Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightചിത്ര യാത്രകൾ

ചിത്ര യാത്രകൾ

text_fields
bookmark_border
ചിത്ര യാത്രകൾ
cancel

23വ​ർ​ഷം മു​മ്പ്, മ​ല​യാ​ളി​യു​ടെ മു​ഖ​ത്തി​നു നേ​രെ മൊ​ബൈ​ൽ ഫോ​ൺ കാ​മ​റ​യു​ടെ ഫ്ലാ​ഷ​ടി​ക്കു​ന്ന​തി​ന​ുംമു​മ്പ്​ പി​റ​ന്നുവീ​ണ​താ​ണ്​ അ​ഖി​ൽ. ഭൂ​മി​യി​ൽ പ്ര​കാ​ശം ക​ണ്ട​പ്പോ​ൾത​ന്നെ അ​വ​നു ​േ​ന​രെ പി​താ​വി​െ​ൻ​റ ക​ഴു​ത്തി​ൽ തൂ​ങ്ങി​യ കാ​മ​റ പ​ല​ത​വ​ണ മി​ന്നി​മ​റ​ഞ്ഞു. അ​തി​െ​ൻറ ര​ശ്​​മി​ക​ൾ ഇ​ന്നും വി​െ​ട്ടാ​ഴി​യാ​ത്ത​തി​നാ​ൽ ചെ​റു​പ്രാ​യ​ത്തി​ൽത​ന്നെ കാ​മ​റ​യുംകൊ​ണ്ട്​ ഉ​ല​കംചു​റ്റു​ക​യാ​ണ​വ​ൻ. 

ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ​ അ​ജീ​ബ്​ കൊമാ​ച്ചി​യു​ടെ മ​ക​ൻ അ​ഖി​ൽ തം​ജി​ദ്​ കൊമാ​ച്ചി ഇ​ന്ന്​ വെ​റു​മൊ​രു ഫോ​േ​ട്ടാ​ഗ്രാ​ഫ​റ​ല്ല. കാ​ഴ്​​ച​ക​ൾ​ക്കുവേ​ണ്ടി മൈ​ലു​ക​ൾ താ​ണ്ടു​ന്ന സാ​ഹ​സി​ക​ൻകൂ​ടി​യാ​ണ്. ഇ​ന്ത്യ​യി​ലെ കാ​ഴ്​​ച​ക​ൾ​ക്കു​നേ​രെ ഫോ​ക്ക​സ്​ ചെ​യ്​​തുതു​ട​ങ്ങി​യ കാ​മ​റ ഇ​പ്പോ​ൾ ലോ​ക​ത്തി​ലെ അ​ന​ന്ത​മാ​യ കാ​ഴ്​​ച​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​ണ്. ഇ​തി​ന​കം 30 രാ​ജ്യ​ങ്ങ​ളി​ലെ​ത്തി​യ അ​ഖി​ൽ അ​തി​ൽ 28ലെ​യും നി​റ​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഒ​പ്പി​യെ​ടു​ത്ത​ത്​ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ​യാ​ണ്. അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും ഏ​ഷ്യ​യി​ലു​മെ​ല്ലാം സൗ​ഹൃ​ദ​ക്കൂ​ട്ട​ങ്ങ​ളൊ​രു​ക്കി​യു​ള്ള യാ​ത്ര തു​ട​രു​ക​യാ​ണ്. ലോ​ക പ​ര്യ​ട​ന​ത്തെക്കു​റി​ച്ച്​ ചോ​ദി​ക്കു​േ​മ്പാ​ൾ അ​ഖി​ലി​ന്​ ഒ​രൊ​റ്റ ഉ​ത്ത​ര​മേ​യു​ള്ളൂ, “മൈ​ൽ​സ്​ ടു ​ഗോ...”

copenhagen
ഡെൻമാർക്കിലെ കോപൻഹേഗനിലെ നഗരക്കാഴ്​ച
 

 


