Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഒരിക്കലെങ്കിലും...

ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ ഉത്സവങ്ങൾ

text_fields
bookmark_border
ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ ഉത്സവങ്ങൾ
cancel

തൃശൂർ പൂരം കലണ്ടറിൽ അടയാളപ്പെടുത്തി കാത്തിരിക്കുന്നത്​ മലയാളികൾ മാത്രമല്ല. ലോക​ത്തിൻറ െ വിവിധ ഭാഗങ്ങളിലുള്ള ഉത്സവ പ്രേമികൾ കൂടിയാണ്​. ചെണ്ടപ്പുറത്ത്​ കോലു വീഴുന്നിടത്തേക്ക്​ ഓടുന്ന പൂര പ്രേമികള െ പോലെ ലോകമെങ്ങുമുണ്ട്​ പരക്കം പായുന്ന ഉത്സവപ്രേമികൾ. അവർക്കായ്​ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ അടുത്ത ഒരു വർ ഷത്തിനുള്ളിൽ അരങ്ങേറുന്ന സുപ്രധാനമായ അഞ്ച്​ ഉത്സവങ്ങൾ. ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട അന്താരാഷ് ​ട്ര ഉത്സവങ്ങൾ

1 റ്റുമാറോലാൻഡ് ​(Tomorrowland)

ലോക പ്രശസ്​തമായ സംഗീതോത് സവമാണ്​ യൂറോപ്യൻ രാജ്യമായ ബെൽജിയത്തിലെ ബൂമിൽ നടക്കുന്ന ‘റ്റുമോറോലാൻഡ്​’ (Tomorrowland) ഫെസ്​റ്റിവൽ. രണ്ടാഴ്​ച നീണ ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ലോകത്തിലെ പ്രശസ്​തമായ സംഗീത ട്രൂപ്പുകളും ബാൻഡുകളും പ​ങ്കെടുക്കുന്നു. 2005ലാണ്​ ആദ ്യമായി ഈ​ ഫെസ്​റ്റിവൽ അരങ്ങേറുന്നത്​. ആദ്യ ഉത്സവത്തിൽ പ​ങ്കെടുത്തത്​ വെറും ഒമ്പതിനായിരം പേരായിരുന്നു.

ബൂമിൽ നടക്കുന്ന ‘റ്റുമോറോലാൻഡ്​’ ഫെസ്​റ്റിവൽ

എന്നാൽ, ഈ ഉത്സവം സംഗീത പ്രേമികളുടെ മനസ് സിൽ ഇടം പിടിച്ചത്​ പെ​ട്ടെന്നായിരുന്നു. ഓരോ വർഷവും ആരാധകരുടെ എണ്ണം കുതിച്ചുയർന്നു. ​ലോകമെങ്ങുമുള്ള സംഗീതജ് ​ഞരും ബൂമിലെ വേദിയി​ലേക്ക്​ തിരിച്ചു. അങ്ങനെ റ്റുമാറോലാൻഡ്​ ലോകോത്സവ ഭൂപടത്തിൽ ശ്രദ്ധേയമായ ഇടം നേടി. ഡി.ജെ അവാർഡ്​, ഡി.ജെ. മാഗസിൻ, ഇലക്​ട്രോണിക്​ മ്യൂസിക്​ അവാർഡ്​, ഇൻറർനാഷനൽ ഡാൻസ്​ മ്യൂസിക്​ അവാർഡ്​ തുടങ്ങിയ നിരവധി പ ുരസ്​കാരങ്ങളും ഈ ഉത്സവത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്​. നാല്​ ലക്ഷം പേരാണ്​ കഴിഞ്ഞ വർഷം ഈ ഉത്സവത്തിൽ പ​​ങ്കെടുത്തത്​. ടിക്കറ്റ്​ വിൽപന തുടങ്ങി അധികം വൈകാതെ തന്നെ മുഴുവനും വിറ്റുപോയ അനുഭവമാണ്​ കഴിഞ്ഞ വർഷങ്ങളിൽ.
ജൂലൈ 19 മുതൽ 28 വരെയാണ്​ ഈ വർഷത്തെ ‘റ്റുമോറോലാൻഡ്​’ ഫെസ്​റ്റിവൽ.

മുംബൈയിൽനിന്നും ഡൽഹിയിൽ നിന്നും ലുഫ്​താൻസ എയർലൈൻസിന്​ നേരിട്ട്​ ബൽജിയത്തിൻറെ തലസ്​ഥാനമായ ബ്രസൽസിലേക്ക്​ നേരിട്ട്​ വിമാന സർവീസുണ്ട്​​.

