Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
പൊന്നണി പ്രഭാതവുമായി ആനപ്പാറ വിളിക്കുന്നു
cancel
Homechevron_rightTravelchevron_rightNaturechevron_rightപൊന്നണി പ്രഭാതവുമായി...

പൊന്നണി പ്രഭാതവുമായി ആനപ്പാറ വിളിക്കുന്നു

text_fields
bookmark_border

പാതിരാത്രി വരെയുള്ള ജോലിത്തിരക്ക്​. അവധിയില്ലാത്ത ദിനങ്ങൾ. മനംമടുപ്പിക്കുന്ന നഗരജീവിത ം. തിരക്കുകൾക്കിടയിൽ നല്ലൊരു പ്രഭാതം പോലും കണ്ടിട്ട്​ നാളുകളായി. ഇതിൽനിന്ന്​ ഒരുദിവസമെങ്കിലും മോചനം വേണമെ ന്ന ആഗ്രഹവുമായാണ്​ പുതിയ യാത്രയെക്കുറിച്ച്​ ആലോചിക്കുന്നത്​​. പ്രകൃതിയിലലിയാനായി ഒരു കുതറിയോട്ടം. പഴയ ട്ര െൻഡായിരുന്ന മീശപ്പുലി മലയും പുതിയ കേന്ദ്രമായ കോട്ടപ്പാറയുമൊക്കെയാണ്​ ആദ്യം മനസ്സിൽ വന്നത്​. അതിൽനിന്നെല് ലാം ഒന്ന്​ മാറ്റിപ്പിടിക്കണം. അങ്ങനെയാണ്​ തൊടുപുഴക്കടുത്തെ ആനപ്പാറയെക്കുറിച്ച്​ അറിയുന്നത്​. അത്ര സുപരിചത മൊന്നും അല്ല ഇൗ പ്രദേശം. അതുതന്നെയായിരുന്നു ഞങ്ങൾക്കും വേണ്ടത്​. തിരക്കൊഴിഞ്ഞ്​ പ്രകൃതിയോട്​ ചേർന്നുനിൽക ്കാൻ പറ്റിയ ഇടം.

പുലർച്ച ആനപ്പാറയിലേക്കുള്ള ബൈക്ക്​ യാത്ര

പുലർച്ച നാലിന് കോട്ടയത്തുനിന്ന ്​​ ബുള്ളറ്റി​​​െൻറ എൻജിൻ സ്​റ്റാർട്ടായി. എറണാകുളത്തുനിന്ന്​ വന്ന സുഹൃത്ത്​ റിഷാദിനെ തൊടുപുഴ വേങ്ങല്ലൂരിൽ വെച്ച്​ കണ്ടുമുട്ടു​േമ്പാൾ സമയം 5.30. പിന്നെ ഒരുമിച്ചായി യാത്ര. ഇനി പത്ത്​ കിലോമീറ്റർ കൂടിയുണ്ട്​ ലക്ഷ്യസ്​ഥാനത്തേക്ക്​. നേരെ മുതലക്കോടം വഴി കുന്നത്തേക്ക്. അവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞ് കുറച്ച് മുന്നോട്ടുപോകുേമ്പാൾ ചെറുതോട്ടിൻകരയെത്തി. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് അൽപ്പം മുന്നോട്ട് സഞ്ചരിച്ച് ആനപ്പാറ കുന്നിന് താഴെവരെ എത്തി.

ആനപ്പാറയിലേക്കുള്ള വഴി

ഇനിയങ്ങോട്ട് ബൈക്കിനെ കൂടെ കൂട്ടാൻ സാധിക്കില്ല. കുത്തനെയുള്ള കയറ്റവും പാറക്കല്ലുകളും നിറഞ്ഞതാണ് മുന്നോട്ടുള്ള വഴി. അധികമാരും എത്താത്തൊരിടം. ഒരു കുപ്പി വെള്ളം വാങ്ങാൻ പെട്ടികടപോലും ഇല്ല. കുന്നിൻ ചെരിവുകളിൽ വീടുകൾ ധാരാളമുണ്ട്. അവർ തന്ന വിവരത്തി​​െൻറ അടിസ്ഥാനത്തിൽ ഞങ്ങൾ മുന്നോട്ട് നടക്കാൻ ആരംഭിച്ചു. ചെറിയ റബർ തോട്ടങ്ങളിൽ ഭീതി വളർത്തി തലക്ക് മുകളിൽ പുൽച്ചെടികൾ വളർന്ന് നിൽക്കുന്നു.