ചിത്രങ്ങൾ തേടി

കോ​ഴി​ക്കോ​ട്​ ഫാ​റൂ​ഖ്​ കോ​ള​ജി​ന​ടു​ത്ത്​ ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ​മാ​രു​ടെ പാ​ര​മ്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ൽ പി​താ​വ്​ അ​ജീ​ബി​െ​ൻ​റ​യും അ​ദ്ദേ​ഹ​ത്തി​െ​ൻ​റ സ​ഹോ​ദര​ൻ അ​സീ​മി​െ​ൻ​റ​യും പാ​ത പി​ന്തു​ട​ർ​ന്ന്​ മൂ​ന്നാം വ​യ​സ്സി​ൽ ചി​ത്ര​മെ​ടു​ക്കാ​ൻ കാ​മ​റ കൈ​യി​ലെ​ടു​ത്ത​താ​ണ്​ അ​ഖി​ൽ. ഫോ​േ​ട്ടാ​ഗ്ര​ഫി​യോ​ടു​ള്ള മ​ക​െ​ൻ​റ അ​ഭി​നി​വേ​ശം ക​ണ്ട​റി​ഞ്ഞ പി​താ​വ്​ ക​നോ​ൺ 5ഡി ​കാ​മ​റ​യും ദൂ​ര​ങ്ങ​ൾ താ​ണ്ടാ​ൻ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ്​ ക്ലാ​സി​ക്​ ബു​ള്ള​റ്റും ന​ൽ​കി ജീ​വി​ത​വ​ഴി പ​റ​ഞ്ഞു​കൊ​ടു​ത്തു. പി​ന്നെ ആ ​കൈ​ക​ളും കാ​മ​റ​യും ഒ​ന്നി​ച്ച്​ നീ​ങ്ങി​യ​ത്​ ഒ​രാ​യി​രം കാ​ഴ്​​ച​ക​ളി​ലേ​ക്ക്.

17ാം വ​യ​സ്സി​ൽ തു​ട​ങ്ങി​യ​താ​ണ്​ മ​റു​നാ​ടു​ക​ളി​ലേ​ക്കു​ള്ള ചി​ത്ര​യാ​ത്ര. പ​ക​ർ​ത്തി​യ ഒാ​രോ ഫോ​േ​ട്ടാ​യും കാ​ഴ്​​ച​ക്കാ​ര​നെ ത​ട​ഞ്ഞുനി​ർ​ത്തും. പി​ന്നെ ആ ​സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ മാ​ടിവി​ളി​ക്കും. ‘ഗെ​റ്റ്​ പാ​ക്ക്​ ഗോ’ ​എ​ന്ന പേ​രി​ൽ കോ​ഴി​ക്കോ​ട്​ ആ​ർ​ട്ട്​ ഗാ​ല​റി​യി​ൽ ന​ട​ത്തി​യ ഇ​ന്ത്യ​ൻ കാ​ഴ്​​ച​ക​ളു​ടെ പ്ര​ദ​ർ​ശ​നം ഇ​നി ലോ​ക​ത്തി​െ​ൻ​റ കാ​ണാ​ക്കാ​ഴ്​​ച​ക​ളി​ലേ​ക്ക്​ വ​ഴി​മാ​റു​ക​യാ​ണ്.

Hamburg-germany
ജർമനിയിലെ ഹാംബർഗിലെ തുരങ്കപാത
 

 

ക​ലാ​പ​ഭൂ​മി​യി​ൽ​നി​ന്നു​ള്ള തു​ട​ക്കം

2012ൽ ​അ​സ​മി​ൽ വ​ംശീയ സംഘർഷത്തി​െ​ൻ​റ പ്ര​ത്യാ​ഘാ​ത​ങ്ങ​ള​റി​യാ​നാ​യി​രു​ന്നു കാ​മ​റ​യു​മാ​യു​ള്ള ആ​ദ്യ ഇ​ത​ര സം​സ്​​ഥാ​ന യാ​ത്ര. 20 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​നു നേ​രെ തി​രി​ഞ്ഞ ഒ​രു വി​ഭാ​ഗം ആ​ക്ര​മ​ണ​ത്തി​നൊ​രു​ങ്ങി​യ​പ്പോ​ൾ പൊ​ലീ​സി​െ​ൻ​റ​യും പ​ട്ടാ​ള​ത്തി​െ​ൻ​റ​യും സം​ര​ക്ഷ​ണ​ത്തി​ലാ​ണ്​ അ​ന്ന്​ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലെ​ത്തി​യ​ത്. 

