Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒറ്റയ്​ക്കൊരു യാത്രയ്​ക്ക്​ ഒരുമ്പെടുന്നവർക്കു വേണ്ടി
cancel
Homechevron_rightTravelchevron_rightDestinationschevron_rightഒറ്റയ്​ക്കൊരു...

ഒറ്റയ്​ക്കൊരു യാത്രയ്​ക്ക്​ ഒരുമ്പെടുന്നവർക്കു വേണ്ടി

text_fields
bookmark_border

ഒര​ു ദിവസം രാവിലെ ബൈക്കുമെടുത്ത്​ ആ​േരാടും ഒന്നും പറയാതെ ഇന്ത്യ മുഴുവൻ ​കറങ്ങാനിറങ്ങുന്നവരുടെ ടൈമാണിത്​. പെ​െട്ടന്നൊരു തോന്നൽ, പെ​െട്ടന്നൊരു പുറപ്പെടൽ. എല്ലാം പെ​െട്ടന്നാ... പണ്ടൊക്കെ വീടി​​​െൻറ ​െതാട്ടപ്പുറത്തെ അങ്ങാടിയിലേക്ക്​ തനിയെ പോകാൻ പോലും പേടിച്ചിരുന്ന പിള്ളേരൊക്കെ നേരേ കശ്​മീരിലേക്കും നേപ്പാളിലേക്കും ഭൂട്ടാനിലേക്കുമൊക്കെ പുല്ലുപോലെയാ വെച്ച​ുപിടിക്കുന്നത്​.

ചിലർ കൂട്ടമായി ഇത്തരം യാത്രകൾ പോകുമ്പോൾ പലര​ും ഒറ്റയ്​ക്ക്​ പോകാനാണ്​ ഇഷ്​ട​​പ്പെടുന്നത്​. തനിച്ചു യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്​. ഒരിക്കൽ തനിയെ യാത്ര ചെയ്യുന്നതി​​​െൻറ ഹരം പിടികൂടിയാൽ പിന്നെയും പിന്നെയും പോയി​ക്കൊണ്ടേയിരിക്കും എന്നതാണ്​ അതി​​​െൻറ പ്രത്യേകത. ഒ​േട്ടറെ അനിശ്​ചിതത്വങ്ങളും ആകസ്​മികതകളും ഒ​െട്ടാരു അഡ്വഞ്ചറസുമാണ്​ തനിച്ചുള്ള യാത്ര. അതുതന്നെയാണ്​ അതി​​​െൻറ രസവും... എന്തുകൊണ്ടാണ്​ മറ്റാരെയും കൂട്ടാതെ തനിയെ പുറപ്പെട്ട​െതന്ന്​ ചോദിച്ചാൽ പലരും പറയുന്ന ഉത്തരങ്ങളിൽ ചിലത്​ ഇങ്ങനെയായിരിക്കും.

ചിലർ കൂട്ടമായി യാത്രകൾ പോകുമ്പോൾ പലര​ും ഒറ്റയ്​ക്ക്​ പോകാനാണ്​ ഇഷ്​ട​​പ്പെടുന്നത്​

1. സമാന ചിന്താഗതിക്കാരുടെ കുറവ്​
ഒരാളുടെ സ്വഭാവം ശരിക്കും അറിയണമെങ്കിൽ അയാൾക്കൊപ്പം യാത്ര ചെയ്യണമെന്നു പറയുന്നത്​ നൂറുവട്ടം ശരിയാണ്​. വ്യത്യസ്​തമായ അഭിപ്രായങ്ങൾ ജനാധിപത്യത്തിൽ നല്ലതാണെങ്കിലും യാത്രയിൽ അത്ര നല്ലതല്ല. ഒര​ു വ​​ഴിക്ക​ു പോകുമ്പോൾ ഒന്നിച്ചു പോയില്ലെങ്കിൽ പല വഴിക്കായി പോകും. ചിലപ്പോൾ ഇറങ്ങിപ്പോ​വുക​േയാ ഇറക്കിവിടുകയോ ഒക്കെ ചെയ്യേണ്ടിവരും. യാത്രയുടെ ഫീൽ നഷ്ടപ്പെടുത്താൻ കൂട്ടത്തിൽ ഒരാൾ വിചാരിച്ചാൽ മതി എന്ന് പലരുടെയും അനുഭവത്തിൽ നിന്ന്​ മനസ്സിലായ കാര്യമാണ്​. ഉദാഹരണത്തിന് നിങ്ങൾ സാഹസപ്പെട്ട്​ വിയർത്തൊലിച്ച്​ മല കയറുകയാണ്​. കൂട്ടുകാരന്​ അത്​ ഒട്ടും ഇഷ്​ടവുമല്ല. 'എന്തിനാ ഇത്ര കഷ്​ടപ്പെട്ട്​ ഇത്രേം ദൂരം വന്ന്​ ഇൗ മല കേറുന്നത്​, ഇതിനാണെങ്കിൽ നമ്മുടെ നാട്ടിലെ കുന്നു കയറിയാൽ പോരേ...?' എന്ന് അയാൾ ചോദിച്ചാൽ അവിടെ തീർന്നു എല്ലാം. എന്നാൽ, തനിച്ചുള്ള യാത്രയിൽ നമ്മളെ പിന്തിരിപ്പിക്കാൻ പിന്നെ നമ്മൾ മാത്രമേ ഉണ്ടാവൂ...

2. കാലുമാറുന്ന കൂട്ടുകാർ
ചിലരുണ്ട്​, നമുക്കൊരു യാത്ര പോകാം എന്ന്​ പറഞ്ഞ്​ ആവേശക്കമ്മിറ്റി കൂടും. കാര്യത്തോടടുക്കുമ്പോൾ കാലുമാറും. സാമ്പത്തികമായില്ല, ലീവില്ല, വീട്ടിൽനിന്ന്​ അനുവാദം കിട്ടിയില്ല... അങ്ങനെയങ്ങനെ കുറേ ന്യായങ്ങൾ നിരത്തി അവസാന നിമിഷം യാത്ര കുളമാക്കും. ഒറ്റയ്​ക്കാകു​മ്പോൾ ആ പ്രശ്​നമൊന്നുമില്ല. നേരേയങ്ങ്​ വെച്ചുപിടിച്ചാൽ മതി.

3.ഏകാന്തത ആഗ്രഹിക്കുന്നവർ
ചിലർ അങ്ങനെയാണ്, ആരുടെ കൂടെ പോയാലും യാത്ര മനസ്സിന് സന്തോഷമാകില്ല. ആൾക്കൂട്ടത്തിലും അവർ ഒറ്റയ്​ക്കായിരിക്കും. ബ്രിട്ടീഷ് സൈക്കോളജി സൊസൈറ്റിയുടെ പഠനം അനുസരിച്ചു ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ ഏറ്റവും സാമർഥ്യം ഉള്ളവർ ഇവരായിരിക്കുമത്രെ.

