Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
venice
cancel
Homechevron_rightTravelchevron_rightNaturechevron_rightമൂന്ന്​ വർഷത്തിനിടെ...

മൂന്ന്​ വർഷത്തിനിടെ വീണ്ടും; വെനീസിന്‍റെ കാഴ്ച കണ്ട്​ അമ്പരന്ന്​ ലോകം

text_fields
bookmark_border

കനാലുകളും അതിലൂടെ ഒഴുകിനീങ്ങുന്ന ഗോണ്ടോള എന്ന വഞ്ചിയുമെല്ലാമാകും വെനീസ്​ എന്ന്​ കേൾക്കു​േമ്പാൾ ആര​ുടെയും മനസ്സിൽ ആദ്യമെത്തുക. എന്നാൽ, കഴിഞ്ഞദിവസങ്ങളിൽ ഈ കാഴ്ചകളെല്ലാം അപ്രത്യക്ഷമായി.

ഇവിടത്തെ കനാലുകൾ മൂന്ന് വർഷത്തിനിടെ രണ്ടാം തവണയും വറ്റിപ്പോവുകയായിരുന്നു. വേലിയേറ്റമില്ലാത്തതും മഴയുടെ അഭാവവുമാണ് ഇതിന്​ കാരണം. ഗോണ്ടോളകളും ബോട്ടുക​ളു​മെല്ലാം വെള്ളമില്ലാതെ ചെളിയിൽ കുടുങ്ങി. ജലനിരപ്പ് സമുദ്രനിരപ്പിൽനിന്ന് 19 ഇഞ്ച് താഴെ വരെ എത്തിയിട്ടുണ്ട്​.


പൗർണ്ണമി നാളിൽ വേലിയേറ്റം ഇനിയും കുറയുമെന്നാണ്​ കരുതുന്നത്​. 2018 ജനുവരിയിലും സമാനമായ സാഹചര്യം അനുഭവപ്പെട്ടിരുന്നു. അന്ന്​ ജലനിരപ്പ് സമുദ്രനിരപ്പിൽനിന്ന് 26 ഇഞ്ച് വരെ താഴെയായി.

അതേസമയം, 2008 ഫെബ്രുവരിയിൽ ജലനിരപ്പ് മൈനസ് 33 ഇഞ്ച്​ വരെ എത്തിയതാണ്​​ ഏക്കാല​ത്തെയും റെക്കോർഡ്. ഇറ്റലിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വെനീസിൽ പ്രതിവർഷം അഞ്ച് ദശലക്ഷത്തിലധികം സഞ്ചാരികളാണ്​ എത്താറ്​. എന്നാൽ, കോവിഡ്​ കാരണം ഏറെ നാളുകളായി കനാലുകളുടെ നാട്​​ അടച്ചിട്ടിരിക്കുകയാണ്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:italyvenice
News Summary - Again in three years; The world was amazed at the sight of Venice
Next Story