You are here
യാത്രക്കാരിയുടെ ഓണമെന്നും വീട്ടിൽതന്നെ
ഓരോ യാത്രയിലും പുതിയ ജീവിതങ്ങെള അടുത്തറിയാം. സ്വയം പര്യവേക്ഷണം നടത്താനും നവീകരിക്കാനും യാത്ര സഹായിക്കും.
യാത്രകളെയും ജനിച്ച നാടിനെയും ഒരുപോലെ പ്രണയിക്കുന്ന ഒരു നാടൻ പെൺകുട്ടി. മലയാളത്തിെൻറ പ്രിയതാരം അനുമോൾ സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഏറെദൂരം തനിയെ കാറും ബുള്ളറ്റുമോടിക്കുമ്പോഴും ആരൊക്കെ വിമർശിച്ചാലും ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോഴുമെല്ലാം പ്രേക്ഷകർ അനുമോൾക്ക് ചാർത്തിക്കൊടുത്തൊരു വിശേഷണമുണ്ട്; ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ. നാട്ടിൻപുറത്തിെൻറ നന്മ മനസ്സിൽ സൂക്ഷിക്കുന്ന ഈ പെൺകുട്ടിക്ക് നാട്ടിലെ ആഘോഷങ്ങളൊന്നും ഒഴിവാക്കാനാവില്ല. എത്ര തിരക്കുണ്ടെങ്കിലും ഇല്ലെങ്കിലും ഓണക്കാലത്ത് നാട്ടിലെത്തുക, വീട്ടുകാരുടെ കൂടെ ആഘോഷിക്കുക എന്നതിനപ്പുറം സന്തോഷം മറ്റൊന്നുമില്ല.
ഇവളൊരു പൂക്കാരിപ്പെണ്ണ്
ഒരു പക്കാ വള്ളുവനാടൻ ഗ്രാമമായ പട്ടാമ്പി നടുവട്ടത്ത് മനോഹരെൻറയും കലയുടെയും മകൾക്ക് ഓണമെന്നാൽ സ്വന്തം നാടാണ്. ‘‘കുട്ടിയായിരിക്കുമ്പോൾ ഓണം ശരിക്കും കളർഫുൾ ആയിരുന്നു. നാട്ടിലൊരു പാർവതി വല്യമ്മയുണ്ടായിരുന്നു. അവർ എല്ലാർക്കും പൂക്കൂട ഉണ്ടാക്കിത്തരും. ഞങ്ങൾ അതെടുത്ത് പൂ പറിക്കാൻ നാടുമൊത്തം കറങ്ങും. കൂടുതൽ പൂ ശേഖരിക്കുന്നവരാണ് ഏറ്റവും മിടുക്കർ. അക്കാര്യത്തിൽ അക്കാലത്ത് ഞാനൊട്ടും പിന്നാക്കം ആകാറില്ല. ഓണക്കോടി ഏറെ പ്രിയമായിരുന്നു. ഇന്നത്തെ പോലെ ഇടക്കിടെ പുതിയ ഉടുപ്പൊന്നും അന്ന് വാങ്ങില്ലല്ലോ. ഓണത്തിന്, പിറന്നാളിന്, അടുത്ത ബന്ധുവിെൻറ കല്യാണത്തിന് ഒക്കെയാണ് ആ ചടങ്ങ്. അതുകൊണ്ടുതന്നെ ഓണക്കോടി അത്രയും സ്പെഷൽ ആവും.’’ കുഞ്ഞുനാളിലെ ഓണക്കാലം ഉള്ളിൽ ആർദ്രമായ ഓർമപ്പൂക്കളം തീർക്കുമ്പോൾ, ഒരു യാത്രയുടെ തിരക്കിനിടെ അനുമോൾ മനസ്സു തുറന്നു.
അവിട്ടം നാളിൽ അമ്മവീട്ടിൽ
തിരുവോണ പിറ്റേന്ന് അമ്മയുടെ അനിയൻ സുരമാമെൻറ പിറന്നാളാണ്. അതുകൊണ്ട് എല്ലാവർഷവും അവിട്ടനാളിലാണ് അമ്മവീട്ടിലേക്ക് പോവുക. മാനുവെന്നു വിളിപ്പേരുള്ള അമ്മയുടെ അച്ഛനോടായിരുന്നു അനുക്കുട്ടിക്ക് സൗഹൃദം. തെൻറ യാത്രകളെ പ്രോത്സാഹിപ്പിക്കുന്ന, ഡ്രൈവ് ചെയ്യുമ്പോൾ സാരിയൊഴിവാക്കി ജീൻസും ഷർട്ടും ഇട്ടാൽ പോരെ മോളെയെന്നു ചോദിക്കുന്ന പുരോഗമന വാദിയായ അമ്മച്ഛൻ. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചതാണ് ജീവിതത്തിലെ മായാത്ത സങ്കടങ്ങളിലൊന്ന്. അബ്കാരിയായിരുന്നു അച്ഛൻ. ബന്ധങ്ങളൊരുപാടുണ്ടായിരുന്നു. ഓണക്കാലം പോലെ എന്നും വീട് ആളുകളെക്കൊണ്ട് നിറയും. ഓണക്കാലത്ത് എണ്ണം ഇരട്ടിയാവും’- അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ വാക്കുകൾക്ക് നനവ്.