ആ​ട്ടി​യോ​ടി​ക്ക​പ്പെ​ട്ട​വ​രു​ടെ ദു​രി​ത​ങ്ങ​ളും വേ​ദ​ന​ക​ളും ഒ​രു ലോ​ങ്​ ഷോ​ട്ടി​ൽ ഒ​തു​ക്കാ​നാ​വു​ന്ന​താ​യി​രു​ന്നി​ല്ല. 20 ദി​വ​സം നീ​ണ്ട ആ ​യാ​ത്ര​യി​ൽ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യും പ്ര​ദ​ർ​ശ​ന​മൊ​രു​ക്കി​യും ശ്ര​ദ്ധക്ഷ​ണി​ച്ചു. ക​ലാ​പ​ങ്ങ​ൾ മ​നു​ഷ്യ​നെ എ​ങ്ങ​നെ നി​സ്സ​ഹാ​യ​നാ​ക്കു​ന്നെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ ദി​ന​ങ്ങ​ളാ​യി​രു​ന്നു അ​ത്.
ഫാ​റൂ​ഖ്​ കോ​ള​ജി​ലെ സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം കാ​റി​ൽ ന​ട​ത്തി​യ 6000 കി​ലോ​മീ​റ്റ​ർ റൈ​ഡി​നി​ടെ​യു​ണ്ടാ​യ വീ​ഴ്​​ച​യി​ൽ മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട​താ​ണ്. ബം​ഗാ​ളി​ലെ ചി​ൽ​ക​യി​ൽ ട്ര​ക്കി​ങ്ങി​നി​ടെ മ​ല​മു​ക​ളി​ൽ​നി​ന്ന്​ മു​ള്ളു​മ​ര​ത്തി​ലേ​ക്ക്​ വീ​ണ്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ​പ്പോ​ൾ ചി​കി​ത്സി​ക്കാ​ൻ അ​ടു​ത്തെ​ങ്ങും ആ​ശു​പ​ത്രിപോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഹോ​സ്​​പി​റ്റ​ൽ തേ​ടി​യ​ല​ഞ്ഞ കൂ​ട്ടു​കാ​ർ 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ ചെ​റി​യൊ​രു ആ​തു​രാ​ല​യം ക​ണ്ടെ​ത്തി​യ​പ്പോ​ൾ വേ​ണ്ട ചി​കി​ത്സാസൗ​ക​ര്യ​വു​മി​ല്ല. അ​വ​സാ​നം പ്ര​സ​വ​മു​റി​യി​ലെ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​യ​തോ​ടെ​യാ​ണ്​ അ​പ​ക​ട​നി​ല ത​ര​ണംചെ​യ്​​ത​ത്. 

2015 ജൂ​ലൈ​യി​ൽ നാ​ല്​ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഇ​ന്നോ​വ കാ​റി​ൽ ഒ​മ്പ​ത്​ സം​സ്​​ഥാ​ന​ങ്ങ​ളും ഒ​രു കേ​ന്ദ്രഭ​ര​ണ പ്ര​ദേ​ശ​വും ചു​റ്റി​യു​ള്ള 6,800 കി​ലോ​മീ​റ്റ​ർ യാ​ത്ര. പാ​കി​സ്​​താ​ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്ന്​ 10 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഒ​രു ദി​വ​സം പു​ല​ർ​ച്ചെ ര​ണ്ടോ​ടെ വാ​ഹ​ന​ത്തി​െ​ൻ​റ ട​യ​ർ പൊ​ട്ടി മൂ​ന്ന്​ മ​ണി​​ക്കൂ​റോ​ളം കു​ടു​ങ്ങി​യ​പ്പോ​ൾ വി​ജ​ന​ത​യു​ടെ​യും നി​ശ്ശ​ബ്​​ദ​ത​യു​ടെ​യും ഭീ​ക​ര​ത അ​നു​ഭ​വി​ച്ച​റി​ഞ്ഞു. ചു​റ്റും പ​ട്ടാ​ള ക്യാ​മ്പു​ക​ൾ നി​റ​ഞ്ഞ പ്ര​ദേ​ശ​ത്ത്​ ഒ​രാ​ളെ​യും കാ​ണാ​നി​ല്ല. ഒ​രു വാ​ഹ​ന​വും അ​തു​വ​ഴി ക​ട​ന്നു​പോ​യി​ല്ല. പ​ക്ഷി​ക​ളു​ടെ ക​ര​ച്ചി​ൽപോ​ലു​മി​ല്ല. ഒ​രു വെ​ടി​യൊ​ച്ച​യോ ബൂ​ട്ടു​ക​ളു​ടെ മു​ഴ​ക്ക​മോപോ​ലും​അ​പ്പോ​ൾ ആ​ശ്വാ​സ​മാ​കു​മെ​ന്ന്​ തോ​ന്നി. ഇ​തേ സം​ഘ​ത്തോ​ടൊ​പ്പം പി​​ന്നീ​ട്​ 11,000 കി​ലോ​മീ​റ്റ​ർ കാ​റി​ൽ താ​ണ്ടി മ്യാ​ന്മറി​​ലു​മെ​ത്തി.