തനിച്ചു യാത്ര ചെയ്താൽ കിട്ടുന്ന ഗുണം എന്തായിരിക്കും എന്നാണ് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. എവിടെ പോകണം, എപ്പോൾ പോകണം എന്നു തുടങ്ങി മുഴുവൻ കാര്യങ്ങളും തീരുമാനിക്കാൻ ഉള്ള പൂർണ്ണാധികാരം നിങ്ങൾക്ക് മാത്രമാണ്. ഇഷ്ടമുള്ള സ്ഥലത്തു പോകാം, കൂടുതൽ സമയം ചെലവിടാം, പകുതി എത്തിയ ശേഷം വേണമെങ്കിൽ ഉപേക്ഷിക്കാം, ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്ത സംസ്കാരം, ഭാഷകൾ, ആചാരങ്ങൾ എല്ലാം ഏറ്റവും നന്നായി മനസ്സിലാക്കാൻ തനിച്ചു യാത്ര പോവുന്നവർക്ക് കഴിയും.

സ്വന്തമായി ചിന്തിക്കാനും, കണ്ടെത്തലുകൾ നടത്താനും, പരീക്ഷണ നിരീക്ഷണങ്ങൾക്കും, കാഴ്ചകൾ ആസ്വദിക്കാനും, സംസ്കാരം, വേഷം, ആചാരങ്ങൾ അങ്ങനെ ഉളള കാര്യങ്ങൾ നന്നായി മനസ്സിലാക്കാനും തനിച്ചുള്ള യാത്ര തന്നെയാണ്​ ബെസ്​റ്റ്​.

തനിയെ യാത്ര ചെയ്യുന്നതി​​െൻറ ഹരം ഒരിക്കൽ പിടികൂടിയാൽ പിന്നെയും പിന്നെയും പോയി​ക്കൊണ്ടേയിരിക്കും

പക്ഷേ, ബൈക്കിൽ തനിച്ച്​ ബഹുദൂരങ്ങളിലേക്ക്​ യാത്ര ചെയ്യുന്നത്​ അത്ര നിസ്സാരമല്ല. അതിന്​ ചില തയാറെടുപ്പുകൾ അത്യാവശ്യമാണ്​. മനസ്സുകൊണ്ടും ശരീരംകൊണ്ടും നടത്തേണ്ട ചില തയാറെടുപ്പുകളുമായേ ബൈക്കിൽ ദിവസങ്ങൾ നീളുന്ന ദീർഘയാത്രയ്​ക്ക്​ പുറപ്പെടാവൂ. ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും ബൈക്കിൽ നടത്തിയ യാത്രകളുടെ അനുഭവത്തിൽ നിന്ന്​ ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ഇവിടെ പങ്കുവെക്കുകയാണ്​. ഇത്തരം യാത്രകൾ​ക്കൊരുങ്ങുന്നവർക്ക്​ ഉപകാരപ്പെടുമെന്നു കരുതുന്നു.

1.ഭയം അരുത്​
നമുക്ക്​ യാതൊരു പരിചയവുമില്ലാത്ത സ്​ഥലത്തേക്കാണ്​ പോകുന്നത്​. അവിടെയൊക്കെ ആരെങ്കിലും നമ്മ​െള സഹായിക്കാനുണ്ടാവുമോ...? വല്ല അപകടവും ആ ദിക്കുകളിൽ നമ്മളെ കാത്തിരിക്കുന്നുണ്ടാവുമോ..? യാത്രയിൽ വല്ല അത്യാഹിതവും സംഭവിക്കുമോ...? ഇങ്ങനെ ഭയത്തിൽ പൊതിഞ്ഞ നൂറു നൂറു സംശയങ്ങൾ ഉണ്ടാവാം. ഇൗ ഭയങ്ങൾ ആദ്യം തന്നെ മനസ്സിൽ നിന്നും ഡിലീറ്റ്​ ചെയ്​താലേ ലക്ഷ്യം പൂർത്തീകരിച്ച്​ മടങ്ങിവരാൻ കഴിയൂ.

2. ആത്​മവിശ്വാസം
കടലും ചാടിക്കടക്കാം ആത്മവിശ്വാസമുണ്ടെങ്കിൽ എന്നൊരു ചൊല്ലുണ്ട്​. സത്യമാണത്​. അതിന്​ നേരിയ ഇടിവു വന്നാൽ പിന്നെ യാത്ര ഉപേക്ഷിക്കുന്നതാണ്​ നല്ലത്​. പാതിമനസ്സുമായി യാത്ര പോകരുത്​. ഹിമാലയത്തിലേക്ക്​ ഒറ്റയ്​ക്ക്​ ബൈക്കിൽ നടത്തിയ യാത്ര ഞാനിപ്പോൾ ഒാർക്കുന്നു. ഡിസംബർ, ജനുവരി മാസം ഹിമാലയത്തിൽ എത്തുക അതിഭീകരമായ അനുഭവമാണ്​. ബൈക്കിൽ ആണെങ്കിൽ പറയുകയും വേണ്ട. പലരും പറഞ്ഞിരുന്നു -15ഡിഗ്രിയിൽ ബൈക്ക് ഓടിക്കാനാവില്ല, മൂക്കിൽ നിന്നും രക്തം വരും എന്നൊക്കെ. പക്ഷേ, അങ്ങനെയൊന്ന​ും സംഭവിക്കില്ല എന്ന നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. ആ യാത്ര ഒരിക്കലും മറക്കാനാവാത്ത അനുഭവമാക്കി മാറ്റിയത്​ ആ വിശ്വാസമായിരുന്നു. നിങ്ങൾ ഇഷ്ടത്തോടെ ഒന്ന് ആഗ്രഹിച്ചാൽ മനസ്സും ശരീരവും കൂടെ നിന്ന് അത് നടത്തിത്തരും എന്നതിൽ ഒരു സംശയവും വേണ്ട..

3. ആസൂത്രണം
യാത്ര തുടങ്ങിയ ശേഷമല്ല കാര്യങ്ങൾ പ്ലാൻ ചെയ്യേണ്ടത്​.​ പോകുന്നതിനു മുമ്പുതന്നെ അത്​ ചെയ്​തിരിക്കണം. എവിടെ പോണം, എപ്പോൾ പോകണം, എത്ര ദിവസം സഞ്ചരിക്കണം, എങ്ങനെ പോകണം, എന്തൊക്കെ കൊണ്ട് പോകണം, എപ്പോൾ തിരിച്ചു വരും, എന്തൊക്കെ കാണണം എന്നു തുടങ്ങി മുഴുവൻ കാര്യങ്ങളും തീരുമാനിക്കുന്നതും നടപ്പിൽ വരുത്തുന്നതും നിങ്ങൾ ആണ്. അതുകൊണ്ട് തന്നെ ഈ യാത്രയുടെ വിജയ പരാജയങ്ങളുടെ ഉത്തരവാദി നിങ്ങൾ മാത്രമാണ്. പ്ലാനിങ് ക്ലാസ്സ്‌ ആയാൽ പിന്നെ ട്രിപ്പ്‌ പൊളി ആയിരിക്കും

തനിച്ചു യാത്ര ചെയ്യുമ്പോൾ എവിടെ പോകണം, എപ്പോൾ പോകണം എന്നു തുടങ്ങി മുഴുവൻ കാര്യങ്ങളും തീരുമാനിക്കാൻ ഉള്ള പൂർണ്ണാധികാരം നിങ്ങൾക്ക് മാത്രമാണ്

സോളോ യാത്രക്ക് ഒരുങ്ങുമ്പോൾ എന്തൊക്കെ മുൻകരുതൽ ആണ് എടുക്കേണ്ടത് എന്നാണ് ഇനി പറയാൻ പോകുന്നത്.

