Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സിംപിളി ഭൂട്ടാൻ
cancel
camera_alt? ????????????????????? ????? ?????????? ?????? ???????? ????????????? ??? ?????????? ??????? ?????????? ??????? ?????? ??????????????????? ????????????????...

രാവിലെ എണീറ്റയുടൻ ബൈക്കി​​െൻറ ചാവിയെടുത്ത്​ താഴെയിറങ്ങി. പേ പാർക്കിങ്​ സ്​ഥലത്തുനിന്നും രാവിലെ ഒമ്പതിനു മുമ്പായി ബൈക്ക്​ എടുത്തു ഹോട്ടലിനു തൊട്ടുതാഴെയുള്ള ചെറിയ വഴിയിലേക്ക്​ മാറ്റാനുള്ള തയാറെടുപ്പായിരുന്നു. റോഡിൽനിന്നും ഒാവുചാലിനു മുകളിലൂടെ ബൈക്ക്​ കയറ്റി ചെറിയ പടിക്കെട്ടും കടന്ന്​ ബൈക്ക്​ ഒരുവിധത്തിൽ ഹോട്ടലിന്​ താഴെ എത്തിച്ചു. ഒമ്പതു മണി കഴിഞ്ഞാൽ പാർക്കിങ്​ ഫീയും ചോദിച്ച്​ ആളെത്തും.

താമസിക്കുന്ന റൂമിന്​ അടുത്തുള്ള സ്​ഥലങ്ങളിലേക്കായിരുന്നു ഇന്നത്തെ യാത്ര എന്നതിനാൽ ബൈക്ക്​ എടുക്കാതെ നടന്നുതന്നെ പോകാൻ തന്നെ തീരുമാനിച്ചു. അങ്ങനെ തിംഫുവിന്‍െറ നഗരക്കാഴ്​ചകളും കണ്ട്​ റോഡിന്‍െറ ഒാരംചേർന്ന്​ നടന്നുതുടങ്ങി. ആദ്യം ചെന്നത്​ ‘സിംപിളി ഭൂട്ടാൻ’ എന്ന മ്യൂസിയത്തിലേക്കായിരുന്നു. ഭൂട്ടാന്‍െറ തനത്​ പാരമ്പര്യവും സംസ്​കാരവും മനസ്സിലാക്കാൻ ഇൗ മ്യൂസിയം സന്ദർശനം കൊണ്ട്​ സാധിക്കും. ടിക്കറ്റ്​ എടുത്ത്​ അകത്തു കയറിയാൽ രണ്ട്​ സ്​ത്രീകൾ കൈത്തറിയിൽ പരവതാനികൾ ഉണ്ടാക്കുന്നതു കാണാം. വളരെ ക്ഷമയോടെ ഭൂട്ടാൻ ശൈലിയിൽ അവർ നെയ്​തെടുത്ത വസ്​ത്രങ്ങളും പരവതാനികളും പ്രദർശിപ്പിച്ചിട്ടുമുണ്ട്​. പണ്ടുകാലം തൊ​ട്ടേ ഭൂട്ടാൻ ജനതയുടെ ഇഷ്​ട വിനോദമാണ്​ അമ്പെയ്​ത്ത്​. ഒരു പലകയിൽ വട്ടത്തിൽ അടയാ​ളപ്പെടുത്തിയ ഭാഗങ്ങളിലേക്ക്​ ദൂരെ നിന്ന്​ അമ്പെയ്​ത്​ കൊള്ളിക്കുവാൻ അവസരമൊരുക്കി തുറസ്സായ ഒരിടത്ത്​ ഇവിടെ ഒരുക്കം ചെയ്​തിട്ടുണ്ട്​. ഇവിടെ ഒരു മുറിയിൽ പഴക്കംചെന്ന ഭൂട്ടാനീസ്​ അടുക്കള അതേപോലെ നിർമിച്ചുവെച്ചിരിക്ക​ുന്നു. ചെമ്പുകൊണ്ടുള്ള പാത്രങ്ങളും മൺകലങ്ങളും തുടങ്ങി ചെറുതും വലുതുമായ അനേകം പാത്രങ്ങളും അരി പൊടിക്കാൻ പണ്ടുകാലത്ത്​ ഉപയോഗിചിരുന്ന കല്ല​ുകൊണ്ടുള്ള ഉപകരണങ്ങളും പ്രദർശനത്തിന്​ വെച്ചിട്ടുണ്ട്​.

ആ മ്യൂസിയത്തിലെ ഒരു മുറിയിൽ പഴക്കംചെന്ന ഭൂട്ടാനീസ്​ അടുക്കള അതേപോലെ നിർമിച്ചുവെച്ചിരിക്കുന്നു...
 

