Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
scuba diving
cancel
camera_alt

representative image

Homechevron_rightTravelchevron_rightNaturechevron_rightകണ്ടെത്തിയത്​...

കണ്ടെത്തിയത്​ പ്രകൃതിദത്തമായ കമാനം; ഈ ബീച്ചിൽ സ്​കൂബ ഡൈവിങ്​ ഇനി പഴയ പോലെയാകില്ല

text_fields
bookmark_border

കടലിനടിയിലെ അദ്​ഭുതങ്ങളെ കാഴ്ചക്കാർക്ക്​ മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച ഉപാധിയാണ്​ സ്​കൂബ ഡൈവിങ്​. ഒരൽപ്പം സാഹസികതയും ധൈര്യവും കൈമുതലായവർക്ക്​ ഇതുവഴി​ തുറക്കുന്നത്​ മായാകാഴ്ചകളുടെ വിശാലമായ ലോകമാണ്​.

ഇത്തരത്തിൽ സ്​കൂബ ഡൈവിങ്ങിന്​ പ്രശസ്​തിയാർജിച്ച ഇടമാണ്​​​ വിശാഖപട്ടണത്തെ രുഷികോണ്ട ബീച്ച്​. കോവിഡ്​ കാരണം ഏറെനാൾ അടച്ചിട്ട ഇവിടം ഇപ്പോൾ വീണ്ടും സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്​. എന്നാൽ, കടലിനടിയിൽ കാഴ്ച തേടി വരുന്നവർക്ക്​ പുതിയൊരു അദ്​ഭുതം കൂടി പ്രകൃതി ഇവിടെ ഒരുക്കിവെച്ചിരിക്കുന്നു. അടുത്തിടെ സ്​കൂബ ഡൈവിങ്ങിന്​ പോയവർ​ പ്രകൃതിദത്തമായ കമാനം കണ്ടെത്തിയതാണ്​ സഞ്ചാരികളെ ആവേശം കൊള്ളിക്കുന്നത്​.

ബംഗാൾ ഉൾക്കടലിൽ 30 അടി താഴ്ചയിലാണ് പാറകൊണ്ട്​ തീർത്ത​ ഈ കമാനമുള്ളത്​. സ്​കൂബ ചെയ്യുന്നവർക്ക്​ ഇതിനകത്തുകൂടി പോകാനാവും. ഒരു മീറ്റർ ഉയരവും ഒന്നര മീറ്റർ വീതിയുമാണ്​ ഇതിനുള്ളത്​. ആഴം കുറഞ്ഞ ഭാഗമായതിനാൽ നീന്തലറിയാത്തവർക്കുപോലും ഇവിടെ സ്​കൂബ ചെയ്​ത്​ എത്താനാവും.

ഈ പ്രകൃതിദത്ത കമാനം എട്ട്​ കിലോമീറ്റർ അകലെയുള്ള മംഗമരിപേട്ട ബീച്ചിലെ പ്രശസ്തമായ കമാനത്തിന് സമാനമാണെന്ന് പറയപ്പെടുന്നു. ഭൂമിശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഹിമയുഗം മുതലുള്ളതാണ് ഈ കമാനം. അതായത് ഏകദേശം 10,000 വർഷം പഴക്കമുണ്ടെന്ന്​ കണക്കാക്കുന്നു. കടലിനടിയിൽ ഒളിഞ്ഞിരിക്കുന്ന ഈ കമാനത്തിന്​ പുറമെ വൈവിധ്യമാർന്ന മത്സ്യങ്ങളെയും ജീവികളെയും ഇവിടെ കാണാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scuba diving
News Summary - Natural arch spotted underwater in Vizag
Next Story