1) നിങ്ങൾക്ക് ഒരു കുടുംബം ഉണ്ട്
നമ്മൾ ഒറ്റയ്ക്ക് യാത്ര പോകു​മ്പോൾ അതോർത്ത്​ ആശങ്കപ്പെടുന്ന ഒരു കുടുംബം നമുക്കുണ്ട്​ എന്നത്​ മറക്കരുത്​. യാത്രയിലൂടനീളം അദൃശ്യമായ സാന്നിധ്യമായി അവരുടെ കരുതൽ നമുക്കൊപ്പമുണ്ടാകും. ചിലപ്പോൾ വീട്ടുകാർ യാത്രയ്​ക്ക്​ സമ്മതിച്ചില്ലെന്നും വരാം. കാരണം, നമ്മൾ മറ്റുള്ളവർക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ട്​ ചെയ്യാൻ പോകുന്ന യാത്രയുടെ എല്ലാ കാര്യങ്ങളും പ്രത്യേകിച്ച് സുരക്ഷയെ കുറിച്ച കാര്യങ്ങളൊക്കെ ആവുന്നത്ര കൃത്യമായി അവരെ ബോധ്യപ്പെടുത്തി വേണം യാത്ര തുടങ്ങാൻ. യാത്ര തുടങ്ങിയാൽ ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ അവരെ അറിയിക്കാൻ ശ്രമിക്കുക.

2. മാപ്പും ആപ്പും വഴികാട്ടി
പണ്ടത്തെ പോലെ വഴിനീളെ നിർത്തി ചോദിച്ചു ചോദിച്ചു പോകുന്ന കാലമല്ലിത്​. ഇപ്പോൾ ടെക്നോളജിയാണ് നമ്മളെ നിയന്ത്രിക്കുന്നത്. എല്ലാവരും സ്മാർട്ട്‌ ഫോൺ ആണ് ഉപയോഗിക്കുന്നത്. പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഓഫ്‌ലൈൻ മാപ്പുകൾ ഡൗൺലോഡ് ചെയ്യുക. കാരണം, ചില സ്ഥലങ്ങളിൽ നിങ്ങൾക്ക് ഓൺലൈൻ സൗകര്യം ലഭ്യമാവണമെന്നില്ല. മാത്രവുമല്ല, GPRS സംവിധാനം ഉപയോഗിച്ചാൽ പെട്ടന്ന് തന്നെ ഫോൺ ബാറ്ററി ഡൗൺ ആവുകയും ചെയ്യും. നിങ്ങൾ ട്രെയിൻ, ബസ്, മെട്രോ, എന്നിവ ഉപയോഗിച്ച് ആണ് യാത്ര ചെയ്യുന്നത് എങ്കിൽ അതുമായി ബന്ധപ്പെട്ട അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ മറക്കരുത്​. ഉദാഹരണം RedBus, Ixigo, IRCTC, Delhi Metro പോലെയുള്ളത്. ഇത് നിങ്ങളുടെ സമയത്തെ ക്രമീകരിക്കാൻ ഒരുപാട് സഹായിക്കും.

3. തിരിച്ചറിയാൽ രേഖകൾ
യാത്രയാണ് പലതും സംഭവിക്കാം. ഇനി ഒന്നും സംഭവിച്ചില്ലെങ്കിലും നിർബന്ധമായും ഒരു തിരിച്ചറിയൽ കാർഡി​​​െൻറ ഒറിജിനലും ഏതാനും കോപ്പികളും കൈയിൽ കരുതണം. നിങ്ങളുടെ വിലാസം, ഫോട്ടോ, പെ​െട്ടന്ന്​ ബന്ധപ്പെടേണ്ട നമ്പർ എന്നിവ നിങ്ങളുടെ വാലറ്റിൽ പെ​െട്ടന്ന്​ കാണുന്ന ഭാഗത്തായി പ്രദർശിപ്പിക്കുക. (ചിത്രം കാണുക) പെ​െട്ടന്ന്​ ആവശ്യമുള്ള രേഖകൾ ഒരു ചെറിയ ബാഗിലാക്കി പ്രത്യേകം സൂക്ഷിക്കണം.

തിരിച്ചറിയൽ കാർഡി​​െൻറ ഒറിജിനലും ഏതാനും കോപ്പികളും കൈയിൽ കരുതണം

4. ലഗേജ്​
കണ്ടമാനം വസ്ത്രങ്ങൾ വാരിവലിച്ച്​ കെട്ടിയെടുത്ത്​ കൊണ്ട​ുപോകേണ്ട ആവശ്യമില്ല. അത്യാവ​ശ്യത്തിനുള്ളത്​ മതി. കാരണം, നിങ്ങൾ നിങ്ങളെ മറ്റുള്ളവർക്കു മുന്നിൽ പ്രദർശിപ്പിക്കാൻ അല്ല പോകുന്നത്. മറിച്ച്​, നിങ്ങൾ മറ്റുള്ളത് കാണാൻ ആണ് പോകുന്നത്. ഒരു ദിവസം ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും അടിവസ്​ത്രമടക്കം ഒരുമിച്ചു ഒരു റോൾ ആയി പാക്ക് ചെയ്താൽ ബാഗിൽ നിന്നും ഓരോ ദിവസവും എടുക്കൽ എളുപ്പമാകും. വലിയ ബാഗ് എടുക്കുന്നതിന് പകരം ദൂര യാത്രയ്ക്ക് പാകമായ ഫ്ലക്​സിബിൾ ആയ ബാഗ് മാർക്കറ്റിൽ നിന്നും വാങ്ങുക. പാക്കിങ്ങിൽ നിർബന്ധമായും കരുതേണ്ട സാധനങ്ങൾ: മൊബൈൽ ചാർജർ, പവർ ബാങ്ക്​, വാട്ടർ ബോട്ടിൽ, എനർജി ഡ്രിങ്ക്​, അവശ്യ മരുന്നുകൾ, ഫസ്​റ്റ്​ എയ്​ഡ്​ കിറ്റ്​, സൺ ഗ്ലാസ്​.

5.നോട്ട് ബുക്ക്‌
ഡയറിക്കുറിപ്പി​​​െൻറയൊക്കെ കാലം പോയെന്ന്​ ചിലരെങ്കിലും പറയാറുണ്ട്​. അതത്ര പഴഞ്ചൻ ഏർപ്പാടൊന്നുമല്ല. എല്ലാ കാര്യങ്ങളും എഴുതി വെക്കാൻ ഒരു നോട്ട് ബുക്കും, പേനയും കരുതേണ്ടത്​ അത്യാവശ്യമാണ്​. സ്വന്തം വീട്ടിലെ ഫോൺ നമ്പർ പോലും ടെക്നോളജി വന്നപ്പോൾ മറന്നു പോയവർ ആണ് നമ്മൾ. അതിനാൽ, അത്യാവശ്യം വേണ്ട വിവരങ്ങൾ നോട്ട്​ ബുക്കിൽ കുറിച്ച് വെക്കണം. കാരണം, ഇലക്ട്രോണിക് ഉപകരണം എപ്പോൾ ആണ് പാലും വെള്ളത്തിൽ പണി തരിക എന്നു പറയാൻ പറ്റില്ല.

