Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മലയാളിയുടെ ഒറംഗുട്ടാൻ ചിത്രത്തിന്​ നാച്വറൽ ടി.ടി.എൽ പുരസ്​കാരം; അത്​ഭുത ചിത്രം കാണാം..
cancel
Homechevron_rightTravelchevron_rightNaturechevron_rightമലയാളിയുടെ 'ഒറംഗുട്ടാൻ...

മലയാളിയുടെ 'ഒറംഗുട്ടാൻ ചിത്ര'ത്തിന്​ നാച്വറൽ ടി.ടി.എൽ പുരസ്​കാരം; അത്​ഭുത ചിത്രം കാണാം..

text_fields
bookmark_border

പ്രശസ്​തമായ 'നാച്വറൽ ടിടിഎൽ ഫോട്ടോഗ്രാഫർ ഓഫ്​ ദ ഇയർ 2021' പുരസ്​കാരം സ്വന്തമാക്കി​ മലയാളിയായ തോമസ്​ വിജയൻ. ഇപ്പോൾ കനേഡിയൻ പൗരനായ അദ്ദേഹം പകർത്തിയ 'ലോകം തലകീഴായി പോകുന്നു (The World is Going Upside Down')' എന്ന തലക്കെട്ടിലുള്ള ഒറംഗുട്ടാ​െൻറ ചിത്രത്തിനാണ്​ 1.5 ലക്ഷം രൂപ കാഷ്​ പ്രൈസുള്ള പുരസ്​കാരം ലഭിച്ചത്​. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന്​ ഫോട്ടോഗ്രാഫർമാരിൽ നിന്നായി 8000ത്തിലധികം ചിത്രങ്ങളാണ്​ നാച്വറൽ ടിടിഎൽ പുരസ്​കാരത്തിന്​ വേണ്ടി മത്സരിച്ചത്​​.

തോമസ്​ വിജയ​ൻ പകർത്തിയ ഒറംഗുട്ടാൻ ചിത്രത്തിന്​ പിന്നിൽ വലിയ പരിശ്രമം തന്നെയുണ്ടായിരുന്നുവെന്ന്​ അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒറ്റനോട്ടത്തിൽ മരത്തിന്​ മുകളിൽ നിന്ന്​ തലകീഴായി താഴെയിറങ്ങുന്ന ഒറാംഗുട്ടനാണ്​ ചിത്രത്തിലുള്ളതെന്ന്​ തോന്നും, കാരണം, ആകാശവും മരത്തി​െൻറ ചില്ലകളും ഇലയും ചിത്രത്തിൽ തെളിഞ്ഞ്​ കാണാവുന്നതാണ്​. എന്നാൽ, സൂക്ഷ്​മതയോടെ നോക്കിയാൽ ചിത്രത്തിന്​ പിന്നിലുള്ള സത്യാവസ്​ത മനസിലാക്കാൻ സാധിക്കും.

'ബോർണിയോയിൽ കുറച്ച് ദിവസം ചെലവഴിച്ചപ്പോഴാണ്​, ഈ ഫ്രെയിം എ​െൻറ മനസ്സിൽ പതിഞ്ഞത്​. ഈ ഷോട്ട് ലഭിക്കാനായി വെള്ളത്തിൽ നിൽക്കുകയായിരുന്ന ഒരു വൃക്ഷമാണ്​ ഞാൻ തെരഞ്ഞെടുത്തത്​. അതിലൂടെ എനിക്ക്​ ആകാശത്തി​െൻറയും മരത്തിലെ ഇലകളുടെയും നല്ലൊരു പ്രതിഫലനം ലഭിക്കും. ചിത്രം തലകീഴായി കാണപ്പെടുന്ന വിധം വെള്ളം ഒരു കണ്ണാടി രൂപപ്പെടുത്തി. അങ്ങനെ ഞാൻ മരത്തിൽ കയറി മണിക്കൂറുകളോളം കാത്തിരുന്നു. ഒറംഗുട്ടാൻ‌മാർ‌ക്ക് ആ മരം ഒരു പതിവ് പാതയായിരുന്നു, അതിനാൽ എ​െൻറ‌ ക്ഷമ തീർച്ചയായും ഫലം ചെയ്യുമെന്ന്​ എനിക്കറിയാമായിരുന്നു. ' 8-15 mm ലെൻസുള്ള നിക്കോൺ ഡി 850 ഉപയോഗിച്ചാണ്​ ചിത്രീകരിച്ച്​. 1/400s, f/4.5, ISO 5000.

© Thomas Vijayan / Nature TTL - 'The World is Going Upside Down' by Thomas Vijayan.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:orangutanNature TTLPhotographer of the YearThomas Vijayan
News Summary - Malayali photographers optical illusion pic of orangutan wins Nature TTL Photographer of the Year
Next Story