മലകയറി പകുതിയെത്തുേമ്പാൾ പാറക്കെട്ടും ചെറിയ വ്യൂവും ലഭിക്കുമെങ്കിലും ആനപ്പാറ എത്തിയിട്ടില്ല. കുറച്ച് കൂടി മുന്നോട്ട് പോകുേമ്പാൾ ചെറിയൊരു കുടിൽ കാണാം. അവിടെ ആൾ താമസമുണ്ട്. അവർ പറഞ്ഞതനുസരിച്ച് വീണ്ടും മുന്നോട്ട്. കാട്ടുചെടികളെ വകഞ്ഞുമാറ്റിയാണ്​ നടത്തം. ഏകദേശം 400 മീറ്ററിനടുത്ത്​ നടന്നപ്പോഴേക്കും ലക്ഷ്യസ്ഥാനത്തെത്തി. വിശാലമായ പാറക്കുന്ന്. അതിനെ പുതഞ്ഞ് കിടക്കുകയാണ് കോടമഞ്ഞ്. ചുറ്റിനും കണ്ണെത്താദൂരം മേഘങ്ങൾ പാറിപറന്ന് നടക്കുന്നു. ആനപ്പാറ മഞ്ഞിൽ പുതച്ചങ്ങനെ കിടക്കുകയാണ്. കാഴ്ചകൾ കണ്ടിരിക്കവെ കിഴക്ക് നിന്ന് വെളിച്ചം വിതറി സൂര്യനും അകമ്പടിയാ​യെത്തിയതോടെ ഭംഗി വിവരണാതീതം.

മഞ്ഞിനിടയിലൂടെ അരിച്ചിറങ്ങിയ വെളിച്ചം കോടമഞ്ഞിന്​ ഉലയിൽ കാച്ചിയ പൊന്നഴകേകി

മഞ്ഞിനിടയിലൂടെ അരിച്ചിറങ്ങിയ വെളിച്ചം കോടമഞ്ഞിന്​ ഉലയിൽ കാച്ചിയ പൊന്നഴകേകി. ഇതിനിടയിൽ ഇളം തണുത്തകാറ്റ് ഞങ്ങളെ തലോടി കടന്നുപോയിക്കൊണ്ടിരുന്നു. രണ്ട് മൂന്ന് മണിക്കൂർ പോയതറിഞ്ഞില്ല. സൂര്യ​​​െൻറ വെളിച്ചം കൂടി വന്നതോടെ പതിയെ മഞ്ഞ് ഞങ്ങളിൽ നിന്ന് മാഞ്ഞുപോകാൻ തുടങ്ങി. പച്ചപുതച്ച് അങ്ങനെ പരന്ന് കിടക്കുകയാണ് കുന്നിൻ താഴ്വാരം.

കോട്ടപ്പാറയെ വെല്ലുന്ന ആനപ്പാറ
തൊടുപുഴയിൽനിന്ന്​ 20 കിലോമീറ്റർ അകലെയുള്ള കോട്ടപ്പാറയേക്കാൾ അതിമനോഹരിയാണ് ആനപ്പാറ. കോട്ടപ്പാറയിൽ ഒരുവശത്തെ കാഴ്ച മാത്രമാണ്​ തരുന്നതെങ്കിൽ 360 ഡിഗ്രി വ്യൂവിൽ മഞ്ഞിൽ കുളിച്ച് കോടമഞ്ഞി​​െൻറ അകമ്പടിയോട് കൂടി സൂര്യോദയം കാണാനുള്ള അപൂർവ കാഴ്ചയാണ്​ ആനപ്പാറയെന്ന സുന്ദരി നമുക്കായി ഒരുക്കിവെച്ചിരിക്കുന്നത്. കോട്ടപ്പാറപൊലെ രാത്രി മഴ ലഭിച്ചാൽ പുലർകാലം ഇവിടെ കോടമഞ്ഞാൽ നിറയും. പുലർച്ചെ എത്തിയാൽ മാത്രമേ ഈ മനോഹര ദൃശ്യം സാധ്യമാകൂ. ഇവിടെ പാറക്കെട്ടിന് മുകളിൽ ട​​െൻറടിക്കാനും സൗകര്യമുണ്ട്.

കോടമഞ്ഞി​​െൻറ അകമ്പടിയോടെ സൂര്യോദയം കാണാനുള്ള അപൂർവാവസരമാണ്​ ആനപ്പാറയിൽ

ഇത്രയും ഹൃദ്യമായ കാഴ്ച തന്ന ആനപ്പാറയോട് വിടപറയാൻ മനസ്സ്​ അനുവദിക്കാത്തപോലെ. മനസ്സില്ലാ മനസ്സോടെ തിരിച്ച്​ കുന്നിറങ്ങി. ഇത്രയും ദൂരം വന്നതല്ലേ. ബൈക്കെടുത്ത് നേരെ കോട്ടപ്പാറ വരെ ഒരിക്കൽകൂടി​ പോകാമെന്ന്​ വിചാരിച്ചു. അവിടേക്ക്​ കയറിച്ചെല്ലു​​േമ്പാൾ ഞങ്ങളെ കണ്ട് ആളുകൾ ചിരിക്കുന്നുണ്ട്. അവരിൽ ഒരാൾ ഞങ്ങളോടായി പറയുന്നപോലെ, 'വന്നത് അൽപംനേരത്തേയായോ എന്ന് തോന്നുന്നു'. ഞങ്ങൾക്ക് തിരിച്ചു പറയണമെന്നുണ്ടായിരുന്നു 'കോട്ടപ്പാറയൊന്നും ഒന്നുമല്ലഡേയ്, ഇതിലും മികച്ച സൂര്യോദയം​ കണ്ടിട്ടുള്ള വരവാണ്​​​'....

Show Full Article
TAGS:Anappara à´†à´¨à´ªàµà´ªà´¾à´± Kerala Travelogue 
Next Story