6.രേഖകൾ ഓൺലൈനിൽ സൂക്ഷിക്കുക
യാത്രയുടെ എല്ലാ രേഖകളും ഗൂഗിൾ ഡ്രൈവ്​ പോലെയുള്ള ഓൺലൈൻ സ്റ്റോറേജുകളിലോ മെയിൽ ബോക്​സിലോ സൂക്ഷിക്കുക. ഉദാഹരണത്തിന് നിങ്ങളുടെ ടിക്കറ്റ്, യാത്ര പാസ്സ്, ഐഡൻറിറ്റി കാർഡ് മുതലായവ. കാരണം, യാത്രയിൽ നിങ്ങൾക്ക് രേഖകൾ നഷ്ടപ്പെട്ടു കഴിഞ്ഞാലും അടുത്തുള്ള കഫെയിൽ പോയി കോപ്പി എടുക്കാൻ ഇത് മൂലം സാധിക്കും.

7. കൂടുതൽ വില സുരക്ഷിതത്വത്തിന്
യാത്രയിൽ നിങ്ങൾ ഉപയോഗിക്കുന്ന സാധനങ്ങൾ സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്തുക. ബാഗ് ശരീരത്തിൽ ക്രോസ്സ് ആയി ഇടുക (ചിത്രം കാണുക).Wallet പോലെയുള്ള സാധനങ്ങൾ പിന്നിലുള്ള പോക്കറ്റിൽ വെക്കാതെ മുമ്പിലത്തെ പോക്കറ്റിൽ സൂക്ഷിക്കുക ഇതുവഴി പോക്കറ്റടിക്കാരിൽ നിന്നും ഒരു പരിധി വരെ രക്ഷ തേടാൻ സഹായിക്കും. രാത്രിയാണ് നിങ്ങൾ യാത്ര ചെയ്യുന്നത് എന്നു കരുതുക. നിങ്ങൾക്ക് പോകേണ്ട സ്ഥലത്തേക്ക് ഷെയർ ചെയ്തു പോകാനും, നിങ്ങൾക്ക് സ്വന്തം ആയി ടാക്സി ബുക്ക്‌ ചെയ്തു പോകാനും ഓപ്ഷൻ ഉണ്ട്. ഇങ്ങനെ ഒരു സാഹചര്യം വന്നാൽ സ്വന്തം ടാക്സി ബുക്ക്‌ ചെയ്തു പോകാൻ ശ്രദ്ധിക്കുക. കാരണം, ചെറിയ ലാഭത്തിനു വേണ്ടി നമ്മുടെ സുരക്ഷിതത്വം വെച്ച് റിസ്ക് എടുക്കാതിരിക്കുക.

8.സംസ്കാരം, ഭാഷ എന്നിവയെ അറിയുക
നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ ഭാഷയെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കുക.അവരുടെ സംസ്കാരത്തെക്കുറിച്ച്​ കഴിയുന്നത്ര അറിയാനും അത് അനുസരിച്ച് പെരുമാറാനും ശ്രദ്ധിക്കുക. അങ്ങനെ ആയാൽ നിങ്ങൾക്ക് നല്ല കംഫർട്ട്​ ആയി തോന്നുകയും, ആ നാട്ടുകാർക്ക്‌ നിങ്ങളെ പെട്ടന്ന് സ്വീകരിക്കാൻ പറ്റുകയും ചെയ്യും. ഓരോ സ്ഥലത്തും ഓരോ ആചാരവും പെരുമാറ്റവുമൊക്കെയാണ്​. അതിനെ ബഹുമാനിക്കുക.

9. ഭക്ഷണം വെള്ളം
നന്നായി വെള്ളം കുടിക്കുക.വാരി വലിച്ചു ഭക്ഷണം കഴിക്കാതെ യാത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.അമിതമായി മസാലകൾ അടങ്ങിയ ഭക്ഷണങ്ങളും ചിക്കൻ,കോള പോലെയുള്ള സാധനങ്ങളും ഒഴിവാക്കാൻ ശ്രമിക്കുക. വൃത്തിഹീനമായ സ്ഥലങ്ങളിൽ നിന്നും ഭക്ഷണം കഴിക്കാതിരിക്കുക.

10.ലഹരി ഉപയോഗം
യാത്രയാണ്​ യഥാർത്ഥ ലഹരി. അതിനു പുറമേ, മറ്റൊരു ലഹരി അനാവശ്യമാണ്​. ലഹരി ആസ്വദിക്കാനാണെങ്കിൽ കഷ്​ടപ്പെട്ട്​ യാത്ര പോകേണ്ട ആവശ്യമില്ല. യാത്രയിൽ ഒരു കാരണവശാലും ലഹരി, മദ്യപാനം എന്നിവ ഉപയോഗിക്കാതിരിക്കുക. കാരണം, നിങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾ മാത്രമേ ഉള്ളു.

11. വിവരങ്ങൾ സുരക്ഷിതമായിരിക്ക​െട്ട
വ്യക്തിപരമായ കാര്യങ്ങൾ അപരിചിതരുമായി ഷെയർ ചെയ്യാതിരിക്കുക. ഉദാഹരണത്തിന് ഞാൻ ഒറ്റയ്ക്കാണ് വരുന്നത്, ഞാൻ ഇവിടെയാണ് താമസിക്കുന്നത് തുടങ്ങിയ വിവരങ്ങൾ ഒക്കെ മറ്റാരുമായും പങ്കുവെക്കാതിരിക്കുക.

ഇപ്പറഞ്ഞ കാര്യങ്ങൾ ഒക്കെ നിങ്ങൾ ഉറപ്പ് വരുത്തിയെങ്കിൽ ഇനിയൊന്നും നോക്കണ്ട, ദുനിയാവ് കാണാൻ പുറപ്പെ​േട്ടാളൂ.

ബൈക്കിലെങ്കിൽ ഇതുകൂടി
ഇനി നിങ്ങൾ ബൈക്കിൽ ആണ് സോളോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ കുറച്ചു കാര്യങ്ങൾ കൂടി ഉറപ്പു വരുത്തിയാൽ നിങ്ങളുടെ യാത്ര ഉഷാറാകും. സോളോ യാത്രക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാഹനം ഇരുചക്രമാണ്. എന്ത് കൊണ്ടാണ് ബൈക്കിനെ ആശ്രയിക്കുന്നത് എന്ന് ചോദിച്ചാൽ എനിക്കു ഒരു ഉത്തരം മാത്രമേ ഉള്ളൂ. റോഡിൽ കൂടി നാട് കണ്ടു യാത്ര ചെയ്യണം. അതി​​​െൻറ ആ ഒരു മൊഞ്ചു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്..