2 ഒക്​ടോബർ ഫെസ്​റ്റ്​
ജർമനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ്​ ബവേറിയ. എല്ലാ വർഷവും ബവേറിയയുടെ തലസ്​ഥാനമായ മ്യൂണിച്ചിൽ നടക്കുന്ന മഹോത്സവമാണ്​ ഒക്​ടോബർ ഫെസ്​റ്റ്​. സെപ്​റ്റംബർ അവസാന ആഴ്​ച മുതൽ ഒക്​ടോബർ ആദ്യ വാരം വരെയുള്ള 16 - 18 ദിവസം നീളുന്ന ഈ ഉത്സവത്തിൽ പ​െങ്കടുക്കാൻ ലോകത്തിൻറെ നാനാ കോണുകളിൽനിന്ന്​ ജനലക്ഷങ്ങളാണ്​ ഒഴുകിയെത്തുന്നത്​. രണ്ട്​ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഉത്സവമാണിത്​.

ഒക്​ടോബർ ഫെസ്​റ്റ്​

1810ൽ ആണ്​ ആദ്യമായി ഈ ഫെസ്​റ്റിവൽ അരങ്ങേറിയത്​. ല​ുഡ്​വിഗ്​ രാജാവ്​ തെരേസ രാജകുമാരിയെ വിവാഹം കഴിച്ചത്​ 1810 ഒക്​ടോബറിലായിരുന്നു. വിവാഹാഘോഷത്തിന്​ നഗര കവാടത്തിനു മുന്നിൽ ആയിരക്കണക്കിന്​ ആളുകൾ​ ചേർന്ന്​ സംഘടിപ്പിച്ച ഉത്സവത്തിൻറെ സ്​മരണയിലാണ്​ ഒക്​ടോബർ ഫെസ്​റ്റ്​ മ്യൂണിച്ചിൽ വർഷം തോറും അര​ങ്ങേറുന്നത്​. 60 ലക്ഷം ജനങ്ങളാണ്​ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്ന്​ കഴിഞ്ഞ വർഷം ഇവിടേക്ക്​ ഒഴുകിയെത്തിയത്​.
എണ്ണിയാലൊടുങ്ങാത്തത്രയും പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ രുചിക്കാൻ കിട്ടുന്ന അപൂർവ അവസരമാണ്​ ഒക്​ടോബർ ഫെസ്​റ്റ്​. ലോകത്തിലെ ഏറ്റവും വലിയ ബിയർ ഫെസ്​റ്റിവൽ കൂടിയാണിത്​.

ഈ വർഷം സെപ്​റ്റംബർ 21 മുതൽ ഒക്​ടോബർ ആറ്​ വരെയാണ്​ ഉത്സവം. മുബൈ, ബംഗളൂരു, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന്​ ലുഫ്​താൻസ എയർലൈൻസ്​ നേരിട്ട്​ മ്യൂണിച്ചിലേക്ക്​ സർവീസ്​ നടത്തുന്നുണ്ട്​.

3 ഫെറ്റെ​ ഡെസ്​ വിനെറോൺസ്​ (Fête des Vignerons)
സ്വിറ്റ്​സർലണ്ടിലെ വിവേയിൽ മുന്തിരി കർഷകരുടെ കൂട്ടായ്​മ 1797ൽ തുടങ്ങിയതാണ്​ ഈ ഉത്സവം. ഒരു നൂറ്റാണ്ടിൽ പരമാവധി അഞ്ച്​ തവണയാണ്​ ഈ ഉത്സവം നടത്തുക. ഈ വർഷം ജൂലൈ 15 മുതൽ ആഗസ്​റ്റ്​ 11 വരെയാണ്​ ഉത്സവം നടക്കുക. 20 വർഷം മുമ്പ്​ 1999ലാണ്​ ഏറ്റവും ഒടുവിൽ ‘ഫെറ്റെ​ ഡെസ്​ വിനെറോൺസ്​’ നടന്നത്​. അതുകൊണ്ടുതന്നെ ഇക്കുറി വൻ ജനപങ്കാളിത്തമാണ്​ പ്രതീക്ഷിക്കുന്നത്​.

ഫെറ്റെ​ ഡെസ്​ വിനെറോൺസ്​ ഫെസ്​റ്റിവലിൽനിന്ന്​


മുന്തിരിയിൽ നിന്നുള്ള വിഭവങ്ങളും വീഞ്ഞുമൊക്കെ നിറഞ്ഞൊഴുകുന്ന ഈ ഉത്സവം സ്വീഡൻറെ സാംസ്​കാരികോത്സവം കൂടിയാണ്​. ഐക്യരാഷ്​ട്ര സഭയുടെ സാംസ്​കാരിക പദവിയും കിട്ടിയിട്ടുണ്ട്​. സംഗീത പരിപാടികൾ, വസ്ത്രോത്സവം, വീഞ്ഞിനെക്കുറിച്ചുള്ള പഠനങ്ങൾ, വ്യാ​പാരമേള തുടങ്ങിയവയും ഉത്സവത്തിൻറെ ഭാഗമാണ്​.

