റാ​യ് തു​ട​ർ​ച്ചപോ​ലെ അ​ത് ജപ്പാ​ൻ എ​ന്ന രാ​ജ്യ​ത്തെ ലോ​ക​ത്താ​ക​മാ​നം പ്ര​തി​നി​ധാനം ചെയ്യു​ന്നു.​ കുറസോവയിലൂടെ തുടങ്ങിയതാണ് ഞാൻ. മുറാകാമിയുമുണ്ട്. അ​മ്പ​ല​ത്തി​ന​രി​കെ ഇ​രി​ക്കു​മ്പോ​ൾ ഒ​രു സാ​മു​റാ​യ് വേ​ഷ​ക്കാ​ര​ൻ തി​ര​ക്കി​ലൂ​ടെ ധിറുതി​യി​ൽ പോ​കു​ന്നു, ആ ​കാ​ഴ്ച യാ​ഥാ​ർ​ഥ്യ​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ഞാ​ൻ ആ​വ​ർ​ത്തി​ച്ചാ​വ​ർ​ത്തി​ച്ച് ആ ​മ​നു​ഷ്യ​നെ നോ​ക്കി​ക്കൊ​ണ്ടി​രു​ന്നു, മ​റ്റു​ള്ള​വ​രും കൗ​തു​ക​ത്തോ​ടെ നോ​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ മാ​ത്രം അ​ത് സ്വ​പ്ന​മ​ല്ലെ​ന്നു മ​ന​സ്സി​ലാ​യി.​ അ​യാ​ൾ​ക്ക് ഒ​ത്ത ഉ​യ​ര​വും ന​ല്ല പേ​ശീ​ബ​ല​വും ഉ​ണ്ടാ​യി​രു​ന്നു.​ കാ​മ​റ ശ​രി​യാ​ക്കിവ​രു​മ്പോ​ഴേ​ക്കും അ​യാ​ൾ തി​ര​ക്കി​ൽ അ​ലി​ഞ്ഞു​പോ​യി​രു​ന്നു.

ലേഖകനും സുഹൃത്തുക്കളും
അ​പ്പോ​ൾ ഞാ​നി​രു​ന്ന​ത് ഒ​രു ബു​ദ്ധ​ശി​ൽപ​ത്തിന​രി​കി​ലാ​യി​രു​ന്നു. ജ​പ്പാ​ൻവാ​സ​ത്തി​ൽ ഉ​ട​നീ​ളം ഒ​ഴി​ഞ്ഞ മ​ന​സ്സാ​യി​രു​ന്നു. ബു​ദ്ധ​ൻ സ​ന്നി​വേ​ശി​ച്ച​തുപോ​ലെ. ജ​പ്പാ​​​​​െൻറ പു​റം​മോ​ടി ശാ​ന്തി​യു​ടെ ചി​ത്ര​മാ​ണ് ത​രു​ന്ന​ത്. ക​ഴി​ക്കു​ന്നു, രു​ചി​ക്കു​ന്നു, പി​ന്നി​ട്ട വ​ലി​യൊ​രു കാ​ല​ത്തെ ര​സി​ക്കു​ന്നു, അ​താ​ണ് സു​ഷി.​ അ​താ​ണ് സം​സ്കാ​രം.​ ത​ട്ടി​യും മു​ട്ടി​യും പ​രി​ക്കു​പ​റ്റാ​തെ ഒ​രു രു​ചി നൂ​റ്റാ​ണ്ടു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക, സ​മൂ​ഹ​ത്തി​​​​​െൻറ ഭാ​ഗ​മാ​യി നി​ല​നി​ൽ​ക്കു​ക. ഗ്രൗ​ണ്ടി​ൽ ക​ളി​ക്കു​ന്ന കു​ട്ടി​ക​ളേ​ക്കാ​ളും ഓ​ടി​യും ചാ​ടി​യും ദേ​ഹ​ത്തെ പോ​റ്റു​ന്ന പ്ര​ഭാ​ത​സ​വാ​രി​ക​ളെ​ക്കാ​ളും സ​ജീ​വ​മാ​യ സ്ഥ​ലം മീ​ൻ മാ​ർ​ക്ക​റ്റു​ക​ളാ​ണ്, അ​തേ​ത് രാ​ജ്യ​ത്താ​യാ​ലും, ച​ത്ത മീ​നു​ക​ൾ​ക്കു​പോ​ലു​മു​ണ്ട് മ​നു​ഷ്യ​രെ ഉ​ണ​ർ​ത്താ​നു​ള്ള രു​ചി​വൈ​ഭ​വം. സോ​നാ​ഗ​ച്ചി​യി​ലെ സ​ന്ധ്യ​ക്ക്​ മു​ക്കി​ലും മൂ​ല​യി​ലു​മാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി നി​ൽ​ക്കു​ന്ന പ്രാ​യ​മാ​വാ​ത്ത കു​ട്ടി​ക​ൾ​ക്കും പ്രാ​യം മ​റ​ച്ചു​വെ​ച്ച സ്ത്രീ​ക​ൾ​ക്കും ച​ത്ത മീ​ൻ​ക​ണ്ണു​ക​ളാ​ണെ​ന്ന് സ​ങ്ക​ൽ​പി​ച്ചി​ട്ടു​ണ്ട്. ച​ത്തുമ​ല​ച്ച മീ​നി​നെ സ്നേ​ഹ​ത്തോ​ടെ ത​ലോ​ടു​ന്ന നാ​ട​ൻ ക​ച്ച​വ​ട​ക്കാ​രെ​യും ഓ​ർ​മവ​രു​ന്നു.