portugal-lisbon
പോർചുഗൽ തലസ്​ഥാനമായ ലിസ്​ബണിലെ റസ്​റ്റാറൻറുകളിലൊന്ന്​
 

 


റോ​യ​ൽ ക​രീ​ബി​യ​നി​ലെ ലോ​ക സ​ഞ്ചാ​രം

ഇ​ന്ത്യ​യി​ലെ ​​പ്ര​ധാ​ന ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ​ല്ലാം ചു​റ്റു​ന്ന​തി​നി​ടെ നേ​പ്പാ​ളി​ലും ഭൂ​ട്ടാ​നി​ലു​മെ​ത്തി​യ അ​ഖി​ലി​െ​ൻ​റ ഫോ​േ​ട്ടാ​ഗ്രഫി​യി​ലെ വൈ​ദ​ഗ്​​ധ്യം ക​ണ്ട​റി​ഞ്ഞ അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്​​ത​മാ​യ റോ​യ​ൽ ക​രീ​ബി​യ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി അ​വ​രു​ടെ ആ​ഡം​ബ​ര ക​പ്പ​ലി​ൽ ഫോ​​േ​ട്ടാ​ഗ്രാ​ഫ​റാ​യി നി​യ​മി​ച്ച​േ​താ​ടെ​യാ​ണ്​ ലോ​ക​സ​ഞ്ചാ​ര​ത്തി​ന്​ ഗ​തി​വേ​ഗം വ​ന്ന​ത്. 

ഫൈ​വ്​ സ്​​റ്റാ​ർ സൗ​ക​ര്യ​ങ്ങ​ളോ​ടെ 17 നി​ല​ക​ളു​ള്ള ക​പ്പ​ലി​ലൊ​രു​ക്കി​യ സ്​​റ്റു​ഡി​യോ​യി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രു​ടെ ഫോ​േ​ട്ടാ പ​ക​ർ​ത്തു​ന്ന​തി​നി​ടെ​യു​ണ്ടാ​ക്കി​യ ച​ങ്ങാ​ത്തം കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലെ​ത്തി​ച്ചു. ക​മ്പ​നി​ക്കു വേ​ണ്ടി മേ​രി​ലാ​ൻ​ഡ്, മി​യാ​മി, ല​ണ്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ജോ​ലി ചെ​യ്​​തു. ക​പ്പ​ൽ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​േ​മ്പാ​ൾ ക​ര​യി​ലി​റ​ങ്ങി സ്വ​ന്തം ചെ​ല​വി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ​ത്തു​ക​യാ​ണ്​ പ​തി​വ്. അ​വ​ധി​ക​ളും യാ​ത്ര​ക്കുവേ​ണ്ടി മാ​റ്റി​വെ​ച്ചു. അ​വി​ട​ങ്ങ​ളി​ലെ മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കൂ​ട്ടു​കാ​രി​ലു​മെ​ത്തി​ക്കു​ന്നു.

mexico-artist
മെക്​സികോയിലെ കലാകാരൻ
 

 