1. ഏത് വാഹനം
പലരും ചോദിക്കാറുണ്ട് എ​​​െൻറ കൈയിലുള്ള വാഹനം ബുള്ളറ്റ് അല്ല. ബുള്ളറ്റ് അല്ലാത്ത വാഹനത്തിൽ യാത്ര ചെയ്യാൻ പറ്റുമോ...? എന്നൊക്കെ. യാത്ര ചെയ്യാൻ മനസ്സ് ഉണ്ടെങ്കിൽ, നിങ്ങളുടെ തീരുമാനം ഉറച്ചതാണെങ്കിൽ വാഹനം പിന്നെയൊരു പ്രശ്​നമല്ല. മോപ്പഡിലും പോകാം. നിങ്ങൾ കണ്ടിട്ടില്ലേ ആക്ടിവയിലും സൈക്കിളിലും ഒക്കെ ലോകം ചുറ്റുന്നവരെ. അവനവന് കംഫേർട്ട് ആയി തോന്നുന്ന ബഡ്ജറ്റിൽ ഒതുങ്ങുന്ന വാഹനം ആണ് തിരഞ്ഞെടുക്കേണ്ടത്. അത് ഏതുമാവാം. എ​​​െൻറ അനുഭവത്തിൽ ബുള്ളറ്റ് എന്ന വാഹനം ഇത്തരം യാത്രയ്ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണോ എന്ന സംശയം ഇല്ലാതില്ല. കാരണം, യാത്രയിൽ സ്വാഭാവികമായി ഉണ്ടാകുന്ന ക്ഷീണം വളരെ കുറവാണ്. ആവറേജ് സ്പീഡിൽ ആസ്വദിച്ചു യാത്ര ചെയ്യാൻ പറ്റുന്ന വാഹനം വേറെ ഒന്നില്ല. ബുള്ളറ്റാണെങ്കിൽ റോഡിൽ നമുക്ക് കിട്ടുന്ന പരിഗണന വേറേയാണ്​... അങ്ങനെ പോകുന്നു ബുള്ളറ്റിന്റെ വിശേഷണങ്ങൾ.

എ​​െൻറ അനുഭവത്തിൽ ബുള്ളറ്റ് എന്ന വാഹനം ഇത്തരം യാത്രയ്ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണോ എന്ന സംശയം ഇല്ലാതില്ല



2. റൈഡാണ്​ റേസ്​ അല്ല...

വാഹനം തിരഞ്ഞെടുത്തു കഴിഞ്ഞാൽ നിങ്ങളോട് ഒന്നു രണ്ടു കാര്യങ്ങൾ പറയാനുണ്ട്. ചിലർ ഒരു ദിവസം കൊണ്ട് ഒരുപാട് ദൂരം യാത്ര ചെയ്തു വരുന്നത് കാണാം. അവരോടു നിങ്ങൾ എന്താണ് കണ്ടത് എന്നു ചോദിച്ചാൽ ടാറിട്ട റോഡ് മാത്രമായിരിക്കും എന്നാണ് ഉത്തരം. കാടറിഞ്ഞ്​, മഞ്ഞു കണ്ട്​, മഴ കൊണ്ട്​, മരുഭൂമി തൊട്ട്​ യാത്ര ചെയ്യുമ്പോൾ ആ അനുഭവം മനസ്സിൽ പതിഞ്ഞു നിൽക്കണം എങ്കിൽ ആസ്വദിച്ചു യാത്ര ചെയ്യാൻ പഠിക്കണം. റോഡിൽ വാഹനം കൊണ്ട് അഭ്യാസം ചെയ്യുന്നവരെ നിങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടാവും, വികാരത്തിന് അടിമപ്പെടാതെ വിവേകത്തോടെ പെരുമാറാൻ പഠിക്കണം. അവർക്ക് ബുദ്ധിയില്ല എന്നും നിങ്ങൾക്ക് ബുദ്ധി ഉണ്ട് എന്നും മനസ്സിലാക്കുക..

രാവിലെ ജോലി സ്​ഥലത്തേക്ക്​ പരക്കം പാഞ്ഞ​ു പോകുന്നപോലെ ഒരു പാച്ചിലല്ല ഇത്തരം യാത്രയിൽ നടത്തേണ്ടത്​. നമ്മൾ പോകുന്ന റൂട്ടിലെ ഏറ്റവും തിരക്കു കുറഞ്ഞയാൾ നമ്മളായിരിക്കണം. കാരണം, തിരക്കു പിടിച്ച്​ ചെയ്​തു തീർക്കേണ്ട ഒരു ജോലിയല്ലിത്​.


3. ആൾട്ടറേഷൻ വേണ്ടേ വേണ്ട..
ഒാരോ വാഹനവും മികച്ച എഞ്ചിനിയർമാരുടെ സംഘം ചേർന്ന്​ നിരീക്ഷണ പരീക്ഷണങ്ങൾക്കു ശേഷം ഡിസൈൻ ചെയ്​തെടുക്കുന്നതാണ്​. യാത്ര അനായാസവും സുഗമവും അപകടരഹിതവുമാക്കാനായി ഡിസൈൻ ചെയ്​ത വാഹനത്തിൽ പിന്നെ കാര്യമായ മാറ്റങ്ങൾ വര​ുത്തേണ്ട യാതൊരു ആവശ്യവുമില്ല. മോട്ടോർ വാഹന നിയമങ്ങൾ അംഗീകരിക്കാതെ വാഹനം മോഡി പിടിപ്പിച്ചു യാത്ര ചെയ്യുന്നവർ ഒന്ന് ഓർക്കുക പലനാൾ കള്ളൻ ഒരുനാൾ പിടിയിലാകും. യാത്രയുടെ മൂഡ് പോകാനും അപകടം ക്ഷണിച്ചുവരുത്താനും മോഡിഫിക്കേഷൻ ഒരു കാരണം ആണ് എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ നിങ്ങളോട് പറയാൻ കഴിയും.

4. വാഹനം നിങ്ങളുടേത് ആണോ?
ദൂരെ യാത്രക്ക് തയ്യാറെടുക്കുമ്പോൾ വാടകയ്ക്കും മറ്റും വാഹനം എടുക്കാതെ സ്വന്തം വാഹനം തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക. കാരണം, സ്വന്തം വാഹനം ആണെങ്കിൽ അതിന്റെ A to Z കാര്യങ്ങൾ നിങ്ങൾക്ക് വളരെ വ്യക്തമായി അറിയാം. വാടകയ്ക്കോ മറ്റോ എടുത്തു കഴിഞ്ഞാൽ എപ്പോൾ ആണ് പണി കിട്ടുക എന്ന് പറയാൻ പറ്റില്ല. ഒരു രക്ഷയും ഇല്ലെങ്കിൽ നല്ല കണ്ടിഷൻ ഉള്ള ബൈക്ക് എടുത്തത്തിന് ശേഷം ഒരു മെക്കാനിക്കി​​​െൻറ കൂടി അഭിപ്രായം ആരാഞ്ഞ് യാത്ര തുടങ്ങുക. യാത്ര ചെയ്യുന്നതിന് മുമ്പ് ഇൻഷുറൻസ്, പുക പരിശോധന,Tax, RC ഇതൊക്കെ കൃത്യമായി അപ്ഡേറ്റ് ചെയ്തത് ആണോ എന്നും കൂടി ഉറപ്പ് വരുത്തുക.

