Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
scarface
cancel
Homechevron_rightTravelchevron_rightNaturechevron_rightസിംഹങ്ങളിലെ സൂപ്പർ...

സിംഹങ്ങളിലെ സൂപ്പർ സ്​റ്റാറിന്​​ വിട; നൊമ്പരപ്പെടുത്തി അന്ത്യനിമിഷങ്ങൾ - വിഡിയോ

text_fields
bookmark_border

സിംഹങ്ങളിലെ സൂപ്പർ സ്​റ്റാറായി വിലസിയ കെനിയയിലെ സ്​കാർഫേസിന്​ വിടചൊല്ലി ആരാധകർ. മസായ്​ മാര ദേശീയ ഉദ്യാനത്തിലെ ഏറ്റവും പ്രശസ്​തനായ സിംഹമായിരുന്നു സ്​കാർഫേസ്​. 14 വയസ്സുള്ള ഇവൻ മാരയിലെ ഏറ്റവും പ്രായം ചെന്ന സിംഹവുമായിരുന്നു. ജൂൺ 11ന്​ പ്രാദേശിക സമയം ഉച്ചക്ക്​ ഒന്നിനായിരുന്നു അന്ത്യം.

വിശാലമായ ഭൂപ്രദേശത്തിൻെറ അധിപനായ സ്​കാർഫേസിന്​ ലോകമെമ്പാടുമുള്ള വന്യജീവി പ്രേമികൾ ഐതിഹാസിക പദവിയാണ്​ നൽകിയിരുന്നത്​. സ്വാഭാവിക കാരണങ്ങളാൽ സ്​കാർഫേസ് ​മാര ഭവനത്തിൽ മരണപ്പെട്ടതായി വേൾഡ്​ ഹെരിറ്റേജ്​ സ്​പീഷിസ്​ അറിയിച്ചു. സിംഹത്തിൻെറ മരണം ​​ഏറെ ദഃഖിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു.

അവസാന സമയത്ത്​ സിംഹത്തിൻെറ ഭാരം കുറയുകയും രോഗങ്ങൾ വർധിക്കുകയും ചെയ്​തിരുന്നു. നടക്കാൻ പോലും ഏറെ പ്രയാസപ്പെട്ടു. സ്​കാർഫേസിൻെറ അവസാന നിമിഷങ്ങളുടെ വിഡിയോ ആരാധകരിൽ സങ്കടം തീർക്കുന്നതാണ്​.

സിംഹങ്ങൾ സാധാരണയായി 10-14 വർഷമാണ്​ ജീവിക്കാറ്​. ധാരാളം പരിക്കുകളെ അതിജീവിച്ചാണ്​ സ്​കാർഫേസ്​ 14 വർഷം രാജാവായി വാണത്​.


ഇവൻെറ വന്യരൂപവും ശൗര്യവും കണ്ണിലെ മുറിവുമെല്ലാം നിരവധി പേരിൽ ആരാധനക്ക്​ കാരണമായി. കന്നുകാലികളെ ആക്രമിച്ച സ്​കാർഫേസിനെ, ആത്​മരക്ഷക്കായി യുവാവ്​ കുന്തം കൊണ്ട്​ കുത്തിയതിനെ തുടർന്നാണ്​ കണ്ണിന്​ മുറിവേറ്റത്​. ഇതിൽ പലപ്പോഴും അണുബാധയേറ്റെങ്കിലും പരിചരണത്തിലൂടെ അവ സുഖപ്പെടുത്തി. കണ്ണിന്​ മുറിവേറ്റതിനെ തുടർന്നാണ്​ സ്​കാർഫേസ്​ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്​.

ധാരാളം ഡോക്യുമെൻററികളും ലേഖനങ്ങളുമാണ്​ സ്​കാർഫേസിനെ കുറിച്ച്​ വന്നിട്ടുള്ളത്​. സഹോദരന്മാരായ ഹണ്ടർ, മൊറാനി, സിക്കിയോ എന്നിവർക്കൊപ്പമുള്ള സ്​കാർഫേസിൻെറ യാത്രകളും വേട്ടകളും നിരവധി പേരെയാണ്​ ആകർഷിച്ചത്​. അവരുടെ സാഹസങ്ങൾ നിരവധി പരിപാടികളിലൂടെ ലോകമെമ്പാടും കണ്ടു. ബി‌.ബി.‌സി ഡോക്യുമെൻററി ബിഗ് ക്യാറ്റ്സ് ഡയറി ഇതിൽ ഏറെ പ്രശസ്​തമാണ്​.

വിശേഷങ്ങൾ പങ്കുവെച്ചുള്ള സമർപ്പിത ഫേസ്ബുക്ക് പേജ് തന്നെ സ്​കാർഫേസിൻെറ പേരിൽ​ ഉണ്ടായിരുന്നു. നിരവധി വന്യജീവി ഫോ​ട്ടോഗ്രാഫർമാരുടെ സ്വപ്​നമായിരുന്നു ഇവൻെറ ചിത്രം പകർത്തുക എന്നത്​. ഇതിനായി ലോകത്തിൻെറ നാനാഭാഗത്തുനിന്നും നിരവധി പേരാണ്​ ഓരോ വർഷവും കെനിയയിൽ വന്നിരുന്നത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lionscarface
News Summary - Farewell to the Lions Superstar; Sad Last Moments - Video
Next Story