Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightകാളിഘട്ടിലെ ചില...

കാളിഘട്ടിലെ ചില ദര്‍ശനങ്ങള്‍

text_fields
bookmark_border
കാളിഘട്ടിലെ ചില ദര്‍ശനങ്ങള്‍
cancel

ഹൂഗ്ളി നദിയുടെ കിഴക്കന്‍ തീരത്ത് സ്ഥിതിചെയ്യുന്ന കൊല്‍ക്കത്ത നഗരം മറ്റേതൊരു ഇന്ത്യന്‍ നഗരത്തെക്കാളും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെയും ചരിത്രത്തെയും അത്രമേല്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ജാതിയുടെയും അസമത്വത്തിന്‍െറയും നിര്‍ദയമായ ചങ്ങലക്കെട്ടുകളില്‍ ഒരു ജനതയെ തളച്ചിടുമ്പോള്‍ വസന്തത്തിന്‍െറ ഇടിമുഴക്കമായി എങ്ങുമത്തൊതെ പൊലിഞ്ഞുപോയ ചാരു മജുംദാര്‍, കണ്ണീരും സ്വപ്നങ്ങളും രക്തവും പാഴാകുമ്പോഴും അവസാനംവരെ നല്ലപുലരി സ്വപ്നംകണ്ട് ഒടുവില്‍ മരണത്തിന്‍െറ തീരത്തേക്ക് തുഴയെറിഞ്ഞ കനു സന്യാല്‍, കറുപ്പിലും വെളുപ്പിലും ചലച്ചിത്ര രൂപത്തിന് പുതിയ സൗന്ദര്യലോകം തീര്‍ത്ത വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റായ്, അപര്‍ണ സെന്‍, ടാഗോര്‍, ജ്യോതി ബസു, ബിമന്‍ ബോസ്, മമത... പിന്നെ ഇന്ത്യന്‍ ക്രിക്കററിന്‍െറ സ്വന്തം ദാദ സൗരവ് ഗാംഗുലി എന്നിങ്ങനെ ആ നിര അവസാനിക്കുന്നേയില്ല.
കൊല്‍ക്കത്തയിലത്തെുന്ന ഒരു സഞ്ചാരികളെ  ഒത്തിരി വിഭവങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തി,  തെരുവിന്‍െറ മക്കള്‍ക്കായി മദര്‍ തെരേസ പണിത നിര്‍മല്‍ ഹൃദയ്, ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ വനമായ സുന്ദര്‍ ബന്‍, നൂറ്റാണ്ടുകളുടെ പഴക്കമുള്ള കാളിഘട്ട് ക്ഷേത്രം.
കാളിഘട്ട് ക്ഷേത്രം: നിരവധി വര്‍ഷത്തെ പഴക്കമുള്ള കാളിഘട്ട് ക്ഷേത്രത്തിലേക്ക് ഞങ്ങള്‍ രാവിലത്തെന്നെ യാത്രതിരിച്ചു. കൂട്ടിന് പത്രപ്രവര്‍ത്തക സുഹൃത്തുക്കളായി ഏകദേശം 40 പേര്‍. കല്‍ക്കട്ട എന്ന പേര് ഉദ്ഭവിച്ചത് കാളിഘട്ട് എന്ന പദത്തില്‍നിന്നാണ്. ഹൂഗ്ളി നദിയുമായി ചേരുന്ന ആദിഗംഗ എന്ന കനാലിന്‍െറ തീരത്താണ് ഈ പൗരാണിക ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അഞ്ഞൂറിലധികം വര്‍ഷത്തെ പഴക്കമുണ്ടെന്ന് പഴമക്കാരില്‍ ചിലര്‍ പറയുന്നുണ്ടെങ്കിലും ഇരുനൂറിലധികം വര്‍ഷം പഴക്കമാണ് പുരാവസ്തു ഗവേഷകര്‍ ഈ ക്ഷേത്രത്തിന് നല്‍കുന്നത്. നേരത്തേ മനുഷ്യനെ ബലികൊടുത്തിരുന്ന ഇവിടെ ഇപ്പോള്‍ ആടിനെ ബലികൊടുക്കുന്ന ചടങ്ങ് നടക്കുന്നു. പ്രാദേശിക ട്രസ്റ്റാണ് അമ്പലത്തിന്‍െറ ഭരണം നിര്‍വഹിക്കുന്നത്. ശ്രീരാമകൃഷ്ണ പരമഹംസരെ സ്വാമി വിവേകാനന്ദന്‍ കണ്ടുമുട്ടുന്നത് ഈ ക്ഷേത്രത്തില്‍ വെച്ചാണ്. ഇത്രയും ചരിത്രം.

