ബംഗളൂരുവിൽ കടുത്ത തണുപ്പ്; ഒരാഴ്ചകൂടി നീണ്ടുനിൽക്കും
text_fieldsബംഗളൂരു: നഗരത്തില് കഴിഞ്ഞ ദിവസങ്ങളിലായി രാത്രിയിലും രാവിലെയും അനുഭവപ്പെടുന്ന കഠിനമായ തണുപ്പ് ഒരാഴ്ചകൂടി നീണ്ടുനില്ക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. നിലവില് നഗരത്തിലെ ഉയര്ന്ന താപനില 29 ഡിഗ്രി സെല്ഷ്യസും കുറഞ്ഞ ശരാശരി താപനില 14 ഡിഗ്രി സെല്ഷ്യസുമാണ്.
അതേസമയം, ചിലയിടങ്ങളില് പുലർച്ചയും രാത്രിയിലും കനത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്. ബുധനാഴ്ച 12.2 ഡിഗ്രിയാണ് എച്ച്.എ.എല്ലില് പുലര്ച്ച അനുഭവപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ഗാന്ധി കൃഷി വിജ്ഞാന് കേന്ദ്രയില് അനുഭവപ്പെട്ട 11 ഡിഗ്രി സെല്ഷ്യസാണ് ഈ സീസണില് അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപനില.
സംസ്ഥാനത്തിെൻറ മറ്റു ഭാഗങ്ങളിലും ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. ബിദറില് ഒമ്പത് ഡിഗ്രിയാണ് കുറഞ്ഞ താപനില. മുന് വര്ഷം ഇതേ സമയത്തുണ്ടായിരുന്നതിെൻറ ഒന്നു മുതല് മൂന്നുശതമാനം വരെ കുറവാണ് ഇപ്പോള് അനുഭവപ്പെടുന്ന താപനില.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

