Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightമുതിര വിളയുന്ന പാതകൾ

മുതിര വിളയുന്ന പാതകൾ

text_fields
bookmark_border
മുതിര വിളയുന്ന പാതകൾ
cancel
camera_alt????????? ????? ???? ??????????????? ????????? ?????????

െപ​െട്ടന്നായിരുന്നു ആ തീരുമാനം. ബന്ദിപ്പൂരിൽനിന്നുള്ള മടക്കം നാഗർഹോള വഴി കുട്ടയിലൂടെ ആക്കാം എന്ന്​. ഉൾഗ്രാ മങ്ങളിലൂടെ കർണാടകയുടെ കൃഷിപ്പെരുമയുംകണ്ട്​ ഒരു യാത്രയാകും, കൂടെ നാഗർഹോളയിൽനിന്ന്​ കണ്ടേക്കാവുന്ന മൃഗങ്ങളെ ക്കുറിച്ചുള്ള ചിന്തയും. ഗുണ്ടൽ​േപട്ടയിൽനിന്ന്​ ബേഗൂർവ​രെയുള്ള ഹൈവേ കഴിഞ്ഞാൽ പിന്നെ കർണാടകയുടെ ഉൾഗ്രാമങ്ങളി ലൂടെയാണ്​ യാത്ര. റാഗിയും ചോളവും പരുത്തിയും ചെറിയ റോഡി​​െൻറ ഇരുവശങ്ങളിലും നിറഞ്ഞു നിൽക്കുന്നു. ഇടക്കിടെ നിറഞ്ഞ ജലാശയങ്ങളും പരന്നുകിടക്കുന്ന പാടങ്ങളും. വഴി പൊതുവെ വിജനമാണ്​, ഉച്ച സമയമായതുകൊണ്ടാകാം.
ചെമ്മരിയാടിൻ കൂട്ടങ്ങൾ റോഡി​നു നടുവിലേക്ക്​ ഒാടിയെത്തുന്നതുകണ്ട്​ വണ്ടി പെ​െട്ടന്ന്​ ബ്രേക്കിട്ടു. അമ്പതിലധികം ചെമ്മരിയാടുകളുണ്ടാകും. അവയെ ആരോ എവിടെനിന്നോ പായിച്ചുകൊണ്ടുവരുന്നതുപോലെ തോന്നി. വണ്ടി ബ്ലോക്ക്​. അഞ്ചു മിനിറ്റിലധികം റോഡിന്​ നടുവിൽത​െന്ന. മറ്റു വാഹനങ്ങ​െളാന്നും ഇല്ലാത്തതുകൊണ്ട്​ ഹോണടിയുടെ ബഹളവുമില്ല. ചെമ്മരിയാട്ടിൻകൂട്ടങ്ങൾ പതിയെ മാറിത്തുടങ്ങി. പക്ഷേ, മുന്നിൽ റോഡ്​ കാണുന്നില്ല. പകരം അവിടെയുള്ളത്​ മു​േട്ടാളം ഉയരത്തിൽ നിവർന്ന്​ കിടക്കുന്ന കുറേ പൊന്തക്കാടുകൾ. എന്താണ്​ സംഭവമെന്നാലോചിച്ച്​ അന്ധാളിച്ച്​​ നിൽക്കുന്നതിനിടെ മുന്നോട്ട്​ വണ്ടിയെടുത്തോളാൻ പറഞ്ഞ്​ ഗ്രാമീണരായ ചിലരെത്തി. കാര്യമെന്തെന്ന്​ മനസ്സിലായില്ല, പിറകിൽ പെ​െട്ടന്ന്​ മറ്റൊരു വണ്ടി വന്നതിനാൽ വിഷയം അന്വേഷിക്കാനാകാതെ യാത്ര തുടർന്നു. അധികമൊന്നും പോകേണ്ടി വന്നില്ല, വീണ്ടും റോഡു നിറയെ പൊന്തക്കാടുകൾ. പക്ഷേ അന്വേഷിക്കാൻ അടുത്തൊന്നും ആരുമില്ല. പിന്നീടുള്ള യാത്രയിൽ ഇതൊരു ഇടവിട്ട കാഴ്​ചയായിവന്നു. ചില പൊന്തക്കാടുകൾ ഉണങ്ങി റോഡിനോട്​ ചേർന്നിരിക്കുന്നു. പക്ഷേ, എവിടെയും ആരുമില്ല. ഇടക്ക്​ വണ്ടിനിർത്തി ഉണങ്ങിക്കിടക്കുന്ന ചെടിയെടുത്ത്​ പരിശോധിച്ചെങ്കിലും എന്താണതെന്ന്​ പിടികിട്ടിയില്ല.
കുറച്ചുകൂടി ദൂരം പിന്നിട്ടപ്പോൾ രണ്ട്​ ഗ്രാമീണ സ്​ത്രീകൾ റോഡിൽനിന്ന്​ ഉണങ്ങിയ ചെടി കോരിയെടുത്ത്​ മുറത്തിൽ ചേറിയെടുക്കുന്നതുകണ്ടു. വണ്ടിയൊതുക്കി ഞങ്ങൾ അവർക്കരികിലേക്ക്​ ചെന്നു. ഞങ്ങളെ നിറഞ്ഞ ചിരിയോടെ ഒരൽപം നാണത്തോടെയാണ്​ അവർ എതിരേറ്റത്​. അവരുടെ ചിരിയിൽ ഭാഷപോലും ഒരു തടസ്സമായി തോന്നിയില്ല. അറിയാവുന്ന രീതിയിൽ എന്താണ്​ റോഡിൽ ഉണക്കാനിട്ടിരിക്കുന്നത്​ എന്ന ചോദ്യത്തിന്​ ലഭിച്ച മറുപടി വ്യക്തമായില്ല. എന്തോ ഒരുതരം പരിപ്പാണെന്ന കാര്യം മാത്രം പിടികിട്ടി. ഞങ്ങൾക്ക്​ കാര്യം എന്താണെന്ന്​ ബോധ്യ​െപ്പട്ടില്ലെന്ന്​ മനസ്സിലാക്കിയ അവർ അവരുടെ ജോലി കുറച്ചുകൂടി വേഗത്തിലാക്കി. പതിയെ മുറത്തിൽനിന്ന്​ ചേറിയെടുത്ത ഒരുപിടി​െയടുത്ത്​ ഞങ്ങളുടെ കൈയിലേക്ക്​ തന്നു, ‘മുതിര’. എന്തോ വലിയ ഒരു കണ്ടുപിടിത്തം നടത്തിയ സന്തോഷമായിരുന്നു ഞങ്ങൾക്ക്​. മലയാളികളാണെന്ന്​ മനസ്സിലായപ്പോൾ ഇതെല്ലാം നിങ്ങളുടെ നാട്ടിലേക്കാണെന്ന്​ അറിയാവുന്ന ഭാഷയിൽ അവർ പറഞ്ഞു.