ഇന്ത്യയിലെ ഏതാണ്ടെല്ലാ ആരാധനാലയങ്ങളുടെയും ഉപോല്‍പന്നങ്ങളായ ഭിക്ഷക്കാര്‍ ഇവിടെയുമുണ്ട്. താമരയും നമ്മുടെ ചെമ്പരത്തിപ്പൂവും വരെ വില്‍ക്കുന്ന കടക്കാര്‍. ബലിക്ക് സമയംകുറിച്ച ആട്ടിന്‍കുട്ടികള്‍ ജീവിതത്തിന്‍െറ അവസാന നിമിഷങ്ങള്‍ അമ്പലമുറ്റത്ത് ആഘോഷിക്കുന്നു. ചെറിയ മാലകളും ദൈവത്തിന്‍െറ രൂപങ്ങളും വില്‍ക്കുന്ന ചെറിയ കടകളിലെ പ്രായമായ സ്ത്രീകള്‍ എല്ലാ സന്ദര്‍ശകരെയും മാടിവിളിക്കുന്നുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ഭൂഗര്‍ഭ റെയില്‍വേ എന്ന ചരിത്രം പേറുന്ന വണ്ടിയില്‍ വെച്ച് പരിചയപ്പെട്ട ചത്ര ചാറ്റര്‍ജി എന്ന ദൂരദര്‍ശന്‍ ഡല്‍ഹി ഉദ്യോഗസ്ഥന്‍ കാളിഘട്ടിലെ കുപ്രസിദ്ധമായ പോക്കറ്റടിയെപ്പറ്റി മുന്നറിയിപ്പ് തന്നതിനാല്‍ പഴ്സ് ഭദ്രമാക്കിവെച്ചിരുന്നു. ഷൂസ് അഴിച്ച് ക്ഷേത്രത്തില്‍ കയറി. ഷൂസ് സൂക്ഷിക്കാന്‍ ഒരു ചെറിയ കടയില്‍ ഒരാള്‍ ഇരിക്കുന്നുണ്ട്. കൂടാതെ അയാള്‍ വിഭൂതിയും വില്‍ക്കുന്നുണ്ട്. ക്ഷേത്രത്തിനകത്ത് നല്ല തിരക്കുണ്ട്. ചെറിയ ഇടവഴിയിലൂടെ കടന്ന് വേണം വിഗ്രഹത്തിനടുത്ത് എത്താന്‍. അതിനിടെ, കൗതുകകരമായ മറ്റൊരു കാര്യം ശ്രദ്ധിച്ചു. ഒരാള്‍ ധനികനെന്ന് തോന്നിക്കുന്ന കൈയിലും കഴുത്തിലും തടിച്ച സ്വര്‍ണമാല ധരിച്ച ഒരാളെയുംകൊണ്ട് ക്യൂവില്‍ നില്‍ക്കുന്നവരെയെല്ലാം വശത്തേക്ക് തള്ളിമാറ്റി വിഗ്രഹത്തിനടുത്തത്തെി. സംസ്കൃത ശ്ളോകങ്ങള്‍ അയാള്‍ ഉരുവിടുന്നതിനനുസരിച്ച് മുതലാളിയും ഏറ്റുചൊല്ലുന്നു. ദൈവത്തിന്‍െറ സന്നിധിയില്‍ പോലും പണക്കാരന് വരിനില്‍ക്കേണ്ടതില്ളെന്ന് കാണിച്ചുതന്നു ഈ സംഭവം. ശ്ളോകങ്ങള്‍ ചൊല്ലാനും പുഷ്പാര്‍ച്ചന അര്‍പ്പിക്കാനും പരിസരങ്ങളില്‍ സഹായികളെ ലഭിക്കും. പണം കൊടുത്താല്‍ മതി. ഏറെനേരം വരി നിന്നതിനുശേഷം വിഗ്രഹം ഇരിക്കുന്ന മുറിയിലത്തെി. പൂജാമുറി എയര്‍ കണ്ടീഷന്‍ഡ് ആണ്. ചന്ദനത്തിരികളുടെയും മറ്റും പുക പുറത്തേക്ക് പോകാന്‍ എക്സ്ഹോസ്റ്റ് ഫാനുമുണ്ട്. നല്ല തണുത്ത അന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന മന്ത്രധ്വനികള്‍. തിരിച്ച് പുറത്തേക്കിറങ്ങുമ്പോള്‍ ഇടനാഴിയില്‍ അവിടവിടെ നിലയുറപ്പിച്ചവര്‍ (അവരില്‍ പലരും പോക്കറ്റടിക്കാരാണെന്നാണ് നേരത്തേ കണ്ട ആള്‍ പറഞ്ഞത്) ‘ടിപ്പ്’ തരൂ എന്നുപറഞ്ഞ് കൈ നീട്ടുന്നത്, സേവനം ചെയ്തുകഴിഞ്ഞാലല്ളേ ‘ടിപ്പ്’-അവര്‍ എന്തു സേവനമാണ് സന്ദര്‍ശകര്‍ക്ക് ചെയ്തത്.
മാര്‍ഗതടസ്സമുണ്ടാക്കി ഇടവഴിയില്‍ നിലയുറപ്പിച്ചതോ? ആ ലോഭിക്കൊന്നുമില്ല. പണം കിട്ടില്ളെന്ന് തോന്നിയപ്പോള്‍ ദൈവസന്നിധിയില്‍ വെച്ച് അവര്‍ സന്ദര്‍ശകരെ തെറിവിളിക്കുന്നു. പുറത്തിറങ്ങിയപ്പോള്‍ ആദ്യം ചെയ്തത് പോക്കറ്റ് തപ്പി പഴ്സും മൊബൈലും അവിടെയുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalighatpilgrimage
Next Story