ഇന്ത്യ തന്നെ മനോഹരി

അ​മേ​രി​ക്ക, കാ​ന​ഡ, ജ​ർ​മ​നി, ഫ്രാ​ൻ​സ്, ഇം​ഗ്ല​ണ്ട്, നെ​ത​ർ​ലൻ​ഡ്സ്​, ബെ​ൽ​ജി​യം, പോ​ർ​ചു​ഗ​ൽ, മെ​ക്​​സി​കോ, സ്​​പെ​യി​ൻ, ഇ​റ്റ​ലി, നോ​ർ​വേ, താ​യ്​​ല​ൻ​ഡ്​ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം വ്യ​ത്യ​സ്​​ത രാ​ജ്യ​ക്കാ​രാ​യ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം എ​ത്തി​യ അ​ഖി​ൽ ഒാ​രോ രാ​ജ്യ​ത്തി​െ​ൻ​റ​യും സം​സ്​​കാ​ര​വും ഭ​ക്ഷ​ണരീ​തി​ക​ളു​മെ​ല്ലാം അ​ടു​ത്ത​റി​ഞ്ഞു. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ലെ വൈ​വി​ധ്യ​വും മ​നോ​ഹാ​രി​ത​യും മ​റ്റൊ​രി​ട​ത്തും ഇ​ല്ലെ​ന്നാ​ണ്​ അ​ഖി​ലി​െ​ൻ​റ പ​ക്ഷം.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ്ര​കൃ​തി​ഭം​ഗികൊ​ണ്ട്​ ഏ​റെ ആ​ക​ർ​ഷി​ച്ച​ത്​ നോ​ർ​വേ​യാ​ണ്. പാ​തി​രാസൂ​ര്യ​െ​ൻ​റ നാ​ട്​ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വി​ടെ രാ​ത്രി 11നു​ശേ​ഷ​മു​ള്ള സൂ​ര്യാ​സ്​​ത​മ​യ​വും പു​ല​ർ​ച്ചെ നാ​ലോ​ടെ​യു​ള്ള സൂ​ര്യോ​ദ​യ​വും  മ​നം കു​ളി​ർ​പ്പി​ക്കു​ന്ന കാ​ഴ്​​ച​യാ​ണ്. നോ​ർ​വേ^​ഡെ​ന്മാ​ർ​ക്​ യാ​ത്ര​ക്കി​ടെ രാ​ത്രി 12ന്​ ​മി​ന്നി​മ​റ​യു​ന്ന വാ​ൽ​ന​ക്ഷ​ത്ര​ങ്ങ​ളെ കാ​മ​റ​യി​ൽ പ​ക​ർ​ത്താ​നാ​യ​തും ബാ​ഴ്​​സ​ലോ​ണ​യു​ടെ മ​നോ​ഹാ​രി​ത​യി​ൽ മ​നം മ​യ​ങ്ങി സ​മ​യം ​വൈ​കി​യ​പ്പോ​ൾ ഇ​സ്​​തം​ബു​ളി​ലേ​ക്കു​ള്ള വി​മാ​നം ന​ഷ്​​ട​പ്പെ​ട്ട​തും മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ. 24 മ​ണി​ക്കൂ​റി​നി​ടെ നാ​ല്​ രാ​ജ്യ​ങ്ങ​ളി​ലെ​ത്തി​യ​തും അ​വി​സ്​​മ​ര​ണീ​യ അ​നു​ഭൂ​തി​യാ​യി. ഫ്രാ​ൻ​സി​ലെ വി​ല്ലെ ഫ്രാ​ൻ​സി​ൽ​നി​ന്ന്​ 45 മി​നി​റ്റ്​ ട്രെ​യി​ൻ യാ​ത്ര ചെ​യ്​​ത്​ കൊ​ച്ചു രാ​ജ്യ​മാ​യ മൊ​ണാ​​േകാ​യി​ലും അ​വി​ടെനി​ന്ന്​ ചെ​റു​ബോ​ട്ടി​ൽ ഇ​റ്റ​ലി​യി​ലെ സി​വി​ത​വേ​ക്യ, റോം ​വ​ഴി  ബ​സി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ രാ​ജ്യ​മാ​യ വ​ത്തി​ക്കാ​നി​ലു​മെ​ത്തി. 

Vigo-In-Spain
സ്​പെയിനിലെ വിഗൊയിൽ കളിക്കുന്ന ബാലൻ
 

 