അടുത്ത മുറിയിൽ ഒരു​ കലാകാരൻ തൽസമയം ശിൽപങ്ങൾ നിർമിക്ക​ുന്നുണ്ടായിരുന്നു​. രണ്ടു കൈയിനും സ്വാധീനമില്ലാത്ത പെമഷെറിങ്​ എന്ന അസാമാന്യ കലാപ്രതിഭ കാലുകൾ ഉപയോഗിച്ചാണ്​ മരത്തിൽ ശിൽപങ്ങൾ കൊത്തിയുണ്ടാക്ക​ുന്നത്​. ആരെയും വിസ്​മയിപ്പിക്കുന്ന ഒരു കാഴ്​ചതന്നെയായിരുന്നു അത്​. പരസഹായമില്ലാതെ കാലുകൾ ഉപയോഗിച്ച്​ ചുറ്റിക അടിക്കുന്നതും ഉളി കൊണ്ട്​ കൊത്തുന്നതും പൊട്ടിയ ഭാഗങ്ങൾ പശതേച്ച്​ ഒട്ടിക്ക​ുന്നതും വൈകല്യത്തെ തോൽപ്പിച്ച അദ്ദേഹത്തി​​െൻറ മനക്കരുത്തി​​െൻറ പ്രകടനമായിരുന്നു. ആ മ്യൂസിയത്തിലുണ്ടായിരുന്ന അധിക സമയവും ഞാൻ ആ കലാകാരനൊപ്പമാണ്​ ​ചെലവഴിച്ചത്​. വ്യക്​തമായി സംസാരിക്കാൻ പോലും കഴിയാത്ത അദ്ദേഹം ഇടയ്​ക്ക്​ നോക്കി ചിരിക്കുക മാത്രം ചെയ്​തു.

രണ്ടു കൈയിനും സ്വാധീനമില്ലാത്ത പെമഷെറിങ്​ എന്ന അസാമാന്യ കലാപ്രതിഭ കാലുകൾ ഉപയോഗിച്ചാണ്​ മരത്തിൽ ശിൽപങ്ങൾ കൊത്തിയുണ്ടാക്കുന്നുണ്ടായിരുന്നു
 

തൊട്ടപ്പുറത്ത്​ കസേരകൾ ഇട്ടിട്ടുള്ള ഹാളിൽ എത്തിയാൽ അരി വറുത്തത്​ പാലിൽ ചേർത്ത്​ ചെറിയൊരു കപ്പിൽ കൊണ്ടുവന്ന്​ തരും. അതു കഴിക്കുന്നതോടൊപ്പം മുന്നിൽ അരങ്ങേറുന്ന ഭൂട്ടാനീസ്​ നൃത്തവും ആസ്വദിക്കാം. ബഹളങ്ങളില്ലാത്ത ഭൂട്ടാൻ സംഗീതത്തിനൊത്ത്​ പതിയെ ചുവടുവെച്ച്​ കൈകൾ ചലിപ്പിച്ച്​ പ്രസന്നമായ നൃത്തമായിരുന്നു അത്​.

ബഹളങ്ങളില്ലാത്ത ഭൂട്ടാൻ സംഗീതത്തിനൊത്ത്​ പതിയെ ചുവടുവെച്ച്​ കൈകൾ ചലിപ്പിച്ച്​ പ്രസന്നമായ നൃത്തം
 

മ്യൂസിയം കാഴ്​ചകൾക്കു ശേഷം ആ പരിസരത്ത്​ തന്നെ കുന്നിൻമുകളിലായി കാണുന്ന മൊണസ്​ട്രിയിലേക്ക്​ നടന്നു. പടികൾ കയറി മൊണാസ്​ട്രിയുടെ അകത്ത്​ എത്തിയപ്പോഴേക്കും മഴ പെയ്​തു തുടങ്ങി. ഒാടിട്ട ഒരു മേൽക്കൂരയ്​ക്ക്​ താഴെ​യിരുന്ന്​ മുറ്റത്തു പെയ്യുന്ന മഴയുടെ ചന്തം കുറേനേരം നോക്കിയിരുന്ന ശേഷമാണ്​ വിഹാരകേന്ദ്രത്തി​​െൻറ അകത്ത്​ പ്രവേ​ശിച്ചത്​.

മൊണാസ്​ട്രിയുടെ പുറത്തെ പൂ​ന്തോട്ടത്തിൽ ഒരു സന്യാസി തിംഫുവിൻറെ നഗരക്കാഴ്​ചയിലേക്ക്​ അനങ്ങാതെ നോക്കിയിരിക്കുന്നു..
 