ടോ​ക്യോ ബേ ​ഹോ​ട്ട​ലി​​​​​െൻറ വി​ശാ​ല​മാ​യ തീ​ന്മു​റി​യി​ൽ രാ​വി​ലെ എ​ന്തൊ​രാ​ഹ്ലാ​ദ​മാ​യി​രു​ന്നു.​ പ​ച്ചി​ല​ക​ൾ, കാ​യ്​ക​നി​ക​ൾ, കോ​ഴി, പോ​ർ​ക്ക്, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ചാ​യ, മ​റ്റു പാ​നീ​യ​ങ്ങ​ൾ ഇ​തൊ​ക്കെ പി​ന്നി​ടു​മ്പോ​ൾ മു​ന്നി​ൽ വ​ലി​യ മീ​ൻ​നി​ര.​ പ​ച്ച​യും പാ​തി​വെ​ന്ത​തും മു​ഴു​വ​ൻ വെ​ന്ത​തു​മാ​യ മീ​നു​ക​ൾ, മ​സാ​ല​യി​ല്ല, ഉ​പ്പും മു​ള​കു​മി​ല്ല.​ മീ​ൻ മീ​നി​​​​​െൻറ രു​ചി​യോ​ടെ അ​റി​യു​ന്ന​ത് ആ​ദ്യം. വേ​വി​ക്കാ​ത്ത ഭ​ക്ഷ​ണ​ത്തെ ശ​രീ​രം കൂ​പ്പു​കൈ​ക​ളോ​ടെ സ്വീ​ക​രി​ക്കും. ക​ര​ളി​ന് പ​ണി കു​റ​യും.

അബ്ദുൽ ലത്തീഫും കുടുംബവും

ജ​പ്പാ​ൻയാ​ത്ര​യെ മ​നോ​ഹ​ര​മാ​ക്കി​യ​തി​ൽ ഒ​രു സ്ഥാ​നം ഭ​ക്ഷ​ണ​ത്തി​നു​ള്ള​താ​ണ്, ഇ​തി​ൽ സു​ഷി​ക്കു​മു​ണ്ട് പ്ര​ഥ​മ സ്ഥാ​നം.​ സാ​ക്കി എ​ന്ന നാ​ട​ൻ ചാ​രാ​യം പി​റ​കെ വ​രും. എ​ല്ലാം അ​ടി​വ​യ​റി​നെ ശാ​ന്ത​മാ​യ സ​മു​ദ്ര​മാ​ക്കി. സു​ഷി ഒ​രു തു​റ​ന്നി​ട്ട വാ​തി​ലാ​ണ്. സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ ഒ​രു സാ​മൂ​ഹികാ​വ​സ്ഥ​യു​ടെ അ​ക​വും പു​റ​വും അ​ത് കാ​ണി​ച്ചുത​രു​ന്നു, ഒ​രു ജ​ന​ത ന​ട​ന്നുക​യ​റി​യ നാ​ഡിമി​ടി​പ്പി​​​​​െൻറ ച​രി​ത്ര​വും. (ബംഗളൂ​രുവി​ലെ ഗ​ർ​ഷോം ഫൗ​ണ്ടേ​ഷ​ൻ ടോ​ക്യോ​വി​ൽ സം​ഘ​ടി​പ്പി​ച്ച ഗ്ലോ​ബ​ൽ അ​വാ​ർ​ഡ് മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ജ​പ്പാ​നി​ൽ ചെന്നത്​. അന്തർദേശീയ വ്യവസായിയും ഏഡ്പ്രിൻറ്​ മാനേജിങ്​ ഡയറക്ടറുമായ കോഴിക്കോട്ടുകാരൻ പി.കെ. അബ്​ദുല്ലക്കോയയാണ് ജപ്പാനിലേക്ക് വാതിൽ തുറന്നുതന്നത്. അങ്ങനെ യാത്രാജീവിതത്തിലെ ജപ്പാൻ പതിപ്പും എഴുതിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Japanese SushiTravel in Japanjapanese Tradition
News Summary - In search of Taste and land of japanese Sushi - Travelogue
Next Story