Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
switzerland
cancel
Homechevron_rightTravelchevron_rightNaturechevron_rightസ്വിറ്റ്​സർലാൻഡിലെ...

സ്വിറ്റ്​സർലാൻഡിലെ മഞ്ഞുമലകൾ ഓറഞ്ച്​ നിറത്തിൽ; കാരണം വിചിത്രം

text_fields
bookmark_border

തൂവെള്ള നിറത്തിൽ മഞ്ഞുപുതച്ചുറങ്ങുന്ന മലനിരകൾ കാണാനെത്തിയ സ്വിറ്റ്​സർലാൻഡിലെ സഞ്ചാരികൾ ആദ്യമൊന്ന്​ ഞെട്ടിക്കാണും. വെള്ളനിറമെല്ലാം മാറി ആകെ ഓറഞ്ച്​ നിറത്തിൽ മുങ്ങിനിൽക്കുന്നു പർവതങ്ങൾ. കാരണം അന്വേഷിച്ചവർ ഉത്തരം കേട്ട്​ വീണ്ടും അന്തംവിട്ടു. കിലോമീറ്ററുകൾ അകലെയുള്ള ആഫ്രിക്കയിൽനിന്ന്​ കാറ്റിൽ പാറിവന്ന മണൽകണികകളാണത്രെ ഈ പ്രതിഭാസത്തിന്​ കാരണം.

സഹാറ മരുഭൂമിയിൽനിന്നുള്ള മണൽ കണികകൾ ശനിയാഴ്ച ഉച്ചയോടെയാണ്​ സ്വിസ് ആകാശത്ത് പ്രത്യക്ഷപ്പെടുന്നത്​. ഇതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങൾ ഓറഞ്ച്​ നിറത്തിലായി. മൗറിറ്റാനിയ, മാലി, അൾജീരിയ എന്നിവയടക്കം വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ പ്രദേശങ്ങളിൽ നിന്നാണ് ഈ കണികകൾ വന്നിട്ടുള്ളത്​.


മരുക്കാറ്റിൽ രണ്ട്​ മുതൽ അഞ്ച്​ കിലോമീറ്റർ വരെ ആകാശത്തേക്ക്​ ഉയർന്ന ശേഷമാണ്​ ഇവ കടലിന്​ മുകളിലൂടെ തെക്കൻ കാറ്റിന്‍റെ സ്വാധീനം വഴി യൂറോപ്പിലേക്ക്​ എത്തുന്നത്​. സ്വിറ്റ്​സർലാൻഡിന്​ പുറമെ തെക്ക് കിഴക്കൻ ഫ്രാൻസിലെ പല ഭാഗങ്ങളിലും ഇൗ പ്രതിഭാസം കാണപ്പെട്ടു.

മണൽ കണികകളുടെ സാന്നിധ്യം കാരണം ഈ പ്രദേശങ്ങളിൽ വായുവിലെ നേർത്ത കണങ്ങളുടെ അളവും വർധിച്ചു. 3460 മീറ്റർ ഉയരത്തിലുള്ള ജംഗ്ഫ്രോജോക്കിൽ ഒരു ക്യൂബിക് മീറ്ററിന് 744 മൈക്രോഗ്രാം മൂല്യമാണ്​ രേഖപ്പെടുത്തിയത്​. ഒരു ക്യൂബിക് മീറ്ററിന് 10 മൈക്രോഗ്രാം ആണ്​ ദേശീയ ശരാശരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Switzerlandorange sky
News Summary - Swiss skies turn orange as sand arrives from Africa
Next Story