5.സർവീസ്
ദൂരെ യാത്ര ചെയ്യുന്നവർ പ്രത്യേകിച്ച് വാഹനം ജനറൽ സർവീസിന് വിധേയമാക്കുക. താൽക്കാലികം ആയി നിങ്ങൾ ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആയി മാറാൻ ശ്രമിക്കുക. കാരണം നിങ്ങൾ പോകുന്ന യാത്രയിൽ വണ്ടി ഒന്ന് ബ്രേക്ക്‌ ഡൗൺ ആയാൽ റിപ്പയർ ചെയ്യണമെങ്കിൽ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും. അതുകൊണ്ട്​ പറ്റുമെങ്കിൽ വണ്ടി സർവീസിന് കൊടുക്കുമ്പോൾ അവിടെ തന്നെ നിന്ന് അവർ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് കണ്ടും ചോദിച്ചും മനസ്സിലാക്കുക, അല്ലെങ്കിൽ യൂട്യൂബിൽ കയറിയാൽ നിങ്ങൾക്ക് കിട്ടാത്ത കാര്യമൊന്നുമല്ല അത്​. ഞാൻ യൂട്യൂബ് നോക്കിയാണ് പലതും പഠിച്ചത്. വലിയ മെക്കാനിക്കൽ എഞ്ചിനീയർ ആവണം എന്നല്ല പറഞ്ഞു വരുന്നത്. അത്യാവശ്യം ക്ലച്ച് കേബിൾ, ആക്സിലറേഷൻ കേബിൾ എന്നിവ മാറ്റാനും പഞ്ചർ ഒട്ടിക്കാനും ഫ്യൂസ് മാറ്റാനും ചെയിൻ ലൂബ്രിക്കന്റ് ഇടാനും ഓയിൽ ചേഞ്ച്‌ ചെയ്യാനും തുടങ്ങിയ ചെറിയ കാര്യങ്ങൾ പഠിച്ചുകഴിഞ്ഞാൽ നിങ്ങൾക്കും ഒരു പരിധി വരെ പണി കിട്ടാതെ യാത്ര ചെയ്യാനാവും.

സർവീസിന്​ വണ്ടി കൊടുക്കുമ്പോൾ അവരോടു കൃത്യമായി പറയുക ഞാൻ ഒരു ദീർഘ യാത്രയ്ക്ക് പോവുകയാണ് ഫിൽറ്റർ, ബ്രേക്ക്​, അലൈൻമ​​െൻറ്​ാ ചെയിൻ, കാർബറേറ്റർ അങ്ങനെ എല്ലാ കാര്യങ്ങളും പരിശോധിച്ച്​ ഒ.കെ. ആണെന്ന്​ ഉറപ്പു വരുത്തുക. ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഉറപ്പ് വരുത്തിയാൽ നിങ്ങളുടെ വാഹനം ദീർഘ യാത്രയ്ക്ക് തയാറായി കഴിഞ്ഞു, മാനസികമയും ശാരീരികമായും നിങ്ങളും ഒരുങ്ങി കഴിഞ്ഞു. ഇനി പറയാൻ പോകുന്നത് എന്തൊക്കെ മുൻകരുതലുകൾ ആണ് എടുക്കണ്ടത്, എന്തൊക്കെ സാധനങ്ങൾ ആണ് കൊണ്ട് പോകേണ്ടത് എന്നാണ്.

സുരക്ഷ മുൻകരുതൽ
നമ്മുടെ ജീവ​​​െൻറ വില കണക്കാക്കാൻ പറ്റാത്തതാണ്. അതുകൊണ്ട് സുരക്ഷയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യാതിരിക്കുക. ഏറ്റവും കൂടുതൽ അപകടം ഉണ്ടാകുന്നത് ഇരുചക്ര വാഹനങ്ങൾ ആണ് എന്നാണ് കണക്കുകൾ പറയുന്നത്. അതുകൊണ്ട്​ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. അപ്പോൾ നിങ്ങൾ ചോദിക്കും നമ്മൾ എത്ര സൂക്ഷിച്ചാലും മറ്റുള്ളവരുടെ അശ്രദ്ധ മൂലം നമുക്ക് അപകടം സംഭവിക്കില്ലേ എന്നൊക്കെ. അതൊക്കെ ശരി തന്നെയാണ്, പക്ഷെ നമ്മൾ ഒന്നു ശ്രദ്ധിച്ചു കഴിഞ്ഞാൽ 80ശതമാനം അപകടങ്ങളും കുറയ്​ക്കാൻ പറ്റും.

1. ചെറിയ യാത്രകൾ നടത്തി ശരീരത്തെ പാകപ്പെടുത്തുക
യാത്രയിൽ ശരീര വേദന, അസ്വസ്ഥത തുടങ്ങിയ പലതരത്തിലുള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടും. അത് ചിലപ്പോൾ അപകടത്തിലേക്ക് വഴിവെക്കും.അതുകൊണ്ട് ആദ്യ യാത്ര ചെയ്യുന്നതു ഹിമാലയത്തിലേക്ക് മാത്രമാണ് എന്ന തീരുമാനത്തിൽ നിന്ന് മാറി ചെറിയ ചെറിയ യാത്രകൾ ചെയ്തു ശരീരവും മനസ്സും വാഹനവും പൊരുത്തപ്പെടാൻ ശ്രദ്ധിക്കുക. ആ വാഹനവും ശരീരവും തമ്മിൽ ഉള്ള ഒരു സമന്വയം ഉണ്ടായി കഴിഞ്ഞാൽ പിന്നെ ദുരങ്ങൾ നിങ്ങൾക്ക് കീഴടങ്ങുകയായി.

2. മെഡിക്കൽ ഇൻഷുറൻസ്
3000 രൂപ കൊടുത്തു കഴിഞ്ഞാൽ 1. 5ലക്ഷം രൂപ വരെ കവറേജുള്ള ഇൻഷുറൻസ് സ്കീമുകൾ മാർക്കറ്റിൽ ലഭ്യമാണ്. ഈ കാലത്തു മെഡിക്കൽ ഇൻഷുറൻസ് എന്തായാലും എടുത്തു വെക്കൽ നല്ലതുമാണ്. എന്തായാലും യാത്ര പോയാലും ഇല്ലെങ്കിലും ഒരു മെഡിക്കൽ ഇൻഷുറൻസ് എടുത്തു വെച്ചോളൂ ...

3.റൈഡിങ് ഗിയറും മറ്റു കാര്യങ്ങളും
ഞാൻ ഇനി പറയാൻ പോകുന്ന എല്ലാ സാധനങ്ങളുടെയും ഒരു ലോകമാണ് ഡൽഹിയിലെ കരോൾ ബാഗ് എന്ന സ്ഥലം. അവിടെ കിട്ടാത്തതായി ഒന്നും ഇല്ല. പണത്തി​​​െൻറ ഏറ്റക്കുറച്ചിലിന് അനുസരിച്ചു നമുക്ക് ഒരുപാട് മുൻകരുതലുകൾ എടുക്കാൻ സാധിക്കും. ഈ പറയുന്ന കാര്യങ്ങൾ ഒന്നും ഇല്ലെങ്കിലും ഒരു ഹെൽമെറ്റും ബൂട്ടും ഇല്ലാത്തവർ ആയി ആരും ഇവിടെ ഉണ്ടാവില്ല. ഇത് നിങ്ങളുടെ കയ്യിൽ ഉണ്ടോ എന്നാൽ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല. സംഭാവം പൊളിക്കും, ഇനി ഈ പറയുന്ന സാധനങ്ങൾ ഉണ്ടായാലോ സംഭവം കളർ ആവുകയും ചെയ്യും. അതുകൊണ്ട്​ എന്തൊക്കെയാണ് എന്നു നമുക്ക് നോക്കാം.(Cramster, Rynox, Probike പോലെയുള്ള നല്ല ബ്രാൻഡ്‌ ആണ് ഈ രംഗത്ത് നമുക്ക് സമീപിക്കാൻ പറ്റുന്നത്)

1.ഹെൽമെറ്റ്‌
മൊത്തം കവർ ചെയ്യുന്ന ഹെൽമെറ്റ്‌ വാങ്ങിയാൽ നല്ലത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.ബഡ്ജറ്റ് അനുസരിച്ചു മാർക്കറ്റിൽ 1000രൂപ മുതൽ നല്ല ഹെൽമെറ്റുകൾ ലഭ്യമാണ്.