പിന്നെയും പറഞ്ഞയക്കുന്ന 
അ​നു​ഭ​വ​ങ്ങ​ൾ 

ലോ​ക​സ​ഞ്ചാ​ര​ത്തി​നി​ടെ മ​ന​സ്സി​ൽ​നി​ന്ന്​ മാ​യാ​ത്ത അ​നു​ഭ​വ​ങ്ങ​ളേ​റെ​യു​ണ്ടാ​യി. ദു​ര​നു​ഭ​വ​ങ്ങ​ളി​ൽ മ​നംമ​ടു​ക്കാ​ത്ത​ത്​ തു​ട​ർ​യാ​ത്ര​ക​ൾ​ക്ക്​ പ്ര​ചോ​ദ​ന​മാ​കു​ന്നു. സ്​​പെ​യി​നി​ലെ കാ​ന​റി ​െഎ​ല​ൻ​ഡി​ലെ അ​ഗ്​​നി​പ​ർ​വ​ത​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ മൂ​ന്നു​പേ​ർ​ക്കൊ​പ്പം ന​ട​ത്തി​യ ട്ര​ക്കി​ങ്ങി​നി​ടെ കൈ​യി​ൽ ക​രു​തി​യ വെ​ള്ളം തീ​ർ​ന്ന്​ തൊ​ണ്ട​വ​ര​ണ്ട്​​ മ​ര​ച്ചു​വ​ട്ടി​ൽ ത​ള​ർ​ന്നി​രു​ന്ന​പ്പോ​ൾ ര​ക്ഷ​ക​രാ​യി എ​ത്തി​യ​ത്​ ഒ​ട്ട​ക സ​ഫാ​രി സം​ഘ​മാ​ണ്. മു​ക​ൾ​ഭാ​ഗ​ത്തു​ള്ള ഗ്രാ​മ​ത്തി​ലേ​ക്ക്​ താ​ഴെ​നി​ന്ന്​ കാ​നി​ൽ വെ​ള്ളം ശേ​ഖ​രി​ച്ച്​ മ​ട​ങ്ങു​ന്ന സം​ഘ​വു​മാ​യി പ​രി​ച​യ​പ്പെ​ട്ട​പ്പോ​ൾ അ​വ​ർ​ക്കൊ​പ്പം ഗ്രാ​മം കാ​ണാ​നും അ​വ​സ​ര​മു​ണ്ടാ​യി.

Thailand
തായ്​ലൻഡിൽ കപ്പലുകളെ നോക്കിനിൽക്കുന്ന ​െപൺകുട്ടി
 

 

കാ​ന​റി ​െഎ​ല​ൻ​ഡി​ലെ സ​റോ​ത്തെ എ​ന്ന സ്​​ഥ​ല​ത്തെ റ​സ്​​റ്റാ​റ​ൻ​റി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചി​രി​ക്കു​േ​മ്പാ​ൾ പ​രി​ച​യ​പ്പെ​ടാ​നെ​ത്തി​യ ഹോ​ട്ട​ലു​ട​മ, ഇ​ന്ത്യ​ക്കാ​ര​നാ​ണെ​ന്ന്​ പ​റ​ഞ്ഞ​പ്പോ​ൾ അ​ടു​ത്തു​ള്ള വീ​ട്ടി​ലേ​ക്ക്​ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി നി​ധി​പോ​ലെ സൂ​ക്ഷി​ച്ചു​വെ​ച്ച ഹി​മാ​ല​യ​ത്തി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച വ​സ്​​തു​ക്ക​ൾ കാ​ണി​ച്ചു​ത​ന്ന​പ്പോ​ൾ വി​സ്​​മ​യി​ക്കാ​തി​രി​ക്കാ​നാ​യി​ല്ല. സെ​ൻ​റ്​ മാ​ർ​ട്ടി​ൻ ​െഎ​ല​ൻ​ഡി​ലെ എ​യ​ർ​പോ​ർ​ട്ട്​ ബീ​ച്ച്​ ഏ​റെ വി​സ്​​മ​യി​പ്പി​ച്ചു. തൊ​ട്ട​ടു​ത്തു​ള്ള എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​റ​ങ്ങു​േ​മ്പാ​ൾ വി​മാ​നം ബീ​ച്ചി​ൽ​നി​ന്ന്​ 15-20 അ​ടി ഉ​യ​ര​ത്തി​ലാ​ണ്​ പ​റ​ക്കു​ക. ശ​ക്​​ത​മാ​യ കാ​റ്റി​ൽ മ​ണ​ൽ അ​ടി​ച്ചു​വീ​ശു​ന്ന​തി​നാ​ൽ ആ ​സ​മ​യം ബീ​ച്ചി​ലു​ള്ള​വ​രെ​ല്ലാം കൂ​ട്ട​ത്തോ​ടെ ക​ട​ലി​ൽ ചാ​ടു​ന്ന രം​ഗം ഒ​രേ സ​മ​യം അ​ദ്​​ഭു​ത​വും ചി​രി​യു​മു​ണ്ടാ​ക്കും. മെ​ക്​​സി​കോ​യി​ലെ കൊ​സു​മ​യി​ൽ​നി​ന്ന്​ കാ​ർ വാ​ട​ക​ക്കെ​ടു​ത്ത്​ വ​ന​ത്തി​ലേ​ക്ക്​ യാ​ത്രതി​രി​ച്ചു.