ഈ വർഷത്തെ ഫെറ്റെ​ ഡെസ്​ വിനെറോൺസ്​ ഫെസ്​റ്റിവലിൻറെ എംബ്ലം

സ്വിസ്​ ഇൻറർനാഷനൽ എയർലൈൻസിൽനിന്ന്​ ഇന്ത്യക്കാർക്ക്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യാം.

4. സിഡ്​നിയിലെ പുതുവത്സരം
പുതുവർഷത്തിൻെറ കാ​ലടിയൊച്ചകൾ ആദ്യമായി പതിഞ്ഞു തുടങ്ങുന്ന ദേശങ്ങളിൽ ഒന്നാണ്​ ഓസ്ട്രേലിയയിലെ സിഡ്​നി. എല്ലാ വർഷവും ഡിസംബർ 31ന്​ സിഡ്​നിയിൽ നടക്കുന്ന അതിഗംഭീരമായ വെടിക്കെട്ട്​ കാണാനും ആഘോഷത്തിൽ പ​ങ്കെടുക്കാനുമായി എത്തുന്നത്​ അനേകായിരങ്ങളാണ്​. യാത്രകളെ പ്രണയിക്കുന്നവർക്ക്​ ഒഴിച്ചുകൂടാനാവാത്ത അനുഭവമായി മാറിയിട്ടുണ്ട്​ സിഡ്​നിയുടെ ആകാശത്ത്​ വിടരുന്ന ഈ അഗ്​നിക്കാഴ്​​ചകൾ. ഒരാഴ്​ച നീളുന്ന വിവിധങ്ങളായ ആഘോഷവും പുതുവത്സരത്തിൻറെ ഭാഗമായി സിഡ്​നിയിൽ നടക്കുന്നു.

സിഡ്​നിയിലെ പുതുവത്സരവാഘോഷത്തിലെ കരിമരുന്നു പ്രകടനം


ഇക്കുറി ന്യൂ ഇയർ ആഘോഷിക്കാൻ മറ്റൊരു സ്​ഥലം തിരഞ്ഞു നടക്കേണ്ട. വേഗം സിഡ്​നിക്കുള്ള ടിക്കറ്റ്​ ബുക്ക്​ ചെയ്യാം. ഓസ്​ട്രേലിയയുടെ വിമാന ഏജൻസിയായ ‘ക്വൻറാസ്’​ ഡൽഹിയിൽ നിന്നും മുംബൈയിൽനിന്നും സിഡ്​നിയിലേക്ക്​ സർവീസ്​ നടത്തുന്നുണ്ട്​.

5 വെൻജെൻ സ്​കി ലോക കപ്പ്​
ലോകത്തിലെ സാഹസിക കായിക പ്രേമികളെ ഏറ്റവുമധികം ആകർഷിക്കുന്ന ഒന്നാണ്​ സ്വിറ്റ്​സർലണ്ടിലെ ആൽപ്​സ്​ പർവത നിരകളിലെ മഞ്ഞിൽ നടക്കുന്ന സ്​കീയിങ്​ ലോക കപ്പ്​. ആൽപ്​സിൻെറ ഭാഗമായ ലുബർഹോൺ പർവതനിരകളിലാണ്​ മഞ്ഞിലമർന്നും പറന്നും ചാടിയും സാഹസിക പ്രകടനങ്ങൾ കാഴ്​ചവെയ്​ക്കുന്ന ഈ മത്സരം നടക്കുന്നത്​. ശ്വാസമടക്കിപ്പിടിച്ചു മാത്രമേ ഈ കായിക വിനോദം കണ്ടുനിൽക്കാനാവൂ..

വെൻജെൻ സ്​കി ലോക കപ്പിൽ നിന്ന്​


2020 ജനുവരി 17 മുതൽ 19 വരെയാണ്​ അടുത്ത മത്സരം നടക്കുക.
സ്വിസ്​ ഇൻറർനാഷനൽ എയർലൈൻസിൽ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക്​ ചെയ്യാവുന്നതാണ്​.

Show Full Article
TAGS:5 international festivals of 2019 Tomorrowland Oktoberfest Fête des Vignerons The Wengen Ski World Cup The New Year’s Eve in Sydney australia 
News Summary - Five international festivals of 2019 that one should not miss
Next Story