2.ജാക്കറ്റ്
പാഡുകൾ അടക്കമുള്ള ജാക്കറ്റും, അല്ലാത്തവയും മാർക്കറ്റിൽ ലഭ്യമാണ്, യോജിച്ചതു തിരഞ്ഞെടുക്കുക

3.Knee Pad, Back Pad
ബൈക്ക് അപകടം സംഭവിച്ചു കഴിഞ്ഞാൽ ആദ്യം മുറിവുകൾ സംഭവിക്കുക കാൽ മുട്ടിനും കൈ മുട്ടിനുമായിരിക്കും.അതിൽ നിന്നും രക്ഷ നേടാൻ പാഡുകൾ ഒരു പരിധിവരെ നിങ്ങളെ സഹായിക്കും. അതു പോലെ backpad ഉപയോഗിച്ചാൽ നിങ്ങളുടെ പിറകു വശവും സുരക്ഷിതമായിരിക്കും.

4.Glow
യാത്രയിൽ രണ്ടു ജോഡി glow കരുതിയാൽ നല്ലതാവും. മിനിമം ഒരു glow നിർബന്ധമാണ്.ക്ലച്ച്, accelerator എന്നിവ കൈകാര്യം ചെയ്യാൻ ഇത് നല്ല രീതിയിൽ സഹായിക്കും. ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ട് വ്യക്തമായി പറയാൻ സാധിക്കും ഇത് വളരെ ഉപകാരം ആണെന്ന്​.

5 സൺഗ്ലാസ് ,നൈറ്റ്‌ ഗ്ലാസ്സ്
സൂര്യ പ്രകാശത്തെയും രാത്രി മുമ്പിൽ നിന്ന് വരുന്ന വാഹനത്തിന്റെ പ്രകാശത്തെയും തടുക്കാൻ ഒരു പരിധി വരെ ഈ ഗ്ലാസുകൾ സഹായിക്കും

6.സാഡിൽ ബാഗ്, ടാങ്ക് ബാഗ്
തോളത്തു ബാഗ് തൂക്കി ബൈക്കിൽ യാത്ര ചെയ്തു കഴിഞ്ഞാൽ അൽപ ദൂരം കഴിഞ്ഞാൽ നിങ്ങൾ സൈഡ് ആകും എന്ന കാര്യത്തിൽ സംശയമില്ല. ആയതിനാൽ ഒന്നുകിൽ സാധാരണ ബാഗ് പിറകിൽ വെച്ച് നന്നായി കെട്ടുക, അതാണ്​ എ​​​െൻറ പതിവ്​. അല്ലെങ്കിൽ മാർക്കറ്റിൽ ബൈക്കിന്റെ പുറകിൽ വെക്കാൻ പറ്റുന്ന ബാഗുകൾ സുലഭമാണ്. അതിനെ സാഡിൽ ബാഗ് എന്നാണ് പറയുന്നത്. ഇനി മറ്റൊരു ബാഗുണ്ട് അത് ബൈക്കിന്റ ടാങ്കിന്റെ മുകളിൽ വെക്കുന്നത് ആണ് അത് അത്യാവശ്യം ആയ സാധനങ്ങൾ വെക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്...

7.ബൂട്ട്, പാൻറ്​സ്​
കാലിന്റെ ആംഗിൾ കവർ ചെയ്യുന്ന നല്ല ഒരു ബൂട്ട് നിർബന്ധമായും കരുതുക.ഡൽഹിയിലെ പട്ടാളക്കാരുടെ സാധനങ്ങൾ വിൽക്കുന്ന കടകളിൽ നിന്നും നിങ്ങൾക്ക് ബൂട്ടും പാൻറ്​സും ചെറിയ പൈസക്ക് വാങ്ങാൻ സാധിക്കും

8.പവർ ബാങ്ക്, മൊബൈൽ ചാർജർ
10000 MAH ​​​െൻറ പവർ ബാങ്കുകൾ ഇഷ്ടം പോലെ ഓൺലൈൻ മാർക്കറ്റിൽ സുലഭമാണ് (Honour, mi) പോലെയുള്ളവ വാങ്ങിയാൽ പൈസ വസൂൽ ആകും. ഇനി ചിലർ മൊബൈൽ ചാർജ് ചെയ്യാൻ ഉള്ള ഉപകരണം വണ്ടിയിൽ തന്നെ ഫിറ്റ്‌ ചെയ്യുന്നുണ്ട്. അതും ഒരു നല്ല പരിപാടി ആണ്.

9.മൊബൈൽ ഹോൾഡർ
മാപ്പുകൾ ഇടയ്ക്ക് എടുത്തു നോക്കുമ്പോൾ നമ്മുടെ ശ്രദ്ധ തെറ്റാൻ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ വാഹനത്തി​​​െൻറ ഹാൻഡിൽ ഏരിയയിൽ ഫിറ്റ്‌ ചെയ്യാൻ പറ്റുന്ന തരത്തിലുള്ള നല്ല മൊബൈൽ ഹോൾഡർ കരുതുക.

10. ഫസ്​റ്റ്​ എയ്​ഡ്​ കിറ്റ്​

ഒരു കിറ്റ്​ ആയിതന്നെ നിങ്ങൾക്ക് മെഡിക്കൽ സ്റ്റോറിൽ നിന്ന് കിട്ടും. എ​​​െൻറ അഭിപ്രായത്തിൽ അങ്ങനെ വാങ്ങാതെ ഒരു ലിസ്റ്റ് ഉണ്ടാക്കിയ ശേഷം എല്ലാം വാങ്ങുക. പിന്നീട് നല്ല രീതിയിൽ പാക്ക് ചെയ്യുകയും ചെയ്താൽ സംഭവം അടിപൊളി. നമ്മുടെ ഹിമാലയം യാത്രയിൽ ഇങ്ങനെയാണ് ചെയ്തത്. തണുപ്പ്, പനി, തലവേദന, വയറിളക്കം, ഛർദി, മുറിവ് എന്നിവയ്ക്ക് പറ്റിയ മരുന്നുകളും ഡെറ്റോൾ, ബാൻഡേജ്​ തുടങ്ങിയ സാധനങ്ങൾ നിർബന്ധമായും ഉണ്ടെന്ന്​ ഉറപ്പ് വരുത്തുക.

11. Balaclava
മുഖം, തല, ചെവി ഒക്കെ നന്നായി കവർ ചെയ്യുന്ന ഒരു മുഖം മൂടിയാണിത്​. പൊടിപാടലങ്ങൾ, യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന തണുത്ത കാറ്റ് എന്നിവയെ പ്രതിരോധിക്കാൻ നല്ല രീതിയിൽ സഹായിക്കും.