ബുദ്ധ സന്യാസിമാർ കൈയിലെ ജപമാലയിൽ വിരലോടിച്ച്​ ഒരു കൈകൊണ്ട്​ ചുമരിലെ പ്രാർത്ഥനാ ചക്രവും കറക്കി മന്ത്രിച്ചുകൊണ്ട്​ നിൽക്കുന്നുണ്ട്​. മൊണാസ്​ട്രിയുടെ പുറത്തെ പൂ​ന്തോട്ടത്തിനരികിലെ ഇരിപ്പിടത്തിൽ ഒരു സന്യാസി തിംഫുവി​​െൻറ നഗരക്കാഴ്​ചയിലേക്ക്​ അനങ്ങാതെ നോക്കിയിരിക്കുന്നുണ്ടായിരുന്നു. കുന്നി​​െൻറ ഏറ്റവും ഉയരം കൂടിയ ഭാഗത്തുനിന്നുള്ള ആ നോട്ടം തിംഫു നഗരത്തിൻറ പ്രധാന കേന്ദ്രങ്ങളെയെല്ലാം ഒറ്റയടിക്ക്​ കണ്ണിലൊതുക്കും. ചാറുന്ന മഴയിൽ താൻ പ​ുതച്ചിരിക്കുന്ന ചുവന്ന വസ്​ത്രം ഒന്നുകൂടി ശരിയാക്കി  ഏതോ ധ്യാനത്തിലെന്നപോലെ അദ്ദേഹം അവിടെ ശാന്തമായിരിക്കുന്നു.

പണ്ടേതോ കാലത്തെ ഭൂട്ടാനെ അതേപടി പകർത്തിയിട്ടുണ്ട്​ സിംപിളി ഭൂട്ടാൻ മ്യൂസിയത്തിൽ
 

മൊണാസ്​ട്രിയിൽനിന്നും ഇറങ്ങി ഒരു റസ്​റ്റാറൻറിൽ കയറി. ചുവന്ന നെല്ലുകുത്തരി കൊണ്ടുണ്ടാക്കിയ ചോറ്​ കഴിച്ചു. ഭൂട്ടാനിലെ നെൽകൃഷിയിൽ പ്രധാനം ഇൗ ചുവന്ന അരിയാണ്​. കൂടെ കഴിക്കാൻ ചുവന്ന മു​ളകും ചീസും ചേർത്തുണ്ടാക്കിയ ഭൂട്ടാൻ വിഭവമാണ്​ ഒാർഡർ ചെയ്​തത്​. ചുവന്ന മുളക്​ ഭൂട്ടാൻകാരുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്​.

മ്യൂസിയത്തിനുള്ളിൽ തൽസമയം കൈത്തറിയിൽ നെയ്​തുകൊണ്ടിരിക്കുകയാണ്​ സ്​ത്രീകൾ...
 

ഭക്ഷണത്തിനു​ ശേഷം മേഘാവൃതമായ ആകാശത്തിനു കീഴിലൂടെ വെയിലി​​െൻറ ആക്രമണമൊന്നുമില്ലാതെ  തിംഫു നഗരവീഥിയിലൂടെ നടന്ന്​ റൂമിലെത്തി. ഹോട്ടൽ റിസപ്​ഷനടുത്തുള്ള ലോബിയിൽ മാത്രമേ വൈ ഫൈ സിഗ്​നൽ ഉള്ളു എന്നതിനാൽ മൊബൈല​ുമെടുത്ത്​ അവിടെയെത്തി. ഹോട്ടൽ ഉടമസ്​ഥൻ സോനം ത​​െൻറ അതിഥികളോട്​ കുശലം പറഞ്ഞ്​ അടുത്ത്​ നിൽപ്പുണ്ട്​. അദ്ദേഹത്തി​​െൻറ മാന്യമായ പെരുമാറ്റം എടുത്തുപറയേണ്ടതാണ്​. റൂം ഒഴിയുന്നവരെല്ലാം നല്ല അഭി​പ്രായം രേഖപ്പെടുത്തി കൈ കൊടുത്താണ്​ പോകുന്നത്​. അടുത്ത ദിവസം എമി​ഗ്രേഷൻ പുതുക്കാൻ പോകുന്നു എന്നു പറഞ്ഞപ്പോൾ ആവശ്യമായ എല്ലാ ഫോമും സോനം എനിക്ക്​ പ്രിൻറ്​ ഒൗട്ട്​ എടുത്തുതന്നു. തമാശ കലർന്ന അദ്ദേഹത്തി​​െൻറ സംസാരം ഇഷ്​ടമാകാത്തവർ ഉണ്ടാവില്ല. മറ്റുള്ളവരുടെ തമാശ കേട്ടാൽ മതിമറന്ന്​ പൊട്ടിച്ചിരിക്കുകയും ചെയ്യും. കുറച്ചുനേരം അവിടെയിരുന്ന്​ ഹോട്ടലി​​െൻറ അടുത്തുള്ള ക്ലോക്ക്​ ടവർ പരിസരത്തൊക്കെ നടന്ന്​ രാത്രി ഭക്ഷണം കഴിച്ച ശേഷമാണ്​ ഞാൻ റൂമിൽ എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travelogueindia Tourmalayalam newsBhutananeesh's travelindian diarysolowithcbr150Solo bike tourParoSimply BhutanThakgsang
News Summary - A Young Man's All India Solo bike ride 57th Day in Bhutan-Travelogue
Next Story