Eiffel-Tower
പാരിസിലെ ഇൗഫൽ ടവറിന്​ സമീപത്തെ സൂര്യോദയം
 

 

വെ​നി​സ്വേ​ല​ക്കാ​ര​നാ​യി​രു​ന്നു ഡ്രൈ​വ​ർ. യാ​ത്ര​ചെ​യ്​​ത വാ​ഹ​ന​മി​ടി​ച്ച്​ മ​രം റോ​ഡി​ൽ കു​റു​കെ വീ​ഴു​ക​യും കാ​ർ സ്​​റ്റാ​ർ​ട്ടാ​വാ​തി​രി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ ന്യൂ​ട്ട​റി​ലി​ട്ട്​ അ​ഞ്ച്​ കി​ലോ​മീ​റ്റ​റോ​ളം പി​റ​കോ​ട്ടി​റ​ക്കു​ക​യാ​യി​രു​ന്നു. വ​ൻ തു​ക പി​ഴ​യ​ട​ച്ചാ​ണ്​ അ​ന്ന്​ അ​വി​ടെനി​ന്ന്​ മ​ട​ങ്ങാ​നാ​യ​ത്. കാ​ന​ഡ​യി​ലെ പെ​ഗ്ഗീ​സ്​ കോ​വ്​ എ​ന്ന സ്​​ഥ​ല​ത്തെ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ബീ​ച്ചി​ൽ പോ​യ​പ്പോ​ൾ ജീ​വ​ൻ ര​ക്ഷി​ച്ച​ത്​ ഒ​രു വ​യോ​ധി​ക​നാ​ണ്. പാ​റ​ക​ൾ​ക്കി​ട​യി​ലി​റ​ങ്ങി ഫോ​േ​ട്ടാ​യെ​ടു​ക്കാ​ൻ തു​നി​ഞ്ഞ​പ്പോ​ൾ അ​യാ​ൾ ക​ർ​ശ​ന​മാ​യി വി​ല​ക്കി. നീ​ര​സ​ത്തോ​ടെ തി​രി​ച്ചുക​യ​റി മി​നി​റ്റു​ക​ൾ​ക്ക​കം അ​യാ​ൾ മ​റ്റൊ​രു കാ​ഴ്​​ച കാ​ണി​ച്ചുത​ന്നു. താ​ൻ നി​ല​യു​റ​പ്പി​ച്ചി​രു​ന്ന സ്​​ഥ​ല​ത്തേ​ക്കാ​ൾ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ അ​ടി​ച്ചു​ക​യ​റു​ന്ന​ത്​ ക​ണ്ട​പ്പോ​ൾ അ​യാ​ളെ വ​ണ​ങ്ങി തി​രി​കെ പോ​രു​ക​യാ​യി​രു​ന്നു.
 

