ആമ്പൽ വസന്തം തീർത്ത് മാനാപ്പള്ളി പാടശേഖരം; കാണാൻ സഞ്ചാരികളുടെ ഒഴുക്ക്
text_fieldsമാനാശേരി പാടശേഖരത്ത് വിരിഞ്ഞ ആമ്പൽപൂക്കൾ കാണാനെത്തിയവർ
വൈക്കം: പുലരിയുടെ കുളിർമയിൽ ആമ്പൽപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന വാഴമന മുട്ടുങ്കലുള്ള മാനാപ്പള്ളി പാടശേഖരം സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്നു.
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ മാനാപള്ളി പാടശേഖരത്തിൽ കണ്ണെത്താദൂരത്തോളം വിരിഞ്ഞ ആമ്പൽപ്പൂക്കൾ കാഴ്ചക്ക് വേറിട്ട ഭംഗിയാണ് നൽകുന്നത്. പ്രകൃതിയുടെ ഈ അപൂർവ സൗന്ദര്യം ആസ്വദിക്കാൻ കഥകളി കലാകാരനും നടനുമായ പള്ളിപ്പുറം സുനിലും ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു, പള്ളിപ്പുറം ജയശങ്കർ എന്നിവർ പാടശേഖരം സന്ദർശിച്ചു.
പുലർച്ച എത്തുന്നവർക്ക് ആമ്പൽപ്പാടത്തിന്റെ ഭംഗി അടുത്തറിയുന്നതിനൊപ്പം വള്ളത്തിൽ സഞ്ചരിച്ച് കാഴ്ചകൾ ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതേസമയം, കൂടുതൽ ആളുകൾ എത്തുന്നതോടെ പാടശേഖരത്തിന്റെ സ്വാഭാവികതക്കും സമീപവാസികളുടെ ദൈനംദിന ജീവിതത്തിനും ഒരുവിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധയും ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