12.ഫ്ലാഷ് ടോർച്ച്​, ഹെഡ് ലാംപ്, നോർമൽ ലാംപ്
ഇത് മൂന്നും ഉണ്ടെങ്കിൽ നല്ലത്, ഇല്ലെങ്കിൽ മിനിമം ഒന്നെങ്കിലും കരുതുക.

13 ട​െൻറ്​​
ലഡാക്ക് പോലുള്ള സ്​ഥലങ്ങളിലേക്കാണ്​ യാത്രയെങ്കിൽ പലിയിടത്ത​ും റൂമുകൾ കിട്ടിയില്ലെന്നു വരും. ആയതിനാൽ ടെന്റും നിങ്ങൾ കൂടെ കരുതണം. www.decathlon.in പോലെയുള്ള സൈറ്റുകളിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും നല്ലയിനം ടെന്റുകൾ വാങ്ങാൻ പറ്റും. എല്ലാ കാലാവസ്ഥയ്ക്കും ഇണങ്ങുന്ന സാധനം വാങ്ങിക്കാൻ ശ്രദ്ധിക്കുക

14.ക്യാമറ, സെൽഫി സ്റ്റിക്ക്, ആക്ഷൻ ക്യാമറ
ഏതൊരു യാത്രയും അയവിറക്കാൻ കഴിയുന്നത് ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ആണ്. അതുകൊണ്ട് എല്ലാം ക്യാമറയിൽ പതിപ്പിക്കാൻ ശ്രമിക്കുക. Procam, sjcam പോലുള്ള ബ്രാൻഡുകളിൽ നിന്നും നല്ല ആക്ഷൻ ക്യാമറ നമുക്ക് വാങ്ങിക്കാൻ സാധിക്കും. അതുപോലെ canon, nikon പോലുള്ള ബ്രാൻഡ്‌കളിൽ നിന്നും DSLR ക്യാമറകള​ും വാങ്ങാൻ സാധിക്കും. ഇത് രണ്ടും ഇല്ലെങ്കിലും പ്രശ്നമില്ല നല്ല ഒരു ഫോൺ വാങ്ങിയാൽ ഈ രണ്ടു സാധനം ചെയ്യുന്ന പ്രവർത്തി ഒരാൾ ചെയ്യും.

13. ബൈക്ക് അക്​സസറീസ്​
ഞാൻ നേരത്തെ പറഞ്ഞത് പോലെ നിങ്ങൾ ഇപ്പോൾ ഒരു മെക്കാനിക്കൽ എഞ്ചിനീയർ കൂടി ആണ്. നിങ്ങൾക്ക് പണി എടുക്കാൻ ഒരുപാട് സാധനം വേണം. അത് എന്തൊക്കെയാണ് എന്നു നോക്കാം
1. ക്ലച്ച് വയർ, 2. ആക്​സിലറേറ്റർ കേബിൾ, 3. ചെയിൻ ലൂബ്രി​ക്കൻറ്​ സ്​പ്രേ, 4. ഫ്യൂസ്​, 5. ടൂൾ കിറ്റ്​, 6. പങ്​ചർ കിറ്റ്​ (grand pitstop എന്ന ബ്രാൻഡാണ്​ നല്ലത്​), 7. എക്​സ്​ട്രാ ട്യൂബ്​, 8. ഹാൻഡ്​ പമ്പ്​, 9. എഞ്ചിൻ ഒായിൽ.
ഈ വക സാധനങ്ങൾ കരുതുകയും അല്ലറ ചില്ലറ ഒപ്പിക്കൽ പരിപാടി പഠിക്കുകയും ചെയ്താൽ സംഗതി ജോർ ആകും

ഇനിയാണ്​ യാത്ര
ബൈക്ക് റെഡിയായി, നിങ്ങളുടെ ശരീരവും മനസ്സും റെഡിയായി, മുൻകരുതൽ ഒക്കെ ഡബിൾ ഒാ.കെ. ഇനി യാത്രയാണ് അനുഭവങ്ങളുടെ ലോകത്തേക്കുള്ള യാത്ര.

1.ഒരിക്കലും ഒരു ദിവസം 600 കിലോ മീറ്ററിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല.
2.സൂര്യൻ ഉദിക്കുന്നതിന്നു മുമ്പേ എഴുന്നേൽക്കുക ഫ്രഷ് ആയതിനു ശേഷം യാത്ര തുടങ്ങുക
3.തുടർച്ചയായി രണ്ടു മണിക്കൂറിൽ കൂടുതൽ വണ്ടി ഓടിക്കാനും അര മണിക്കൂറിൽ കൂടുതൽ വിശ്രമിക്കാനും പാടില്ല രണ്ടും നിങ്ങളെ തളർത്തുക തന്നെ ചെയ്യും
4.സ്പീഡ് ക്രമീകരിക്കുക.59, 60, 70, 80 ഈ ഒരു റേഞ്ചിൽ യാത്ര ചെയ്യാൻ ശ്രമിക്കുക. അമിത വേഗത പൂർണമായും ഒഴിവാക്കുക. 50 ന്​ മുകളിൽ പോകാതിരിക്കുന്നതാണ്​ നല്ലത്​.
5.ഒരു കാരണവശാലും രാത്രി യാത്രയ്ക്ക് തുനിയരുത്​.
6.ഓരോ ദിവസവും എന്തു തന്നെ തിരക്ക് ഉണ്ടായാലും 6-8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.
7 യാത്രയിൽ നിങ്ങളുടെ വാഹനത്തിൽ യാത്രികനാണെന്ന് തോന്നുന്ന തരത്തിലുള്ള സ്റ്റിക്കർ സ്ഥാപിക്കുക. ഇതു സഹയാത്രികനെ കണ്ടു മുട്ടാനും, പരിഗണന കിട്ടാനും സഹായിക്കും.
8. പ്രഭാത ഭക്ഷണം നന്നായി കഴിക്കുക. Energy ബാറുകൾ കഴിച്ചു കൊണ്ടിരിക്കുക. ഒരു കാരണവശാലും ലഹരി വസ്തുക്കൾ ഉപയോഗിക്കരുത്​.
9. പുറപ്പെടുന്ന കിലോ മീറ്റർ. ഒാരോ പ്രധാന സ്​ഥലങ്ങളിൽനിന്നും അടുത്ത സ്​ഥലത്തേക്കുള്ള ദൂരം, ഒരു ദിവസം സഞ്ചരിച്ച ദൂരം, ഒാരോ ദിവസവും ഇന്ധനത്തിനും ഭക്ഷണത്തിനും മറ്റു കാര്യങ്ങൾക്കുമായി ചെലവു വന്ന തുക, പ്രധാന സ്​ഥലങ്ങളുടെ പേരുകൾ, സന്ദർശിച്ച സ്​ഥലങ്ങൾ, അവയുടെ സവിശേഷത, പരിചയപ്പെട്ട വ്യക്​തികളുടെ പേരുകൾ തുടങ്ങി നിങ്ങൾക്ക്​ തോന്നുന്ന എന്തും രേഖപ്പെടുത്തി വെക്കണം.

അപ്പോൾ ശരി... ഇനി സ്വപ്നങ്ങളുടെ ലോകത്തിൽ സഞ്ചരിച്ചു വാ.....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel tripssolobikerideprepare to travel
Next Story