പറമ്പിക്കുളം കടുവസങ്കേതത്തിന് മൂന്ന് പുതിയ സഫാരി വാഹനങ്ങൾ
text_fieldsപറമ്പിക്കുളം കടുവസങ്കേതത്തിന് ലഭിച്ച സഫാരി വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുന്നു
പറമ്പിക്കുളം: ആഗോള കടുവദിനാചരണത്തിന് പറമ്പിക്കുളം കടുവ സങ്കേതത്തിൽ മൂന്ന് പുതിയ സഫാരി വാഹനങ്ങൾ ലഭിച്ചു. ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായി ലഭിച്ച രണ്ട് ട്രാക്സ് ക്രൂസർ സഫാരി വാഹനങ്ങളും പറമ്പിക്കുളം കടുവ സങ്കേതത്തിന്റെ സ്വന്തം ഫണ്ടിൽ വാങ്ങിയ 33 സീറ്റുകളുള്ള ഒരു എസ്.എം.എൽ ബസുമാണ് ലഭിച്ചത്.
പറമ്പി ക്കുളം ഡെപ്യൂട്ടി ഡയറക്ടർ നിതീഷ് കുമാർ, കെ. പ്രേമൻ എം.എൽ.എ , ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റണി ജോസ് എന്നിവർ ചേർന്ന് വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. കടുവദിന ആഘോഷങ്ങളുടെ ഭാഗമായി പുലികളിയോടുകൂടിയ കടുവ സംരക്ഷണ ബോധവത്കരണ റാലിയും സംഘടിപ്പിച്ചു.
പുതിയ സഫാരി വാഹനങ്ങളും ബസും പറമ്പിക്കുളം കടുവ സങ്കേതത്തിലെ ഇക്കോ ടൂറിസം പ്രവർത്തനൃങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സന്ദർശക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതിനും സഹായകരമാകുമെന്ന് അധികൃതർ പറഞ്ഞു. പൊതുയോഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ നിതീഷ് കുമാർ അധ്യക്ഷത വഹിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജിയോ ബേസിൽ പോൾ, കെ. പ്രേമൻ എം.എൽ.എ, ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റണി ജോസ് എന്നിവർ സംസാരിച്ചു. മുതലമട പഞ്ചായത്ത് പ്രസിഡന്റ് തിരുചന്ദ്രൻ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ജയപ്രകാശ്, സുങ്കം റേഞ്ച് റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധിൻ ജയകുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, വനവകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ, ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