ബാ​ൾ​ട്ടി​മോ​റി​ലെ മ​ഞ്ഞു​മ​ഴ
യു.​എ​സ്.​എ​യി​ലെ ചൂ​ടു​ള്ള പ്ര​ദേ​ശ​മാ​യ മ​യാ​മി​യി​ൽ​നി​ന്ന്​ ബാ​ൾ​ട്ടി​മോ​റി​ൽ എ​ത്തു​േ​മ്പാ​ൾ ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള വ​സ്​​ത്ര​മൊ​ന്നും ക​രു​തി​യി​രു​ന്നി​ല്ല. റോ​ഡ​രി​കി​ൽ ഒ​രാ​ളേ​ക്കാ​ൾ ഉ​യ​ര​ത്തി​ലാ​യി​രു​ന്നു മ​ഞ്ഞ്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​ന്​ കാ​ലാ​വ​സ്​​ഥ​യി​ലെ വ്യ​തി​യാ​നം പ്ര​തി​രോ​ധി​ക്കാ​നാ​വാ​തെ അ​സു​ഖം വ​ന്നു. താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ പു​റ​ത്തു​പോ​വേ​ണ്ടി​യി​രു​ന്നു. സു​ഹൃ​ത്തി​ന്​ പു​റ​ത്തി​റ​ങ്ങാ​നാ​വാ​തി​രു​ന്ന​തോ​ടെ ഭ​ക്ഷ​ണം തേ​ടി ഒ​റ്റ​ക്ക്​ ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ടൗ​ണി​ലേ​ക്ക്​ ന​ട​ന്നു. സു​ഹൃ​ത്തി​ന് പാ​ർ​സ​ലും വാ​ങ്ങി മ​ട​ങ്ങു​​േ​മ്പാ​ൾ വാ​നം പെ​െ​ട്ട​ന്ന്​ മേ​ഘാ​വൃ​ത​മാ​കു​ക​യും മ​ഞ്ഞു​മ​ഴ പെ​യ്യാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്​​തു. ഹൈ​വേ​യി​ൽ കെ​ട്ടി​ട​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ ഒ​രു മ​ര​ച്ചു​വ​ടാ​ണ്​ അ​ഭ​യ​മാ​യ​ത്. കാ​ൽ മ​ഞ്ഞി​ൽ മൂ​ടി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ൾ അ​തു​വ​ഴി പോ​യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​ല്ലാം കൈ​കാ​ണി​ച്ചെ​ങ്കി​ലും ആ​രും നി​ർ​ത്തി​യി​ല്ല. അ​വ​സാ​നം 60​ വ​യ​സ്സി​ന​ടു​ത്ത്​ പ്രാ​യ​മു​ള്ള മേ​രി എ​ന്ന സ്​​ത്രീ കാ​ർ നി​ർ​ത്തി ഹോ​ട്ട​ലി​ൽ കൊ​ണ്ടുവി​ടു​ക​യും കോ​ഫി വാ​ങ്ങി​ന​ൽ​കു​ക​യും​ ചെ​യ്​​തു. എ​പ്പോ​ൾ അ​മേ​രി​ക്ക​യി​ൽ വ​രു​േ​മ്പാ​ഴും വി​ളി​ക്ക​ണ​മെ​ന്ന്​ പ​റ​ഞ്ഞ്​ തി​രി​കെ പോ​യ അ​വ​ർ ഇ​ന്നും ഫേസ്​​​ബു​ക്കി​​ലൂ​ടെ സൗ​ഹൃ​ദം തു​ട​രു​ന്നു.
 

Akhil-Komachi.
അഖിൽ തംജിദ്​ കൊമാച്ചി
 

യാ​ത്ര​യി​ല്ലാ​തെ ജീ​വി​ത​മി​ല്ല 
യാ​ത്ര​യി​ല്ലാ​തെ അ​ഖി​ലി​ന്​ ജീ​വി​ത​മി​ല്ല. റോ​ഡു​ക​ൾ മാ​ത്ര​മ​ല്ല, വ​ന​വും വാ​ന​വും ക​ട​ലും മ​ഞ്ഞും മ​ല​നി​ര​ക​ളു​മെ​ല്ലാം അ​വ​െ​ൻ​റ ആ​വേ​ശ​ത്തി​ന്​ കീ​ഴ​ട​ങ്ങി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്. നി​ര​വ​ധി യാ​ത്രാ വി​വ​ര​ണ​ങ്ങ​ൾ മാ​ഗ​സി​നു​ക​ൾ​ക്കുവേ​ണ്ടി​യും ഒാ​ൺ​ലൈ​ൻ പോ​ർ​ട്ട​ലു​ക​ൾ​ക്കുവേ​ണ്ടി​യും കു​റി​ച്ചി​ടാ​നും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ന​ൽ​കാ​നും സ​മ​യം ക​ണ്ടെ​ത്തു​ന്നു. നി​ശ്ച​ല ചി​ത്ര​ങ്ങ​ൾ മാ​ത്ര​മ​ല്ല, ച​ലി​ക്കു​ന്ന​വ​യും ത​നി​ക്ക്​ വ​ഴ​ങ്ങു​മെ​ന്നും പ​ല​ത​വ​ണ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ക​ണ്ടു​തീ​ർ​ത്ത കാ​ഴ്​​ച​​ക​ളേ​ക്കാ​ൾ കാ​ണാ​നു​ള്ള​തി​ലേ​ക്കു​ള്ള ദൂ​ര​മാ​ണ്​ ഇൗ ​ചെറുപ്പക്കാരനെ മോ​ഹി​പ്പി​ക്കു​ന്ന​ത്. ഇ​ന്നി​െ​ൻ​റ ഒാ​രോ കാ​ഴ്​​ച​യും നാ​ളെ​യു​ടെ ച​രി​ത്ര​മാ​ണെ​ന്ന തിരിച്ചറിവിലേക്കാണ്​ ഒാരോ പുറപ്പെട്ടുപോകലും. 
l

Show Full Article
TAGS:Akhil komachi travel travelogue World trip malayalam news 
Web Title - Journey of pictures-Travel
Next Story