ഗൗരമ്മ, തായമ്മ. സഹോദരിമാരാണ്​. കൃഷിതന്നെ വരുമാനമാർഗം. പാടത്ത്​ വിളഞ്ഞ്​ പാകമായ മുതിരച്ചെടികൾ കൂട്ടത്തോടെ വെട്ടി റോഡിൽ ഇട്ട്​ ഉണക്കി (വാഹനങ്ങൾ കൂടുതൽ കയറിയിറങ്ങിയാൽ വീണ്ടും ജോലി എളുപ്പം) ചേറിയെടുത്ത്​ വിൽക്കുന്നു. മറ്റു പരിപ്പുവർഗങ്ങളിൽനിന്ന്​ വ്യത്യസ്​തമായി നല്ല ഉറപ്പുള്ളതിനാൽ വാഹനംകയറിയാലൊന്നും മുതിരക്ക്​ ഒന്നും പറ്റില്ലെന്ന്​ മനസ്സിലായി. വാഹനങ്ങൾ കൂടുതൽ വരുന്നതാണ്​ തങ്ങൾക്ക്​ താൽപര്യമെന്നും ഗൗരമ്മ കൂട്ടത്തിൽ പറഞ്ഞു. ഫോ​േട്ടായെടുക്കാനും കൂടെനിന്ന്​ സംസാരിക്കാനുമൊന്നും അവർ ഒട്ടും മടികാണിച്ചില്ല. തുടർന്നുള്ള യാത്രയിൽ ഞങ്ങളുടെ വർത്തമാനങ്ങളിൽ കൊടുംവെയിലത്ത്​ റോഡരികിൽ മുറത്തിൽ മുതിര ചേറിക്കൊണ്ടിരിക്കുന്ന ഗൗരമ്മയും തായമ്മയും കൂട്ടായി വന്നു. കൂടെ റോഡിൽ വിളഞ്ഞുകിടക്ക​ുന്ന മുതിരപ്പാടവും... l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story