പൂക്കളമിടുന്ന പരിപാടി ഇപ്പോഴുമുണ്ട്. അമ്മയാണ് മിക്കദിവസവും പൂവിടുക. ഓണത്തിന് വീട്ടിലുണ്ടാവുകയെന്നത് നിർബന്ധമാണ്. അതിനായി യാത്രകളും ഷൂട്ടിങ്ങും മാറ്റിവെക്കും. ഓണം മാത്രമല്ല; വിഷു, ന്യൂഇയർ പോലുള്ള വിശേഷ ദിവസങ്ങളിലും അമ്മയോടൊപ്പം സ്വന്തം വീട്ടിലുണ്ടാകുന്നതാണ് ഇഷ്ടം. അഭിനയത്തിെൻറ ഭാഗമായി കൊച്ചിയിൽ താമസിക്കുമ്പോഴും സമയം കിട്ടിയാലുടൻ വീട്ടിലേക്ക് ഓടിയെത്തുന്ന പെൺകുട്ടി.
‘അനുയാത്ര’ കൊള്ളാം
താൻ പോകുന്ന ഇടങ്ങളെ തെൻറ പ്രേക്ഷകർക്കുകൂടി പരിചയപ്പെടുത്തും വിധം അനുമോൾ തുടങ്ങിയ ‘അനുയാത്ര’യെന്ന യൂട്യൂബ് ചാനൽ ഇതിനകം വമ്പൻ ഹിറ്റായിട്ടുണ്ട്. ഓരോ യാത്രയിലും പുതിയ ജീവിതങ്ങെള അടുത്തറിയാം. സ്വയം പര്യവേക്ഷണം നടത്താനും നവീകരിക്കാനും യാത്ര സഹായിക്കും. തുടക്കത്തിൽ കാറോടിച്ച് തനിയെ പോയത് അടുെത്താക്കെയുള്ള ക്ഷേത്രങ്ങളിലായിരുന്നു. കോയമ്പത്തൂരിൽ പഠിക്കുന്ന കാലത്താണ് ദൂരയാത്ര തുടങ്ങിയത്. ഇതിൽ മനസ്സിൽ തങ്ങിനിൽക്കുന്ന യാത്രകളുണ്ട്. രണ്ടുതവണ കൊൽക്കത്തയിൽ പോയതും മേഘാലയയിലെ കോങ്തോങ് എന്ന വിസിലിങ് വില്ലേജ് സന്ദർശിച്ചതുമാണ് അതിൽ പ്രധാനം. ഓരോ ഇടങ്ങളിലും അവിടത്തെ ആൾക്കാരുടെ ജീവിതം, സംസ്കാരങ്ങൾ ഇവയെക്കുറിച്ച് അറിയാനും അവരിൽനിന്നുള്ള പോസിറ്റിവ് എനർജി പകർത്താനുമാണ് ശ്രമിക്കാറുള്ളത്. കൊൽക്കത്തയിൽ പോയപ്പോഴുണ്ടായ അനുഭവങ്ങളാണ് തെൻറ ബോഡി കോൺഷ്യസ്െനസ് (സ്വന്തം ശരീരത്തെക്കുറിച്ചുള്ള ഉത്കണ്ഠ) ഒരു പരിധിവരെ ഇല്ലാതാക്കിയത്. അവിടത്തെ സ്ത്രീകൾ ഇഷ്ട വസ്ത്രമണിഞ്ഞ് സന്തോഷത്തോടെ ജീവിക്കുന്നതുകണ്ട് അവരോട് ഏറെ ബഹുമാനം തോന്നിയിട്ടുണ്ട്. വലിയ സ്വപ്നങ്ങളൊന്നും ഇല്ലെങ്കിലും ഇഷ്ട സ്ഥലങ്ങളിലേക്ക് ഇഷ്ടംപോലെ യാത്രചെയ്യുകയെന്ന മോഹത്തിനുമാത്രം ഒരു വിലക്കും ഏർപ്പെടുത്തില്ലെന്നുപറഞ്ഞ് അവർ കാർ പറത്തിവിട്ടു. തിരുവോണത്തിനുമുമ്പ് ഒരു കുഞ്ഞുയാത്രകൂടി. റ്റാറ്റാ ബൈ ബൈ.

Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.